ചൊവ്വാഴ്ച, ജൂലൈ 6
ഈ അക്രമികള്‍ക്ക് യാതൊരു പിന്തുണയും ആരും കൊടുത്തുകൂടാ
തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനും പ്രവാചകനെ നിന്ദിച്ചുകൊണ്ടു ചോദ്യപപേര്‍ തയ്യാറാക്കിയ കേസില്‍ പ്രതിയുമായ കെ ടി ജോസെഫിനെ മാരകമായി ആക്രമിക്കുകയും കൈ വെട്ടുകയും ചെയ്ത നടപടി അങ്ങേയറ്റം കിരാതവും പ്രാകൃതവും ആണെന്ന് പറയാതെ വയ്യ.രാജ്യത്തിന്‍റെ നിയമ വാഴ്ചയെ വെല്ലുവിളിക്കുന്ന നടപടിയാണിത്.ഇവിടെ നീതിന്യായ വ്യവസ്ഥയും പോലീസും കോടതിയും സര്‍ക്കരുമോക്കെയുണ്ട്.അതിലറെ ശക്തമായ ഒരു പൌര സമൂഹം നിലവിലുണ്ട്.പ്രവാചകനെ നിന്നിച്ചതിന്റെ പേരില്‍ ജോസഫിനെതിരെ കേസുണ്ട്.അയ്യാളെ കോളേജില്‍ നിന്ന് സസ്പണ്ട് ചെയ്തിട്ടുമുണ്ട്.മാത്രമല്ല,കേരളീയ സമൂഹം അയാളുടെ നടപടിയെ ശക്തമായി അപലപിക്കുകയും ചെയ്തിരിക്കുന്നു.ഈ സാഹചര്യത്തില്‍ നിയമം കയ്യിലെടുക്കുന്നവരെ ഒറ്റപ്പെടുത്തുകയും മതിയായ ശിക്ഷ കൊടുക്കുകയും വേണം.
എന്നാല്‍,ജോസഫിനെ സംരക്ഷിക്കാന്‍ ചിലര്‍ നേരത്തെ തയ്യാറായിരുന്നുവെന്നും ചോദ്യപപേര്‍ സംഭവം ഒരു ആസൂത്രിത പദ്ധതിയായിരുന്നുവെന്നും വാദിക്കുന്നവരുണ്ടാകം.തൊടുപുഴയില്‍ നടന്ന ചില പ്രധിഷേധങ്ങളുടെ പേരില്‍ പോലിസ് നിരപരാധികല്‍ക്കെതിരെ കേസ്സെടുതിട്ടുന്ടെന്നു ചിലര്‍ പറയുന്നുണ്ട്.
അതൊന്നും പക്ഷെ ഈ കിരാതപ്രവര്‍ത്തനത്തിന് ന്യായീകരനമാകുന്നില്ല.ജോസഫിന്റെ കൈവെട്ടിയവര്‍ പ്രവാചകന്റെ അനുയായികളാണെന്ന് വാദിക്കരുത്.പ്രവാചകന്‍ ശത്രുക്കളോടു പോലും സ്നേഹത്തിന്റെ ഭാഷയെ ഉപയോഗിച്ചിട്ടുള്ളൂ.ഹിംസയുടെ ഭാഷയില്‍ ഒരു സംവാദം സാധ്യമല്ല.അതിനാല്‍ ഈ അക്രമികള്‍ക്ക് യാതൊരു പിന്തുണയും ആരും കൊടുത്തുകൂടാ.
0 Responses to “ഈ അക്രമികള്‍ക്ക് യാതൊരു പിന്തുണയും ആരും കൊടുത്തുകൂടാ”
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വഴി വന്നതിനും വായിച്ചതിനും നന്ദി ,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം :