വ്യാഴാഴ്‌ച, ജൂലൈ 1
about us
കേരളത്തിലെ മുസ്ലിം സമുദായത്തില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉണ്ടായിട്ടുള്ള പുരോഗതിയുടെ ഉദാഹരണമാണ് സമൂഹത്തിലെ മുഖ്യധാര യിലുള്ള മുസ്ലിം പ്രാതിനിധ്യം .ആധുനിക സാങ്കേതിക വിദ്യയോട് പുറം തിരിഞ്ഞു നില്‍ക്കാതെ ക്രിയാത്മകമായി ഉപയോഗപ്പെടുതുന്നതാണ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചു പോന്നിട്ടുള്ള സമീപനം .
ബ്ലോഗുകള്‍ ഇന്നുകളുടെ ആശയ വിനിമയ മാര്‍ഗങ്ങളായി കുതിക്കുമ്പോള്‍ മാറി നിന്ന് നിസ്സംഗമായി നോക്കി നില്‍ക്കുവാന്‍ മതത്തെ ജീവനേക്കാള്‍ വിലയേറിയതായി കാണുന്ന വിശ്വാസികള്‍ക്ക് സാധ്യമാകില്ല എന്ന് വിശ്വസിക്കുന്നു .കര്‍മ്മ നിരതരായി ' ബ്ലോഗു ലോക'ത്തെക്കിറങ്ങുന്ന വിശ്വാസികള്‍ കാണുന്നത് ഇസ്ലാം വിരുദ്ധരായ യുക്തിവാദികളുടെ കടന്നാക്രമണമാണ്. ഒറ്റപ്പെട്ട ചില പ്രതിരോധങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു .അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്യുക വഴി യുക്തിവാദികളുടെ ബ്ലോഗുകള്‍ക്ക് കൂടുതല്‍ പ്രചാരം എന്നതല്ലാതെ വേറെ പ്രയോജനം ഒന്നും ഉള്ളതായി കാണുന്നില്ല .
ഈ സാഹചര്യത്തിലാണ് ഇസ്ലാം മത വിശ്വാസികളുടെ ഒരു പൊതു വേദി എന്ന നിലയില്‍ ഒരു ബ്ലോഗ് ആരംഭിക്കുന്നത് .ഈ ബ്ലോഗിന്റെ ഏറ്റവും മുകളില്‍ (Join us) ഈ ബ്ലോഗ്ഗില്‍ എഴുതുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ചില നിര്‍ദേശങ്ങള്‍ ഉണ്ട് .ദയവായി വായിക്കുക
This post was written by: ~~~ISLAHI BLOGGERS~~~
ബ്ലോഗ് ലോകത്തുള്ള ഇസ്ലാഹി ആദര്‍ശം പുലര്‍ത്തുന്ന വ്യക്തികളുടെ ഒരു കൂട്ടായ്മ്മ ആണ് . ഇതിലെ ഉള്ളടക്കം അതാത് ലേഖകരുടെതാണ് .. ഏതെന്കിലും സംഘടനയുടെ ഉത്തരവാദിത്വത്തില്‍ അല്ല ഈ കൂട്ടായ്മ്മ പ്രവര്‍ത്തിക്കുന്നതും ...Follow US on FACEBOOK
Follow Us On TWITTER
Join Wth Our FACEBOOK FAN PAGE
Get Updates Via Email
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 Responses to “about us”
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വഴി വന്നതിനും വായിച്ചതിനും നന്ദി ,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം :