തിങ്കളാഴ്‌ച, ഓഗസ്റ്റ് 16
മിമ്പറില്‍ കേട്ടത്- 2 : വിശ്വാസിയുടെ റമദാന്‍
വിശുദ്ധ റമദാനിന്റെ ആദ്യത്തെ വെള്ളിയാഴ്ച... ഈ ഖുത്ബ പള്ളിയുടെ പുറത്ത് നിന്ന് കേട്ടതാണ്... പലതും അവ്യക്തമായാണ് കേട്ടത്..വല്ല തിന്മയും ഉണ്ടെങ്കില്‍ എന്റെ കേള്‍വിയുടെ പരിമിതി ആയി കാണണം എന്നപേക്ഷിച് ഞാന്‍ നിങ്ങളുടെ വായനക്കായി ഖുത്ബ ചുവടെ കുറിക്കുന്നു...
അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താല്‍ ഹിജ്റ 1431 ലെ റമദാനിനു സാക്ഷികലായിരിക്കുകയാണ്. ഇതൊരു മഹത്തായ അനുഗ്രഹമാണ്. ഈ ഭാഗ്യം നല്‍കിയതിനു അവനു നന്ദി ചെയ്യുകയും സ്തുടിക്കുകയും ചെയ്യാന്‍ നാം കടപ്പെട്ടവരാണ്.. റമദാനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നാം ഏറെ കേട്ടതും മനസ്സിലാക്കിയതുമാണ്. ചില ഓര്‍മ്മപ്പെടുത്തലുകള്‍ മാത്രം നടത്തുകയാണ്. അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹം, ഈ റമദാനില്‍ ജീവിക്കാന്‍ ഭാഗ്യം ലഭിച്ചു എന്ന മഹത്തായ അനുഗ്രഹം, ആ അനുഗ്രഹത്തിന് നന്ദി കാണിക്കാന്‍ നാം ബാദ്ധ്യസ്ഥരാണെന്ന ബോധത്തോടെ ജീവിക്കുക. ഈ മാസം നമുക്ക് നല്‍കുന്ന നന്മകളും മൂല്യങ്ങളും ഇവിടുന്നങ്ങോട്ടുള്ള ജീവിതത്തില്‍ പുലര്‍ത്തി പോകാന്‍ നാം പരിശ്രമിക്കണം. മനുഷ്യനെ അള്ളാഹു ബഹുമാനിച്ചത് തന്നെ ഇത്തരത്തില്‍ നന്മകളും മൂല്യങ്ങളും ജീവിതത്തില്‍ പുലര്തിപോരല്‍ നിര്‍ബന്ധമാക്കി കൊണ്ടാണ്.
നോമ്പിനെ കുറിച്ച് പറഞ്ഞിടത്ത് നബി(സ) കേവലം ഒരു ആരാധന എന്ന നിലക്കല്ല പറഞ്ഞത്. മറിച്ച്
"നോമ്പ് ഒരു പരിചയാണ്"
എന്നാണ്. പരിച നിര്‍വ്വഹിക്കുന്ന ധര്‍മ്മം എന്താണെന്ന് നമുക്കറിയാം. ഏതൊരു വെട്ടില്‍ നിന്നും അക്രമങ്ങളും തടുക്കാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം. നമുക്ക് ഒരു തരത്തിലുള്ള വെട്ടും കുത്തും എല്കാതിരിക്കാനുള്ള ഒരു പരിചയായി നാം നോമ്പിനെ കാണണമെന്നര്തം. ചീത്ത വിളിക്കാന്‍ വരുന്നവനോട്, പഴി പറയാന്‍ വരുന്നവനോട്, വിനോടങ്ങളിലെക്ക് ക്ഷണിക്കുന്നവനോട് ഞാന്‍ ഒരു നോമ്പ് കാരനാണ് എന്ന് പറയാന്‍ നമുക്ക് കഴിയണം..അതാണ് ഒന്നാമതായി നമുക്കുണ്ടാവേണ്ടാത്. ഒരു കാരണവശാലും കൂടെക്കൂടികളാകാന്‍ നമുക്ക് പാടില്ല എന്നര്‍ത്ഥം. നമുക്ക് ചുറ്റും നമ്മെ കുഴപ്പതിലും ദുര്‍മാര്‍ഗതിലുമാക്കാന്‍ എമ്പാടും പണികള്‍ നടന്നു കൊണ്ടിരിക്കുന്നു. ആ പണികളെ തിരിച്ചറിഞ്ഞു അതില്‍ നിന്നും മാറി നിന്ന് നോമ്പുകാരെനെന്ന ഐഡന്റിറ്റി കാത്തുസൂക്ഷിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.

