ഞായറാഴ്‌ച, ഓഗസ്റ്റ് 29

വീണ്ടുമൊരു റമദാന്‍ 17. ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തില്‍ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റില്‍ നമ്മള്‍ ചര്‍ച്ച ചെയ്തതാണ്. ഇന്ത്യയെ പോലുള്ള ഒരു ബഹുമത സമൂഹം നിലനില്‍ക്കുന്ന ഒരു രാഷ്ട്രത്തില്‍ ഒരു സായുധ ജിഹാദിന്റെ ആവശ്യകതയും അനാവശ്യവും നമ്മള്‍ അവിടെ കണ്ടതാണ്. ഇത് ഇന്ത്യയാണ്. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും ബുദ്ധനും ജൈനനും മതമില്ലാത്തവനും കോണ്‍ഗ്രസ്സുകാരനും കമ്മ്യൂണിസ്റ്റ്കാരനും ബിജെപി യും ലീഗും ദളും അരാഷ്ട്രീയവാദിയും മലയാളിയും തമിഴനും പഞ്ചാബിയും കാശ്മീരിയും കറുത്തവനും വെളുത്തവനും ഉള്ളവനും ഇല്ലാത്തവനും...
ഞായറാഴ്‌ച, ഓഗസ്റ്റ് 29 by Noushad Vadakkel · 0അഭിപ്രായങ്ങള്‍
ബുധനാഴ്‌ച, ഓഗസ്റ്റ് 25

സൌദി അറേബ്യയിലെ ഇസ്ലാമിക ഫത്വാ ബോര്‍ഡ് 22935-ാം നമ്പര്‍ ഫത്വയായി 14/3/1425നു പ്രസിദ്ധീകരിച്ചതിന്റെ സംക്ഷിപ്ത പരിഭാഷ
ചോദ്യം:
അറിയപ്പെടുന്ന കമ്പനികള്‍ കച്ചവടരംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന (മണീ ചെയ്ന്‍) വ്യാപാര ശൃംഖലയില്‍ പങ്കാളികളാകുന്നതിന്റെ ഇസ്ലാമിക വിധി എന്ത് ?
--------------------------------------------------------------------------------
ഉത്തരം അന്യായമായ രൂപത്തില്‍ ജനങ്ങളുടെ പണം സ്വരൂപിക്കാനായി കമ്പനികള്‍ നടപ്പില്‍വരുത്തുന്ന ഇത്തരം ബിസിനസ്സില്‍ പങ്കാളികളാകാന്‍ പല കാരണങ്ങളാല്‍ പാടില്ല. വഞ്ചനയും ചതിയും തട്ടിപ്പും ഇതില്‍ ഉള്‍ക്കൊള്ളുന്നു....
ബുധനാഴ്‌ച, ഓഗസ്റ്റ് 25 by Noushad Vadakkel · 1
തിങ്കളാഴ്‌ച, ഓഗസ്റ്റ് 16
വിശുദ്ധ റമദാനിന്റെ ആദ്യത്തെ വെള്ളിയാഴ്ച... ഈ ഖുത്ബ പള്ളിയുടെ പുറത്ത് നിന്ന് കേട്ടതാണ്... പലതും അവ്യക്തമായാണ് കേട്ടത്..വല്ല തിന്മയും ഉണ്ടെങ്കില്‍ എന്റെ കേള്‍വിയുടെ പരിമിതി ആയി കാണണം എന്നപേക്ഷിച് ഞാന്‍ നിങ്ങളുടെ വായനക്കായി ഖുത്ബ ചുവടെ കുറിക്കുന്നു...
അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താല്‍ ഹിജ്റ 1431 ലെ റമദാനിനു സാക്ഷികലായിരിക്കുകയാണ്. ഇതൊരു മഹത്തായ അനുഗ്രഹമാണ്. ഈ ഭാഗ്യം നല്‍കിയതിനു അവനു നന്ദി ചെയ്യുകയും സ്തുടിക്കുകയും ചെയ്യാന്‍ നാം കടപ്പെട്ടവരാണ്.. റമദാനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നാം ഏറെ കേട്ടതും മനസ്സിലാക്കിയതുമാണ്. ചില ഓര്‍മ്മപ്പെടുത്തലുകള്‍ മാത്രം നടത്തുകയാണ്. അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹം, ഈ റമദാനില്‍ ജീവിക്കാന്‍ ഭാഗ്യം ലഭിച്ചു എന്ന മഹത്തായ അനുഗ്രഹം, ആ അനുഗ്രഹത്തിന് നന്ദി കാണിക്കാന്‍ നാം ബാദ്ധ്യസ്ഥരാണെന്ന ബോധത്തോടെ ജീവിക്കുക. ഈ മാസം നമുക്ക് നല്‍കുന്ന നന്മകളും മൂല്യങ്ങളും ഇവിടുന്നങ്ങോട്ടുള്ള ജീവിതത്തില്‍ പുലര്‍ത്തി പോകാന്‍ നാം പരിശ്രമിക്കണം. മനുഷ്യനെ അള്ളാഹു ബഹുമാനിച്ചത് തന്നെ ഇത്തരത്തില്‍ നന്മകളും മൂല്യങ്ങളും ജീവിതത്തില്‍ പുലര്തിപോരല്‍ നിര്‍ബന്ധമാക്കി കൊണ്ടാണ്.
നോമ്പിനെ കുറിച്ച് പറഞ്ഞിടത്ത് നബി(സ) കേവലം ഒരു ആരാധന എന്ന നിലക്കല്ല പറഞ്ഞത്. മറിച്ച്
"നോമ്പ് ഒരു പരിചയാണ്"
എന്നാണ്. പരിച നിര്‍വ്വഹിക്കുന്ന ധര്‍മ്മം എന്താണെന്ന്...
തിങ്കളാഴ്‌ച, ഓഗസ്റ്റ് 16 by Unknown · 1
തിങ്കളാഴ്‌ച, ഓഗസ്റ്റ് 9
കുറെ കാലം മനസ്സില്‍ കൊണ്ട് നടന്ന ഒരു ആവിഷ്കാരത്തിനു ജന്മം കൊടുത്തു നോക്കുകയാണ്..കേരളീയ മുസ്ലിം സമൂഹത്തെ നവോത്ഥാനതിലെക്ക് നയിച്ച നിര്‍ണായക ഘടകങ്ങളില്‍ ഒന്നാണ് സമൂഹത്തിലെ പള്ളി മിമ്പറുകള്‍..ഈ മിമ്പറുകള്‍ നമുക്ക് നല്‍കിയ സന്ദേശം മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ എന്റെ മനസ്സില്‍ രൂപപ്പെട്ടു വന്ന ഒരാശയമാനിത്...എനിക്ക് മുമ്പേ ആരെങ്കിലും ഈ വഴിയില്‍ നീങ്ങിയിട്ടുന്ടെങ്കില്‍ അള്ളാഹു അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുക്കട്ടെ...
സമയം അതിവേഗം സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്..കാല ചക്രത്തിന്റെ കറക്കം നമുക്ക് വിചാരിക്കാന്‍ കഴിയുന്നതിലപ്പുരം വേഗത്തിലാണ്...ഇന്നലെ നാം യാത്രയാക്കിയ ഒരു അതിഥി വീണ്ടും നമ്മെ തേടിയെത്തിയിരിക്കുന്നു...പരിശുദ്ധ റമദാനാകുന്ന ആ അതിഥിയെ സീകരിക്കാന്‍ മാനസികമായി നാം തയ്യാരവേണ്ടിയിരിക്കുന്നു...ആ അതിഥി വരുന്നതെന്തിനെന്നു നമുക്കറിയാം...നബി(സ) പഠിപ്പിച്ചു..
"നിങ്ങള്‍ മഹാ പാപങ്ങളില്‍ നിന്ന് ഒഴിവായി നില്കുകയാനെന്കില്‍ ഒരു നമസ്കാരം അടുത്ത നമസ്കാരം വരെയും, ഒരു ജുമുഅ അടുത്ത ജുമുഅ വരെയും, ഒരു റമദാന്‍ അടുത്ത റമദാന്‍ വരെയുമുള്ള പാപങ്ങളെ പൊരുത് തരും.."
അല്ലാഹുവിന്റെ സന്നിധിയിലെക്കുള്ള മടക്കം എപ്പോഴാണെന്ന് നമുക്കറിയില്ല...കഴിഞ്ഞ റമദാനിനു മുമ്പ് നാം കണ്ടവര്‍ നമ്മോടോപ്പമിരുന്നവര്‍, നാം സ്നേഹിച്ചവര്‍, ബഹുമാനിച്ചവര്‍, പലരും ഇപ്പോള്‍ കൂടെയില്ല...ആ...
തിങ്കളാഴ്‌ച, ഓഗസ്റ്റ് 9 by Unknown · 8അഭിപ്രായങ്ങള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)