ചൊവ്വാഴ്ച, ഓഗസ്റ്റ് 3
സമ്പൂര്‍ണ ഇസ്ലാഹീ ഐക്യം സഫലമാകാന്‍
യഥാര്‍ഥ മുവഹ്ഹിദുകളുടെ സമ്പൂര്‍ണമായ ഐക്യം ഈ കാലഘട്ടത്തില്‍ അനിവാര്യമാണെന്നതില്‍ രണ്ടഭിപ്രായത്തിന് സാധ്യതയില്ല. സാക്ഷാല്‍ ലോകരക്ഷിതാവല്ലാത്ത പലരെയും ആരാധിക്കാനും പ്രാര്‍ഥിക്കാനും പ്രേരിപ്പിക്കുന്ന ദുര്‍ബോധകര്‍ മുസ്ലിം സമുദായത്തിനുള്ളിലും പുറത്തും ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. മുക്കുമൂലകളില്‍ പൊങ്ങിവരുന്ന ജാറങ്ങളും ഒരു സുപ്രഭാതത്തില്‍ എവിടെ നിന്നോ പ്രത്യക്ഷപ്പെടുന്ന സിദ്ധന്മാരും മുസ്ലിം സമുദായത്തിലെ ഗണ്യമായ ഒരു വിഭാഗത്തെ ഇപ്പോഴും പിഴപ്പിച്ചുകൊണ്ടിരിക്കുന്നു. അവരെ ഭീമമായ തോതില്‍ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. യാഥാസ്ഥികര്‍ ചില ജാറങ്ങളെയും സിദ്ധന്മാരെയും വ്യാജമുദ്രചാര്‍ത്തി ബ്ലാക്ക് മെയ്ല് ചെയ്യാറുണ്ടങ്കിലും സ്വന്തം ഗ്രൂപ്പിനാണ് ഇതിന്റെയൊക്കെ പ്രയോജനം കിട്ടുന്നതെങ്കില്‍ ശക്തമായ കറാമത്ത് മാര്‍ക്കറ്റിങ്ങ് അവരും നടത്തും. വ്യാജ സിദ്ധന്മാരെ എതിര്‍ക്കുന്ന ‘ഔദോഗിക സമസ്ത’യുടെ രണ്ട് അറബിക്ക് കോളെജുകളുടെ വരുമാനത്തിനു വേണ്ടി രണ്ട് ജാറങ്ങള്‍ വിലക്ക് വാങ്ങിയത് ഇതിനുദാഹരണമാണ്.ഇതിനുപുറമെ എത്രമാത്രം അന്ധവിശ്വാസങ്ങളാണ് മുസ്ലിം സമൂഹത്തില്‍ കൊടികുത്തിവാഴുന്നതെന്ന് എണ്ണിത്തിട്ടപ്പെടുത്താനാവില്ല. ഹൈന്ദവ-ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് ആഗ്രഹസാഫല്യം തേടിപ്പോകുന്ന മുസ്ലിം നാമധാരികളുടെ സംഖ്യയും കൂടിവരികയാണ്. ചില ക്രൈസ്തവ ധ്യാനകേന്ദ്രങ്ങളില്‍ മുസ്ലീം തീര്‍ഥാടകര്‍ക്കുവേണ്ടി പ്രത്യേക ബ്ലോക്കുകള്‍ തന്നെ പണിതിട്ടുണ്ട്. പുട്ടപര്‍ത്തിയിലും അമൃതപുരിയിലും ശാന്തി തേടിച്ചെല്ലുന്ന മുസ്ലിം നാമധാരികള്‍ കുറവല്ല.