രണ്ടാമതായി, നമുക്കറിയാം വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ മാസമാണ് റമദാന്‍. അതാണ് നാം ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ ഖുര്‍ആനെ കുറിച്ചുള്ള സ്മരണയും അതുമായ ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നാം വര്‍ദ്ധിപ്പിക്കണം.
"റമദാന്‍ മാസം, അത് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാണ്"..
അത് പാരായണം ചെയ്യണം..പഠിക്കണം, മനസ്സിലാക്കണം, അതിന്‍റെ ആഴങ്ങളിലെക്കിറങ്ങി ചെല്ലണം, അതിലുള്ള മുത്തുകള്‍ വാരിയെടുക്കണം, അതണിയണം, അഥവാ ജീവിതം ഖുര്‍ആനാക്കണം..ഇതാണ് ഖുര്‍ആനുമായി ബന്ധപ്പെടു നമുക്ക് ചെയ്യാനുള്ളത്.
ഇതില്‍ നിന്ന് രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കുക.. ഖുര്‍ആനോതുക, പഠിപ്പിക്കുക..ആ കാര്യത്തില്‍ ഔദാര്യം കാണിക്കുക..

."ജനങ്ങളില്‍ ഏറ്റവും ഔദാര്യവാനായിരുന്നു മുഹമ്മദ് നബി(സ). ജിബ്രീല്‍ നബി(സ) യെ കണ്ടു മുട്ടുന്ന സമയത്തായിരുന്നു നബി(സ) ഏറ്റവും കൂടുതല്‍ ഔദാര്യം കാണിച്ചിരുന്നത്. റമദാനിലെ എല്ലാ രാത്രികളിലും ജിബ്രീല്‍ നബി(സ) അടുത്ത് വരും. അവര്‍ അങ്ങോട്ടും ഇങ്ങോട്ടും പസ്പരം ഖുര്‍ആനോതും. ആ ഔദാര്യത്തിനു വീശി അടിക്കുന്ന കാറ്റിനെക്കാള്‍ വേഗത ഉണ്ടായിരുന്നു.."
ഇതില്‍ നിന്ന് രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കുക.. ഖുര്‍ആനോതുക, പഠിപ്പിക്കുക..ആ കാര്യത്തില്‍ ഔദാര്യം കാണിക്കുക..
ഖുര്‍ആനൊരു വെളിച്ചമാണ്..അതുമായി നാം ഇരുട്ടിലൂടെ നടക്കണം..അതുപയോഗിച് ലോകത്തെ മുഴുവന്‍ ഇരുട്ടുകല്കും വെളിച്ചം പകരാന്‍ നമുക്ക് കഴിയണം..അല്ലാഹു അതിനു നമ്മെ അനുഗ്രഹിക്കട്ടെ..ലോകമാകമാനം ഇരുട്ടിലാണ്..ഖുര്‍ആന്‍ പടിപ്പിചില്ലേ?
"ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് സമൂഹത്തെ നയിക്കാന്‍ തന്കള്‍ക്കവതരിപ്പിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍"...
വിശ്വാസികളെ ആ വെളിച്ചം നാം സ്വയം നമുക്ക് വേണ്ടി പ്രകാശിപ്പിക്കുക..പിന്നെ മറ്റുള്ളവര്‍ക്ക് വേണ്ടിയും പ്രകാശിപ്പിക്കുക..അത് നമ്മുടെ ബാധ്യതയാണ്..അള്ളാഹു അനുഗ്രഹിക്കട്ടെ!മൂന്നാമതായി മനസ്സിലാക്കുക..നമ്മള്‍ ശുപാര്‍ര്‍ശക്കാരെ തിരയുന്നവരാണ്..ഒരു ജോലി വേണം..റെക്കമണ്ട് ചെയ്യാന്‍ ആളുണ്ടെങ്കില്‍ നമുക്കത് കിട്ടും.. നാം അതിനു ആളെ തേടി പോകുന്നവരാണ്..എന്നാല്‍ മനസ്സിലാക്കുക, ആരാരും ശുപാര്‍ശ നടത്താനില്ലാത്ത ഒരു ദിവസത്തെ സ്വീകരിക്കാനും അതിനു സാക്ഷികളാകാനും ഭാഗവാകുകളാകാനും ആ വിചാരണക്ക് മുന്‍പില്‍ അവിടുത്തെ യഥാര്‍ത്ഥ ജഡ്ജിയായ പടച്ച തന്പുരാന്റെ നില്കാനും ബാദ്ധ്യത ഉള്ളവരാണ് നാം..നബി(സ) പഠിപ്പിക്കുന്നു.
"ഉയിര്തെഴുനെല്പ്പു നാളില്‍ ശുപാര്‍ശ പറയാന്‍ ആളില്ലാത്ത സമയത്ത് നോമ്പും ഖുര്‍ആനും വിശ്വാസിക്ക് ശുപാര്‍ശ പറയും. നോമ്പ് പറയുകയാണ് അല്ലയോ റബ്ബേ ഈ മനുഷ്യന് പകല്‍ സമയത്ത് അവന്‍റെ ഭക്ഷണത്തെയും ഇച്ചകളെയും തടഞ്ഞവാനാണ് ഞാന്‍. അത് കൊണ്ട് നാഥാ എന്നെ ഈ മനുഷ്യനു ശുപാര്‍ശക്കാരനാക്കണേ..ഖുര്‍ആന്‍ പറയും നാഥാ രാത്രി മുഴുവന്‍ എന്നെ പാരായണം ചെയ്തു ഈ മനുഷ്യന്‍ നിന്ന് നമസ്കരിക്കുകയായിരുന്നു. എന്നെ പാരായണം ചെയ്യുകയായിരുന്നു. അത് കൊണ്ട് ഈ മനുഷ്യന്റെ വിഷയത്തില്‍ എന്നെ നീ ശുപാര്‍ശക്കാരനാക്കേണമേ.."
ഖുര്‍ആനും നോമ്പും ശുപാര്‍ശ പറയുന്ന ആളുകളുടെ കൂട്ടത്തില്‍ അല്ലാഹു നമ്മെ ഉള്പെടുതുമാരാകട്ടെ..
സഹോദരങ്ങളെ റമദാന്‍ വിശ്വാസിക്ക് ഒരു സീസണാണ്..സീസണ്‍ കച്ചവടം നടത്തുന്ന ഒരു കച്ചവടക്കാരന്‍ സീസണ്‍ ആകുമ്പോഴേക്ക് ഒരുങ്ങി കച്ചവടം നടത്തുന്നത് പോലെ..റമദാന്‍ ഫെസ്റ്റിവല്‍ ഉപയോഗപ്പെടുത്തണം..നോമ്പുകാരന്റെ പ്രത്യേകതയായി നബി(സ) പഠിപ്പിച്ച മുഴുവന്‍ കാര്യങ്ങളും നാം പാലിക്കണം. ദുആ ചെയ്യുക..നോമ്പ് തുറക്കുംപോഴുള്ള ദുആ, അല്ലാഹു ഉത്തരം ലഭിക്കാന്‍ സാധ്യത ഉള്ള സമയം..നോമ്പിന്റെ ഭാഗമായി നബി(സ) പഠിപ്പിച്ചതും അലാതതുമായ മുഴുവന്‍ നന്മകളും നാം പാലിക്കണം..
നബി പറഞ്ഞു..
"സ്വര്‍ഗത്തിന് റയാന്‍ എന്ന ഒരു വാതിലുണ്ട്..നോമ്പുകാര്‍ക്ക് വേണ്ടിയുള്ള വാതില്‍..ആര്‍ക്കെങ്കിലും അതിലൂടെ കടക്കാന്‍ ഭാഗ്യം ലഭിച്ചാല്‍ അവനു പിന്നെ ദാഹിക്കുകയെ ഇല്ല"
ആ വാതിലിലൂടെ സ്വര്‍ഗത്തില്‍ കടക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ..

സഹോദങ്ങളെ രണ്ടു കാര്യങ്ങള്‍ നിങ്ങളുടെ ഓര്‍മ്മക്കായി പറയട്ടെ...ഒന്നാമതെത്..തൌബ..അല്ലാഹുവിലെക്ക് നാം ചെയ്ത മുഴുവന്‍ തെറ്റുകളും എറ്റു പറഞ്ഞു മടങ്ങുക എന്നതാണ് തൌബ..അള്ളാഹു തൊവ്വാബാണ്..റമദാന്‍ അതിനുള്ള സമയമാണ്..പാഴാക്കരുത്...രണ്ടാമത്തേത് മഗ്ഫിറത്താന്...തൊബയുടെ അനന്തരഫലമാണ് മഗ്ഫിരത്...നമ്മുടെ തിന്മകള്‍ അള്ളാഹു മറച്ചു വെക്കണം എന്ന ആഗ്രഹം നമുക്കില്ലേ..അതാണ് മഗ്ഫിരത്..നമ്മുടെ പകല്‍ മാന്യത പുറത്ത് വന്നാല്‍ നാം എന്തിനു നന്നു..അള്ളാഹു മഗ്ഫൂറാന്...തൊബയും മഗ്ഫിരത്തും സീകരിച്ചു അള്ളാഹു അനുഗ്രഹിക്കുന്നവരുടെ കൂടത്തില്‍ അവന്‍ നമ്മെ ഉള്പെടുതുമാരാവട്ടെ..
സഹോദരങ്ങളെ ക്ഷമ...മറക്കരുത്..നോമ്പെന്നാല്‍ ക്ഷമയാണ്..ഖുര്‍ആന്‍ പറഞ്ഞു..
പണ്ഡിതന്മാര്‍ പറഞ്ഞു..ഈ പറഞ്ഞ ക്ഷമ നോമ്പാണ്..മൂന്നു തരം ക്ഷമ നാം ഈ നോമ്പിന്റെ ഭാഗമായി ശീലിക്കണം..ഒന്നാമതെത്..അല്ലാഹുവിനെ അനുസരിക്കുന്ന വിഷയത്തിലുള്ള ക്ഷമ..അല്ലാഹു നിരോധിച്ച കാര്യങ്ങളില്‍ നിന്നു അകന്നു നില്കാനുള്ള ക്ഷമയാണ് രണ്ടാമതെത്... അല്ലാഹുവിന്റെ വേദനിപ്പിക്കുന്ന വിധിയോട് ക്ഷമിക്കാന്‍ കഴിയലാണ് മൂന്നാമതെത്... ഇത് മൂന്നും നാം പാലിക്കണം...ഈ ക്ഷമ മുഴുവന്‍ നമുക്ക് നന്മയായി രേഖപ്പെടുത്തും...അല്ലാഹു അത്തരത്തില്‍ നല്ല ആളുകളുടെ കൂട്ടത്തില്‍ നമ്മെ ഉള്പെടുതട്ടെ....
"നിങ്ങള്‍ നമസ്കാരം കൊണ്ടും ക്ഷമ കൊണ്ടും സഹായം ചോദിക്കുക.."
പണ്ഡിതന്മാര്‍ പറഞ്ഞു..ഈ പറഞ്ഞ ക്ഷമ നോമ്പാണ്..മൂന്നു തരം ക്ഷമ നാം ഈ നോമ്പിന്റെ ഭാഗമായി ശീലിക്കണം..ഒന്നാമതെത്..അല്ലാഹുവിനെ അനുസരിക്കുന്ന വിഷയത്തിലുള്ള ക്ഷമ..അല്ലാഹു നിരോധിച്ച കാര്യങ്ങളില്‍ നിന്നു അകന്നു നില്കാനുള്ള ക്ഷമയാണ് രണ്ടാമതെത്... അല്ലാഹുവിന്റെ വേദനിപ്പിക്കുന്ന വിധിയോട് ക്ഷമിക്കാന്‍ കഴിയലാണ് മൂന്നാമതെത്... ഇത് മൂന്നും നാം പാലിക്കണം...ഈ ക്ഷമ മുഴുവന്‍ നമുക്ക് നന്മയായി രേഖപ്പെടുത്തും...അല്ലാഹു അത്തരത്തില്‍ നല്ല ആളുകളുടെ കൂട്ടത്തില്‍ നമ്മെ ഉള്പെടുതട്ടെ....
നാം റമദാനിന്റെ തുടക്കത്തിലാണ്..ഈ റമദാന്‍ നമുക്ക് നഷ്ടത്തിന്റെ കണക്കുകള്‍ നിരത്തുന്ന ഒന്നായി മാറരുത്..സകലമാന തിന്മകളില്‍ നിന്നും മുക്തി നേടി നന്മയുടെ മുഴുവന്‍ വാതയനങ്ങളിലും കയറി ചെന്ന് ലാഭം കൊയ്യുന്ന ഒരു കച്ചവടം ആയി ഈ റമദാന്‍ മാറണം..നിങ്ങലോര്‍ക്കണം നമ്മോടൊപ്പം കഴിഞ്ഞ റമദാനില്‍ ഇരുന്ന കുറെ ആളുകള്‍ അല്ലാഹുവിനെ കണ്ടു മുട്ടിയവരാണ്..അള്ളാഹു നമ്മെ ബഹുമാനിചിരിക്കുന്നു...കര്‍മ്മങ്ങള്‍ അതികരിപ്പികുക...ഓരോ നമസ്കാരവും ഓരോ നോമ്പും അവസാനത്തേതാണ് എന്ന ചിന്തയില്‍ മുന്നേറണം...ഏഷണി പറയരുത്, പരദൂഷണം പറയരുത്, തഖ്‌വ ജീവിതത്തിന്റെ മുഖ്മുദ്രയാക്കുക..സഹോദരാ...ഒരു നിഴാലായി മരണം കൂടെ നടക്കുന്നുണ്ട്...വിനയാന്നിതനായി നടക്കുക..ജീവിക്കുക...ഈ റമദാന്‍ നേട്ടങ്ങള്‍ സമ്മാനിക്കുന്ന ഭാഗ്യവാന്മാരായ നോമ്പുകാരില്‍ അല്ലാഹു നമ്മെ ഉള്പെടുതുമാരാവട്ടെ...
This post was written by: ~~~ISLAHI BLOGGERS~~~
ബ്ലോഗ് ലോകത്തുള്ള ഇസ്ലാഹി ആദര്‍ശം പുലര്‍ത്തുന്ന വ്യക്തികളുടെ ഒരു കൂട്ടായ്മ്മ ആണ് . ഇതിലെ ഉള്ളടക്കം അതാത് ലേഖകരുടെതാണ് .. ഏതെന്കിലും സംഘടനയുടെ ഉത്തരവാദിത്വത്തില്‍ അല്ല ഈ കൂട്ടായ്മ്മ പ്രവര്‍ത്തിക്കുന്നതും ...Follow US on FACEBOOK
Follow Us On TWITTER
Join Wth Our FACEBOOK FAN PAGE
Get Updates Via Email
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 Responses to “മിമ്പറില്‍ കേട്ടത്- 2 : വിശ്വാസിയുടെ റമദാന്‍”
2010, ഓഗ 19 12:52:00 AM
ആ ഔദാര്യത്തിനു വീശി അടിക്കുന്ന കാറ്റിനെക്കാള്‍ വേഗത ഉണ്ടായിരുന്നു.
പലതും അവ്യക്തമായാണ് കേട്ടത്..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വഴി വന്നതിനും വായിച്ചതിനും നന്ദി ,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം :