വ്യാഴാഴ്ച, ഡിസംബർ 2
ഐക്യത്തിന്റെ കവാടങ്ങള്‍ മലര്‍ക്കെ തുറക്കുക
പി മുഹമ്മദ് കുട്ടശ്ശേരി മൌലവി
(ചന്ദ്രിക ദിനപത്രത്തിലെ പോസ്റ്റ് ബോക്സില്‍ പ്രസിദ്ധീകരിച്ചത് .. 2.12.2010)
This post was written by: ~~~ISLAHI BLOGGERS~~~
ബ്ലോഗ് ലോകത്തുള്ള ഇസ്ലാഹി ആദര്‍ശം പുലര്‍ത്തുന്ന വ്യക്തികളുടെ ഒരു കൂട്ടായ്മ്മ ആണ് . ഇതിലെ ഉള്ളടക്കം അതാത് ലേഖകരുടെതാണ് .. ഏതെന്കിലും സംഘടനയുടെ ഉത്തരവാദിത്വത്തില്‍ അല്ല ഈ കൂട്ടായ്മ്മ പ്രവര്‍ത്തിക്കുന്നതും ...Follow US on FACEBOOK
Follow Us On TWITTER
Join Wth Our FACEBOOK FAN PAGE
Get Updates Via Email
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
7 Responses to “ഐക്യത്തിന്റെ കവാടങ്ങള്‍ മലര്‍ക്കെ തുറക്കുക”
2010, ഡിസം 2 10:57:00 AM
വ്യക്തമായ ലക്ഷ്യത്തോടെയും ധാരണകളോടെയും ഉള്ള ഐയ്ക്യമാണ് സമുദായത്തിന് വേണ്ടത് ...തങ്ങള്‍ ഐയ്ക്യപ്പെട്ടത് ഏതൊക്കെ കാര്യങ്ങളിലാണ് എന്ന ബോധം ഓരോ സംഘടനാ പ്രവര്‍ത്തകനും അനിവാര്യമാണ് .. അതില്ലെങ്കില്‍ പിന്നെ ഐയ്ക്യം പൊളിയാന്‍ അധികം സമയം വേണ്ടി വരില്ല ...ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ഇത് വരെയുള്ള ചരിത്രത്തിന്റെ ഒപ്പം നടന്ന പണ്ഡിതന് കുട്ടശ്ശേരി മൌലവിയുടെ ആഹ്വാനം സമയോചിതം ...
2010, ഡിസം 2 10:07:00 PM
അതെ,വേണം ദീനിന്റെ കാര്യത്തില്‍ കുറച്ച് രാഷ്ട്രീയ അവബൊധം.ഒരു ധീരമുജാഹിദിന് ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ നിറവും കൊടിയും ഛിഹ്നവും ചേരുമെന്ന പരിഹാസ്യമായ നിലപാട് ആദ്യം തിരുത്തപ്പെടട്ടെ..തരാതരം ഹറാം ഹലാല്‍ ഫതാവകളല്ല നമുക്ക് വേണ്ടത്,പ്രത്യുത ഇസ്ലാമിന്റെ തനത് രാഷ്ട്രീയ കാശ്ചപ്പാടാണ്.
അറുപതുകളില്‍ പ്രമുഖ സലഫീ പണ്ഡിതനും,നേതാവുമായിരുന്ന മര്‍ഹും അബ്ദുല്ലത്വീഫ് മൌലവിക്ക് ജമാഅത്തെ ഇസ്ലാമിക്കാരുടെ ഇസ്ലാഹിയാ കോളെജിന്റെ പ്രിസിപാള് സ്ഥാനം അലങ്കാരമായിരുന്നത് ഒര്‍ത്ത് പൊവുന്നു.തലതടവില് ശാഖാപരഭിന്നതയുള്ളവര്ക്ക് തല ഉടലില്‍ വേണമെന്ന കാര്യത്തിലുള്ള നിര്‍ബന്ധ ഇജ്തിഹാദ് അന്നും,ഇന്നുമെന്നും ഏറെ പ്രസക്തവും സുപ്രധാനവും തന്നെ..!
ആകയാല്‍,ഈ ഐക്യപ്പെടല്‍ രണ്ട് മുജകളില് മാത്രം പരിമിതമാക്കല്ലേ എന്ന് അഭ്യര്‍ത്ഥിക്കുന്നു.
2010, ഡിസം 3 12:08:00 PM
@ഒരു നുറുങ്ങു
>>>ഒരു ധീരമുജാഹിദിന് ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ നിറവും കൊടിയും ഛിഹ്നവും ചേരുമെന്ന പരിഹാസ്യമായ നിലപാട് ആദ്യം തിരുത്തപ്പെടട്ടെ<<<<
താങ്കളുടെ വാക്കുകള്‍ തെറ്റിദ്ധാരണാജനകമാണ് എന്ന് പറയട്ടെ ...
ഏതു രാഷ്ട്രീയ പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് ഇസ്ലാഹി പ്രസ്ഥാനം ഒരിക്കലും പറഞ്ഞിട്ടില്ല .
ഇസ്ലാമിനും മുസ്ലിംകള്ക്കും ഹാനികരമാകാത്ത ജനാധിപത്യ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ മുജാഹിദുകള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഭാഗമാണ് കേരളത്തിലെ മുസ്ലിംകള് കൈവരിച്ച ഭൌതിക പുരോഗതിയുടെ വളര്‍ച്ച .
താന്കള് പിന്തുണക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്ന ജമാഅത്തെ ഇസ്ലാമി ഇത്രയും നാള് ഇന്ത്യന്‍ ജനാധിപത്യം ശിര്‍ക്കും വോട്ട് ചെയ്യല്‍ ഹറാമും എന്ന് പറഞ്ഞു നടക്കുകയായിരുന്നില്ലേ ..?
അതൊക്കെ മാറ്റി പറഞ്ഞു തിരഞ്ഞെടുപ്പില്‍ ജനാധിപത്യത്തിനു വേണ്ടി വാദിച്ചു അഴിമതിയും വികസനവും മുഖ്യ മുദ്രാവാക്യങ്ങള്‍ ആകുവാന്‍ ഇപ്പോള്‍ എന്ത് മാറ്റമാണ് ഇന്ത്യന്‍ ജനാധിപത്യത്തിനു സംഭവിച്ചതെന്ന് പറയുവാന്‍ ജമാഅത്തെ ഇസ്ലാമിക്ക് കഴിഞ്ഞിട്ടില്ല എന്നതല്ലേ വസ്തുത ?
2010, ഡിസം 4 9:46:00 AM
>>>>>>ഏതു രാഷ്ട്രീയ പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് ഇസ്ലാഹി പ്രസ്ഥാനം ഒരിക്കലും പറഞ്ഞിട്ടില്ല<<<<<<
ഇപ്പറഞ്ഞതിനെ വസ്തുതാപരമായി മുഖവിലക്കെടുക്കാനാവുന്നില്ല സഹോദരാ,ചുറ്റിലും കണ്ട്കൊണ്ടിരിക്കുന്ന അനുഭവം അങ്ങിനെയല്ല.കോണ്‍ഗ്രസ് മുജാഹിദും,ലീഗ് മുജാഹിദും പിന്നെ സാക്ഷാല്‍ കമ്യൂണിസ്റ്റ് മുജാഹിദുമൊക്കെ ജീവിക്കുന്നത് നമ്മുടേയൊക്കെ ഇടയില്‍ തന്നേയാണല്ലോ.
നല്ലത് ആര് ചെയ്താലും പറഞാലും അതംഗീകരിക്കാനാണെനിക്കിഷ്ടം.അത് ജമാഅത്ത് പറഞ്ഞാലും സുന്നി പറഞ്ഞാലും മുജാഹിദ് ചൂണ്ടിക്കാണിച്ചാലും തഥൈവ. നന്മ സമൂഹത്തില്‍ പ്രചരിക്കട്ടെ,ഒത്തൊരുമിച്ച് നന്മ പ്രചരിപ്പിക്കാന്‍ ബാദ്ധ്യതപ്പെട്ട ഉമ്മത്ത് അഭിപ്രായ വിത്യാസത്തിന്റെയും ഭിന്നിപ്പിന്റേയും ബലിക്കല്ലില്‍ തല തച്ചുതകരുന്നത് കാണാന്‍ ശെഷിയില്ല.പ്രാര്‍ഥനയോടെ...
2010, ഡിസം 4 3:43:00 PM
@ ഒരു നുറുങ്ങു ..
മുജാഹിദ് പ്രവര്‍ത്തകര്‍ എന്ത് കൊണ്ട് വിവിധ രാഷ്ട്രീയ കക്ഷികളില്‍ പ്രവര്‍ത്തിക്കുന്നു എന്നാ ചോദ്യത്തിന് ഉത്തരം ദാ ഇവിടെ വായിക്കാം ...
താങ്കള്‍ മുകളില്‍ സൂചിപ്പിച്ച രാഷ്ട്രീയ കക്ഷികളില്‍ ഒന്നില്‍ പോലും അംഗമാകുവാന്‍ ഒരു ജമാഅത്തെ ഇസ്ലാമി പ്രവര്ത്തകന് കഴിയില്ല ..എന്ത് കൊണ്ട് ? അത് കൊണ്ട് തന്നെ ഈ രാഷ്ട്രീയ കക്ഷികളെ വേര്‍തിരിച്ചു കാണേണ്ട കാര്യം ജമാഅത്തെ ഇസ്ലാമിക്കില്ല . കാരണം ഈ പറയപ്പെട്ട കക്ഷികളൊന്നും ജമാഅത്തിന്റെ കാഴ്ചപ്പാടില്‍ 'അല്ലാഹുവിന്റെ പരമാധികാരം' അംഗീകരിക്കുന്ന രാഷ്ട്രീയ കക്ഷികളല്ല .(എന്നാല്‍ ജനകീയ വികസന മുന്നണിയെ സംബന്ധിച്ച് ഇത്തരം ചോദ്യങ്ങളൊന്നും ജമാഅത്തെ ഇസ്ലാമി ഉന്നയിക്കാറുമില്ല...!!!' )
നന്മകളില് ആരുമായും യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചു പ്രവര്‍ത്തിക്കുക എന്നത് ഇസ്ലാഹി പ്രസ്ഥാനത്തിന്റെ തുടക്കം മുതലുള്ള നിലപാടാണ് . അതും രാഷ്ട്രീയ നിലപാടും തമ്മില്‍ കൂടിക്കുഴയരുതെന്നു അഭ്യര്‍ത്ഥിക്കുന്നു ...
2010, ഡിസം 6 7:43:00 PM
>നന്മകളില് ആരുമായും യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചു പ്രവര്‍ത്തിക്കുക എന്നത് ഇസ്ലാഹി പ്രസ്ഥാനത്തിന്റെ തുടക്കംമുതലുള്ള നിലപാടാണ് < പ്രിയ നൌഷാദ്,നന്മയില് ആരായാലും യോജിക്കാവുന്ന ഈ സലഫിനിലപാട് ജമാഅത്തെ ഇസ്ലാമിയുടെ കാര്യമെത്തുമ്പോള്‍ മായം ചേര്‍ക്കപ്പെടുന്നത് എന്ത് കൊണ്ടാണെന്ന് ഈ നുറുങ്ങിന് എത്ര ചിന്തിച്ചിട്ടും അങ്ങ്ട്ട് ബോദ്ധ്യാവ്ണില്ല സോദരാ.നൌഷാദിനും പരസ്പരം കാളപ്പോരിലേര്പ്പെട്ടിരിക്കുന്ന രണ്ട് വിഭാഗം സലഫികള്‍ക്കും ബോദ്ധ്യമായത് എന്താണാവോ..?
2010, ഡിസം 6 8:37:00 PM
@ ഒരു നുറുങ്ങു
താന്കള് ഇവിടെ ജമാഅത്തെ ഇസ്ലാമിയെ പിന്താങ്ങി മാത്രം സംസാരിക്കുന്ന പക്ഷപാതി ആണെന്ന് താങ്കളുടെ മറുപടി വായിച്ചാല്‍ മനസ്സിലാകും . താങ്കള്ക്കുചിന്തിച്ചിട്ട് മനസ്സിലായില്ല എന്ന് പറയുന്നത് മറ്റാര്‍ക്കും ചിന്തിച്ചിട്ട് മനസ്സിലാകില്ല എന്ന് താന്കള് വിചാരിക്കില്ല എന്ന് കരുതട്ടെ ... :)
മുസ്ലിം ഐക്യത്തെ കുറിച്ചുള്ള ഇസ്ലാഹീ നിലപാട് വീണ്ടും അറിയുവാന്‍ ഈ പോസ്റ്റ് കൂടി വായിക്കുമല്ലോ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വഴി വന്നതിനും വായിച്ചതിനും നന്ദി ,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം :