‘നറുനിലാവ്' - ഈദ് സമ്മാനം

```അഭിപ്രായം അറിയിക്കുമല്ലോ...```

ശനിയാഴ്‌ച, മേയ് 22

ഇസ്ലാമിന്റെ സമഗ്രതയും മുജാഹിദുകളും


അവര്‍ (മുജാഹിദുകള്‍ )ജമാഅത്തെ ഇസ്ലാമിയെ കണ്ണും ചിമ്മി എതിര്‍ക്കണമെന്നും അതാണ്‌ കാലഘട്ടത്തിലെ ജിഹാദെന്നും തീരുമാനിച്ചപ്പോള്‍ ദീനിന്റെ മൌലിക തത്വങ്ങളെ പോലും വക്രീകരിക്കുകയോ പരിക്കെല്‍പ്പിക്കുകയോ ചെയ്യേണ്ടി വന്നു .തൌഹീദിന്റെ അന്തസ്സത്തയായ ഇബാദതിനെ ആരാധനയിലൊതുക്കി .ദീനിന്റെ സമഗ്രത നിരാകരിച്ചു .ഇസ്ലാമിന്റെ രാഷ്ട്രീയ ദര്‍ശനങ്ങളെ പാടെ അവഗണിച്ചു .രാഷ്ട്രീയ രംഗത്ത് കേവല ഭൌതിക പ്രത്യയ ശാസ്ത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഏതു പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് മത വിധി നല്‍കി .ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ഇടപാടുകളെ തത്വ ദീക്ഷയില്ലാതെ എതിര്‍ക്കുക എന്ന ഒരേയൊരു നിഷേധാത്മക രാഷ്ട്രീയ നയം സ്വീകരിച്ചു .ഈ വക കാര്യങ്ങളില്‍ പോലും കേരളത്തിലെ മുജാഹിദ്‌ പണ്ഡിതന്മാര്‍ക്കിടയില്‍ ഏകാഭിപ്രായമോ ഉറച്ച അഭിപ്രായമോ ഇല്ലാത്ത അവസ്ഥ വന്നു കൂടി .ദാര്‍ശനിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുവാന്‍ ജമാഅതിനെതിരെ മിമ്പരുകളിലൂടെയും ,പത്ര കോളങ്ങളിലൂടെയും, പുസ്തകങ്ങളിലൂടെയും അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഇപ്പോഴത്തെ കാര്യമായ ജിഹാദ്‌
(ഇസ്ലാം ,ഇസ്ലാമിക പ്രസ്ഥാനം - ചോദ്യങ്ങള്‍ക്ക് മറുപടി പേജ് -383)

തുടര്‍ന്ന് വായിക്കൂ ....

5 Responses to “ഇസ്ലാമിന്റെ സമഗ്രതയും മുജാഹിദുകളും”

Noushad Vadakkel പറഞ്ഞു...
2010, മേയ് 22 5:36:00 PM

ജനാധിപത്യ വ്യവസ്ഥിതിയില്‍ താരതമ്യേന മെച്ചപ്പെട്ട ഒരു ഭരണ കൂടം നിലവില്‍ വരുന്നതിനുതകുന്ന പ്രായോഗിക രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയാണ് വേണ്ടതെന്ന കാര്യത്തില്‍ മുജാഹിദുകള്‍ക്കിടയില്‍ തികഞ്ഞ അഭിപ്രായ ഐക്യമാണ് ഉള്ളത് .


CKLatheef പറഞ്ഞു...
2010, മേയ് 22 9:53:00 PM

അറിയേണ്ടത്. മുജാഹിദ് പ്രസ്ഥാനം ഈ വിഷയത്തില്‍ തീരുമാനം എടുക്കുന്നത് വിശുദ്ധഖുര്‍ആനിന്റെയും പ്രവാചക ചര്യയെയും മുന്നില്‍ വെച്ചാണോ. അപ്രകാരം ഒരുമിച്ചെടുക്കുന്നതീരുമാനം നടപ്പാക്കുന്നതിന് അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കാറുണ്ടോ. ഉണ്ടെങ്കില്‍ ഒരേ സമയം അതിന്റെ അനുയായികള്‍ ഒരേ നാട്ടില്‍ രണ്ട് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ ഇടവരുന്ന സാഹചര്യം എങ്ങനെയുണ്ടാകുന്നു. ഇല്ലങ്കില്‍ രാഷ്ട്രീയത്തിന്റെ ഇസ്‌ലാമികമായ കൂടിയാലോചനയുടെ ആവശ്യമില്ല എന്നും മുസ്‌ലിംകള്‍ക്ക് അവരവരുടെ ഇഷ്ടം പോലെ പ്രവര്‍ത്തികാം എന്നുമാണോ. കമ്മ്യൂണിസത്തിന്റെ മെമ്പര്‍ഷിപ്പ് എടുത്ത് മുഴുസമയ പാര്‍ട്ടി പ്രവര്‍ത്തകരായ മുജാഹിദ് സുഹൃത്തുക്കളുടെ പ്രവര്‍ത്തനം ഇസ്‌ലാമികമായി ന്യായീകരിക്കത്തക്കതാണോ. അതിന് അനുവാദം നല്‍കിയിട്ടുണ്ടോ.

ഇനി ഇക്കാര്യത്തില്‍ ജമാഅത്ത് ചെയ്യുന്നതെന്താണെന്ന് പറയാം. ജനാധിപത്യവ്യവസ്ഥിതിയില്‍ താരതമ്യേന മെച്ചപ്പെട്ട ഒരു ഭരണകൂടം നിലവില്‍ വരുന്നതിനുതകുന്ന പ്രായോഗികമായ രാഷ്ട്രീയ നിലപാട് ഏതാണെന്ന് സംഘടനയുടെ കൂടിയാലോചനാ സമിതിമുഖേന തീരുമാനിക്കുകയും. അപ്രകാരം ഒരു തീരുമാനത്തിലെത്തിക്കഴിഞ്ഞാല്‍ അത് പ്രവര്‍ത്തകരെ അറിയിക്കുകയും അതിനനുസരിച്ച് അവര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുകയും ചെയ്യും. ഇനി കൂറെകൂടി ജനോപകാരവും രാഷ്ട്രത്തിന്റെ രക്ഷക്കും സമാധാനത്തിനും മറ്റൊരു സാധ്യത നിലനില്‍ക്കുന്നെങ്കില്‍ അത് മറ്റാരെയെങ്കിലും ഏല്‍പിക്കാതെ സ്വന്തമായി നിര്‍വഹിക്കാവുന്നവയാണെങ്കില്‍ അതിന് ശ്രമിക്കും.

മുജാഹിദുകളുടെ ജമാഅത്തിനോടുള്ള എതിര്‍പ്പ് തത്വാധിഷ്ഠിതമാണ് എന്ന് ഇനിയും തെളിയിക്കപ്പെട്ടിട്ടുവേണം എന്നാണ് എന്റെ വിനീതമായ അഭിപ്രായം.


അജ്ഞാതന്‍ പറഞ്ഞു...
2010, മേയ് 23 2:21:00 AM

ഇസ്ലാമിന്റെ സമഗ്രതയോ? നിരഗ്രതയല്ലേ ഇസ്ലാമിന്റെ “മുഖ”മുദ്ര? അറ്റമില്ലായ്മ?


Noushad Vadakkel പറഞ്ഞു...
2010, മേയ് 23 8:48:00 AM

@CKLatheef ജമാഅതിന്റെത് ഇരട്ടത്താപ്പുകളുടെ രാഷ്ട്രീയമാണെന്നാണ് എന്റെ വിനീതമായ അഭിപ്രായം . ഇക്കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഇ അഹമ്മദ്‌ എതിര്‍ത്തു തോല്പ്പിക്കേണ്ട ആളും ഇ ടി മുഹമ്മദ്‌ ബഷീറും , എം . ഐ ഷാനവാസും ജയിക്കെണ്ടവരും ആയതിന്റെ രസതന്ത്രം ഇനിയും മാലോകരെ ബോദ്ധ്യപ്പെടുത്താന്‍ ജമാഅത്തിന് ആയിട്ടുണ്ടോ ?

എന്നിട്ട് പോരെ "ഇനി ഇക്കാര്യത്തില്‍ ജമാഅത്ത് ചെയ്യുന്നതെന്താണെന്ന് പറയാം. ജനാധിപത്യവ്യവസ്ഥിതിയില്‍ താരതമ്യേന മെച്ചപ്പെട്ട ഒരു ഭരണകൂടം നിലവില്‍ വരുന്നതിനുതകുന്ന പ്രായോഗികമായ രാഷ്ട്രീയ നിലപാട് ഏതാണെന്ന് സംഘടനയുടെ കൂടിയാലോചനാ സമിതിമുഖേന തീരുമാനിക്കുകയും. അപ്രകാരം ഒരു തീരുമാനത്തിലെത്തിക്കഴിഞ്ഞാല്‍ അത് പ്രവര്‍ത്തകരെ അറിയിക്കുകയും അതിനനുസരിച്ച് അവര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുകയും ചെയ്യും." എന്ന് പറയാന്‍ .


Noushad Vadakkel പറഞ്ഞു...
2010, മേയ് 23 9:02:00 AM

@CKLatheef കമ്മുനിസ്റ്റ്‌ പാര്‍ട്ടിയില്‍ ഒരു മുജാഹിദ്‌ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ആശയാദര്‍ശങ്ങളോ, രാഷ്ട്രീയ നിലപാടുകളോ അറിയാഞ്ഞിട്ടോ അറിഞ്ഞിട്ടും അവഗണിക്കുന്നതോ ആണെന്നാണ്‌ എന്റെ അഭിപ്രായം .


ജനാധിപത്യ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതോ ,വോട്ട് ചെയ്യുന്നതോ ,സര്‍ക്കാരിന്റെ കുന്ചിക സ്ഥാനങ്ങളില്‍ ജോലി നോക്കുന്നതോ ഒരു മുസ്ലിമിന്റെ ഇസ്ലാമിനും ഈമാനിനും എതിരാണെന്ന് പറഞ്ഞ ജമാഅത്തെ ഇസ്ലാമിയെ രാഷ്ട്രീയം പഠിപ്പിച്ച( പഴയ കാല പ്രസിദ്ധീകരണങ്ങള്‍ ഒരാവര്‍ത്തി വായിച്ചാല്‍ ആര്‍ക്കും ഇക്കാര്യം ബോദ്ധ്യപ്പെടും . പകര്‍ത്തി എഴുതുവാന്‍ സമയക്കുറവയതിനാല്‍ അതിനു തുനിയുന്നില്ല. എങ്കിലും ആവശ്യപ്പെട്ടാല്‍ എഴുതാം ) മുജാഹിദുകള്‍ക്ക് സ്വന്തം അണികളോട് എങ്ങനെ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കണം എന്ന് പറയാന്‍ അതിന്റേതായ വേദികള്ണ്ട്. പത്ര സമ്മേളനം നടത്തി പ്രഖ്യാപിക്കാരില്ല എന്ന് ചുരുക്കം

വന്നതിനും സംവദിച്ചതിനും നന്ദി ...എന്റെ വാക്കുകള്‍ അങ്ങയെ അവമതിക്കാനോ പരാജയപ്പെടുത്തുവാണോ അല്ല . തികഞ്ഞ ഗുണകാംക്ഷ പുലര്‍ത്തുവാന്‍ ശ്രമിച്ചിട്ടുണ്ട് .


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വഴി വന്നതിനും വായിച്ചതിനും നന്ദി ,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം :

JOIN US IN FACEBOOK



All Rights Reserved ISLAHI BLOGGERS | Blogger Template by Bloggermint~~~~~~visit this blog with MOZILLA FIREFOX for Best view~~~~~~
Blog maintained by MALAYALAM BLOG HELP