ബുധനാഴ്‌ച, ഏപ്രിൽ 7

തൊടുപുഴ സംഭവവും യുക്തിവാദികളും




തൊടുപുഴ സംഭവം മതേതര സമൂഹത്തിന് അംഗീകരിക്കാനാവില്ല- യുക്തിവാദി സംഘം. മാധ്യമത്തിന്റെ തലക്കെട്ട് കണ്ടപ്പോള്‍ ആദ്യമൊന്ന് ഞെട്ടി. യുക്തിവാദികള്‍ക്കിത് എന്ത് പറ്റി, സാധാരണ ഗതിയില്‍ അതിനെ പിന്താങ്ങുയായിരുന്നില്ലേ വേണ്ടത്. കാരണം യുക്തിവാദം എന്നത് മുസ്ലിം വിരോധം എന്നായി മാറിയിട്ട് കാലമേറെയായി. വാര്‍ത്തവായിക്കാന്‍ തുടങ്ങിയപ്പോഴാണ് എനിക്ക് തെറ്റിയിട്ടില്ലെന്ന് ബോധ്യമായത്. അതിങ്ങനെ തുടരുന്നു. മതനിന്ദയെന്നാരോപിച്ച് തൊടുപുഴയില്‍ നടന്ന സമരം മതേതര സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും ചോദ്യപേപ്പറില്‍ ദൈവനിന്ദനടത്തിയ ടി.ജെ. ജോസഫ് എന്ന അധ്യാപകന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ഭാരതീയ യുക്തിവാദി സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് മഞ്ചേരിയില്‍ നിന്നാണ്.

ശേഷം പറയുന്ന മൂന്ന് പ്രസ്താവനകള്‍ യുക്തിവാദികളുടെ 'യുക്തിയും' 'വിവരവും' വെളിപ്പെടുത്തുന്നതാണ്.

1. മതനിന്ദ നടത്തിയ ടി.ജെ. ജോസഫിനെ ശിക്ഷിക്കേണ്ടത് ദൈവമാണ്.
2. അത് മനുഷ്യന്‍ ഏറ്റെടുക്കേണ്ട കാര്യമില്ല.
3. മതത്തിന്റെ പേരില്‍ മനുഷ്യന്‍ മനുഷ്യനെ ശിക്ഷിക്കുന്ന നടപടിയില്‍നിന്ന് പിന്‍മാറണം.

ഇതുതന്നെയാണ് നമ്മുക്ക് യുക്തിവാദികളില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന മറുപടി. കഴിഞ്ഞ ഒരു പോസ്റ്റില്‍ തൊടുപുഴ പ്രശ്‌നത്തില്‍ യുക്തിവാദികളെ സാന്ദര്‍ഭികമായി പരാമര്‍ശിച്ചത് ജീവി എന്ന സഹജീവി ബ്ലോഗര്‍ക്ക് ഇഷ്ടപ്പെട്ടില്ല. പക്ഷെ മംഗളത്തിലെ ഈ വിഷയവുമായി ബന്ധപ്പെട്ട ലേഖനം കണ്ടപ്പോള്‍ എന്റെ പരാമര്‍ശത്തില്‍ അസാംഗത്യം ഒട്ടുമില്ലായിരുന്നു എന്ന് ബോധ്യമായി. അദ്ദേഹം യുക്തിവാദിയോ അല്ലേ എന്ന തീരുമാനത്തിലെത്തി എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്.

ഏറെ ചിന്താര്‍ഹമായ ലേഖനം ഞാനിവിടെ പേസ്റ്റ് ചെയ്യുകയാണ്. തൊടുപുഴ പറഞ്ഞത് എന്ന ലേഖനം    

ബുധനാഴ്‌ച, ഏപ്രിൽ 7 by Noushad Vadakkel · 1

ചൊവ്വാഴ്ച, ഏപ്രിൽ 6

കുടുംബം നാം നമ്മോട് ചോദിക്കേണ്ട ചോദ്യങ്ങള്‍








അയച്ചു തന്നത് പ്രിന്സാദ്

ചൊവ്വാഴ്ച, ഏപ്രിൽ 6 by Noushad Vadakkel · 1

JOIN US IN FACEBOOK



All Rights Reserved ISLAHI BLOGGERS | Blogger Template by Bloggermint~~~~~~visit this blog with MOZILLA FIREFOX for Best view~~~~~~
Blog maintained by MALAYALAM BLOG HELP