‘നറുനിലാവ്' - ഈദ് സമ്മാനം

```അഭിപ്രായം അറിയിക്കുമല്ലോ...```

തിങ്കളാഴ്‌ച, ഓഗസ്റ്റ് 9

മിമ്പറില്‍ കേട്ടത്- പരിശുദ്ധ റമദാന്‍

കുറെ കാലം മനസ്സില്‍ കൊണ്ട് നടന്ന ഒരു ആവിഷ്കാരത്തിനു ജന്മം കൊടുത്തു നോക്കുകയാണ്..കേരളീയ മുസ്ലിം സമൂഹത്തെ നവോത്ഥാനതിലെക്ക് നയിച്ച നിര്‍ണായക ഘടകങ്ങളില്‍ ഒന്നാണ് സമൂഹത്തിലെ പള്ളി മിമ്പറുകള്‍..ഈ മിമ്പറുകള്‍ നമുക്ക്‌ നല്‍കിയ സന്ദേശം മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ എന്റെ മനസ്സില്‍ രൂപപ്പെട്ടു വന്ന ഒരാശയമാനിത്‌...എനിക്ക് മുമ്പേ ആരെങ്കിലും ഈ വഴിയില്‍ നീങ്ങിയിട്ടുന്ടെങ്കില്‍ അള്ളാഹു അവര്‍ക്ക്‌ കാര്യങ്ങള്‍ എളുപ്പമാക്കി കൊടുക്കട്ടെ...


സമയം അതിവേഗം സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്..കാല ചക്രത്തിന്റെ കറക്കം നമുക്ക്‌ വിചാരിക്കാന്‍ കഴിയുന്നതിലപ്പുരം വേഗത്തിലാണ്...ഇന്നലെ നാം യാത്രയാക്കിയ ഒരു അതിഥി വീണ്ടും നമ്മെ തേടിയെത്തിയിരിക്കുന്നു...പരിശുദ്ധ റമദാനാകുന്ന ആ അതിഥിയെ സീകരിക്കാന്‍ മാനസികമായി നാം തയ്യാരവേണ്ടിയിരിക്കുന്നു...ആ അതിഥി വരുന്നതെന്തിനെന്നു നമുക്കറിയാം...നബി(സ) പഠിപ്പിച്ചു..
"നിങ്ങള്‍ മഹാ പാപങ്ങളില്‍ നിന്ന് ഒഴിവായി നില്കുകയാനെന്കില്‍ ഒരു നമസ്കാരം അടുത്ത നമസ്കാരം വരെയും, ഒരു ജുമുഅ അടുത്ത ജുമുഅ വരെയും, ഒരു റമദാന്‍ അടുത്ത റമദാന്‍ വരെയുമുള്ള പാപങ്ങളെ പൊരുത് തരും.."

അല്ലാഹുവിന്റെ സന്നിധിയിലെക്കുള്ള മടക്കം എപ്പോഴാണെന്ന് നമുക്കറിയില്ല...കഴിഞ്ഞ റമദാനിനു മുമ്പ്‌ നാം കണ്ടവര്‍ നമ്മോടോപ്പമിരുന്നവര്‍, നാം സ്നേഹിച്ചവര്‍, ബഹുമാനിച്ചവര്‍, പലരും ഇപ്പോള്‍ കൂടെയില്ല...ആ അനിവാര്യമായ മടക്കത്തില്‍ അല്ലാഹുവിനെ നിഷ്കളങ്ക മനസ്സോടെ അഭിമുഖീകരിക്കാന്‍ അള്ളാഹു നമുക്കൊരുക്കിയ സമ്മാനമാണ് വിശുദ്ധ റമദാന്‍..ഹൃദയത്തില്‍ മുഴുവന്‍ സംത്ര്പ്തിയോടെ സന്തോഷത്തോടെ ആ റമദാനിനെ വരവേല്‍ക്കുക..ജീവിതത്തിന്റെ പതിവ് രീതികളില്‍ നിന്ന് മാറി നില്‍കുമ്പോള്‍ ഉള്ള എല്ലാ പ്രയാസങ്ങളും മാറ്റി വെച്ച് ഒരു റമദാന്‍ കൂടി സാക്ഷിയാവാന്‍ കഴിയുന്നതിലുള്ള സന്തോഷത്തോടെ റമദാനിനെ സീകരിക്കുക.. ഇപ്രകാരം ഒരു റമദാന്‍ പടിവാതില്കള്‍ എത്തി നിന്ന സമയത്ത് നബികരിം (സ) സഹാബതിനെ പഠിപ്പിച്ചു..

"ഇതാ നിങ്ങള്‍ക് റമദാന്‍ വന്നെത്തിയിരിക്കുന്നു..അനുഗ്രഹീതമായ റമദാന്‍ മാസം", നരക കവാടങ്ങള്‍ അടച്ചിട്റ്റ്‌ സ്വര്‍ഗ കവാടങ്ങള്‍ തുറന്നിട്ട മാസം..പാപ്മോചനത്തിന്റെ മാസം..ഇതിലപ്പുറം സന്തോഷിക്കാനും ആശംസകള്‍ കൈമാറാനും രാമടാനിനോളം മറ്റൊന്നും നിങ്ങള്കില്ല.."ഈ മാസത്തില്‍ നിങ്ങള്‍ക്കല്ലാഹു നോമ്പ്‌ നിര്‍ബന്ധമാക്കിയിരിക്കുന്നു. ആകാശത്തിന്റെ വാതിലുകള്‍ മലക്കെ തുറന്നിട്ടിരിക്കുന്നു. അനുഗ്രഹങ്ങള്‍ വര്ഷിക്കപെടുന്നു..നരകവാതിലുകള്‍ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു..പിശാചുക്കള്‍ ചങ്ങലക്കിടപ്പെട്ടിരിക്കുന്നു.." 

ഒരു സെക്കന്‍ഡ്‌ പോലും പാഴാക്കാതെ ഒരു തിന്മയിലും ഏര്‍പ്പെടാതെ ഖുറാനുമായി ജീവിക്കുക..നബി(സ) പഠിപ്പിച്ചു തന്ന ഈ സന്തോഷത്തില്‍ പങ്കെടുക്കുക..


ഒന്നാമതായി നാം ചെയ്യേണ്ടത്‌ അല്ലാഹുവുമായുള്ള ബന്ധം നന്നാക്കിയെടുക്കണം... പശ്ചാതപിക്കണം..തൌബ...രഹസ്യമായി നാം ചെയ്തു കൂടിയ തിന്മകളെ അതെ രഹസ്യത്തോടെ അല്ലാഹുവോട്‌ എറ്റു പറഞ്ഞു മടങ്ങുകയും ചെയ്യുക...

രണ്ടാമതായി, നമ്മുടെ ഉറ്റ്വരോടും സ്നേഹിതരോടും നാം ചെയ്തു പോയ തിന്മകളെ അവരോടു ഏറ്റു പറയുകയും പൊരുത് തരാന്‍ ആവശ്യപ്പെടുകയും ചെയ്യുക..ഈ വിശുദ്ധ മാസത്തിന്റെ തുടക്കത്തില്‍ സഹോദരാ നീ എന്നോട ക്ഷമിചില്ലെങ്കില്‍ അള്ളാഹു എന്നോട് ക്ഷമിക്കില്ല എന്ന് അവനോട് പറയാന്‍ നമുക്ക്‌ കഴിയണം...നമ്മുടെ അഹങ്കാരം അതിനു നമ്മെ തടസ്സപെടുതരുത്..നബി പറഞ്ഞില്ലേ??
 
"അല്ലാഹുവിനു വേണ്ടി നിങ്ങള്‍ വിനയം കാണിക്കുക..സീകരിക്കും".
.അള്ളാഹു പഠിപ്പിച്ചില്ലേ.
."അല്ലാഹുവിന്റെ കാരുണ്യത്തെ കുറിചു നിരാശാരാകരുത്."
അത് കൊണ്ട് അവരെ കണ്ടു പോറുപ്പിക്കുക...

മൂന്നാമതായി നിഷ്കലന്കതയാണ്...കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ഉള്ള ആത്മാര്‍ഥത.. അല്ലാഹുവിനു വേണ്ടിയുള്ളതാന് കര്‍മ്മം എന്ന ബോധം..തഖ്വയോടെയുള്ള പ്രവര്‍ത്തനം..നബി(സ) പറഞ്ഞു

"നിഷ്കളങ്കതയോടെയും അല്ലാഹുവിന്റെ പ്രീതി ഉധേഷിച്ചും അല്ലാതെയുള്ള യാതൊന്നും അവന്‍ സീകരിക്കുകയില്ല".

.മനസ്സ് കൊണ്ട് നാം മാറണം...ആ ഉദേശത്തിന് പോലും പ്രതിഫലം നിശ്ചയിച്ച മതമാണ്‌ ഇസ്‌ലാം..അത് ആത്മാര്തതക്കുള്ള പ്രതിഫലമാണ്..ഈ ആത്മാര്‍ഥത ജീവിതത്തിലുടനീളം സൂക്ഷിക്കുക..നോമ്പ്‌ കാണിക്കനുല്ലതല്ല...അള്ളാഹു പറഞ്ഞു
"മനുഷ്യന്റെ എല്ലാ കര്‍മ്മവും അവനുള്ളത് തന്നെയാണ്; എന്നാല്‍ നോമ്പ്‌, അതെനിക്കുല്ലതാണ്, ഞാനാണതിനു പ്രതിഫലം നല്‍കുക" 
അല്ലാഹു എന്റേതെന്നു പഠിപ്പിച്ച കര്‍മ്മം..
"നോമ്പ്‌ ഒരു പരിചയാണ്"
നരകത്തില്‍ നിന്ന്, തിന്മയില്‍ നിന്ന്, അങ്ങനെ പലതില്‍ നിന്നും ഉള്ള പരിച..
"നോമ്പ്‌ കാരനായി തോന്യാസം പറയരുത്, ചീത്ത കാര്യങ്ങള്‍ ചെയ്യരുത്‌, പോരിനു വരുന്നവനോട് 'ഞാന്‍ നോമ്പ്‌ കാരനാനെന്നു' പറയണം.." .."മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം; നോമ്പ് കാരന്റെ വായ്‌ നാറ്റം അല്ലാഹുവിന്റെ അടുത്തു കസ്തൂരിയെക്കാള്‍ സുഗന്ധമുല്ലതാണ്".."നോമ്പ്‌ കാരന് രണ്ടു സന്തോഷമാണ്..നോമ്പ്‌ തുറന്നാലുള്ള സന്തോഷം..(ദാഹം നീങ്ങി, വറ്റി വരണ്ട നിരമ്പുകള്‍ ശക്തി പ്പെട്ടു, അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലവും കിട്ടി)..അല്ലാഹുവിനെ കണ്ടു മുട്ടുമ്പഴുള്ള സന്തോഷം...അന്ന് നോമ്പ്കാര്‍ക്ക് മാത്രമായ ഒരു വാതില്‍...അതിലൂടെ സ്വര്‍ഗത്തില്‍..

മാഷാ അല്ലാഹ്..ആ കൂട്ടത്തില്‍ അല്ലാഹു നമ്മെ ഉള്പെടുതട്ടെ.....

നാലാമതായി, സംശുദ്ധമായ മനസ്സാണ്.. 
.ഹൃദയതിലേക്ക് ചൂണ്ടി മൂന്നു പ്രാവശ്യം നബി പറഞ്ഞു..

"ഇവിടെയാണ്‌ തഖ്‌വ" 
..ആ മനസ്സ്‌ ശുധമാകണം..അല്ലാതെ പട്ടിണി കിടന്നിട്റ്റ്‌ കാര്യമില്ല...ആരോടും വേറുപ്പില്ലത്തവര്‍, പകയില്ലത്തവര്‍,സന്മാനസ്സ്സുള്ളവര്‍..ആ മനസ്സിനെ പിടിച്ചു കെട്ടാന്‍ കഴിയണം...അതാണ്‌ നോമ്പ്‌...കണ്ണ്...പിടിചു നിര്‍ത്തണം..കാണാന്‍ പാടില്ലാത്തത് കാണരുത്..കണ്ണ് നൊമ്പെടുക്കട്ടെ..ചാനലുകള്‍ തിരിച്ചു വെച്ചത് നമ്മുടെ മുഖതെക്കാന്...അശ്ലീലങ്ങള്‍..പാടില്ല..."നിങ്ങള്‍ നോമ്പ് കാരനാണ്"....... മഹാന്മാരായ പണ്ഡിതന്മാര്‍ ഈ മാസത്തില്‍ പരിപൂര്‍ണ്ണമായി ഖുറാനുമായി ജീവിച്ചവരാണ്...കാത്..നോമ്പെടുക്കണം...ചെവിയില്‍ നാം പലതും തിരുകി വെച്ചാണ് നടപ്പ്‌..കേള്കുന്നത് പലതുമാകരുത്‌..കേള്‍വി നല്‍കിയ അല്ലാഹു അനുവദിച്ചതെ കേള്കാവൂ..

നമ്മുടെ ആമാശയങ്ങള്‍ മാത്രം നോമ്പെടുക്കുന്ന അവസ്ഥയില്‍ നിന്ന് മാറി ശരീരം മുഴുവന്‍ നോമ്പെടുക്കണം...
ഭക്ഷണം..നിയന്ത്രിക്കണം..ആവശ്യത്തിന്..അമിതമാവരുത്‌..അങ്ങനെ അല്ലാഹുവിന് ഇഷ്ടമുള്ള കര്‍മ്മങ്ങള്‍ മാത്രം ചെയ്യുക...അങ്ങനെയുള്ള ഒരു റമദാനിനു സാക്ഷിയായി വിജയം വരിക്കാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ...

8 Responses to “മിമ്പറില്‍ കേട്ടത്- പരിശുദ്ധ റമദാന്‍”

നിയാസ്‌ മുഹമ്മദ്‌ മോങ്ങം പറഞ്ഞു...
2010, ഓഗ 9 11:51:00 AM

ഇതൊരു പരിശ്രമമാണ്...പൂര്‍ണ്ണത കൈ വരിക്കുമോ എന്നറിയില്ല...തുറന്ന അഭിപ്രായങ്ങല്കായി കാതോര്‍ക്കുന്നു....


മലയാ‍ളി പറഞ്ഞു...
2010, ഓഗ 10 3:49:00 AM

അസ്സലാമു അലൈക്കും

സഹോദരൻ നിയാസ് മുഹമ്മദ്,
ഇതൊരു മഹത്തായ പരിശ്രമം തന്നെയാണ്. പൂർണത കൈവരിക്കാൻ അല്ലാഹു താങ്കൾക്ക് ക്ഷമയും സൌകര്യം നൽകുമാറാകട്ടെ...

നന്ദി, ജസാക്കല്ലാഹു ഖൈറാ..!


Noushad Vadakkel പറഞ്ഞു...
2010, ഓഗ 10 11:29:00 AM

>>>മനസ്സ്‌ ശുധമാകണം..അല്ലാതെ പട്ടിണി കിടന്നിട്റ്റ്‌ കാര്യമില്ല...ആരോടും വേറുപ്പില്ലത്തവര്‍, പകയില്ലത്തവര്‍,സന്മാനസ്സ്സുള്ളവര്‍..ആ മനസ്സിനെ പിടിച്ചു കെട്ടാന്‍ കഴിയണം...അതാണ്‌ നോമ്പ്‌...കണ്ണ്...പിടിചു നിര്‍ത്തണം..കാണാന്‍ പാടില്ലാത്തത് കാണരുത്..കണ്ണ് നൊമ്പെടുക്കട്ടെ..ചാനലുകള്‍ തിരിച്ചു വെച്ചത് നമ്മുടെ മുഖതെക്കാന്...അശ്ലീലങ്ങള്‍..പാടില്ല..."നിങ്ങള്‍ നോമ്പ് കാരനാണ്"....... മഹാന്മാരായ പണ്ഡിതന്മാര്‍ ഈ മാസത്തില്‍ പരിപൂര്‍ണ്ണമായി ഖുറാനുമായി ജീവിച്ചവരാണ്...കാത്..നോമ്പെടുക്കണം...ചെവിയില്‍ നാം പലതും തിരുകി വെച്ചാണ് നടപ്പ്‌..കേള്കുന്നത് പലതുമാകരുത്‌..കേള്‍വി നല്‍കിയ അല്ലാഹു അനുവദിച്ചതെ കേള്കാവൂ..<<<

സമുദായം അവഗണിച്ചു കളഞ്ഞ വൃതത്തിന്റെ മര്‍മ്മ പ്രധാനമായ ചിലത് വീണ്ടും .... നന്ദി നിയാസ് പരിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കുന്ന ഈ ബ്ലോഗ്‌ പോസ്റ്റിനു ... ജസാക്കല്ലാഹു ഖൈര്‍..!


റിയാസ് കൊടുങ്ങല്ലൂര്‍ പറഞ്ഞു...
2010, ഓഗ 10 12:59:00 PM

മാഷാ അല്ലാ, ഗുഡ് നിയാസ് ഭായ് എല്ലാവിധ ആശംസകളും നേരുന്നു.


Prinsad പറഞ്ഞു...
2010, ഓഗ 11 7:27:00 AM

പ്രിയ സഹോദരന്‍ നിയാസ്, താങ്കളുടെ പരിശ്രമം തീര്‍ച്ചയായും പ്രതിഫലാര്‍ഹമാണ്. ഈ പാതയില്‍ മുന്നോട്ട് പോകുക അല്ലാഹു നമ്മെ ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ ആമീന്‍.


mir പറഞ്ഞു...
2010, ഓഗ 11 7:25:00 PM

A good effort... Jazakkallha Khayr..


Mohamed Maranchery പറഞ്ഞു...
2010, ഓഗ 12 4:03:00 PM

വളരെ നന്നായി; നോമ്പിന്‍റെ യഥാര്‍ത്ഥ ചൈതന്യം നേടണമെങ്കില്‍ എല്ലാ നിലക്കുമുള്ള നിയന്ത്രണം ആവശ്യമാണ്‌. "നോമ്പ് എനിക്കുള്ളതാണ് , ഞാനാണ്‌ അതിനു പ്രതിഫലം നല്‍കുന്നത്" എന്ന അല്ലാഹുവിന്റെ വചനം അതിനു കൂടുതല്‍ ഭക്തി നല്‍കും .

താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ അള്ളാഹു സ്വീകരിക്കുമരാകട്ടെ .. ആമീന്‍


അജ്ഞാതന്‍ പറഞ്ഞു...
2010, ഓഗ 13 5:01:00 PM

നല്ലധു ചെയ്യാന്‍ റബ് തൌഫീക് ചെയ്യയ്യട്ടെ , നല്ല പരിശ്രമം തുടരാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വഴി വന്നതിനും വായിച്ചതിനും നന്ദി ,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം :

JOIN US IN FACEBOOKAll Rights Reserved ISLAHI BLOGGERS | Blogger Template by Bloggermint~~~~~~visit this blog with MOZILLA FIREFOX for Best view~~~~~~
Blog maintained by MALAYALAM BLOG HELP