വ്യാഴാഴ്ച, മേയ് 13
ഇസ്ലാഹികള്‍ ബ്ലോഗ് എഴുതട്ടെ
മുസ്ലിം സമുദായം ആഗോള തലത്തില്‍ പരിചയപ്പെടുത്തപ്പെടുന്നത് സുന്നികള്‍, ശിയാക്കള്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായാണ് .ഇവര്‍ തന്നെ പല വിഭാഗങ്ങളായി തിരിഞ്ഞിരിക്കുന്നു .സുന്നികള്‍ മതപരമായ വിഷയങ്ങളില്‍ നാല് (മദ്ഹബ് ) അഭിപ്രായങ്ങളിലാണ് .ഹനഫി ,ഷാഫിഈ ,ഹംബലി ,മാലിക്കീ എന്നിങ്ങനെ .ഇവയെല്ലാം കൂട്ടി ഒറ്റ അഭിപ്രായം ഉണ്ടാക്കി അന്ചാമതൊന്നിനു വേണ്ടി നില കൊള്ളുന്നവരാണ് ഇസ്ലാഹികള്‍ അഥവാ സലഫികള്‍ .അങ്ങനെയാണ് മുസ്ലിം സമുദായത്തിലെ സാമാന്യ വിവരമുള്ളവരുടെ അഭിപ്രായം .അതവര് തുറന്നു പറയാറുണ്ട് .
എന്നാല്‍ വസ്തുത എന്താണ് ? പരിശുദ്ധ ഖുര്‍ആനിന്റെയും സ്ഥിരപ്പെട്ട ഹദീസിന്റെയും (പ്രവാചകനില്‍ (സ ) നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂ നതകളില്ലാത്ത്ത പരമ്പരകളോട് കൂടിയ വാക്കുകള്‍ ,പ്രവര്‍ത്തികള്‍ ,മൌനാനുവാദങ്ങള്‍ എന്നിവ ) അടിസ്ഥാനത്തില്‍ സമകാലിക മുസ്ലിം സമുദായത്തെ പരിഷ്കരിക്കുന്നതിനു വേണ്ടി ശ്രമിക്കുന്നവരാണ് ഇസ്ലാഹികള്‍ .
ഇസ്ലാഹ് എന്ന വാക്കിന്റെ അര്‍ഥം കേടു വന്നത് നന്നാക്കുക എന്നാണു .
ഖുര്‍ആനിക വചനങ്ങളുടെ പിന്‍ബലമോ പ്രവാചകന് (സ ) നിര്‍ദ്ദേശങ്ങളോ ഇല്ലാത്ത ധാരാളം അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും മുസ്ലിം സമുദായത്തില്‍ നില നില്‍ക്കുന്നുണ്ട് .
അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് മരിച്ചവര്‍ (മഹാന്മാര് ) കേള്‍ക്കുമെന്നും , അവരെ അകലെ നിന്നും വിളിച്ചാല്‍ സഹായിക്കുമെന്നുമുള്ള വിശ്വാസമാണ്. ( കേരളത്തില്‍ ജീവിക്കുന്നഒരാള്‍ മുഹിയദ്ദീന്‍ ശൈഖെ രക്ഷിക്കണേ.... എന്ന് വിളിച്ചാല്‍ ബാഗ്ദാദില്‍ അന്ത്യ വിശ്രമം കൊള്ളുന്ന മഹാനായ മുഹിയദ്ദീന്‍ ഷെയ്ഖ് (റ ) അത് കേള്‍ക്കുമെന്നും വിളിച്ച ആളുടെ വായ കൂടുന്നതിനു മുന്‍പ് തന്നെ ഉത്തരം നല്‍കുമെന്നുമാണ് വാദം )
അത് പോലെ തന്നെ മറ്റൊരുഅപകടകരമായ വാദം ഭരണമില്ലാത്ത ദീന് (മതം) അപൂര്‍ണ്ണമാണ് എന്നതാണ് .അതിന്റെ ഏറ്റവുംവലിയ ശത്രുക്കളിലൊന്നു ജനാതിപത്യവും ! ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഒരു ദൈവം പോയി മറ്റൊരു ദൈവം വന്നു എന്ന് പ്രസ്താവിച്ചു സന്തോഷിക്കാതിരുന്നവരാണ് ഇവര്‍ ! അനിസ്ലാമിക ഗോവെര്മെന്റില് ഉദ്യോഗം നിഷിദ്ധമാണെന്ന് മാത്രമല്ല അനിസ്ലാമിക ഭരണ കൂടതിന്റെ ഭാഗ ഭാക്കവുന്നത് മതത്തില്‍ നിന്നും പുറത്തു പോകുവാന്‍ കാരണമാകുന്ന ശിര്‍ക്ക് (ബഹു ദൈവ ആരാധന ) ആണെന്നും പറഞ്ഞു വെച്ചു.
ഇവര്‍ക്കെതിരില്‍ പരിശുദ്ധ ഖുറാനും പ്രവാചകന് (സ )യുടെ ചര്യയും മുന്നില്‍ വെച്ച് ഗുണകാംക്ഷയോടെ സംവദിക്കുന്നവരാന് ഇസ്ലാഹികള്‍ . കേരളത്തിലെ സംഘടിത രൂപത്തിന് കേരള നദുവതുല്‍ മുജാഹിദീന്‍ (കെ .എന്‍ .എം )എന്ന് പറയുന്നു ..
ആമുഖം ചുരുക്കുകയാണ് .വിഷയത്തിലേക്ക് വന്നാല്‍ ഈ പോസ്റ്റിന്റെ ഉദേശ്യം, ബ്ലോഗ് സമൂഹത്തിലെ യുക്തി വാദികളായ ചില ബുദ്ധി ജീവി നാട്ട്യക്കാര് സമുദായത്തിലെ വിഭിന്ന ചിന്താഗതികളും അനിസ്ലാമിക ആചാര അനുഷ്ട്ടാനങ്ങളും ചൂണ്ടി കാട്ടി പരിശുദ്ധ ഇസ്ലാമിനെയും പ്രവാചകന്(സ ) യെയും അവഹേളിക്കുന്നത് ഇപ്പോള്‍ വളരെ കൂടുതലാകുന്നു എന്ന വസ്തുത ചൂണ്ടി കാണിക്കുവാനാണ് . മതെതരത്വമെന്നാല്‍ എല്ലാ മതങ്ങളും കൂടിയ ഒരു അവിയല്‍ മതം എന്ന കാഴ്ചപ്പാട് വളര്‍ത്തിയെടുക്കുവാന്‍ ബുദ്ധി ജീവി നാട്യക്കാരായ ചില ബ്ലോഗ്ഗര്മാര് ശ്രമിക്കുന്നതായി ബ്ലോഗ് ലോകത്തെ സമീപ കാല ചര്‍ച്ചകളും പ്രതികരണങ്ങളും ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം . ഇത്തരക്കാരുടെ ഏറ്റവും വലിയ വിലങ്ങു തടി ഇസ്ലാം മതമാണെന്നും വ്യക്തം . ഇതര മതസ്ഥരുടെ ആചാരാനുഷ്ടാനങ്ങള്‍ പിന്തുടരുന്നത് കര്‍ശനമായും വിലക്കിയ മതമാണ് ഇസ്ലാം .അതാണ് ഇവരെ പ്രകൊപിപ്പിക്കുന്നതും .
മുസ്ലിം സ്ത്രീകളുടെ വേഷം , തീവ്രവാദം, തുടങ്ങി എന്തും ഇവര്‍ ഭംഗിയായി ഇസ്ലാമിനെ അടിക്കുവാനുള്ള വടിയായി ഉപയോഗിക്കുന്നു .
ബ്ലോഗ് ലോകത് ഇസ്ലാം ചര്ച്ചയാക്കപ്പെടുന്നതില് 80 ശതമാനവും പങ്കു യുക്തി വാദികളുടെ ബ്ലോഗുകളിലാണ്. ഏറ്റവും അധികം കമന്റ്കളും അവിടെ തന്നെ.
ഇവര്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയും, പരിശുദ്ധ ഖുര്‍ ആനിലോ പ്രവാചകന്റെ (സ ) ചര്യയിലോ അവരുടെ വാദങ്ങള്‍ക്ക് തെളിവ് നല്‍കാതെ സമകാലിക മുസ്ലിം സമുദായത്തിലെ അനാചാരങ്ങളെ തെളിവായി ഉദ്ധരിച്ചു കേമന്‍ ചമയുകയും ചെയ്യുന്നു . മറ്റു ചിലപ്പോള്‍ ഇസ്ലാമിന്റെ തനതായ നിയമ നിര്‍ദേശങ്ങള്‍ കാലഘട്ടത്തിനു യോജിക്കാത്തത് എന്ന് സ്വന്തമായി നിഗമനത്തിലെത്തി മഹാ സംഭവമായി അവതരിപ്പിക്കും . ഇത് അവസാനിപ്പിക്കണം . പരിശുദ്ധ ഖുര്‍ ആന്‍ വ്യാഖ്യാനിക്കുമ്പോള്‍ അത് അവതരിക്കപ്പെട്ട സാഹചര്യം വളരെ പ്രധാനമാണ് .എന്ന് മാത്രമല്ല ഓരോ ഖുര്‍ ആന്‍ വാക്യങ്ങളും അവതരിപ്പിക്കപ്പെട്ട പശ്ചാത്തലം പരിഗണിക്കാതുള്ള വ്യാഖ്യാനം മുസ്ലിം സമുദായം അന്ഗീകരിക്കുന്നുമില്ല .
ജീവനോടെ ഭൂമിയില്‍ ഇരിക്കുമ്പോള്‍ മദ്യം കഴിക്കാതിരിക്കുന്ന മനുഷ്യര്‍ മരിച്ച് അരൂപികളായി ചെല്ലുമ്പോള്‍ ആഘോഷിക്കാന്‍ മദ്യപ്പുഴകള്‍ ഒഴുക്കുന്ന അബ്കാരി കോണ്‍ട്രാക്ടറുടെ തലത്തിലേക്ക് അള്ളായെ തരം തഴ്ത്തുന്ന മൊഹമ്മദാണ്, അനുയായികള്‍ക്ക് ആദരണീയനായ വ്യക്തി. ഇവിടെയും മൊഹമ്മദിന്റെ അസംബന്ധം അള്ളായുടെ തലയിലായി.
ഈ വാക്കുകള്‍ മൊഹമ്മദ് മദ്യ ലഹരിയിലായിരിക്കാം എഴുതിയത്. '
തലമറയ്ക്കല്‍ പുണ്യമെന്ന് ക്രിസ്ത്യാനികളുടെ ദൈവമായ യേശു എവിടെയും പറഞ്ഞിട്ടില്ല. വസ്ത്രധാരണത്തിനോ മൂത്രമൊഴിക്കാനോ അപ്പിയിടാനോ ഭക്ഷണം കഴിക്കാനോ മൊഹമ്മദ് നിയമമുണ്ടാക്കിയ പോലെ യേശു നിയമമുണ്ടാക്കിയിട്ടില്ല.
താന്‍ ജനിക്കുന്നതിനും 700 വര്വര്ഷം മുമ്പ് എഴുതിയ പുസ്തകം വ്യജമാണെന്ന് ഒരാള്‍ പറയുന്നത് ലോക ചരിത്രത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തമായിട്ടേ എനിക്ക് തോന്നുന്നുള്ളു. ആ വിഡ്ഢിത്തം വിശ്വസിച്ച് ബൈബിളിലും തോറയിലും പറയുന്ന കാര്യങ്ങളെ തിരുത്താന്‍ ഇറങ്ങിപ്പുറപ്പെടുക എന്നത് സുബോധത്തിന്റെ ലക്ഷണമല്ല. കുടിലതയാണ്.
വ്യാജമെന്നു മുദ്ര കുത്തിയ പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ ഉപയോഗിക്കുന്നതു തന്നെ മഹാ മോശമല്ലേ ഷാന്‍? യഹുദരേയും ക്രിസ്ത്യാനികളെയും അവര്‍ വിശ്വസിക്കുന്നതുമായി വിടുക. അതല്ലേ ആരോഗ്യകരമായ സംഗതി. അല്ലാതെ അവരുടെ പുസ്തകം വ്യജമാണ്. അതിനു ഞാന്‍ തെളിവു നല്‍കാം എന്നൊക്കെ പൊതു വേദികളില്‍ പറയുന്നത് മത സ്പര്‍ദ്ധ ഉണ്ടാക്കും. വലിയ കലാപങ്ങള്‍ വരെ ഉണ്ടാകും ഇസ്ലാം ഇന്ന് ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുകയാണ്. ഈ വിധ പരാമര്‍ശങ്ങള്‍ തുടര്‍ന്നാല്‍ ആ പ്രതിസന്ധിയുടെ ആക്കം വര്‍ദ്ധിക്കാനേ അതുപകരിക്കൂ.
പടിഞ്ഞാറന്‍ നാടുകളിഒക്കെ ഇസ്ലാമിനെതിരെ ശക്തമായ മനോഭാവം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. അനാവശ്യ വിവാദങ്ങളുണ്ടാക്കി ആ മനോഭാവത്തിനാഴം കൂട്ടാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കും.
ഞാന്‍ എഴുതുന്നത് മുസ്ലിങ്ങള്‍ക്കെതിരെയോ ഇസ്ലാമിനെതിരെയോ അല്ല. ഇസ്ലാമിലെ ചില വിശ്വാസങ്ങള്‍ക്കെതിരെയും ചില തീവ്ര മുസ്ലിങ്ങളുടെ നിലപാടുകള്‍ക്കെതിരെയും ഖുറാനിലെ അസംബന്ധങ്ങള്‍ക്കെതിരെയുമാണ്. ഖുറാന്റെ അടിസ്ഥാനത്തില്‍ ബൈബിള്‍ തിരുത്താന്‍ നടത്തുന്ന ജുഗുപ്സക്കെതിരെ ആണ്. ഖുറാനില്‍ അള്ളായുടെ പേരില്‍ എഴുതി വച്ചിരിക്കുന്ന അസംബന്ധങ്ങള്‍ കാണാതെ ബൈബിളില്‍ നിന്നും പലതും ചികഞ്ഞെടുക്കുന്നതിനെതിരെയാണ്. അതൊന്നും മനസിലാകാതെ എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചിട്ടൊന്നും കാര്യമില്ല.
യേശു ദൈവമാണെന്നത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. ദൈവം മനുഷ്യനായി അവതരിച്ചു എന്നാണവര്‍ വിശ്വസിക്കുന്നത്. മനുഷ്യരൂപത്തില്‍ വന്ന ദൈവം മനുഷ്യരേപ്പോലെയല്ലാതെ മൃഗങ്ങളേപ്പോലെ പെരുമാറണം എന്നു പറയാന്‍ പറ്റില്ല. മനുഷ്യരേപ്പോലെ ഭക്ഷണം കഴിച്ചും ഉറങ്ങിയും ശ്വസിച്ചും ഒക്കെയാണദ്ദേഹം ജീവിച്ചത്. അതു കൊണ്ട് പ്രര്‍ത്ഥിച്ചതും അതിന്റെ ഭാഗമാണ്. ഇതൊക്കെ ക്രിസ്തു മതമെന്ന മതത്തിന്റെ വിശ്വാസങ്ങളുടെ ഭാഗമാണ്. മൊഹമ്മദിന് അള്ളാ ഇറക്കിക്കൊടുത്തതാണ്, ഖുറാന് എന്ന വിശ്വാസം പോലെ മൊഹമ്മദ് സ്വര്‍ഗത്തില്‍ ചെന്ന് അള്ളായെ കണ്ടു എന്ന വിശ്വാസം പോലെ. ഇതിനൊക്കെ തെളിവന്വേഷിക്കുന്നത് അര്‍ത്ഥ ശൂന്യമായ സംഗതിയാണ്. അതു കൊണ്ട് ഇതിനൊക്കെ എന്തു തെളിവാണു താങ്കളുടെ കയ്യിലുള്ളത് എന്നു ഞാന്‍ ചോദിക്കുന്നില്ല.
ദൈവ വിശ്വാസം എന്നതു തന്നെ അന്ധമായ ഒരു വിശ്വാസമാണ്. അതിനു തെളിവന്വേഷിക്കുന്നത് അസംബന്ധവും. മുസ്ലിങ്ങള്‍ വിശ്വസിക്കുന്നതു പോലെ തെളിയിക്കാന്‍ ആകാത്ത ചിലതൊക്കെ ക്രിസ്ത്യാനികളും വിശ്വസിക്കുന്നു. മുസ്ലിങ്ങള്‍ വിശ്വസിക്കുന്നതും ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നതുമെനിക്ക് ഒരു പോലെയാണ്. ഒന്നിനു തെളിവന്വേഷിക്കുന്നതും അതൊക്കെ പൊതു വേദിയില്‍ പ്രകോപനപരമായി പ്രസംഗിക്കുന്നതും തെറ്റുതന്നെയാണ്.. രണ്ടു കൂട്ടരും അവരവര്‍ വിശ്വസിക്കുന്നത് വിശ്വസിച്ച് സ്വന്തം വിശ്വാസത്തിലൊതുങ്ങി നിന്നാല്‍ പ്രശ്നങ്ങളുണ്ടാകില്ല ഒരാളുടെ വിശ്വാസം തിരുത്താന്‍ ഇറങ്ങിപ്പുറപ്പെടുമ്പോഴാണു അതിനു മറുപടികള്‍ ഉണ്ടാകുന്നത്. മറുപടി ഉണ്ടാകുന്നത് ഇഷ്ടമില്ലാത്തവര്‍ തിറ്റുത്താന്‍ തുനിയരുത്
ഖുറാനിലെ പകുതിയോളം പരാമര്‍ശങ്ങള്‍ ആര്‍ക്കും എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന അബദ്ധ പഞ്ചാംഗങ്ങളാണ്.മുകളില്‍ കാണുന്ന അഭിപ്രായങ്ങള്‍ കാളിദാസന് എന്ന ബ്ലോഗ്ഗരുടെതാണ് . ചാണക്യന് ഇ എ ജബ്ബാര്‍ അങ്ങനെ ധാരാളം പേരുണ്ട് പോസ്റ്റ് എഴുതിയും കമന്റ് എഴുതിയും ഇസ്ലാമിനെ അവഹെളിക്കുന്നവര്‍ .വെറുതെ അഭിപ്രായങ്ങള്‍ പറയുക മാത്രമല്ല അതിനെതിരില്‍ പ്രതികരിക്കുന്നവര്‍ മത തീവ്രവാദികളും അസഹിഷ്ണുക്കള്മാണെന്നാണ് പ്രചരിപ്പിക്കുന്നത് . ഇത്തരക്കാര്‍ ബ്ലോഗ് ലോകം കയ്യടക്കി വെച്ചിരിക്കുകയാണ്. ഇവര്‍ക്കെതിരെ ശക്തമായ പ്രതിരോധങ്ങള്‍ ഇല്ല എന്നല്ല , ലതീഫ് മാസ്റ്റര്‍ ,കാട്ടിപ്പരുത്തി ,ബീമാ പള്ളി തുടങ്ങി ചുരുക്കം ചിലര്‍ മാത്രമാണ് ഉള്ളത് .(അവരുടെ ബ്ലോഗുകള്‍ ഈ ബ്ലോഗിന്റെ സൈഡ് ബാറിലെ വായന ശാല എന്ന ഭാഗത്ത് കാണാം )
ഇസ്ലാഹി പ്രസ്ഥാനത്തിലെ നിര്‍ഭാഗ്യകരമായ പിളര്‍പ്പ് മതപ്രബോധന രംഗത്തെ ചെറിയ തോതിലെങ്കിലും പിന്നോക്കം വലിച്ചിട്ടുണ്ട് എന്നത് യഥാര്ത്യമാണ് .ഇസ്ലാഹി പ്രസ്ഥാനത്തിലെ മുന്‍ഗാമികള്‍ തെളിച്ച പാതയിലൂടെയാണ് സമുദായത്തിലെ മറ്റു സംഘടനകള്‍ പിന്നീട് സഞ്ചരിച്ചത് , എന്നാല്‍ ഇവിടെ ഇസ്ലാഹികള്‍ പിന്നോക്കം പോയില്ലേ എന്ന് ആശങ്കപ്പെടുന്നു .ബ്ലോഗിങ് രംഗം ഇസ്ലാഹികള്‍ക്ക് അന്യമാകരുത് .വിശുദ്ധ ഇസ്ലാമിനെയും പ്രവാചകന് (സ ) യെയും വിമര്‍ശിക്കുന്നതിനു നാം എതിരല്ല , പക്ഷെ നമുക്കുള്ള മറുപടി നമ്മള് പറയും .വിമര്‍ശകര്‍ അത് കൂടി കേള്‍ക്കണം എന്ന് മാത്രം .
മറുപടികള്‍ അഭിപ്രായങ്ങളായല്ല വേണ്ടത് സ്വന്തമായി ബ്ലോഗ് എഴുതി ആവട്ടെ .കാരണം ഇവരുടെ ബ്ലോഗിന് ചുറ്റും വിശ്വാസികള്‍ വട്ടം ചുറ്റി നടക്കണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്.
ഇവരുടെ ബ്ലോഗുകള്‍ വായിച്ച ശേഷം മറുപടി നമ്മുടെ സ്വന്തം ബ്ലോഗില്‍ എഴുതുക .ഇവരുടെ ബ്ലോഗിലെ കമന്റുകളില്‍ നമ്മുടെ ബ്ലോഗിലേക്ക് ലിങ്ക് നല്‍കുക . അതായിരിക്കും ഉചിതം . ലിങ്ക് നല്കുവാന് അവരുടെ ബ്ലോഗ് പോസ്റ്റിന്റെ അടിയിലുള്ള കമന്റ് ഫോമില്‍ താഴെ കാണുന്നത് കോപ്പി ചെയ്താല്‍ മതി :
NB: 'your blog post link here'എന്നത് മാറ്റി മറുപടി പോസ്റ്റിലേക്കുള്ള ലിങ്ക് ചേര്‍ക്കാന്‍ മറക്കരുത്.
ഒന്ന് കൂടി, ബ്ലോഗ് ലോകത്തു നടന്ന ഈ സംഭവം വായിക്കുക. ഇത്തരം അനാരോഗ്യ പ്രവണതകളെ കരുതിയിരിക്കുക.
This post was written by: ~~~ISLAHI BLOGGERS~~~
ബ്ലോഗ് ലോകത്തുള്ള ഇസ്ലാഹി ആദര്‍ശം പുലര്‍ത്തുന്ന വ്യക്തികളുടെ ഒരു കൂട്ടായ്മ്മ ആണ് . ഇതിലെ ഉള്ളടക്കം അതാത് ലേഖകരുടെതാണ് .. ഏതെന്കിലും സംഘടനയുടെ ഉത്തരവാദിത്വത്തില്‍ അല്ല ഈ കൂട്ടായ്മ്മ പ്രവര്‍ത്തിക്കുന്നതും ...Follow US on FACEBOOK
Follow Us On TWITTER
Join Wth Our FACEBOOK FAN PAGE
Get Updates Via Email
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
20 Responses to “ഇസ്ലാഹികള്‍ ബ്ലോഗ് എഴുതട്ടെ”
2010, മേയ് 13 4:37:00 PM
മറുപടികള്‍ അഭിപ്രായങ്ങളായല്ല വേണ്ടത് സ്വന്തമായി ബ്ലോഗ് എഴുതി ആവട്ടെ .കാരണം ഒരു ഇവരുടെ ബ്ലോഗിന് ചുറ്റും വിശ്വാസികള്‍ വട്ടം ചുറ്റി നടക്കണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ഇവരുടെ ബ്ലോഗുകള്‍ വായിച്ച ശേഷം മറുപടി നമ്മുടെ സ്വന്തം ബ്ലോഗില്‍ എഴുതുക .ഇവരുടെ ബ്ലോഗിലെ കമന്റുകളില്‍ നമ്മുടെ ബ്ലോഗിലേക്ക് ലിങ്ക് നല്‍കുക . അതായിരിക്കും ഉചിതം .
2010, മേയ് 13 7:48:00 PM
പ്രിയ നൌഷാദ് ഭായി, വളരെ കാലികമാണ് താങ്കളുടെ ഈ പോസ്റ്റ്, ബ്ലോഗിങ്ങ് മേഖലയില്‍ നവോത്ഥാനത്തിന്റെ മുന്നില്‍ നടന്ന ഇസ്ലാഹികള്‍ വേണ്ടത്ര ശ്ര്ദ്ധിച്ചിട്ടില്ല എന്നത് ഗൌരവതരമാണ്. ഒരു അധ്യാപകനെ പോലെ വേണ്ട നിര്‍ദേശങ്ങള്‍ നല്കിയ താങ്കള്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്കുമാറാകട്ടെ ആമീന്‍...
2010, മേയ് 13 7:56:00 PM
പ്രിയ വായനക്കാരോട്, നിങ്ങള്‍ എന്തിന് മടിച്ചു നില്‍ക്കണം ഇന്ന് പുനര്‍വായന എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ തുടങ്ങുമ്പോള്‍ ബ്ലോഗിന്റെ എ ബി സി ഡി അറിയില്ലായിരുന്നു എനിക്ക്, മലയാളം ടൈപ്പിങ്ങിനെക്കുറിച്ച് ചിന്തിക്കാനെ വയ്യ എങ്കിലും തട്ടിമുട്ടി ഒരു ബ്ലോഗ് തുടങ്ങി. അന്ന് വായനക്കാരായ നല്ല സുഹ്ര്ത്തുക്കള് നൌഷാദ് ഭായി അടക്കം നല്‍കിവരുന്ന പ്രോത്സാഹനവും മറ്റുമാണ് ആ സംരംഭം തുടര്‍ന്ന് കൊണ്ട് പോകുന്നത്. www.punarvaayana.tk
2010, മേയ് 13 8:32:00 PM
@ പ്രിന്സാദ് , സത്യം പറയട്ടെ രോഷാകുലനായാണ് ഈ പോസ്റ്റ് എഴുതിയത് . ഇന്നലെ എഴുതിയ പോസ്റ്റ് തിരുത്തലുകള്‍ക്ക് ശേഷമാണ് പ്രസിദ്ധീകരിച്ചത് .ഇസ്ലാഹി പ്രവര്‍ത്തകരുടെ ആത്മ വിശ്വാസവും പ്രതികരണ ശേഷിയും സംഘടനാ പിളര്‍പ്പോടെ നശിച്ചിട്ടില്ല എന്ന് തെളിയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .എന്റെ ഉദ്ദേശത്തോടു ഇസ്ലാഹി പ്രവര്‍ത്തകര്‍ അനുകൂലമായി പ്രതികരിക്കണേ എന്ന് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു . ഒപ്പം താങ്കളുടെ ബ്ലോഗും എടുത്തു പറയേണ്ട സംരംഭമാണ് .താന്കള് വിവിധ വിഷയങ്ങള്‍ തിരഞ്ഞെടുത്തു പ്രസിദ്ധീകരിക്കുന്നത് തീര്‍ച്ചയായും ശ്ലാഖനീയം തന്നെ .നാഥന് തുണക്കട്ടെ
2010, മേയ് 13 10:12:00 PM
പ്രിയ നൗഷാദ്,
നന്നായി..
നല്ലത്..
ഇസ്ലാഹികള്‍
ഉണരട്ടെ..
പ്രതീക്ഷകളോടെ
പ്രാര്‍ഥനകളോടെ..
നൗഷാദിന്റെ
ശ്രമങ്ങള്‍ക്ക്
അല്ലാഹു തക്കതായ പ്രതിഫലം നല്കുമാറാകട്ടെ.
2010, മേയ് 14 6:14:00 AM
ഇസ്ലാഹികള്‍
ഉണരട്ടെ..എല്ലാവിധ ആശംസകളും നേരുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.
2010, മേയ് 14 8:19:00 AM
@ മുക്താര്‍ ,Behold and Think നന്ദി പ്രാര്‍ത്ഥനകള്‍ക്കും, പിന്തുണകള്‍ക്കും
2010, മേയ് 14 11:30:00 PM
പ്രിയ നൗഷാദ്,
താങ്കളുടെ ശ്രമങ്ങളെ അകമഴിഞ്ഞ് പിന്തുണക്കുന്നതോടൊപ്പം ചില കാര്യങ്ങള്‍ സൂചിപ്പിച്ചുകൊള്ളട്ടേ. മതവിദ്വേഷികള്‍ ബൂലോഗം കയ്യടക്കിവാണ കാലഘട്ടമുണ്ടായിരുന്നു എന്ന് കാണുന്നു. ഇപ്പോഴും ഇസ്ലാമിനെ യഥാവിധി ഉള്‍കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഇസ്ലാമിനെ തകര്‍ക്കാനെന്ന ലക്ഷ്യത്തോടുകൂടി എഴുതപ്പെട്ട ലേഖനങ്ങളാണ് ഒരു ഇസ്ലാം പഠിതാവിന് കൂടുതല്‍ ലഭ്യമാകുന്നത്. ഇനിയും കുറേ ആളുകള്‍ ഈ രംഗത്തേക്ക് വരേണ്ടതുണ്ട്. യുക്തിവാദികള്‍ തെറ്റിദ്ധരിപ്പിച്ച വിഷയങ്ങളില്‍ ഇസ്ലാമിന്റെ യഥാര്‍ഥ നിലപാട് വ്യക്തമാകുന്ന പഠനങ്ങളും ലേഖനങ്ങളും വായനക്കാര്‍ക്ക് ലഭിക്കേണ്ടതുണ്ട്.
അതോടൊപ്പം മുസ്ലിം സംഘടനകള്‍ തമ്മിലുള്ള ആരോഗ്യകരമായ സംവാദങ്ങളും നടക്കേണ്ടതുണ്ട്. ഇസ്ലാഹി സംഘടനകള്‍ മാത്രമല്ല. മറ്റുസംഘടനകളും നെറ്റിന്റെ സ്വാധീനം വേണ്ടവിധം വിലയിരുത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. എന്റെ ഒരു വര്‍ഷത്തെ അനുഭവം എന്നെ പഠിപ്പിച്ചത്, വസ്തുനിഷ്ഠമായ ചര്‍ചകളുള്ള ബ്ലോഗുകള്‍ക്ക് മാത്രമേ വായനക്കാരെ ലഭിക്കുകയുള്ളൂ എന്നതാണ്. അതുകൊണ്ട് കാടടച്ചുള്ളവെടിക്ക് ഇവിടെ പ്രസക്തിയില്ല. അതോടൊപ്പം സംഘടനാ ചര്‍ചകള്‍ വേറെ ബ്ലോഗില്‍ തന്നെ നടത്തുന്നതായിരിക്കും സൗകര്യം. രണ്ടും കൂട്ടിക്കുഴച്ചാല്‍ അതുതന്നെ മതി ഇപ്പോഴുള്ള നമ്മുടെ പ്രതിരോധത്തെ തകര്‍ക്കാന്‍.
ഈ രംഗത്തേക്ക് കടന്നുവരുന്ന ഇസ്ലാഹിബ്ലോഗേഴ്സ് ഈ കാര്യം പ്രത്യേകം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2010, മേയ് 15 9:09:00 AM
@ പ്രിയ സഹോദരന് ലതീഫ് മാസ്റ്റര്‍ , സംഘടനാ പരമായ ചര്‍ച്ചകള്‍ ആരെങ്കിലും ആരോപണ രൂപത്തില്‍ എഴുതിയാല്‍ പ്രസക്തമാണെന്നോ ,തെറ്റിദ്ധാരണ ഉണ്ടാകുമെന്നോ തോന്നിയാല്‍ മാത്രമേ മറുപടി ഉണ്ടാകൂ എന്ന് അറിയിക്കുന്നു . സംഘടനാ പരമായ ചര്‍ച്ചകള്‍ മറ്റു വിധത്തില്‍ നടക്കുന്നത് കൊണ്ട് (പ്രസിദ്ധീകരണങ്ങള്‍ വഴിയും , സംവാദങ്ങള്‍ വഴിയും )ബ്ലോഗ് രംഗത്ത് അതിനു പ്രസക്തി ഇല്ല എന്നാണു എന്റെ ഭൂരിപക്ഷം ഇസ്ലാഹീ സുഹൃത്തുകളും അഭിപ്രായപ്പെട്ടത് . ഞാനും യോജിക്കുന്നു . മാത്രവുമല്ല മത വിമര്‍ശനവും മത നിന്ദയും തിരിച്ചറിയാനാവാത്ത വിധം കൂട്ടിക്കുഴക്കുന്ന മത വിരുദ്ധരാണ് ബ്ലോഗ് രംഗത്തെ യുക്തിയില്ലാത്ത യുക്തി വാദികള്‍ എന്നതിനാല്‍ നമ്മുടെ ചര്‍ച്ചാ വിഷയം തന്നെ 'മത വിമര്‍ശന മര്യാദകള്‍' എന്നതായിരിക്കണമെന്നാണ് എന്റെ വ്യക്തി പരമായ അഭിപ്രായം . താങ്കളുടെ സന്ദര്‍ശനത്തിനും ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി. ഒപ്പം താങ്കളുടെ ലേഖനങ്ങളും ഇവിടെ പ്രതീക്ഷിക്കുന്നു . പരിഗണിക്കുമല്ലോ . അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീന്‍ )
2010, മേയ് 16 2:27:00 AM
പ്രിയ സഹോദരന് നൌഷാദ്,
നന്നായി താങ്കളുടെ ആത്മരോഷം മനസ്സിലാക്കുന്നു..
ഇസ് ലാഹികള് ഉറക്കമുണരേണ്ടകാലം എന്നേ കഴിഞ്ഞിരിക്കുന്നു..
പ്രതീക്ഷ നഷ്ടപ്പെട്ടില്ല. താങ്കളേപ്പോലുള്ളവരുടെ ഉത്സാഹം കാണുന്പോള്‍
സന്തോഷം തോന്നുന്നു,ഒപ്പം പ്രചോദനവും.പ്രത്യേകിച്ച് കേരളാ ബ്ലോഗ് അക്കാദമിയുടെയൊക്കെ തനിനിറം പുറത്തായ ഈ സാഹചര്യത്തില്‍ ,ഇസ്ലാം വിമര്‍ശകര്‍ ക്കെതിരില്‍ ശക്തമായ ബ്ളോഗ് കൂട്ടായ്മ ആവശ്യമാണ്.ഒരുപാടാളുകള്‍ ഇനിയും ഈരംഗത്ത് വരേണ്ടതുണ്ട്. നമുക്ക് പ്രാര്തഥിക്കാം !
2010, മേയ് 16 5:53:00 PM
സുന്നികള്‍ ബ്ലോഗില്‍ തുലോം തുച്ചമാണ്. സുന്നികളും ഈ രംഗത്ത് കടന്നുവരേണ്ടതായുണ്ട്.
2010, മേയ് 17 2:44:00 PM
ബുദ്ധിയും വിവേകവും അറിവുമുള്ള എല്ലാവിഭാഗത്തില്‍പെട്ട ബ്ലോഗര്‍മാരും ധാരാളമായികടന്നുവരട്ടേ. അവര്‍ക്കൊക്കെയും ആവശ്യമായ സ്പേസ് ബൂലോഗത്തുണ്ട്. ഇസ്ലാഹികള്‍ ബ്ലോഗ് എഴുതുമ്പോള്‍
പ്രിയ നൗഷാദ്, ഈ ലേഖനത്തോടുള്ള കുറച്ചുകൂടി വിശദമായ പ്രതികരണം ഞാന്‍ മുകളിലെ ബ്ലോഗില്‍ നല്കിയിരിക്കുന്നു.
2010, മേയ് 17 5:06:00 PM
best wishes.
2010, മേയ് 22 1:23:00 PM
ബൂലോകത്തെ മതസംവാദങ്ങളും നട്ടപ്പിരാന്തന്മാരുടെ ബേജാറുകളും
>> 'ബൂലോകത്തു നടക്കുന്ന മത സംവാദങ്ങളെ ഭീതിയോടെ വീക്ഷിക്കുകയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുകയെന്നത് മതേതര സംരക്ഷണത്തിന്റെ ആവശ്യമാണെന്ന് ബൂലോകത്തെ 'ബുദ്ധിജീവികള്‍(!)' പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും പറഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി..' <<
ബൂലോകത്തു നടക്കുന്ന മത സംവാദങ്ങളെ ഭീതിയോടെ വീക്ഷിക്കേണ്ടതുണ്ടോ.
ഇത്തരം സംവാദങ്ങള്‍ നിര്‍ത്തിവെക്കേണ്ടതുണ്ടോ..
നട്ടപ്പിരാന്തന്റെ 'ബൂലോകത്തെ “മദ” പാടുകള്‍' എന്ന പോസ്റ്റിന് ഒരു മറുകുറിപ്പ്..
ഇവിടെ വായിക്കാം.
2010, മേയ് 25 1:16:00 PM രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
2010, മേയ് 25 2:06:00 PM
ബ്ലോഗ് പ്രസ്ഥാനിക സങ്കുചിതത്വതിലേക്ക് മാറുന്നുണ്ടോ എന്നൊരു സംശയം. ഇസ്ലാഹ് ഉണ്ടാകുന്ന വിഷയങ്ങള്‍ കൂടുതല്‍ ഉള്‍പെടുത്തുക. പഴയ തര്‍ക്ക വിഷയങ്ങള്‍ വീണ്ടും വീണ്ടും ചര്‍ച്ച ചെയ്താല്‍ സംഘടനയുടെ ആളുകള്‍ മാത്രമേ വായിക്കാന്‍ ഉണ്ടാകുകയുള്ളൂ. അവര്‍ക്ക് പോലും കേട്ടത് വീണ്ടും വീണ്ടും കേട്ട് ആവര്‍ത്തന വിരസത അനുഭവപ്പെടും. എല്ലാവരിലും കണ്ടു വരുന്ന തിന്മകള് തിരുത്താനും കൂടുതല്‍ നിക്ഷ്പക്ഷമായി എഴുതാനും ശ്രദ്ധിക്കുക.
2010, മേയ് 25 3:34:00 PM
'വള്ളിക്കുന്നിലെ ' പുതിയ പോസ്റ്റ് സജീവമായി നില്ക്കുന്ന ഒരു പ്രത്യേക
സാഹചര്യത്തിലാണ് അങ്ങനെ സംഭവിച്ചത് .തങ്ങളെ വിമര്‍ശിക്കുന്നവര്‍ വഴിയെ
പോയ ആരൊക്കെയോ ,എന്തൊക്കയോ പറഞ്ഞതില്‍ നിന്നും എന്തൊക്കെയോ എടുത്തു
പറഞ്ഞു എന്ന മട്ടിലാണ് ജമാഅത്തുകാര്‍ പ്രതികരിക്കുന്നത് .
തങ്ങള്‍ മുന്‍പ് പറഞ്ഞതിലും എഴുതിയതിലും തെറ്റുണ്ടെങ്കില്‍ തിരുത്തുവാനോ
,തെറ്റില്ലെന്കില്‍ ഉറച്ചു നില്ക്കുവാണോ അവര്‍ തയ്യാറാവുന്നില്ല .
ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഇസ്ലാഹി പ്രവര്‍ത്തകരെ പതിവ് മട്ടില്‍
താഴ്ത്ത്തിക്കെട്ടുവാനുള്ള ശ്രമം ഇനിയും അനുവദിച്ചു കൂടാ എന്നത് കൊണ്ടാണ്
ഇടപെട്ടത് . ഇടപെടല്‍ എന്റെ മറ്റൊരു ബ്ലോഗിലേക്ക് മാറ്റിയിട്ടുണ്ട്
തീര്‍ച്ചയായും പരിഗണിക്കേണ്ട കാര്യമാണ് താന്കള് ഓര്മ്മപെടുത്തിയത് .
നന്ദി .സാഹചര്യം ഞാന്‍ വിശദീകരിച്ചു :)
2010, മേയ് 25 7:55:00 PM
@Noushad Vadakkel
യാഹൂ ഗ്രൂപ്പിലും പേർസണൽ മെയിൽ സർവീസ് വഴിയും മറുപടി എഴുതുന്നതിനേക്കാൾ നല്ലത് ബ്ളോഗൂരിലാണ്. ബ്ളോഗൂരിലേത് നഷ്ടമാവില്ല. എന്ന് കരുതി ഗ്രൂപ്പിൽ നിന്നും മാറിനിൽക്കാനും പറ്റില്ല. അതായത് കഴിയുന്നത്ര എല്ലായിടത്തും നിറഞ്ഞ് നിൽക്കണം. ബ്ളോഗിൽ പോസ്റ്റ് ചെയ്യുന്നത് ഗ്രൂപ്പിലേക്കിട്ടാലും മതി. പക്ഷെ ഗ്രൂപ്പിൽ വരുന്ന പ്രതികരണങ്ങളും മറുപടി എങ്ങിനെ ബ്ളോഗൂരിലെത്തിക്കും?? ഇത്തരം കുറച്ച് ഉഴപ്പൻ ചോദ്യങ്ങൾ തട്ടിതിരിഞ്ഞ് ഞാനങ്ങ് വിട്ട് പോകും… മടിയനായത് കൊണ്ട് ആരെടെയെങ്കിലും ഒപ്പം കൂടിയാവാനാണ് ഖുർആൻ ലേണേഴ്സിന്റെ ബ്ളോഗ് തുടങ്ങിയത്.. പക്ഷെ അതൊന്നും എവിടെയും എത്തിയില്ല. ഒരു പേഴ്സണൽ ബ്ളോഗ് തുടങ്ങണം എന്ന് മനസ്സിൽ പ്ളാനിട്ട്ട്ട് വർഷങ്ങൾ കഴിഞ്ഞു… ഇൻഷാ അല്ലാഹ്.. പ്രിൻസാദ്, നൌഷാദ്, അഷ്റഫ് ഉണ്ണിൻ തുടങ്ങിയവരുടെ എഴുത്തുകളും ആശയങ്ങളും പരിഗണിച്ച് ബ്ളോഗൂരിൽ സജീവമാകാൻ ശ്രമിക്കും.
2010, മേയ് 25 8:59:00 PM
@മൈപ് പഴയ യാധസ്ഥിതികതയില് ബ്ലോഗ് രംഗം ഒരു പാടു മാറി .ഇപ്പോള്‍ നമ്മുടെ ബ്ലോഗ് പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ച ഉടന്‍ തന്നെ വിവിധ സോഷ്യല്‍ മേത്യകള് വഴി പെട്ടെന്ന് തന്നെ ഷെയര്‍ ചെയ്യുവാനുള്ള വിട്ജെട്ടുകള് ലഭ്യമാണ് . ധൈര്യമായിട്ടു വന്നോളൂ . കാരണം നാളെയുടെ ആശയ വിനിമയ മാധ്യമം ബ്ലോഗ് ആയിരിക്കും ഒരു പക്ഷെ ഇന്നിന്റെയും
നന്മകള് നേരുന്നു :)
2011, ജൂൺ 28 3:53:00 PM
നല്ലൊരു തീരുമാനം ആണിത്.. എല്ലാ വിധ ആശംസകളും പ്രാര്‍ഥനകളും.. ബ്ലോഗ് എല്ലാവരുമം എഴുതട്ടെ. പാര്ശ്വവല്ക്കരിക്കപ്പെട്ടു പോകുന്നു എന്നാ സമൂഹത്തിന്റെ അവസ്ഥയില്‍ നല്ലൊരു രിയ്തിയില്‍ ഇതിനു സ്വാധിനം ചെലുത്തുവാന്‍ കഴിയുമെങ്കില്‍ അല്‍ഹംദു ലില്ലഹ്. എന്തിനും ഈ സമൂഹത്തിന്റെ മേല്‍ കുതിര കയറുന്നത് നോക്കിനില്ക്കുന്ന നിക്ഷ്പക്ഷരായവരെ പോലും തെറ്റിദ്ധരിപ്പിക്കുന്ന പ്രവണതക്കെതിരില്‍ ഒരു കാലികമായ നിലപാട് ആയി മാറാന്‍ ഈ സംരംഭത്തെ അള്ളാഹു അനുഗ്രഹിക്കട്ടെ. മുകളില്‍ എഴുതിയ പലരുടെയും ബ്ലോഗുകള്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മാഷാ അല്ലാഹ് നിങ്ങളുടെ തൂലിക ഇനിയും ചലിക്കട്ടെ.. പ്രാര്‍ഥനയോടെ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വഴി വന്നതിനും വായിച്ചതിനും നന്ദി ,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം :