ചൊവ്വാഴ്ച, ഏപ്രിൽ 23
പാമ്പു കടിയേറ്റ് മരണപ്പെട്ടവനെ കൊണ്ടു പോകുമ്പോൾ ഞങ്ങളോട് കളിച്ചാൽ ഇങ്ങിനെയിരിക്കും എന്ന് ഞാഞ്ഞൂല് ഗീർവാണം മുഴക്കിയ ഒരു കഥയുണ്ട്. സൗദി അറേബ്യയിലെ വിവിധ പത്രങ്ങളിൽ കാന്തപുരത്തിന്റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഗമണ്ടൻ വാർത്തകൾ കണ്ടപ്പോൾ ഈ കഥയാണ് ഓർമ്മ വന്നത്; പിന്നെ ഒരല്പം ചിരിയും! പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്തു കാര്യം എന്ന് ചോദിച്ച പോലെയാണ് കാര്യങ്ങൾ. ഭരണാധികാരികളും നയതന്ത്ര പ്രതിനിധികളുമൊക്കെ ഇടപെടുന്ന വിഷയത്തിൽ മമ്മൂഞ്ഞികളെ കാണുമ്പോൾ എങ്ങിനെ ചിരിക്കാതിരിക്കും! മക്ക ഗവർണ്ണർ പ്രിൻസ് ഖാലിദ് അൽ ഫൈസലുമായി ഒരു മണിക്കൂർ നീണ്ടുനിന്ന അഭിമുഖത്തിൽ ഹുറൂബിലകപ്പെട്ടവരെ പിഴ കൂടാതെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും ആവശ്യമെങ്കില്‍ അവര്‍ക്ക് ജോലിക്കായി തിരികെ വരാനുള്ള അനുമതി നല്‍കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു എന്നാണ് വാർത്തകൾ. നിതാഖാത് വിഷയത്തിൽ ഉസ്താദ് ഇടപെട്ടു തീർപ്പാക്കി എന്ന് കുഞ്ഞാടുകളുടെ പ്രചാരണവും . ഗവർണ്ണർക്ക് സമർപ്പിക്കപ്പെട്ടു എന്ന് പറയുന്ന നിവേദനം പത്രക്കുറിപ്പായോ ബുള്ളറ്റിനായോ അവരുടെ ഓഫീസിൽ നിന്ന് പ്രസിദ്ധീകരിച്ച് കണ്ടതുമില്ല. സാധാരണ അതൊക്കെയാണല്ലോ പതിവ്. ഇവിടെ നെല്ലു കുത്തിയതും പൊടിച്ചതും അപ്പം ചുട്ടതും എല്ലാം കോഴിയമ്മ തന്നെ. ഉസ്താദിന്റെ ചില പ്രൊമോട്ടർമാർ നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏഷ്യാനെറ്റ്...
ചൊവ്വാഴ്ച, ഏപ്രിൽ 23 by മുജീബ് റഹ്‌മാന്‍ ചെങ്ങര · 11അഭിപ്രായങ്ങള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)