‘നറുനിലാവ്' - ഈദ് സമ്മാനം

```അഭിപ്രായം അറിയിക്കുമല്ലോ...```

ബുധനാഴ്‌ച, നവംബർ 24

ഐക്യത്തിന് തടസ്സം അഭിപ്രായവ്യത്യാസമോ?

കേരളത്തിലാകെ നവോത്ഥാനത്തിന്റെ വെളിച്ചം പരത്തിയ ഇസ്ലാഹി പ്രസ്ഥാനത്തിന് നേരിട്ട പ്രതിസന്ധിക്ക് മൗലികമായ കാരണം വീക്ഷണവ്യത്യാസങ്ങളാണെന്ന് കരുതുന്നവര്‍ ഏറെയുണ്ട്.  മദ്ഹബില്‍ നിന്ന് വിട്ടവര്‍ അഭിപ്രായവ്യത്യാസങ്ങളുടെ വേലിയേറ്റത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വിഷമിക്കുകയാണെന്ന് മുന്‍പേ പ്രചരിപ്പിച്ചിരുന്ന  യാഥാസ്തിക പുരോഹിതന്മാര്‍ ഇപ്പോള്‍ വലിയ നിധികിട്ടിയ ഭാവത്തിലാണ്.  തങ്ങളുടെ മത-രാഷ്ട്രീയ ലൈന്‍ തള്ളികളഞ്ഞതാണ് മുജാഹിദുകളുടെ പതനത്തിന് കാരണമെന്ന് ജമാ അത്ത് സൈദ്ധാന്തികന്മാര്‍ തട്ടിമൂളിക്കാനും തുടങ്ങിയിട്ടുണ്ട്.  സലഫീ ആശയം ഉള്‍ക്കൊണ്ട ആരും ഒരിക്കലും ഇവരുടെ കെണിയില്‍ വീഴുകയില്ലെന്ന് അനുഭവങ്ങള്‍ തെളിയിച്ചിട്ടുള്ളതിനാല്‍ നാം അങ്കലാപ്പിലാകേണ്ട കാര്യമില്ല.


എന്നാല്‍ നമ്മെ സംബന്ധിച്ചിടത്തോളം ഈ സന്ദര്‍ഭം ആത്മപരിശോധനയുടേതാണ്, ആകണം.  യതാര്‍ഥത്തില്‍ പലരും കരുതുന്നതുപോലെയും പ്രചരിപ്പിക്കുന്നതുപോലെയും നമുക്കിടയില്‍ ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങളുണ്ടോ? അതല്ല, പിശാച് അവ പര്‍വ്വതീകരിച്ചു കാണിച്ച് അനൈക്യത്തിന് ആക്കം കൂട്ടുകയാണോ? നമ്മുടേ ഈമാനും ഇഖ് ലാസും അപചയ മുക്തമായി സൂക്ഷിക്കേണ്ടതിന് ഇത് സംബന്ദ്ധിച്ച സൂക്ഷമ വിചിന്തനം അനിവാര്യമാകുന്നു.


വക്കം മൗലവിയുടെയും കെ.എം മൗലവിയുടെയും മറ്റും കാലം മുതല്‍ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ വ്യതിരിക്തതയായി ചൂണ്ടിക്കാണിക്കപ്പെടുന്ന കാര്യങ്ങളിലൊന്നും ഇപ്പോഴും  ഇവിടത്തെ സലഫികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല എന്ന വസ്തുത അനിഷേധ്യമാകുന്നു. അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കല്‍, അവരെ മധ്യവര്‍ത്തികളാക്കി പ്രാര്‍ഥിക്കല്‍, അവര്‍ക്ക് നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കല്‍, അവരുടെ പേരില്‍ സത്യം ചെയ്യല്‍, ജുമുഅ. ഖുതുബ, സ്ത്രീകളുടെ ജുമുഅ-ജമാ‍അത്ത്, തറാവീഹ്, ഖുനൂത്ത്, നമസ്ക്കാരശേഷം കൂട്ട പ്രാര്‍ത്ഥന തുടങ്ങീ കാര്യങ്ങളിലൊന്നും സലഫീ പ്രബോധകര്‍ക്കാര്‍ക്കും തര്‍ക്കമില്ല എന്നത് അത്യന്തം ശ്രദ്ദേയമാകുന്നു.


ഇതൊക്കെയാണ് യാഥാര്‍ഥ്യമെങ്കിലും നമ്മുടെ പണ്ഡിതന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും രൂക്ഷമായ പരസ്പര വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നില്ല.  എന്ന നഗ്ന സത്യം നമ്മെ നോവിപ്പിക്കുന്നു.  ഇതൊന്തുകൊണ്ട് ഇങ്ങനെ തുടരുന്നു എന്ന് ഇനിയെങ്കിലും തെളിഞ്ഞമനസ്സോടെ നമുക്ക് വിശകലനം ചെയ്യാന്‍ കഴിയേണ്ടതല്ലേ?  ആശയങ്ങളില്‍ ഐക്യമുണ്ടാക്കിയാലും സലഫികളുടെ മനസ്സുകള്‍ വിശാലമാകാന്‍ വിസമ്മതിക്കുന്നു എന്നല്ലേ ഇതില്‍ നിന്നൊക്കെ ഗ്രഹിക്കാവുന്നത്? ഇതൊന്തുകൊണ്ടാണ്? പ്രശ്നം ഈഗോയുടേതാണോ? തലമുറകള്‍ തമ്മിലുള്ള വിടവാണോ? വിനിമയവിടവ് അഥവാ കമ്യൂണിക്കേഷന്‍ ഗ്യാപ്പ് ആണോ? നേതാക്കള്‍ പ്രകൃത്യാതന്നെ പരസ്പരം പൊരുത്തപ്പെട്ട് പോകാന്‍ പ്രയാസമുള്ള പേഴ്സണാലിറ്റി ടൈപ്പ്കളായതുകൊണ്ടുള്ള പ്രയാസമാണോ? പ്രശ്നം എന്തുതന്നെയാണെങ്കിലും അവികലമായ ആദര്‍ശം മനസ്സില്‍ കടന്നുകൂടിയാല്‍ എല്ലാ ഉടക്കുമസാലകളും ഉരുകിപ്പോകേണ്ടതല്ലേ?


“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക, നിങ്ങള്‍ മുസ്ലീംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്.
നിങ്ങളൊന്നിച്ച് അല്ലഹുവിന്റെ കയറില്‍ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്. നിങ്ങള്‍ അന്യോന്യം ശത്രുകളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ കൂട്ടിയിണക്കി.  അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായി തീര്‍ന്നു.  നിങ്ങള്‍ അഗ്നികുണ്ഡത്തിന്റെ വക്കിലായിരുന്നു. എന്നിട്ട് അതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു.  നിങ്ങള്‍ നേര്‍മാര്‍ഗ്ഗം പ്രാപിക്കാന്‍ വേണ്ടി.


നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍




വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയശേഷം പല കക്ഷികളായി പിരിഞ്ഞു ഭിന്നിച്ചവരെപ്പോലെ നിങ്ങളാവരുത്, അവര്‍ക്ക് കനത്ത ശിക്ഷയാണുള്ളത്. ചില മുഖങ്ങള്‍ വെളുക്കുകയും ചിലമുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തില്‍. എന്നാല്‍ മുഖങ്ങള്‍ കറുത്ത്പോയവരോട് (പറയപ്പെടും) വിശ്വാസം സ്വീകരിച്ചതിനുശേഷം നിങ്ങള്‍ അവിശ്വസിക്കുകയാണോ ചെയ്തത്?  എങ്കില്‍ നിങ്ങള്‍ അവിശ്വാസം  സ്വീകരിച്ചതിന്റെ ഫലമായി ശിക്ഷ അനുഭവിച്ചുകൊള്ളുക. എന്നാല്‍ മുഖങ്ങള്‍ വെളുത്തുതെളിഞ്ഞവര്‍ അല്ലാഹുവിന്റെ കാരുണ്യത്തിലായിരിക്കും.  അവരതില്‍ ശാശ്വതവാസികളായിരിക്കുന്നതാണ്.” (വി.ഖു. 3:102107)




കടപ്പാട്
ചെറിയമുണ്ടം അബ്ദുല്‍ഹമീദ്
||| മതം, നവോത്ഥാനം, പ്രതിരോധം |||
യുവത ബുക്ക് ഹൗസ്

6 Responses to “ഐക്യത്തിന് തടസ്സം അഭിപ്രായവ്യത്യാസമോ?”

BCP - ബാസില്‍ .സി.പി പറഞ്ഞു...
2010, നവം 23 3:29:00 PM

അതെ, അഭിപ്രായ വ്യത്യാസം തന്നെ ഐക്യത്തിനു തടസ്സം.... സംസം വെള്ളത്തിനു ശിഫയുണ്ടെന്ന് സ്ഥാപിക്കാൻ, ചന്ത്രൻ പിളർന്ന സംഭവം സത്യമാണെന്ന് സ്ഥാപിക്കാൻ, മിഅറാജ് യാത്ര സ്വപ്നമല്ല, യാഥാർത്യമാണെന്ന് സ്ഥാപിക്കാൻ, പരിശ്രമിച്ച് ഇസ്ലാഹി പണ്ഡിതന്മാരെ മറന്നു കൊണ്ട് പുതിയ ആശയങ്ങളുണ്ടാക്കിയത് തന്നെയാണ് ഐക്യത്തിനു തടസ്സം....*അതെ, അഭിപ്രായ വ്യത്യാസം തന്നെ ഐക്യത്തിനു തടസ്സം....*


അജ്ഞാതന്‍ പറഞ്ഞു...
2010, നവം 26 6:26:00 PM

മറ്റൊരു സംഘടനയോടെ തട്ടിച്ചു നോക്കാതെ അല്ലെങ്കിൽ അവർ പറയുന്നത് തെറ്റ് നാം പിടിച്ച മുയലിനു മൂന്ന് കൊമ്പ് എന്ന ധാരണ മാറ്റി ഇസ്ലാമിനെ സമർഥിക്കാൻ ശ്രമിച്ചു നോക്ക് സഹോദരന്മാരെ അതല്ലെ ഏറ്റവും നല്ല നന്മ . നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍.. അതെ അവർ തന്നെ വിജയികൾ അതിനു മറ്റു സംഘടനകളെ അടിച്ചാക്ഷേപിക്കുക എന്നർത്ഥമുണ്ടോ... നിങ്ങൾ ചെയ്യുന്ന നന്മ എടുത്തു കാണിക്കുക അല്ലാതെ മറ്റുള്ളവരുടെ കുറ്റം കണ്ട്ത്തി അതിൽ ആനന്ദം കാണുന്നതല്ല ഉഅഥാർത്ത ഇസ്ലാം. അത് മറ്റു മതസ്ഥർക്കിടയിൽ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാനെ ഉപകരിക്കൂ... ദൈവം നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ...


(saBEen* കാവതിയോടന്‍) പറഞ്ഞു...
2010, നവം 26 11:15:00 PM

ഇസ്ലാമിന് വേണ്ടി എന്ന് പറഞ്ഞു ഖുര്-‍ആനിനേയും ഹദീസിനെയും വളച്ചൊടിച്ചു
തങ്ങള്‍ പ്രധി നിതാനം ചെയ്യുന്ന മാര്‍ഗമാണ് യഥാര്‍ത്ഥ ഇസ്ലാം എന്ന് സമര്‍ഥിക്കാന്‍ എത്ര തരം താഴ്ന്ന രീതിയിലും വാക്കുകള്‍ കൊണ്ട് കസര്‍ത്ത് നടത്തുന്ന പല സംഘടനകളിലെയും മത പണ്ഡിതരെ കണ്ടിട്ടുണ്ട് എന്തിനു വേണ്ടി ഈ നാടകങ്ങള്‍ എന്ന് മനസ്സിലാകുന്നില്ല "പരലോക വിജയം "അല്ല അവരുടെ ലക്‌ഷ്യം മറിച്ച് "ഈ ലോക വിജയം" മാത്രമാണ് . സൃഷ്ടാവിനെ ഭയമില്ല. ഉണ്ടായിരുന്നു എങ്കില്‍ അഭിപ്രായ വെത്യാസങ്ങള്‍ നിലനിര്‍ത്തി പരസ്പരം കലഹിക്കാന്‍ ഈ സമുദായം മിനക്കെടില്ലായിരുന്നു


Unknown പറഞ്ഞു...
2010, നവം 27 3:49:00 AM

പ്രസ്ഥാനം പിളരാന്‍ അന്ന് (1999-2002)പറഞ്ഞക്കാരണങ്ങള്‍ "ജീവനില്ലാതെആര്‍ക്കും വേണ്ടാതെ"കിടക്കുയാണ്.ഒന്ന് പൊടിതട്ടിയെടുക്കാന്‍ എനിക്ക് വല്ലാത്ത മോഹമുണ്ട്. ജീവനേക്കാള്‍ ഉപരി സ്നേഹിച്ച ആദര്‍ശത്തെയും സംഘടനയെയും കരിവാരിത്തേക്കാന്‍ ചിലര്‍ ആടിയ നാടകങ്ങള്‍ കണ്ണീരോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയു.ഷാര്‍ജയില്‍ ഞങ്ങള്‍ കുറെപേര്‍ അതിന്റെ ഇരകളായിരുന്നു.ആ "വേട്ടക്കാര്‍"ഇന്നുമുണ്ട് കേരളത്തിലും പുറത്തുമായി.പിന്നെങ്ങിനെ ഐക്ക്യം സാധ്യമാകും ?


Noushad Vadakkel പറഞ്ഞു...
2010, നവം 27 10:00:00 AM

ഈ വിഷയകമായ ഒരു ചര്‍ച്ച 'ബസ്സില്‍' തുടങ്ങിയതായി കാണുന്നു ഇവിടെ വായിക്കാം


ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...
2010, ഡിസം 2 7:47:00 AM

ആശയങ്ങളെക്കാളും ആദർശങ്ങളെക്കാളും വ്യക്തിപരമായ താല്പര്യങ്ങൾക്ക് മുൻ തൂക്കം വന്നത്, സാമ്പത്തികമായ ആഗ്രഹങ്ങൾ വിശ്വാസദാർഡ്യത്തെ ദുർബ്ബലമാക്കിയത്, അഹംഭാവത്തെ ത്ര്‌പ്തമാക്കാനുള്ള ത്വരയിൽ മനസ്സകം ഇടുങ്ങിപ്പോയത്... ഇതൊക്കെയാണ് അനൈക്യത്തിനു കാരണമായത് എന്നാണെനിക്ക് തോന്നിയിട്ടുള്ളത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വഴി വന്നതിനും വായിച്ചതിനും നന്ദി ,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം :

JOIN US IN FACEBOOK



All Rights Reserved ISLAHI BLOGGERS | Blogger Template by Bloggermint~~~~~~visit this blog with MOZILLA FIREFOX for Best view~~~~~~
Blog maintained by MALAYALAM BLOG HELP