യുക്തിവാദവും ഭൗതിക രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും മതനിരാസവും അഭ്യസ്തവിദ്യരായ മുസ്ലീംകളെ ഗണ്യമായി സ്വാധീനിക്കുന്ന പ്രവണതയ്ക്കും കുറവില്ല. ക്രിസ്ത്യന്‍ മിഷനറിമാര്‍ ദരിദ്രരായ മുസ്ലീംകളെ പലതരത്തില്‍ പ്രലോഭിപ്പിച്ച് മതം മാറ്റുന്ന ഏര്‍പ്പാട് കുടിയേറ്റകേന്ദ്രങ്ങളിലും കടലോരങ്ങളിലും ഒട്ടൊക്കെ നടക്കുന്നുണ്ട്. ബഹായി-ഖാദിയാനി വിഭാഗങ്ങളുടെ പ്രവര്‍ത്തനരീതിയും ഇതില്‍ നിന്ന് ഏറെ വിഭിന്നമല്ല. മതരാഷ്ട്രീയ വാദക്കാരും ശിആ അനുകൂലികളും തീവ്രവാദം വളര്‍ത്തുന്ന ചില കക്ഷികളും മുസ്ലീംകളില്‍ ഗണ്യമായ ഒരു വിഭാഗത്തെ ആശയകുഴപ്പത്തില്‍ അകപ്പെടുത്തുന്നു. ഏറ്റവും അവസാനം, വ്യായാമം ധ്യാനവും ഹിന്ദുത്വവും കൂട്ടിക്കുഴച്ച ശ്രീ ശ്രീ രവിശങ്കറുടെ ‘ആര്‍ട്ട് ഓഫ് ലിവിങ്ങി’ല്‍ ആകൃഷ്ടരാകുന്ന മിഡില്‍ ക്ലാസ്-എലീറ്റ് മുസ്ലിം പരിഷ്കാരികളുടെ എണ്ണവും കൂടിവരികയാണ്.
വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിലുള്ള യഥാര്‍ഥ ഇസ്ലാമികാദര്‍ശം പ്രബോധനം ചെയ്യാന്‍ ഇവിടെ ഇസ്ലാഹീ പ്രസ്ഥാനമല്ല്ലാതെ മറ്റൊരു സംവിധാനവും ഇല്ല എന്നത് സുവിദിതമാണ്. ഇസ്ലാഹീ പ്രവര്‍ത്തകര്‍ പ്രബോധനത്തില്‍ ഉദാസീനത കാണിക്കുകയോ ഭിന്നിക്കുകയോ കാര്യക്ഷമതയില്ലാത്തവരാകുകയോ ചെയ്താല്‍ കേരളീയ മുസ്ലിം സമൂഹത്തിന് അത് അപരിഹാര്യമായ നഷ്ടമായിരിക്കും
നയപരിപാടികളെയും സമീപനങ്ങളെയും സംബന്ധിച്ച് പലര്‍ക്കും വൈവിധ്യമാര്‍ന്ന വീക്ഷണങ്ങളുണ്ടാകാം ഇത് മനുഷ്യ സഹജമാണ്. വ്യക്തിത്വം എന്നതുതന്നെ ഒരോരുത്തരെയും ഇതരരില്‍ നിന്ന് വ്യതിരക്തതകള്‍ വൈവിധ്യങ്ങള്‍ക്ക് നിദാനമാകാതെ തരമില്ല. ജനങ്ങളില്‍ സൗമ്യഭാവമുള്ളവരുണ്ടാകാം. ക്ഷിപ്രകോപികളുണ്ടാകും. ഭീരുകളും ധീരരുമുണ്ടാകാം. ദീര്‍ഘവീക്ഷണമുള്ളവരും എടുത്തുചാട്ടക്കാരുമുണ്ടാകും. വിവേകികളും അവിവേകികളുമുണ്ടാകും. പണ്ഡിതന്മാരും പാമരന്മാരുമുണ്ടാകും പലതരം തൊഴിലുകളും ഉദ്യോഗങ്ങളും കയ്യാളുന്നവരുണ്ടാകും. ഇവരൊക്കെ എല്ലാ വിഷയങ്ങളിലും അവയുടെ സൂക്ഷമ വിശദാംശങ്ങളിലും ഒരേ അഭിപ്രായക്കാരും ഒരേ വിധത്തില്‍ ചിന്തിക്കുന്നവരും ആയിരിക്കുക അസാധ്യമാണെന്ന കാര്യം സാമാന്യബുദ്ധിയുള്ളവര്‍ക്കൊക്കെ ഊഹിക്കാവുന്നതാണ്.
ഇത് വളരെ ലളിതമായ യാഥാര്‍ഥ്യമാണെങ്കിലും സ്വന്തം അഭിപ്രായത്തില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായം പറയുന്നവരെ മാനിക്കാനോ സ്നേഹിക്കാനോ കഴിയാത്തത്ര അസഹിഷ്ണുത പുലര്‍ത്തുന്നവരാണ് പലരും. എന്റെ ബുദ്ധികൊണ്ട് ചിന്തിച്ചിട്ട് ശരിയാണെന്ന് ബോധ്യപ്പെട്ട കാര്യം മറ്റു ചിലര്‍ക്ക് തെറ്റാണെന്ന് തോന്നാന്‍ സാധ്യതയുണ്ട് എന്ന യാഥാര്‍ഥ്യം അംഗീകരിക്കാത്ത കാലമത്രയും അഭിപ്രായഭിന്നതകളുടെ പേരിലുള്ള കാലുഷ്യം നിലനില്‍ക്കും. ഒരു പ്രബുദ്ധ ജനവിഭാഗത്തിന് ഇത് ഒട്ടും അനുയോജ്യമല്ല. പ്രബുദ്ധതയുടെ സുപ്രധാന താല്പര്യങ്ങളിലൊന്ന് വിയോജിപ്പുകളോടും വൈജാത്യങ്ങളോടും സഹിഷ്ണുത പുലര്‍ത്താന്‍ സാധിക്കുക എന്നതാകുന്നു. പക്ഷെ, ഇസ്ലാമിക പ്രവര്‍ത്തകരില്‍ പലരും തങ്ങളുടെ അഭിപ്രായം ഒട്ടും വ്യത്യാസംകൂടാതെ ഇതരരും അംഗീകരിച്ചേ തീരൂ എന്ന വാശിവിടാന്‍ വിസമ്മതിക്കുന്നവരാകുന്നു. ഖണ്ഡിതമായ പ്രമാണങ്ങള്‍കൊണ്ട് സ്ഥിരപ്പെട്ട വിഷയങ്ങളില്‍ വ്യതിയാനമുണ്ടാകാന്‍ പാടില്ല എന്നത് അവിതര്‍ക്കിതമാണെങ്കിലും ഒന്നിലേറെ നിഗമനങ്ങള്‍ക്ക് സാധ്യതയുള്ള വിഷയങ്ങളില്‍ ഇത്തരം വാശി വലിയ വിഷമങ്ങള്‍ക്ക് വഴിവെക്കും. ഇസ്ലാഹീ പ്രവര്‍ത്തകര്‍ക്ക് ഈ വാശി കൈവിടാന്‍മാത്രം ഹൃദയവിശാലത ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അടിയന്തരാവശ്യമായ സമ്പൂര്‍ണ ഇസ്ലാഹീ ഐക്യത്തിന് അവശ്യോപാധിയാകുന്നു.
കടപ്പാട്
ചെറിയമുണ്ടം അബ്ദുല്‍ഹമീദ്
||| മതം നവോത്ഥാനം പ്രതിരോധം |||യുവത ബുക്ക് ഹൗസ്
This post was written by: ~~~ISLAHI BLOGGERS~~~
ബ്ലോഗ് ലോകത്തുള്ള ഇസ്ലാഹി ആദര്‍ശം പുലര്‍ത്തുന്ന വ്യക്തികളുടെ ഒരു കൂട്ടായ്മ്മ ആണ് . ഇതിലെ ഉള്ളടക്കം അതാത് ലേഖകരുടെതാണ് .. ഏതെന്കിലും സംഘടനയുടെ ഉത്തരവാദിത്വത്തില്‍ അല്ല ഈ കൂട്ടായ്മ്മ പ്രവര്‍ത്തിക്കുന്നതും ...Follow US on FACEBOOK
Follow Us On TWITTER
Join Wth Our FACEBOOK FAN PAGE
Get Updates Via Email
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
4 Responses to “സമ്പൂര്‍ണ ഇസ്ലാഹീ ഐക്യം സഫലമാകാന്‍”
2010, ഓഗ 3 8:57:00 PM
പുതിയ ലോകത്തിന്റെ ബൗദ്ധിക സമസ്യകളോടുള്ള സൂക്ഷ്മമായി പ്രതികരിക്കാനും ഇസ്ലാമിക പ്രബോധനത്തിന്റെ സമകാലിക സാധ്യതകളെയും പ്രതിസന്ധികളെയും വിലയിരുത്താനും പരിഹാരങ്ങള്‍ അവതരിപ്പിക്കുകാനും ധീക്ഷണശാലിയായ ലേഖകന്‍ നടത്തുന്ന ശക്തമായ ആലോചനകളാണ് ‘മതം നവോത്ഥാനം പ്രതിരോധം’ എന്ന ഈ ഗ്രന്ഥത്തില്‍.
2010, ഓഗ 4 3:51:00 PM
>>>>>ഖണ്ഡിതമായ പ്രമാണങ്ങള്‍കൊണ്ട് സ്ഥിരപ്പെട്ട വിഷയങ്ങളില്‍ വ്യതിയാനമുണ്ടാകാന്‍ പാടില്ല എന്നത് അവിതര്‍ക്കിതമാണെങ്കിലും ഒന്നിലേറെ നിഗമനങ്ങള്‍ക്ക് സാധ്യതയുള്ള വിഷയങ്ങളില്‍ ഇത്തരം വാശി വലിയ വിഷമങ്ങള്‍ക്ക് വഴിവെക്കും. ഇസ്ലാഹീ പ്രവര്‍ത്തകര്‍ക്ക് ഈ വാശി കൈവിടാന്‍മാത്രം ഹൃദയവിശാലത ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അടിയന്തരാവശ്യമായ സമ്പൂര്‍ണ ഇസ്ലാഹീ ഐക്യത്തിന് അവശ്യോപാധിയാകുന്നു.<<<<
ഐക്യം ഏതൊരു ഇസ്ലാഹി പ്രവര്തകന്റെയും മനസ്സിന്റെ അടങ്ങാത്ത ആഗ്രഹമാണ് .എന്നാല്‍ തട്ടിക്കൂട്ട് ഐക്യം ആത്മ വഞ്ചനയും ആണല്ലോ .... ഐക്യം യഥാര്‍ത്ഥ ഐക്യമായി മാറുന്ന നല്ല നാളെ സ്വപ്നം കാണുന്നു ....
2010, ഓഗ 13 5:14:00 PM
റബ് ആദ്യം ഹിദായത്ത് നല്‍കട്ടെ . ആഹ്ലുസുന്നതി വല ജമാഹത്തില്‍ അടിഉരച്ചു വിസ്വഷിക്കുക, മാര്‍ഗം മാത്രമല്ല വിസ്വാശവും നന്നാവണം നല്ലധു ചെയ്യാന്‍ റബ് തൌഫീക് ചെയ്യയ്യട്ടെ , രബ്ബിന്റെ ഹിടായതിലായി നല്ല പരിശ്രമം തുടരാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ
2010, ഓഗ 13 5:20:00 PM
കൂട്ടുകാരെ..
നമ്മള്‍ നില കൊള്ളുന്നത് വിശുദ്ധ ഖുര്‍ആന്‍റെ വാര്‍ഷികം കൂടിയായ പവിത്ര മാസം റംസാനിലാണ്..ആരംഭ റസൂലുല്ലാഹി ( സ വ ) നമ്മോട് ഉണര്‍ത്തിയ 10 സൂറത്തുകള്‍.. : ഈ സൂറത്തുകള്‍ 10 കാര്യങ്ങള്‍ക്കു ഉപകരിക്കും (1) സൂറത്ത് ഫാത്തിഹ = റബ്ബിന്റെ കോപം തടയും (2)സൂറത്ത് യാസീന്‍ =മഹ്ഷറയിലെ ദാഹം തീര്കും (3)സൂറത്ത്ദുഖാന്‍ = മഹ്ഷറയിലെ വിഷമങ്ങള്‍ തടയും (4)സൂറത്ത് വാഖിഅ =ദാരിദ്ര്യം തടയും (5)സൂറത്ത് മുല്‍ക്ക്=ഖബര്‍ ശിക്ഷ തടയും (6)സൂറത്ത് കൌസര്‍ =ശത്രുദോഷം തടയും (7)സൂറത്ത് കാഫിറൂന്‍ =ഈമാന്‍ സംരക്ഷിക്കും (8)സൂറത്ത് ഇഖ്‌ലാസ്=കാപട്യം തടയും (9)സൂറത്ത് ഫലഖ് =അസൂയ തടയും (10)സൂറത്ത് നാസ് =വസ്വാസ് തടയും
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വഴി വന്നതിനും വായിച്ചതിനും നന്ദി ,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം :