‘നറുനിലാവ്' - ഈദ് സമ്മാനം

```അഭിപ്രായം അറിയിക്കുമല്ലോ...```

വെള്ളിയാഴ്‌ച, മാർച്ച് 26

മദ്‌റസാ വിദ്യാഭ്യാസം: ഒരു സമീപനരേഖഎല്ലാ മുസ്ലിം സംഘടനകളും മദ്രസകള്‍ വ്യവസ്ഥാപിതമായിത്തന്നെ
നടത്തുന്നുണ്ട്.
മദ്‌റസയില്‍പോവാത്ത ഒരു മുസ്ലിം കുട്ടിയും ഉണ്ടാവില്ല.
പക്ഷെഅതിന്റെഗുണം സമൂഹത്തില്‍ കാണുന്നില്ലെന്ന്മാത്രമല്ല,
അക്രമ-അധാര്‍മികജീവിതം മുസ്ലിം യുവാക്കളില്‍ മറ്റു സമുദായങ്ങളെ അപേക്ഷിച്ച്കൂടുതലുമാണ്.
കുറ്റക്യത്യങ്ങളില്‍ മുസ്ലിം സാന്നിധ്യം ഭീകരമായിത്തീരുന്നുവെന്ന്
ഓരോദിവസവുംമാധ്യമങ്ങള്‍ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു...
ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ഈ ദുരവസ്ഥക്ക്
കാരണമെന്ന്പറഞ്ഞാല്‍ നിങ്ങള്‍ചിരിക്കും.. പിന്നെ ഈ മദ്റസകള്‍ എന്താണ്നടത്തിക്കൊണ്ടിരിക്കുന്നത് എന്നും നിങ്ങള്‍ചോദിച്ചേക്കാം...
അതുതന്നെയാണ് എന്റെയും ചോദ്യം...
ആ ചോദ്യത്തിന് ഉത്തരം കിട്ടാന്‍ നമ്മുടെ നാട്ടിലെ
മദ്രസാപാഠപുസ്തകങ്ങള്‍പരിശോധിച്ചാല്‍ മതി.
ലോകത്തുണ്ടായ മാറ്റങ്ങളോ പുരോഗതിയൊ ഈ
വിദ്യാഭ്യാസബോര്‍ഡുകളൊന്നും അറിഞ്ഞിട്ടില്ല. വിദ്യാഭ്യാസ രംഗത്തുണ്ടായിട്ടുള്ള പുതിയചിന്തകളോ കാഴ്ച്ചപ്പാടുകളൊ ഇടപെടലുകളൊ
ഈസാധുക്കള്‍അറിഞ്ഞിട്ടേയില്ല...
ഈ വിദ്യാഭ്യാസ ബോര്‍ഡുകള്‍ക്കൊന്നും കുറ്റമറ്റ ഒരു
വിദ്യാഭ്യാസസമീപനരേഖ പോലുമില്ല.
സമീപനരേഖയോ അതെന്താ സാധനമെന്നാണ്ചിലര്‍ ചോദിക്കുന്നത്..
മത-മദ്‌റസാ വിദ്യാഭ്യസ രംഗത്തെ ഈ ദുരവസ്ഥ തിരിച്ചറിയുകയും
കാര്യക്ഷമവും ഫലപ്രദവുമായി മദ്റസാ വിദ്യാഭ്യാസത്തെ
മാറ്റിപ്പണിയാനുംവേണ്ടി രൂപമെടുത്ത കൂട്ടായ്മയാണ് സി ഐ ഇ ആര്‍ ‍.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ വിദ്യാഭ്യാസബോര്‍ഡിന്റെ
പാഠപുസ്തകങ്ങള്‍ മദ്റസാവിദ്യാഭ്യസം അര്‍ഥവത്താക്കിത്തീര്‍ക്കുമെന്ന്
അനുഭവങ്ങള്‍ പ്രതീക്ഷ നല്‍കുന്നു...
ആദ്യമായി കുറ്റമറ്റ ഒരു വിദ്യാഭ്യാസ സമീപനരേഖ
തയ്യാറാക്കിയ മതവിദ്യാഭ്യാസ ബോര്‍ഡും സി ഐ ഇആര്‍ ആണ്.
സി ഐ ഇ ആറിന്റെവിദ്യാഭ്യാസ സമീപനരേഖ അവലംബിച്ച്
തയ്യാറാക്കിയപ്രസന്റേഷന്റെ പി ഡിഎഫ് ഫയലാണ് താഴെ...


matha vidyaabhyaasam.
........................................
മുഖ്‌താര്‍ ഉദരം‌പൊയില്‍

1 Responses to “മദ്‌റസാ വിദ്യാഭ്യാസം: ഒരു സമീപനരേഖ”

islahibloggers പറഞ്ഞു...
2010, മാർ 26 7:22:00 AM

നവോദ്ഥാന നായകര്‍ എക്കാലവും മുന്‍ഗണന നല്‍കിയിട്ടുള്ള വിഷയമാണ് സമുദായത്തിന്റെ മത വിദ്യാഭ്യാസം .തുടര്‍ന്നും
സമുദായം അടിയന്തിരമായി ശ്രദ്ധിക്കേണ്ട ,സമുദായത്തിന്റെ അജണ്ടകളില്‍ മുന്‍ നിരയില്‍ വരേണ്ട വിഷയങ്ങളില്‍ മുഖ്താരുടെ ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വഴി വന്നതിനും വായിച്ചതിനും നന്ദി ,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം :

JOIN US IN FACEBOOKAll Rights Reserved ISLAHI BLOGGERS | Blogger Template by Bloggermint~~~~~~visit this blog with MOZILLA FIREFOX for Best view~~~~~~
Blog maintained by MALAYALAM BLOG HELP