ശനിയാഴ്‌ച, ജൂലൈ 31

മതവിഷയത്തിലും ലൗകിക കാര്യങ്ങളിലും ഒരുപോലെ മുസ്‌ലിം സമൂഹത്തെ പതിനാലു നൂറ്റാണ്ടു മുമ്പത്തെ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുപോവുകയാണ് സലഫികള്‍ ചെയ്യുന്നതെന്ന് പല കേന്ദ്രങ്ങളില്‍ നിന്നും വിമര്‍ശനമുയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തേജോവധം ചെയ്യാന്‍ തക്കംപാര്‍ത്തിരിക്കുന്ന അമുസ്‌ലിം വിമര്‍ശകര്‍ മാത്രമല്ല, കാലത്തിനും ലോകത്തിനും മുമ്പില്‍ ഇസ്‌ലാമിന്റെ പ്രതിച്ഛായ ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിക്കുന്ന ഗുണകാംക്ഷികള്‍ പോലുമുണ്ട് സലഫീ ആദര്‍ശത്തെ സംബന്ധിച്ച് സംശയമോ തെറ്റിദ്ധാരണയോ പുലര്‍ത്തുന്നവരുടെ കൂട്ടത്തില്‍. നൂറ്റാണ്ടുകള്‍ക്കിടയില്‍...
ശനിയാഴ്‌ച, ജൂലൈ 31 by Noushad Vadakkel · 0അഭിപ്രായങ്ങള്‍
വ്യാഴാഴ്‌ച, ജൂലൈ 29
നമ്മുടെ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ് തന്നെ അപകടത്തിലാക്കിക്കൊണ്ട് വഴിവിട്ട ലൈംഗികതയും സദാചാരഭ്രംശവും അരങ്ങ് തകര്‍ക്കുകയാണ്. നിത്യേനയെന്നോണം പീഡനവാര്‍ത്തകളും ലൈംഗികാതിക്രമ വര്‍ത്തമാനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് വാര്‍ത്താമാധ്യമങ്ങള്‍. ജാതി-മത-പ്രായ ഭേദമന്യേ ആണുങ്ങളും പെണ്ണുങ്ങളുമൊക്കെ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന ഈ ആസുരകാലത്തെ ഏറ്റവും വലിയ പേടി എന്താണെന്ന് ഒരു മാതാവിനോട് ചോദിച്ചാല്‍ സ്‌കൂളില്‍ പോയ പെണ്‍കുട്ടി അതേപോലെ തിരിച്ചുവരുമോയെന്നതാണെന്ന് അവര്‍ പറയും. വിവരസാങ്കേതിക വിദ്യയുടെയും ടെലികമ്യൂണിക്കേഷന്‍ മേഖലയുടെയും പുരോഗതി...
വ്യാഴാഴ്‌ച, ജൂലൈ 29 by Noushad Vadakkel · 1
വെള്ളിയാഴ്‌ച, ജൂലൈ 23

ന്യൂമാന്‍ കോളെജ് അധ്യാപകന്‍ പ്രൊഫസര്‍ ജോസഫിന്റെ കൈ വെട്ടിമാറ്റിയ സംഭവത്തിന്റെ ജ്വാലകള്‍ പെട്ടെന്നൊന്നും കെട്ടടങ്ങുമെന്ന് തോന്നുന്നില്ല.
മതസാഹോദര്യത്തിന് പുകള്‍പെറ്റ മലയാള മണ്ണ് സ്‌പര്‍ധക്ക് കൂടി വളക്കൂറുള്ളതാണെന്ന് പുതിയ തലത്തിലേക്ക് ഉയരുന്ന ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നു. മുസ്‌ലിംകളുടെ കടകള്‍ ബഹിഷ്‌കരിക്കണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്‌തതായി കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ പേടിപ്പിക്കുന്ന സന്ദേശമാണ് അതിലൂടെ നല്‌കിയത്. നിക്ഷിപ്‌ത താല്‍പര്യക്കാരായ മാധ്യമങ്ങളും ഇസ്‌ലാം വിദ്വേഷം ഉള്ളില്‍ കൊണ്ടുനടക്കുന്ന...
വെള്ളിയാഴ്‌ച, ജൂലൈ 23 by Noushad Vadakkel · 1
തിങ്കളാഴ്‌ച, ജൂലൈ 19

അവലംബം : http://blog.hudainfo.com/2010/06/14.html
അബുഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: നിങ്ങള്‍ക്ക് മുമ്പ് ജീവിച്ച ഇസ്രാഈല്യരില്‍ ചില പുരുഷന്മാരുണ്ടായിരുന്നു. അവര്‍ നബിമാരായിരുന്നില്ല. എന്നിട്ടും അല്ലാഹു അവരോട് സംസാരിക്കാറുണ്ടായിരുന്നു. എന്റെ അനുയായികളില്‍ അത്തരം ഒരാളുണ്ടെങ്കില്‍ അതു ഉമര്‍ മാത്രമാണ്. (ബുഖാരി : 5-57-38)
അനസ്(റ) നിവേദനം: നബി(സ) അരുളി: സദ് വൃത്തനായ മനുഷ്യന്‍ കാണുന്ന നല്ല സ്വപ്നങ്ങള്‍ പ്രവാചകത്വത്തിന്റെ നാല്‍പ്പത്തിയാറില്‍ ഒരംശമാണ്. (ബുഖാരി : 9-87-112...
തിങ്കളാഴ്‌ച, ജൂലൈ 19 by Noushad Vadakkel · 1
ഞായറാഴ്‌ച, ജൂലൈ 18

പുതു തലമുറയുടെ പ്രത്യേകതകളില്‍ പ്രധാനപ്പെട്ട ഒന്ന് അവര്‍ക്ക് ഒന്നിനും സമയം തികയാറില്ല എന്നതാണ് . ശരിയാണോ ? എന്റെ ചെറുപ്പകാലത്ത്( ഒരു ഇരുപത്തി മൂന്നു വര്ഷം പിന്നോട്ട്ആലോചിക്കുക )വീടിന്റെ മുന്‍ വശത്ത് റോഡിന്റെ അരികിലുള്ള ഒരു കലുങ്കില്‍ ഇരുന്നു കയ്യില്‍ കിട്ടിയ വാരികകളും പുസ്തകങ്ങളും ഒക്കെ വായിച്ചു സമയം ' കൊന്നിട്ടുണ്ട് '.ശനി ഞായര്‍ ദിവസങ്ങളില്‍ ഉറങ്ങി സമയം കളഞ്ഞിട്ടുണ്ട് .വൈകിട്ടുള്ള ചില കളികളാണ് ആകെയുള്ള നേരം പോക്ക് . ടി വി ഇല്ല. റേഡിയോ ഉണ്ടെങ്കിലും ചലച്ചിത്ര ഗാനങ്ങള്‍ അല്ലാതെ മറ്റൊന്നും കേള്‍ക്കാറില്ല . അന്ന് ബസ്സുകള്‍ കുറവാണ്...
ഞായറാഴ്‌ച, ജൂലൈ 18 by Noushad Vadakkel · 2അഭിപ്രായങ്ങള്‍
ശനിയാഴ്‌ച, ജൂലൈ 17

അവലംബം : http://blog.hudainfo.com/2010/06/13.html
ഫേസ് ബുക്ക് , ട്വിറ്റെര്‍, ഗൂഗിള്‍ ബസ് തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍.
ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
ഇബ്നുഅബ്ബാസ്(റ) പറഞ്ഞു; അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: നിങ്ങളില്‍ ഏറ്റവും സദ്വൃത്തനായ ആള്‍ അദാന്‍ കൊടുക്കേണ്ടതും, ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ ജ്ഞാനമുള്ളയാള്‍ ഇമാം സ്ഥാനംവഹിക്കേണ്ടതുമാകുന്നു. (അബൂദാവൂദ്)
അബൂമദ്ഊദ്(റ) നിവേദനം: നബി(സ) ഞങ്ങളോട് ദാനം ചെയ്യുവാന്‍ കല്‍പ്പിച്ചാല്‍ ഞങ്ങളില്‍...
ശനിയാഴ്‌ച, ജൂലൈ 17 by Noushad Vadakkel · 0അഭിപ്രായങ്ങള്‍
വെള്ളിയാഴ്‌ച, ജൂലൈ 16

വിമര്‍ശനങ്ങളുടെ അതിരും പരിധിയും കേരളത്തില്‍ സജീവമായ ചര്‍ച്ചക്ക് വിഷയീഭവിച്ചിരിക്കുകയാണ്. പ്രവാചകന്‍ മുഹമ്മദിനെ(സ) അപഹസിച്ച് ചോദ്യപേപ്പര്‍ തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍ കോളെജ് അധ്യാപകന്‍ ജോസഫിന്റെ വലതു കൈ ചിലര്‍ അറുത്ത് മാറ്റിയതാണ് പുതിയ ചര്‍ച്ചക്ക് കാരണമായിട്ടുള്ളത്.
ചോദ്യപേപ്പറിലെ അബദ്ധം അത് അച്ചടിക്കുന്നതിന് മുമ്പേതന്നെ ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയ്യാറാകാതെ ധാര്‍ഷ്‌ട്യം കാണിച്ചത് ജോസഫ് ചെയ്‌ത കുറ്റമാണെന്നതില്‍ സംശയമില്ല. എന്നാല്‍ നിയമവും നിയമവാഴ്‌ചയുമുള്ള ഒരു സ്റ്റേറ്റില്‍ ഇത്തരം കൈയേറ്റങ്ങള്‍ ഒരിക്കലും ഉണ്ടാകാന്‍...
വെള്ളിയാഴ്‌ച, ജൂലൈ 16 by Noushad Vadakkel · 0അഭിപ്രായങ്ങള്‍
ചൊവ്വാഴ്ച, ജൂലൈ 6
തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനും പ്രവാചകനെ നിന്ദിച്ചുകൊണ്ടു ചോദ്യപപേര്‍ തയ്യാറാക്കിയ കേസില്‍ പ്രതിയുമായ കെ ടി ജോസെഫിനെ മാരകമായി ആക്രമിക്കുകയും കൈ വെട്ടുകയും ചെയ്ത നടപടി അങ്ങേയറ്റം കിരാതവും പ്രാകൃതവും ആണെന്ന് പറയാതെ വയ്യ.രാജ്യത്തിന്‍റെ നിയമ വാഴ്ചയെ വെല്ലുവിളിക്കുന്ന നടപടിയാണിത്.ഇവിടെ നീതിന്യായ വ്യവസ്ഥയും പോലീസും കോടതിയും സര്‍ക്കരുമോക്കെയുണ്ട്.അതിലറെ ശക്തമായ ഒരു പൌര സമൂഹം നിലവിലുണ്ട്.പ്രവാചകനെ നിന്നിച്ചതിന്റെ പേരില്‍ ജോസഫിനെതിരെ കേസുണ്ട്.അയ്യാളെ കോളേജില്‍ നിന്ന് സസ്പണ്ട് ചെയ്തിട്ടുമുണ്ട്.മാത്രമല്ല,കേരളീയ സമൂഹം അയാളുടെ നടപടിയെ ശക്തമായി അപലപിക്കുകയും ചെയ്തിരിക്കുന്നു.ഈ സാഹചര്യത്തില്‍ നിയമം കയ്യിലെടുക്കുന്നവരെ ഒറ്റപ്പെടുത്തുകയും മതിയായ ശിക്ഷ കൊടുക്കുകയും വേണം.
എന്നാല്‍,ജോസഫിനെ സംരക്ഷിക്കാന്‍ ചിലര്‍ നേരത്തെ തയ്യാറായിരുന്നുവെന്നും ചോദ്യപപേര്‍ സംഭവം ഒരു ആസൂത്രിത പദ്ധതിയായിരുന്നുവെന്നും വാദിക്കുന്നവരുണ്ടാകം.തൊടുപുഴയില്‍ നടന്ന ചില പ്രധിഷേധങ്ങളുടെ പേരില്‍ പോലിസ് നിരപരാധികല്‍ക്കെതിരെ കേസ്സെടുതിട്ടുന്ടെന്നു ചിലര്‍ പറയുന്നുണ്ട്...
ചൊവ്വാഴ്ച, ജൂലൈ 6 by Noushad Vadakkel · 0അഭിപ്രായങ്ങള്‍
ശനിയാഴ്‌ച, ജൂലൈ 3

അവലംബം : http://blog.hudainfo.com/2010/06/12.html
ഫേസ് ബുക്ക് , ട്വിറ്റെര്‍, ഗൂഗിള്‍ ബസ് തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍.
ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) നിര്‍ദ്ദേശിച്ചു: നിങ്ങള്‍ തന്നെ നിങ്ങള്‍ക്ക് ദോഷമായി പ്രാര്‍ത്ഥിക്കരുത്. നിങ്ങളുടെ സന്താനങ്ങള്‍ക്കും കേടായി നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. നിങ്ങളുടെ ധനത്തിന് നാശമുണ്ടാകുവാനും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍...
ശനിയാഴ്‌ച, ജൂലൈ 3 by Noushad Vadakkel · 1
വ്യാഴാഴ്‌ച, ജൂലൈ 1
കേരളത്തിലെ മുസ്ലിം സമുദായത്തില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉണ്ടായിട്ടുള്ള പുരോഗതിയുടെ ഉദാഹരണമാണ് സമൂഹത്തിലെ മുഖ്യധാര യിലുള്ള മുസ്ലിം പ്രാതിനിധ്യം .ആധുനിക സാങ്കേതിക വിദ്യയോട് പുറം തിരിഞ്ഞു നില്‍ക്കാതെ ക്രിയാത്മകമായി ഉപയോഗപ്പെടുതുന്നതാണ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചു പോന്നിട്ടുള്ള സമീപനം .
ബ്ലോഗുകള്‍ ഇന്നുകളുടെ ആശയ വിനിമയ മാര്‍ഗങ്ങളായി കുതിക്കുമ്പോള്‍ മാറി നിന്ന് നിസ്സംഗമായി നോക്കി നില്‍ക്കുവാന്‍ മതത്തെ ജീവനേക്കാള്‍ വിലയേറിയതായി കാണുന്ന വിശ്വാസികള്‍ക്ക് സാധ്യമാകില്ല എന്ന് വിശ്വസിക്കുന്നു .കര്‍മ്മ നിരതരായി ' ബ്ലോഗു ലോക'ത്തെക്കിറങ്ങുന്ന വിശ്വാസികള്‍ കാണുന്നത് ഇസ്ലാം വിരുദ്ധരായ യുക്തിവാദികളുടെ കടന്നാക്രമണമാണ്. ഒറ്റപ്പെട്ട ചില പ്രതിരോധങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു .അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്യുക വഴി യുക്തിവാദികളുടെ ബ്ലോഗുകള്‍ക്ക് കൂടുതല്‍ പ്രചാരം എന്നതല്ലാതെ വേറെ പ്രയോജനം ഒന്നും ഉള്ളതായി കാണുന്നില്ല .
ഈ സാഹചര്യത്തിലാണ് ഇസ്ലാം മത വിശ്വാസികളുടെ ഒരു പൊതു വേദി എന്ന നിലയില്‍ ഒരു ബ്ലോഗ് ആരംഭിക്കുന്നത് .ഈ ബ്ലോഗിന്റെ ഏറ്റവും മുകളില്‍ (Join us) ഈ ബ്ലോഗ്ഗില്‍ എഴുതുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ...
വ്യാഴാഴ്‌ച, ജൂലൈ 1 by Noushad Vadakkel · 0അഭിപ്രായങ്ങള്‍

അവലംബം : http://blog.hudainfo.com/2010/06/11.html
ഫേസ് ബുക്ക് , ട്വിറ്റെര്‍, ഗൂഗിള്‍ ബസ് തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍.
ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
അനസ്(റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ അല്ലാഹുവേ! നീ ഉദ്ദേശിക്കുന്ന പക്ഷം എനിക്ക് പൊറുത്തുതരേണമേ! നീ ഉദ്ദേശിക്കുന്ന പക്ഷം എനിക്ക് നല്‍കേണമേ എന്ന് പറയരുത്. ഉറപ്പിച്ച് തന്നെ ചോദിക്കുക. നിര്‍ബന്ധിച്ച് അല്ലാഹുവിനെ കൊണ്ട് ഒരു കാര്യം ചെയ്യിപ്പിക്കുവാന്‍...
by Noushad Vadakkel · 0അഭിപ്രായങ്ങള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)