തിങ്കളാഴ്‌ച, മേയ് 31
മനശ്ശാന്തിയുടെ ആകാശം തേടി
ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ്റ് വാള്‍ട്ട് ഡിസ്നി, തന്റെ കലാസൃഷ്ടികള്‍ പരിപൂര്‍ണതയിലെത്തണമെന്ന കാര്യത്തില്‍ അങ്ങേയറ്റം നിര്‍ബന്ധമുള്ള ആളായിരുന്നു. ഈ ശാഠ്യം അദ്ദേഹത്തിന്റെ മനോനില തെറ്റിക്കുന്ന വിധം വഷളായി. ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന് ഉറക്കം നഷ്ടപ്പെട്ട് തുടങ്ങി. സദാ ടെന്‍ഷന്‍ കീഴടക്കിയ ഡിസ്നി, ഒരു മനോരോഗിയായി മാറി തുടങ്ങിയിരുന്നു. പരിപ്പൂര്‍ണ്ണ വിശ്രമം കൊണ്ടേ സാധാരണ നില കൈവരിക്കാന്‍ കഴിയൂ എന്ന് ഡോക്ടര്‍ വിധിച്ചു.വൈകിയാണങ്കിലും, തന്റെ മാനസിക ദൗര്‍ബല്യം തിരിച്ചറിഞ്ഞ ഡിസ്നി തുടര്‍ന്ന് ജീവിതത്തിലും മനോവ്യാപരങ്ങളിലും ഉചിതമായ മാറ്റങ്ങള്‍ വരുത്തുകയായിരുന്നു. അതോടെ കൂടുതല്‍ മാനസികോല്ലാസം വീണ്ടെടുത്ത് തന്റെ കാര്‍ട്ടൂണുകള്‍ ചലച്ചിത്രമാക്കി. അതാണ് ലോകത്തെ ഒരു വലിയ ചലച്ചിത്ര പ്രസ്ഥാനമായി ഉയര്‍ന്നത്.
ഡിസ്നിയുടെ ജീവിചരിത്രത്തില്‍ നിന്നുള്ള ഒരു ഭാഗം ഉദ്ധരിച്ചത്, മാനസിക സമ്മര്‍ദം നമ്മുടെ ജീവിതത്തെ താറുമാറാക്കുന്നതിന്റെ ഒരുദാഹരണം ചൂണ്ടിക്കാട്ടാനാണ്. ആധുനിക മനുഷ്യന്‍ അതിഭീകരമാം വിധത്തില്‍ ടെന്‍ഷനുകളുടെ തടവറയില്‍ വെന്തുനീറികൊണ്ടിരിക്കുകയാണ്. വീട്ടിലും വിദ്യാലയങ്ങളിലും ഓഫീസിലും ആശുപത്രിയിലും എന്നുവേണ്ട ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും മാനസിക സമ്മര്‍ദം നമ്മെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഡിസ്നിയേ പോലെ അതു തിരിച്ചറിഞ്ഞ് സ്വയം ചിക്ത്സിക്കാന്‍ ഭൂരിപക്ഷവും അപകടകരമായ വഴികളില്‍ അകപ്പെടുകയോ അനേകം മനോ-ശാരീരിക രോഗങ്ങളുടെ ഇരകളായിത്തീരുകയോ ചെയ്യുന്നു.
ശാരീരിക രോഗങ്ങളില്‍ മൂന്നില്‍ രണ്ടും മാനസിക സമ്മര്‍ദ്ധങ്ങളുടെ സൃഷ്ടിയാണ്. രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പെപ്റ്റിക്ക് അള്‍സര്‍, ആസ്ത്മ, പ്രമേഹം, റൂമാറ്റോയിഡ് ആര്‍ത്രൈസ് (സന്ധിവാതം), ത്വക്ക് രോഗങ്ങള്‍, അലര്‍ജി, കാന്‍സര്‍ തുടങ്ങിയ ഒരുമാതിരി രോഗങ്ങളൊക്കെ മാനസിക പിരിമുറുക്കം മൂലം ഉണ്ടാകുന്നതോ രൂക്ഷമാകുന്നതോ ആണെന്ന കാര്യത്തില്‍ വൈദ്യശാസ്ത്രത്തില്‍ തര്‍ക്കമില്ല. ശാരീരിക രോഗങ്ങള്‍ക്കു പുറമെ ടെന്‍ഷന്‍, ചെറുതും വലുതുമായ ഒട്ടേറെ മാനോരോഗങ്ങളും, സംശയരോഗം, ചിത്തഭ്രമം തുടങ്ങിയവ അതില്‍ ചിലതു മാത്രം.
വിദ്യാസമ്പന്നതയിലും വികസനത്തിലും മറ്റേതു സംസ്ഥാനത്തെയും പിന്നിലാക്കിയ കേരളത്തില്‍ മാനസിക വൈകല്യങ്ങള്‍ അതിരൂക്ഷമാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ദിനേന പത്രമാധ്യമങ്ങളിലൂടെ നാം അറിഞ്ഞുകൊണ്ടിരിക്കുന്നത്. നാഷണല്‍ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ ( എന്‍ സി ആര്‍ ബി ) കേരളത്തില്‍ പ്രതിവര്‍ഷം 9000 പേര്‍ ആത്മഹത്യ ചെയ്യുന്നതായും അതിന്റെ പത്തിരട്ടി ആത്മഹത്യക്ക് ശ്രമിക്കുന്നതായും രേഖപെടുത്തുന്നു. 2002ലെ ഒരു മനശാസ്ത്രപഠനത്തില്‍, കേരളത്തില്‍ നൂറില്‍ ഏഴു വീടുകളില്‍ മനോരോഗികളും അഞ്ച് രോഗികളില്‍ അമിത മദ്യപാനികളും, 26 വീടുകളില്‍ കുടുബ കലഹവും, 23 വീടുകളില്‍ ദാമ്പത്യത്തകര്‍ച്ചയും ഉണ്ടെന്ന് കണ്ടെത്തുകയുണ്ടായി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും ഒന്നരക്കോടി ആളുകളാണ് ഹൃദ്രോഗം മൂലം മരിക്കുന്നത്. അതില്‍ 10 ലക്ഷം പേര്‍ 40-60 പ്രായമുള്ളവരാണെന്നും മാനസിക സംഘര്‍ഷം നിറഞ്ഞ കുടുബാന്തരീഷമാണ് ഹൃദ്രോഗ കാരണമായിത്തീരുന്നതെന്നും പ്രസ്തുത പഠനം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹൈദ്രബാദ് അപ്പോളോ ഹോസ്പിറ്റല്‍ മുന്‍കൈയെടുത്ത് നടത്തിയ ഒരു പഠനത്തില്‍ ആശുപത്രികളിലെത്തുന്ന 89 ശതമാനം രോഗികളുടെയും യഥാര്‍ത്ഥ പ്രശ്നം മാനസിക സമ്മര്‍ദത്തില്‍ നിന്ന് ഉടലെടുക്കുന്നതാണെന്ന് വെളിപ്പെടുത്തുന്നു. ചുരുക്കത്തില്‍ വ്യാധികളേക്കാള്‍ ആധികളാണ് ആധുനിക മനുഷ്യന്റെ മുന്നിലുള്ള ഏറ്റവും വലിയ ഭീഷണിയെന്നഥം. ഈ ടെന്‍ഷനെ നേരിടാന്‍ എന്താണ് മാര്‍ഗ്ഗം?
തുടര്‍ന്ന് ഇവിടെ വായിക്കാം
This post was written by: ~~~ISLAHI BLOGGERS~~~
ബ്ലോഗ് ലോകത്തുള്ള ഇസ്ലാഹി ആദര്‍ശം പുലര്‍ത്തുന്ന വ്യക്തികളുടെ ഒരു കൂട്ടായ്മ്മ ആണ് . ഇതിലെ ഉള്ളടക്കം അതാത് ലേഖകരുടെതാണ് .. ഏതെന്കിലും സംഘടനയുടെ ഉത്തരവാദിത്വത്തില്‍ അല്ല ഈ കൂട്ടായ്മ്മ പ്രവര്‍ത്തിക്കുന്നതും ...Follow US on FACEBOOK
Follow Us On TWITTER
Join Wth Our FACEBOOK FAN PAGE
Get Updates Via Email
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
3 Responses to “മനശ്ശാന്തിയുടെ ആകാശം തേടി”
2010, മേയ് 31 9:39:00 AM
പ്രയാസങ്ങളും പ്രതിസന്ധികളെയും
സന്തോഷത്തോടെ നേരിടാനും
പോസറ്റീവ് മനോഭാവം
വളര്‍ത്തി അസ്വാസ്ഥ്യങ്ങളുടെ വേരുകള്‍
പുഴുതെറിയാനും സഹായകമാവുന്ന
ലേഖനങ്ങളുടെ സമാഹാരമാണ് ഈ ബ്ലോഗ്
അസ്വാസ്ഥ്യങ്ങളില്‍ മനം നൊന്ത്,
ആശ്വാസത്തിന്റെ നനവു തേടുന്നവരെ
ഈ ബ്ലോഗ് തലോടുമെന്ന പ്രതീക്ഷയോടെ...
http://suhrudhaya.blogspot.com
2010, മേയ് 31 10:11:00 AM
@Prinsad ഭായ് മികച്ചത് :)
ശാസ്ത്രം പുരോഗമിക്കുമ്പോഴും മനുഷ്യ മനസ്സുകളുടെ അസ്വസ്ഥതകള്‍ക്ക് കുറവുണ്ടാകുന്നുണ്ടോ ? കൂടുകയല്ലാതെ .എന്താണ് മനസ്സിനെ ശാന്തമാക്കുവാന്‍ ചെയ്യേണ്ടത് .? ശാസ്ത്രത്തിന് അപ്പുറം ചില ചിന്തകളും പഠനങ്ങളും ആവശ്യമായി വരുന്നു .
തുടരുക നന്മകള്‍ നേരുന്നു ,ഭാവുകങ്ങളും
2010, ജൂൺ 6 1:56:00 AM
നല്ലൊരു ആശയം ..ആശംസകള്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വഴി വന്നതിനും വായിച്ചതിനും നന്ദി ,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം :