തിങ്കളാഴ്ച, മേയ് 24
ജമാഅത്തിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നു
മതത്തോടും രാജ്യത്തോടും സമുദായത്തോടും ജമാഅത്തെ ഇസ്ലാമി സ്വീകരിച്ച പല നിലപാടുകളും വികലവും പ്രതിലോമപരവുമായിരുന്നു എന്ന് പുറത്തുനിന്നുള്ള അതിന്റെ ഗുണകാംക്ഷികള്‍ സൂചിപ്പിച്ചപ്പോള്‍ ജമാഅത്തുകാര്‍ അവയെ അസഹിഷ്ണുതയോടെയാണ് അഭിമുഖീകരിച്ചിട്ടുള്ളത്. വിമര്‍ശനങ്ങള്‍ തീരെ ഉള്‍ക്കൊള്ളാന്‍ പാകത വന്നിട്ടില്ലാത്ത പ്രവര്‍ത്തകരും നേതാക്കളും ജമാഅത്തില്‍ സ്വാധീനമുറപ്പിച്ചതുകൊണ്ടും മൗദൂദിയുടെ മതരാഷ്ട്ര ചിന്താധാരയോട് അനുരാഗാത്മകഭ്രമം ബാധിച്ചതുകൊണ്ടുമാണ് ഇങ്ങനെ സംഭവിച്ചത്. ഗുണകാംക്ഷയോടെയാണ് വിമര്ശിക്കുന്നതെങ്കിലും വിമര്‍ശകരെ ‘ഞരമ്പുരോഗികള്‍’, ‘രാഷ്ട്രീയമായി ഷണ്ഡീകരിക്കപ്പെട്ടവര്‍’, ‘ശ്മശാനവിപ്ലവക്കാര്’ തുടങ്ങിയ ഇഷ്ടപദങ്ങള്കൊണ്ടാണ് ജമാഅത്ത് സമീപകാലം വരെയും നേരിട്ടുവന്നത്! എന്നാല്‍ ജമാഅത്തിന്നകത്തുനിന്ന് തന്നെ ജമാഅത്ത് സമൂലമായി മാറേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്ന ലേഖനങ്ങള്‍ പാര്ട്ടീമുഖപത്രത്തില് സമീപകാലത്ത് വര്‍ധിതമായ പ്രാധാന്യത്തോടെ വന്നുകൊണ്ടിരിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെ സമുന്നതരായ നേതാക്കളായ ഡോ. അബ്ദുസ്സലാം വാണിയമ്പലം, ഡോ. നജാത്തുല്ലാ സിദ്ദീഖി, അബ്ദുല്‍ഹഖ് അന്‍സാരി തുടങ്ങിയവരുടെ ‘പുനരാലോചനാലേഖനങ്ങളുടെ’ ആകെത്തുക ജമാഅത്തെ ഇസ്ലാമി മൗദൂദിയുടെ മതരാഷ്ട്രചിന്തകള് കൈയൊഴിക്കാന്‍ സമയം അതിക്രമിച്ചിട്ടുണ്ട് എന്നാണ്!
This post was written by: ~~~ISLAHI BLOGGERS~~~
ബ്ലോഗ് ലോകത്തുള്ള ഇസ്ലാഹി ആദര്‍ശം പുലര്‍ത്തുന്ന വ്യക്തികളുടെ ഒരു കൂട്ടായ്മ്മ ആണ് . ഇതിലെ ഉള്ളടക്കം അതാത് ലേഖകരുടെതാണ് .. ഏതെന്കിലും സംഘടനയുടെ ഉത്തരവാദിത്വത്തില്‍ അല്ല ഈ കൂട്ടായ്മ്മ പ്രവര്‍ത്തിക്കുന്നതും ...Follow US on FACEBOOK
Follow Us On TWITTER
Join Wth Our FACEBOOK FAN PAGE
Get Updates Via Email
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
3 Responses to “ജമാഅത്തിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നു”
2010, മേയ് 25 1:14:00 PM രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
2010, മേയ് 25 2:07:00 PM
ബ്ലോഗ് പ്രസ്ഥാനിക സങ്കുചിതത്വതിലേക്ക് മാറുന്നുണ്ടോ എന്നൊരു സംശയം. ഇസ്ലാഹ് ഉണ്ടാകുന്ന വിഷയങ്ങള്‍ കൂടുതല്‍ ഉള്‍പെടുത്തുക. പഴയ തര്‍ക്ക വിഷയങ്ങള്‍ വീണ്ടും വീണ്ടും ചര്‍ച്ച ചെയ്താല്‍ സംഘടനയുടെ ആളുകള്‍ മാത്രമേ വായിക്കാന്‍ ഉണ്ടാകുകയുള്ളൂ. അവര്‍ക്ക് പോലും കേട്ടത് വീണ്ടും വീണ്ടും കേട്ട് ആവര്‍ത്തന വിരസത അനുഭവപ്പെടും. എല്ലാവരിലും കണ്ടു വരുന്ന തിന്മകള് തിരുത്താനും കൂടുതല്‍ നിക്ഷ്പക്ഷമായി എഴുതാനും ശ്രദ്ധിക്കുക.
2010, മേയ് 25 3:31:00 PM
@blog
'വള്ളിക്കുന്നിലെ ' പുതിയ പോസ്റ്റ് സജീവമായി നില്ക്കുന്ന ഒരു പ്രത്യേക
സാഹചര്യത്തിലാണ് അങ്ങനെ സംഭവിച്ചത് .തങ്ങളെ വിമര്‍ശിക്കുന്നവര്‍ വഴിയെ
പോയ ആരൊക്കെയോ ,എന്തൊക്കയോ പറഞ്ഞതില്‍ നിന്നും എന്തൊക്കെയോ എടുത്തു
പറഞ്ഞു എന്ന മട്ടിലാണ് ജമാഅത്തുകാര്‍ പ്രതികരിക്കുന്നത് .
തങ്ങള്‍ മുന്‍പ് പറഞ്ഞതിലും എഴുതിയതിലും തെറ്റുണ്ടെങ്കില്‍ തിരുത്തുവാനോ
,തെറ്റില്ലെന്കില്‍ ഉറച്ചു നില്ക്കുവാണോ അവര്‍ തയ്യാറാവുന്നില്ല .
ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഇസ്ലാഹി പ്രവര്‍ത്തകരെ പതിവ് മട്ടില്‍
താഴ്ത്ത്തിക്കെട്ടുവാനുള്ള ശ്രമം ഇനിയും അനുവദിച്ചു കൂടാ എന്നത് കൊണ്ടാണ്
ഇടപെട്ടത് . ഇടപെടല്‍ എന്റെ മറ്റൊരു ബ്ലോഗിലേക്ക് മാറ്റിയിട്ടുണ്ട്
. ഇവിടെയാണ് അത്
തീര്‍ച്ചയായും പരിഗണിക്കേണ്ട കാര്യമാണ് താന്കള് ഓര്മ്മപെടുത്തിയത് .
നന്ദി .സാഹചര്യം ഞാന്‍ വിശദീകരിച്ചു :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വഴി വന്നതിനും വായിച്ചതിനും നന്ദി ,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം :