ഞായറാഴ്‌ച, ഓഗസ്റ്റ് 29

ഇന്ത്യയും ഇസ്‌ലാമും അമുസ്‌ലിങ്ങളും







വീണ്ടുമൊരു റമദാന്‍ 17. ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തില്‍ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റില്‍ നമ്മള്‍ ചര്‍ച്ച ചെയ്തതാണ്. ഇന്ത്യയെ പോലുള്ള ഒരു ബഹുമത സമൂഹം നിലനില്‍ക്കുന്ന ഒരു രാഷ്ട്രത്തില്‍ ഒരു സായുധ ജിഹാദിന്റെ ആവശ്യകതയും അനാവശ്യവും നമ്മള്‍ അവിടെ കണ്ടതാണ്. ഇത് ഇന്ത്യയാണ്. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും ബുദ്ധനും ജൈനനും മതമില്ലാത്തവനും കോണ്‍ഗ്രസ്സുകാരനും കമ്മ്യൂണിസ്റ്റ്കാരനും ബിജെപി യും ലീഗും ദളും അരാഷ്ട്രീയവാദിയും മലയാളിയും തമിഴനും പഞ്ചാബിയും കാശ്മീരിയും കറുത്തവനും വെളുത്തവനും ഉള്ളവനും ഇല്ലാത്തവനും എല്ലാം ജീവിക്കുന്ന നമ്മുടെ അഭിമാന ഭാരതം. എല്ലാവര്‍ക്കും അവരവരുടെ ഇഷ്ടമനുസരിച്ച് ഭാഷയും മതവും സംസ്ക്കാരവും തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുള്ള സുന്ദര ഭാരതം.

ഇവിടെ ജീവിക്കേണ്ട ഒരു മുസ്‌ലിം അവിടെയുള്ള അമുസ്‌ലിങ്ങളുമായി എങ്ങിനെ ഇടപെടണം എന്ന കാര്യത്തില്‍ കൃത്യമായ ഒരു മാര്‍ഗ്ഗ രേഖയുണ്ട്.ഇത് വരെയും നമ്മള്‍ അങ്ങിനെ ജീവിച്ചു പോന്നു.എന്നാല്‍ ഈയിടെയായി അതിനു ഭംഗം വരുന്ന രീതിയില്‍ അസുഖകരമായ പലതും കാണുകയും പുതിയ ചില 'ഇസ്‌ലാമിക മാര്‍ഗ്ഗങ്ങള്‍' ചില ആളുകള്‍ പറയുകയും ചെയ്യുമ്പോള്‍ വളരെ പരിമിതമായ എന്റെ അറിവില്‍ നിന്ന് കൊണ്ട് അല്‍പ്പമെങ്കിലും പറയേണ്ടത് ഒരു മുസ്‌ലിമെന്ന നിലയില്‍ എന്റെ ബാധ്യത കൂടിയാണ്. ആരെയെങ്കിലും വ്യക്തിപരമായോ സംഘടനാപരമയോ ആക്ഷേപിക്കാനല്ല ഇതെന്ന് ഞാന്‍ പറയുമ്പോള്‍ അതൊരു മുന്‍‌കൂര്‍ ജാമ്യമായി കാണില്ല എന്ന് വിശ്വസിക്കുന്നു.എന്റെ പ്രിയപ്പെട്ട മാതാപിതാക്കളുടെ ശിക്ഷണവും ആദരണീയനായ എന്റെ ഗുരുനാഥന്റെ അധ്യാപനങ്ങളും എന്റെ വായനയും ചിന്തകളുമാണ് എന്നെ സ്വാധീനിച്ചിട്ടുണ്ടാവുക. ഞാന്‍ പറയുന്നതെല്ലാം ശരിയെന്ന വാശിയൊന്നും എനിക്കില്ല.നിങ്ങള്‍ക്ക് തിരുത്തുവാനും വിമര്‍ശിക്കുവാനും ഏറെ സ്വാതന്ത്ര്യമുണ്ട്.

ഇസ്ലാമിക ദൃഷ്ട്യാ അമുസ്‌ലിം സമൂഹത്തെ പ്രധാനമായും മൂന്നായാണ് തരാം തിരിച്ചിട്ടുള്ളത്.

1) ഇസ്‌ലാമിക ഭരണത്തിന്‍ കീഴിലുള്ള അമുസ്‌ലിങ്ങള്‍ അഥവാ സമൂഹങ്ങള്‍
2) മുസ്‌ലിങ്ങളുമായി ശത്രുത പ്രഖ്യാപിച്ചുട്ടുള്ള അമുസ്‌ലിങ്ങള്‍ അഥവാ രാജ്യങ്ങള്‍
3) മുസ്‌ലിങ്ങളുമായി സമാധാനത്തില്‍ കഴിയാമെന്ന് ഉടമ്പടിയുള്ള അമുസ്‌ലിങ്ങള്‍ അഥവാ രാജ്യങ്ങള്‍

ഇതില്‍ ഏതിലാണ് ഇന്ത്യയിലെ അമുസ്‌ലിങ്ങളെ കൂട്ടുക.ഇന്ത്യ ഒരു ഇസ്‌ലാമിക രാഷ്ട്രമല്ല എന്നത് കൊണ്ട് ഒന്നാമത്തെ പട്ടിക തള്ളാം.ഇവിടുത്തെ അമുസ്‌ലിങ്ങള്‍ മുഴുവനും മുസ്‌ലിങ്ങളുമായി ശത്രുത പ്രഖ്യാപിച്ചിട്ടില്ല എന്നതിനാല്‍ രണ്ടും ഉപേക്ഷിക്കാം.എന്നാല്‍ ഇവിടുത്തെ അമുസ്‌ലിങ്ങള്‍ മുസ്‌ലിങ്ങളുമായി സമാധാനത്തില്‍ വര്‍ത്തിക്കാമെന്ന കരാറിലാണ് ഉള്ളത്.അത് ഒരു മേശക്ക് ഇരുവശവും ഇരുന്ന് ഒപ്പിട്ട ഒരു ഉടമ്പടിയല്ല.മറിച്ച് ഇവിടുത്തെ ഭരണഘടന പ്രകാരം നമ്മളെല്ലാം മറ്റു സമൂഹങ്ങളുടെ അവകാശങ്ങളെ ഹനിക്കാതെ സമാധാനത്തില്‍ കഴിയാമെന്ന ഒരു പ്രതിജ്ഞയാണ്.ജനാധിപത്യമുള്ള നമ്മുടെ നാട്ടില്‍ ഈ പ്രതിജ്ഞ ഒരു കരാര്‍ പോലെ ഓരോ ഭാരതീയനും നിര്‍ബന്ധപൂര്‍വ്വം കാത്തു സൂക്ഷിക്കുന്നുമുണ്ട്.

മനുഷ്യരെല്ലാം അടിസ്ഥാനപരമായി ഒന്നാണ്."നിങ്ങളെല്ലാവരും ആദമില്‍ നിന്നാണ് ,ആദമാകട്ടെ മണ്ണില്‍ നിന്നും". എല്ലാവര്‍ക്കും അറിയാവുന്നതാണിത്. അല്ലാഹു ഖുര്‍ആനില്‍ പറയുന്നുണ്ട്
"ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത്‌ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. " (വിശുദ്ധ ഖുര്‍ആന്‍ 49:13)

എത്ര സുന്ദരമായ വാചകങ്ങളാണിത്. ഇങ്ങിനെ സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ക്കെല്ലാം പടച്ച തമ്പുരാന്‍ വിശ്വാസപരമായ സ്വാതന്ത്യം നല്‍കി. നല്‍കപ്പെട്ട ബുദ്ധിയും വിവേകവും വെച്ച് ആര്‍ക്കു വേണമെങ്കിലും തങ്ങളുടെ വിശ്വാസം ക്രമപ്പെടുത്താം. ഇവിടെ ഒരാള്‍ മറ്റൊരാളെ നിര്‍ബന്ധിച്ചു തന്റെ മതത്തിലേക്ക് കൊണ്ട് വരേണ്ട ആവശ്യമേ ഇല്ല.പടച്ച തമ്പുരാന്‍ അങ്ങിനെ ഉദ്ദേശിച്ചിട്ടില്ല.പിന്നെ പടപ്പുകളായ നമ്മളെന്തിന് നിര്‍ബന്ധിക്കണം.അല്ലാഹു പറയുന്നു.
"നിന്‍റെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച്‌ വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?" (വിശുദ്ധ ഖുര്‍ആന്‍ 10:99) സൂറത്ത് ബഖറയില്‍ അല്ലാഹു പറയുന്നു." മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല"

ഇതെല്ലാം അറിയാവുന്ന നമ്മള്‍ സമാധാനത്തില്‍ ഇവിടെ ജീവിച്ചു വരുമ്പോള്‍ അതിനു വിഘ്നം വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രിതമായി തന്നെ ചില ആളുകള്‍ ചെയ്തു വരുന്നു.അതിന് പല കാരണങ്ങളും ഉണ്ടായേക്കാം.എന്നാല്‍ ഒരു മുസ്‌ലിം ഇവിടെ പാലിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.ക്ഷമയാണ് അതില്‍ പ്രധാനം.പ്രതികരിക്കാം പക്ഷെ പ്രതികാരം വേണ്ടല്ലോ.മുസ്‌ലിങ്ങള്‍ക്ക് വേദനയുണ്ടാവുന്ന എന്തെങ്കിലും ഈ ബഹു മത സമൂഹത്തില്‍ ഉണ്ടായാല്‍ അതിന് കൈ വെട്ടാനും കാല്‍ വെട്ടാനും പോയാല്‍ പിന്നെ സമാധാനത്തിന്റെ പര്യായമായ ഇസ്‌ലാമിന് എന്ത് പ്രസക്തി?.
പരിശുദ്ധ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മുസ്‌ലിങ്ങളെ തടയല്‍ എത്രത്തോളം വേദനയുള്ളതാണ്. അങ്ങിനെ ചെയ്തവരോട്‌ പോലും പ്രതികാരം വേണ്ട എന്നല്ലേ പടച്ചവന്‍ പറഞ്ഞത്. മാത്രമോ അവരോടു നന്മയില്‍ പരസ്പ്പരം സഹകരിക്കാനും തിന്മയില്‍ നിസ്സഹകരണം ചെയ്യാനുമല്ലേ കല്‍പ്പിച്ചത്.

"മസ്ജിദുല്‍ ഹറാമില്‍ നിന്ന്‌ നിങ്ങളെ തടഞ്ഞു എന്നതിന്‍റെ പേരില്‍ ഒരു ജനവിഭാഗത്തോട്‌ നിങ്ങള്‍ക്കുള്ള അമര്‍ഷം അതിക്രമം പ്രവര്‍ത്തിക്കുന്നതിന്ന്‌ നിങ്ങള്‍ക്കൊരിക്കലും പ്രേരകമാകരുത്‌. പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌." (വിശുദ്ധ ഖുര്‍ആന്‍ 5:2)

ഒരു വിഭാഗം ഒരു തെറ്റ് ചെയ്തു എന്നത് കൊണ്ട് അവരോടു വൈരാഗ്യം വെച്ച് പുലര്‍ത്തേണ്ട കാര്യം ആര്‍ക്കുണ്ടെങ്കിലും മുസ്‌ലിമിന് ഉണ്ടാവാന്‍ പാടില്ലല്ലോ. എല്ലാം സഹിച്ച് എല്ലാം നഷ്ടപ്പെട്ട് ഒരു വിനീത വിധേയനാവണം എന്നല്ലല്ലോ ഇതിനര്‍ത്ഥം.തിരിച്ചടിയും അതിന് വേണ്ട നിബന്ധനകളും സന്ദര്‍ഭങ്ങളും നമ്മള്‍ ജിഹാദുമായി ബന്ധപ്പെട്ട പോസ്റ്റില്‍ ചര്‍ച്ച ചെയ്തതുമാണ്.

മനുഷ്യാവകാശങ്ങളെ കുറിച്ച് പറഞ്ഞ പ്രവാചകന്‍(സ) പോലെ മറ്റൊരാളും ചരിത്രത്തിലില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ.
"മുസ്‌ലിങ്ങളുമായി സമാധാനത്തില്‍ നില്‍ക്കുന്ന ഒരു അമുസ്‌ലിമിനെ ആരെങ്കിലും വധിച്ചാല്‍ അയാള്‍ക്ക്‌ സ്വര്‍ഗ്ഗത്തിന്റെ മണം പോലും ആസ്വദിക്കാന്‍ കഴിയില്ല".ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് ആണിത്.മറ്റൊരു ഹദീസ് നോക്കൂ.
"മുസ്‌ലിങ്ങളുമായി സമാധാനത്തില്‍ നില്‍ക്കുന്ന ഒരു അമുസ്‌ലിമിനോട് ആരെങ്കിലും അക്രമം ചെയ്‌താല്‍ അല്ലെങ്കില്‍ അപമാനം വരുത്തിയാല്‍ അതുമല്ലെങ്കില്‍ ആ വ്യക്തിയെ കൊണ്ട് നിര്‍ബന്ധിച്ചു അയാള്‍ക്കിഷ്ടമില്ലാത്തത് ചെയ്യിപ്പിച്ചാല്‍ അന്ത്യനാളില്‍ അവന്‍ എന്റെ ശത്രുവായിരിക്കും." ഇതില്‍ കൂടുതല്‍ എങ്ങിനെയാണ് പറഞ്ഞു തരേണ്ടത്‌.എന്തേ ഇനിയും നമ്മുടെ ചില ആളുകള്‍ കാര്യങ്ങള്‍ മനസ്സിലാക്കാത്തത്.

ഇനി നമ്മുടെ നാട്ടിലെ ഏതെങ്കിലും ഹിന്ദുവോ ക്രിസ്ത്യാനിയോ എന്തെങ്കിലും അപമാനം മുസ്‌ലിങ്ങള്‍ക്ക് ഉണ്ടാക്കിയാല്‍ അതെ നാണയത്തില്‍ തിരിച്ച് പ്രവര്‍ത്തിക്കണമെന്ന് ആരാണ് ഇക്കൂട്ടരെ പഠിപ്പിച്ചത്.സഹനവും വിട്ടുവീഴ്ചയും ഇസ്‌ലാമിന്റെ മുഖമുദ്രയാണെന്നുള്ള കാര്യം ഇവര്‍ മനസ്സിലാക്കുന്നില്ലല്ലോ.‍ ഒരു വ്യക്തി ചെയ്ത കുറ്റത്തിന് ഒരു സമുദായം ഒന്നടങ്കം ശിക്ഷിക്കപ്പെടുവാന്‍ പറ്റില്ലല്ലോ.ആ സമൂഹം ഒന്നടങ്കം ആ തെറ്റിനെ ന്യായീകരിക്കാത്തിടത്തോളം കാലം.പ്രവാചകനെ കുറിച്ചോ ഇസ്‌ലാമിനെ കുറിച്ചോ മോശമായി പല ആളുകളും പലതും പറയും.അത് അദ്ധ്യാപകനായാലും അഞ്ചല്‍ക്കാരനായാലും വിധി ഒന്ന് തന്നെയാണ്.പരമാവധി ക്ഷമിക്കുക.രാജാധിരാജനായ അല്ലാഹു പറയുന്നത് ശ്രവിക്കൂ.

"തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുകളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്‌. നിങ്ങള്‍ക്ക്‌ മുമ്പ്‌ വേദം നല്‍കപ്പെട്ടവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത്‌ ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു." (വിശുദ്ധ ഖുര്‍ആന്‍ 3:186)
ഈ വചനം 2010 ല്‍ ഇറങ്ങിയതല്ല. ജുത്-ക്രൈസ്തവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും പലതും കേള്‍ക്കേണ്ടി വരുമെന്ന് പറയുന്നത് സര്‍വജ്ഞനായ ദൈവം തമ്പുരാനാണ്.അപ്പോള്‍ ക്ഷമിക്കണമെന്നും സൂക്ഷ്മത കൈക്കൊള്ളണമെന്നും പറയുന്നതും ഇതേ ദൈവം തമ്പുരാന്‍ തന്നെ.ഇതിനെക്കാളും അപമാനം മുസ്‌ലിങ്ങള്‍ ലോകം അഭിമുഖീകരിച്ചിട്ടുണ്ട്.മക്കാ കാലഘട്ടത്തിലെ അപമാനങ്ങള്‍ ക്ഷമാപൂര്‍വ്വം കൈക്കൊണ്ടവരാണ് മുസ്‌ലിങ്ങള്‍. തന്റേടികളായ ആളുകള്‍ പ്രതികരിക്കാന്‍ ഇല്ലാഞ്ഞിട്ടാണോ. പാതിരാവിന്റെ മറവില്‍ മാര്‍ക്കറ്റില്‍ പോയി ബോംബ് വെയ്ക്കുന്ന നമ്മുടെ ഭീരുക്കളായ 'പോരാളികളെ' പോലെയുള്ളവരല്ല,പാഞ്ഞു വരുന്ന വന്യ മൃഗത്തെ നേര്‍ക്ക്‌ നേരെ നിന്ന് പോരാടുന്ന സയ്യിദു ശുഹദാ ഹംസ(റ) യെ പോലെയുള്ള,എത്ര വലിയവന്റെ മുന്നിലും പോയി സധൈര്യം അടരാടാന്‍ കെല്‍പ്പുള്ള ഉമര്‍(റ)യെ പോലെയുള്ള,മുഅത്ത യുദ്ധത്തില്‍ ഏറ്റ മുറിവുകളെല്ലാം ശരീരത്തിന്റെ മുന്‍ഭാഗത്ത്‌ മാത്രമായി ഏറ്റുവാങ്ങി വീരരക്ത സാക്ഷിയായ ജഅഫര്‍(റ) യെ പോലെയുള്ള ചുണക്കുട്ടികള്‍ കൂടെയുള്ള റസൂല്‍(സ)ക്ക് ‍ഇവരില്‍ ആരെയെങ്കിലെയും വിട്ട് അബൂജഹലിന്റെ കൈ വെട്ടിയെടുത്തു കൊണ്ട് വരാന്‍ പറഞ്ഞാല്‍,നിമിഷങ്ങള്‍ക്കകം അത് നടപ്പിലാകുമെന്ന് ഒരാള്‍ക്കും സംശയം ഉണ്ടാവില്ല. വെറുതെയല്ല റസൂല്‍(സ)യെ അപമാനിക്കുകയും ദ്രോഹിക്കുകയും ചെയ്ത കാരണം തന്നെ ധാരാളം.പക്ഷെ അങ്ങിനെയുണ്ടായോ?ഇല്ല തന്നെ. കാരണം അവിടെ ക്ഷമയും സൂക്ഷ്മതയും പാലിച്ചു കൊണ്ട് അവര്‍ യഥാര്‍ത്ഥ മുസ്‌ലിങ്ങളായി മാറി.

ഇനി അല്ലാഹുവിന്റെ പ്രാവചകന്‍(സ)യെ അപമാനിച്ചത് ഒരു മാഷ്‌ എന്നല്ല ഒരു മാര്‍ജ്ജാരന്‍ തന്നെ ആയാലും ശിക്ഷ നടപ്പാക്കാന്‍ ഒരു വ്യക്തിക്ക് അധികാരമില്ല.അവന്‍ ജീവിക്കുന്നത് ഒരു ഇസ്‌ലാമിക രാജ്യത്തില്‍ ആണെങ്കില്‍ കൂടി. അത് നടപ്പാക്കേണ്ടത് അതിന് ഉത്തരവാദപ്പെട്ടവരാണ്. ഇസ്‌ലാമിക ശരീഅത്ത് നില നില്‍ക്കുന്ന ഒരു രാജ്യത്ത് ജീവിക്കുന്ന എന്റെ മകനോ മകളോ വ്യഭിച്ചരിക്കുന്നത് ഞാന്‍ കണ്ടാല്‍ പോലും അവരെ എറിഞ്ഞു കൊല്ലാനോ,എന്റെ ധനം അപഹരിച്ചവന്റെ കൈ മുറിക്കുവാനോ എനിക്ക് അവകാശമില്ല എന്നിരിക്കെ മുസ്‌ലിങ്ങള്‍ ന്യൂനപക്ഷമായ ഒരു നാട്ടില്‍ ഒരു മുസ്‌ലിം എങ്ങിനെ ശിക്ഷാനടപടികള്‍ നടപ്പാക്കും. ആളുകളെല്ലാം അവരുടെ ഇഷ്ടപ്രകാരം ശിക്ഷയും വിധിയും നടപ്പിലാക്കിയാല്‍ പിന്നെ നാട്ടില്‍ അരാജകത്വമേ ഉണ്ടാവൂ. പ്രതികാരത്തേക്കാളും വിട്ടുവീഴ്ച്ചക്കാണ് ഖുര്‍ആന്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്. ‍പരിഹാസങ്ങള്‍ ഒരുപാട് കേള്‍ക്കേണ്ടി വരും,അപ്പോഴെല്ലാം ക്ഷമ കാണിക്കുക എന്ന ഖുര്‍ആന്‍ വചനം മറക്കാതിരിക്കുക

ആളുകള്‍ ചോദിക്കും ക്ഷമയ്ക്ക് ഒരു അതിരില്ലേ എന്ന്? മക്കാ ജീവിതത്തില്‍ വിഷമങ്ങള്‍ അനുഭവിച്ചപ്പോള്‍ സഹാബികള്‍ റസൂല്‍(സ)യോട് പരാതി പറയുന്ന ഒരു രംഗമുണ്ട് ചരിത്രത്തില്‍ . പണ്ട്, മുസ്‌ലിമായതിന്റെ പേരില്‍ മാത്രം ‍വാളു കൊണ്ട് തല അറുക്കപ്പെട്ട അനുഭവം മുന്‍ഗാമികള്‍ക്ക് ഉണ്ടായിട്ടുണ്ട്. അത്രയ്ക്ക് വല്ലതും നിങ്ങള്‍ അനുഭവിച്ചിട്ടില്ലെങ്കില്‍ ക്ഷമിച്ചു കൊണ്ട് സൂക്ഷ്മത പാലിക്കൂ എന്ന് പറഞ്ഞു പ്രവാചകന്‍(സ) അവരെ മടക്കി അയക്കുകയുണ്ടായി.
നമുക്ക് മറ്റൊരു വശം കൂടി ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട് .മഹാനായ ഈ പ്രവാചകനെ നിന്ദിക്കുക എന്നത് ഒരു ചെറിയ കാര്യമാണോ?പടച്ചവനാണേ സത്യം അതൊരു നിസ്സാര കുറ്റമല്ല. ലോക മുസ്‌ലിങ്ങള്‍ തങ്ങളുടെ ജീവനേക്കാളും ഇഷ്ടപ്പെടുന്ന ആ സ്നേഹ ഗുരുവിന് ഒരു ചെറിയ അപമാന ക്ഷതം പോലും താങ്ങാന്‍ മുസ്‌ലിങ്ങള്‍ക്ക് ആവില്ല തന്നെ.അങ്ങിനെയുള്ള തെറ്റുകള്‍ ഒരു കാരണവശാലും ന്യായീകരിക്കാന്‍ പറ്റുന്നതല്ല.എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്.പക്ഷെ എങ്ങിനെ ? അവിടെയാണ് നമുക്ക് ഈ ലോക ഗുരുവില്‍ മാതൃകയുള്ളത്. എതിര്‍ക്കേണ്ടതും പ്രതികരിക്കേണ്ടതും ഈ മഹാന്‍ അവര്‍കള്‍ പഠിപ്പിച്ചത് പോലെ തന്നെയായിരിക്കണം എന്ന് മാത്രം .
ഇപ്പോള്‍ പ്രവാചകന്‍(സ) ജീവിച്ചിരിക്കുന്നുണ്ട് എന്ന് വിചാരിക്കുക.ഇത്തരത്തില്‍ പ്രവാചകനെ(സ) ആക്ഷേപിച്ച ഒരു വ്യക്തിയോട് എന്തായിരിക്കും പ്രാവാചകന്റെ പ്രതികരണം. അയാളുടെ കൈ വെട്ടാന്‍ പറയുമോ പ്രവാചകന്‍? ഇല്ല ഒരിക്കലുമില്ല. പണ്ട് ഉഹുദ് യുദ്ധാനന്തരം പ്രവാചകനെ കളിയാക്കി കൊണ്ട് ഖാലിദ് ബിന്‍ വലീദും അബൂ സുഫിയാനും പ്രവാചകനെ(സ) കളിയാക്കുന്നുണ്ട്. പക്ഷെ പ്രവാചകന്‍(സ) നിശബ്ദനാവുകയാണ് ചെയ്തത്. എന്നാല്‍ ഞങ്ങളുടെ ഹുബുലാ ദേവിയാണ് ഈ യുദ്ധത്തിലെ ജയത്തിനു കാരണമെന്നും ഞങ്ങള്‍ക്ക് ഹുബുലാ ദേവി രക്ഷയ്ക്ക് ഉണ്ട് എന്നും നിങ്ങള്‍ക്ക് അതില്ല എന്നും പറഞ്ഞപ്പോള്‍,അഥവാ ആദര്‍ശത്തെ തൊട്ടു കളിച്ചപ്പോള്‍ പ്രവാചകന്‍(സ) പ്രതികരിക്കാന്‍ പറയുകയുണ്ടായി. "അല്ലാഹു മൗലാനാ വലാ മൗലാ ലക്കും" (ഞങ്ങളുടെ രക്ഷയ്ക്ക് അല്ലഹുവുണ്ട് നിങ്ങള്‍ക്കതില്ല.) ഇവിടെ വ്യക്തിപരമായ കളിയാക്കലില്‍ പ്രവാചകന്‍(സ) നിശബ്ദനായത് പ്രത്യേകം ശ്രദ്ധിക്കുക. അദ്ദേഹത്തിന്റെ 23 വര്‍ഷത്തെ ജീവിതം നമുക്ക് മുന്നിലുണ്ട്. ക്ഷമാ പൂര്‍ണ്ണമായ പ്രതികരണങ്ങളേ അധികവും കാണാന്‍ കഴിയുകയുള്ളൂ.

തെറ്റിനെ തെറ്റ് കൊണ്ട് നേരിടുന്ന എന്റെ പ്രിയ സഹോദരന്മാരെ ഒന്നാലോചിക്കുക. സ്വര്‍ഗ്ഗം ലഭിക്കാന്‍ വേണ്ടിയാണോ നിങ്ങള്‍ ഇത് ചെയ്യുന്നത്.എന്നാല്‍ അറിയുക. ആ സ്വര്‍ഗ്ഗത്തിന്റെ മണം പോലും ഇത്തരക്കാര്‍ക്ക് ലഭിക്കില്ല എന്ന് പറഞ്ഞ ആ പ്രവാചകന്‍(സ)യുടെ വാക്ക് ഓര്‍മ്മിക്കുക. അദ്ധേഹത്തെ അനുസരിച്ച് കൊണ്ടാണ് പ്രവാചക സ്നേഹം പ്രകടിപ്പിക്കേണ്ടത്. അല്ലാതെ ധിക്കരിച്ചു കൊണ്ടല്ല. ഈ നാട്ടില്‍ ഒരു നിയമ സംഹിതയുണ്ട്. എല്ലാവര്‍ക്കും തുല്യ മത സ്വാതത്ര്യം വിഭാവനം ചെയ്യുന്നുമുണ്ട് . അത് നിഷേധിക്കപ്പെടുമ്പോള്‍ നേരിടാന്‍ അതിന്റേതായ സംവിധാനങ്ങളുമുണ്ട് . നിയമം കയ്യിലെടുക്കാതെ ഭരണകൂടത്തിന് വിധേയനായി ജീവിക്കാന്‍ ഇതൊരു പ്രേരകമാവട്ടെ.


ഞായറാഴ്‌ച, ഓഗസ്റ്റ് 29 by Noushad Vadakkel · 0അഭിപ്രായങ്ങള്‍

ബുധനാഴ്‌ച, ഓഗസ്റ്റ് 25

MLM-മണിചെയ്ൻ --ഇസ്ലാമിക വിധി




സൌദി അറേബ്യയിലെ ഇസ്ലാമിക ഫത്വാ ബോര്‍ഡ് 22935-ാം നമ്പര്‍ ഫത്വയായി 14/3/1425നു പ്രസിദ്ധീകരിച്ചതിന്റെ സംക്ഷിപ്ത പരിഭാഷ


ചോദ്യം:

അറിയപ്പെടുന്ന കമ്പനികള്‍ കച്ചവടരംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന (മണീ ചെയ്ന്‍) വ്യാപാര ശൃംഖലയില്‍ പങ്കാളികളാകുന്നതിന്റെ ഇസ്ലാമിക വിധി എന്ത് ?

--------------------------------------------------------------------------------

ഉത്തരം അന്യായമായ രൂപത്തില്‍ ജനങ്ങളുടെ പണം സ്വരൂപിക്കാനായി കമ്പനികള്‍ നടപ്പില്‍വരുത്തുന്ന ഇത്തരം ബിസിനസ്സില്‍ പങ്കാളികളാകാന്‍ പല കാരണങ്ങളാല്‍ പാടില്ല. വഞ്ചനയും ചതിയും തട്ടിപ്പും ഇതില്‍ ഉള്‍ക്കൊള്ളുന്നു. മാത്രമല്ല, സാക്ഷാല്‍ പലിശതന്നെയാണ് ഈ ഇടപാടിലൂടെ സ്വന്തമാക്കുന്നത്.


ബര്‍നാസ്, ഹിബത്തുല്‍ ജസീറ പോലുള്ള പ്രസിദ്ധ കച്ചവടക്കമ്പനികള്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ വേഗത്തില്‍ വിറ്റഴിക്കാനായി തയ്യാര്‍ ചെയ്ത പദ്ധതിയാണ് മണീ ചെയ്ന്‍ എന്ന ആശയം. തങ്ങളുടെ ഉല്‍പന്നങ്ങള്‍ ആദ്യമായി വാങ്ങുന്ന വ്യക്തി അതിന്റെ ഗുണഗണങ്ങള്‍ പറഞ്ഞ് മറ്റുള്ളവരെയും പ്രസ്തുത ഉല്‍പന്നം വാങ്ങാന്‍ പ്രേരിപ്പിക്കുക. അങ്ങിനെ വാങ്ങുന്ന ഓരോ വ്യക്തിയും കൂടുതല്‍ ആളുകളെക്കൊണ്ട് ആ ഉല്‍പന്നം വാങ്ങാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു.


കമ്പനികളില്‍നിന്ന് തങ്ങളുടെ ഉല്‍പന്നം വിറ്റഴിയുമ്പോഴെല്ലാം ആദ്യമായി പ്രസ്തുത വസ്തു വാങ്ങിയ വ്യക്തിക്ക് പ്രോത്സാഹനമായി പാരിതോഷികം ലഭിക്കുന്നു. പിന്നീട് ആ വ്യക്തിയുടെ പ്രേരണയാല്‍ കമ്പനിയുടെ ഉല്‍പന്നം ആരൊക്കെ വാങ്ങുകയും അവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്നുവോ അതിനനുസരിച്ച് ആദ്യത്തെ വ്യക്തിക്ക് വലിയ തുക പാരിദോഷികമായി കമ്പനി നല്‍കിക്കൊണ്ടിരിക്കുന്നു. ഇപ്രകാരം ഓരോ ഉപഭോക്താവും മറ്റുള്ളവരെ സാധനങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന രീതിയാണ് മണീചെയിന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ഇടപാടുകള്‍ ഹറാം (നിഷിദ്ധം) തന്നെയാണ്. ഒരു തരത്തിലുള്ള പ്രലോഭനമാണിത്. ഉല്‍പന്നങ്ങളുടെ വിലയോ ലാഭമോ അല്ല മറിച്ച്, അതിന്റെ വിലയെക്കാള്‍ എത്രയോ മടങ്ങ് വലിയ തുകയാണ് നേടാന്‍ സാധിക്കുന്നത്. ഈ രണ്ടു കാര്യങ്ങളും ഒരാളുടെ മുമ്പില്‍ സമര്‍പ്പിക്കുന്നുവെങ്കില്‍ ബുദ്ധിയുള്ളവര്‍ രണ്ടാമതു പറഞ്ഞത് തന്നെയാണ് തെരഞ്ഞെടുക്കുക. അതിനാല്‍ തന്നെ ഉപഭോക്താവിന്റെ മുമ്പില്‍ ഈ വലിയ തുക പറഞ്ഞു പ്രലോഭിപ്പിച്ചും തങ്ങളുടെ ഉല്‍പന്നം ചെലവഴിക്കാനുള്ള പരസ്യം നല്‍കിയുമാണ് കമ്പനികള്‍ ഇപ്രകാരം ചെയ്തുകൊണ്ടിരിക്കുന്നത്. ഉല്‍പന്നങ്ങളുടെ തുഛവിലയും, അതിലൂടെ സംഭരിക്കാവുന്ന ഭീമമായ ലാഭവും പറഞ്ഞ് ഉപഭോക്താക്കളെ കമ്പനികള്‍ വഞ്ചിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍തന്നെ ഈ വഞ്ചനാത്മകമായ രീതി ഇസ്ലാം നിഷിദ്ധമാക്കുന്നു. അതിന് പലകാരണങ്ങളുമുണ്ട്:


ഒന്ന് - ഒരു തരം പലിശയുടെ മാര്‍ഗ്ഗമാണത്: കാരണം തുഛമായ പണം മുടക്കി ഭീമമായ പണം സ്വരൂപിക്കുന്നു. ഇത് മതപരമായി ഖണ്ഡിതമായ തെളിവുകളാലും പണ്ഡിത•ാരുടെ ഇജ്മാഇനാലും (ഏകോപിച്ച അഭിപ്രായം) നിഷിദ്ധമാണ്. കമ്പനികള്‍ തങ്ങളുടെ തുഛമായ ഉല്‍പന്നങ്ങളെ അതിനുള്ള മറയായി സ്വീകരിക്കുന്നു എന്നുമാത്രം.


രണ്ട് - ഉപഭോക്താക്കളെ വഞ്ചിക്കുന്നു: ഇത് ഇസ്ലാം അനുവദിക്കുന്നില്ല. കാരണം, ഉപഭോക്താക്കള്‍ക്ക് നിശ്ചയിക്കപ്പെട്ട അത്ര ആളുകളെക്കൊണ്ട് കമ്പനിയുടെ ഉല്‍പ ന്നം വാങ്ങിക്കുവാന്‍ കഴിയുമോ എന്ന് അയാള്‍ക്കറിയില്ല. അപ്രകാരംതന്നെ എത്രമാത്രം ആളുകള്‍ സാധനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന കൃത്യമായ കണക്ക് ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയുമില്ല. അതിനാല്‍ നിശ്ചയിക്കപ്പെട്ട പരമാവധി സംഖ്യക്ക് താന്‍ അര്‍ഹനായിരിക്കുന്നുവോ, അതല്ല, ഏറ്റവും ചെറിയ തുകക്കുള്ള അര്‍ഹതയാണോ നേടിയിട്ടുള്ളത് എന്നും അയാള്‍ക്ക് കൃത്യമായി വിവരം ലഭ്യമല്ല. അതും ഒരു രീതിയില്‍ വഞ്ചനതന്നെയാണ്. മാത്രമല്ല, ഈ ബിസിനസില്‍ പങ്കെടുക്കുന്നവരില്‍ അധികവും പരാജിതരുമാണ്. ഇങ്ങനെയുള്ള വഞ്ചനയെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല എന്നത് മുസ്ലിമിലെ ചില ഹദീസുകളില്‍ നിന്നും മനസിലാക്കാം.


മൂന്ന് - ഈ സംരംഭത്തിലൂടെ ആളുകളുടെ സ്വത്ത് അന്യായമായി സ്വായത്തുമാക്കുകയാണ് കമ്പനികള്‍ ചെയ്യുന്നത് . ഇത് ഖുര്‍ആന്‍ വിലക്കിയിട്ടുണ്ട്. അല്ലാഹു പറഞ്ഞിരിക്കുന്നു:


يَا أَيُّهَا الَّذِينَ آمَنُواْ لاَ تَأْكُلُواْ أَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ) سورة النساء 29)
“സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം നിങ്ങള്‍ക്കിടയിലൂടെ സ്വത്ത് അന്യായമായി ഭക്ഷിക്കരുത്” (അന്നിസാഅ് 29)


നാല് - കമ്പനിയുടെ ഉല്‍പനങ്ങള്‍ പ്രത്യക്ഷത്തില്‍ കാണിച്ചുകൊണ്ടു ജനങ്ങളെ വഞ്ചിക്കുകയും പൂഴ്ത്തിവെപ്പു നടത്തുകയും ചതിക്കുകയുമാണ് ഈ കച്ചവടത്തിലൂടെ നടക്കുന്നത്.


പലപ്പോഴും സാക്ഷാല്‍കരിക്കപ്പെടാത്ത ഭീമമായ തുകയാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് ഇസ്ലാം നിരോധിച്ചിരിക്കുന്നു. നബി() പറഞ്ഞിരിക്കുന്നു: من غش فليس مني “ആരെങ്കിലും ചതിക്കുന്നുവെങ്കില്‍ അവന്‍ എന്നില്‍ പെട്ടവനല്ല.” (മുസ്ലിം)


കച്ചവടത്തില്‍ കച്ചവടക്കാരനും ഉപഭോക്താവും പരസ്പരം സംതൃപ്തരാകേണ്ടതുണ്ട്. നബി() പറഞ്ഞിരിക്കുന്നു: البيعان بالخيار ما لم يفترقا فإن صدقا وبينا بورك لهما في بيعهما وإن كتما وكذبا محقت البركة من بيعهما “കച്ചവടത്തില്‍ സത്യസന്ധത പുലര്‍ത്തുകയും കാര്യങ്ങള്‍ ശരിയായി വിവരിക്കുകയും ചെയ്യുമങ്കില്‍ ആ കച്ചവടത്തില്‍ അവര്‍ ഇരുവര്‍ക്കും അനുഗ്രഹം ചൊരിയപ്പെടും. എന്നാല്‍ കളവു പറയുകയും ഉള്ള കാര്യങ്ങള്‍ മറച്ചുവെക്കുകയും ചെയ്യുന്നുവെങ്കില്‍ കച്ചവടത്തിലെ അനുഗ്രഹം തടയപ്പെടും.” ( ബുഖാരി, മുസ്ലിം)


ഇതിനെക്കുറിച്ചു മറ്റൊരു രീതിയില്‍ പറയപ്പെടാറുള്ളത് കച്ചവടത്തിന് ഇടയില്‍ നില്‍ക്കുന്ന ബ്രോക്കര്‍ എന്ന നിലയിലാണ് പണം കൈപറ്റുന്നത് എന്നാണ്.


അത് ശരിയല്ല. ഉപഭോക്താവിനും കമ്പനിക്കുമിടയില്‍ കച്ചവടം നടന്നു കഴിഞ്ഞാലുടന്‍ നിശ്ചയിക്കപ്പെട്ട തുക ഇടനിലക്കാരന് ലഭിക്കുന്ന പതിവുണ്ട് . എന്നാല്‍ ഈ രീതിയില്‍ ഉപഭോക്താവ് പണം നല്‍കി കമ്പനി ഉല്‍പന്നങ്ങള്‍ വാങ്ങിയിരിക്കണം. മാത്രമല്ല മറ്റു ഉപഭോക്താക്കളുടെ ശൃംഖലയും അദ്ദേഹം ഉണ്ടാക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ ഒരു ഇടനിലക്കാരന്റെ റോളല്ല ഈ ശ്യംഖലയില്‍ കണ്ണിയാവുന്നവരുടേത് എന്ന കാര്യം വളരെ വ്യക്തമാണ്.


മറ്റൊരു വാദം പറയാറുള്ളത് കേവലം (ഗിഫ്റ്റ്) ഉപഹാരമായി ലഭിക്കുന്ന പണമാണിതെന്നാകുന്നു എന്നാണ്.


എന്നാല്‍ ആ വാദവും നിരര്‍ത്ഥകമാണ്. കാരണം, എല്ലാ ഉപഹാരവും അനുവദനീയമാവുകയില്ല എന്ന് നബി () പറഞ്ഞിട്ടുണ്ട്. പണം കടം തന്നവര്‍ക്ക് ഉപഹാരം നല്‍കല്‍ പലിശയാകും എന്നതിനാല്‍ അത് വിലക്കപ്പെട്ടിരിക്കുന്നു. അബ്ദുല്ല ഇബ്നു അബീ ബുര്‍ദയോട് നബി () പറഞ്ഞു: “പലിശ സര്‍വ്വത്ര വ്യാപിച്ച ഒരു നാട്ടിലാണ് താങ്കള്‍ ജീവിക്കുന്നത്. അവിടെ താങ്കള്‍ക്ക് ആരെങ്കിലുമായി കടമിടപാടുണ്ടാവുകയും അയാള്‍ വല്ല ഗോതമ്പോ, ചോളമോ, പാല്‍കട്ടിയോ ഉപഹാരമായി താങ്കള്‍ക്ക് നല്‍കുകയും ചെയ്യുന്നുവെങ്കില്‍ സൂക്ഷിക്കണം. അത് പലിശയാണ്.”


ഉപഹാരങ്ങളെ വിലയിരുത്തേണ്ടത് അതിനുള്ള പ്രേരകം എന്ത് എന്നു നോക്കിയിട്ടായിരിക്കണം. അതുകൊണ്ടാണ് നബി()യുടെ അടുത്തേക്ക് ഒരാള്‍ വന്നുകൊണ്ട് (ഇതില്‍ ഇന്നതെല്ലാം നിങ്ങള്‍ക്കുള്ളതാണെന്നും ഇന്നതല്ലാം എനിക്ക് കിട്ടിയ ഉപഹാരമാണെന്നും പറഞ്ഞപ്പോള്‍ നബി () അദ്ദേഹത്തോട് “നീ നിന്റെ ഉമ്മയുടെയും വാപ്പയുടെയും വീട്ടില്‍ ഇരുന്നിരുന്നുവെങ്കില്‍ ഇത് താങ്കള്‍ക്ക് ഉപഹാരമായി കിട്ടുമായിരുന്നോ? എന്നു ചോദിക്കുകയുണ്ടായത്.” (ബുഖാരി, മുസ്ലിം)


മുകളില്‍ പരാമര്‍ശിക്കപ്പെട്ട കാര്യം ഏതുപേരില്‍ അറിയപ്പെട്ടാലും ശരി, അത് നിഷിദ്ധമാണ്. 

ബുധനാഴ്‌ച, ഓഗസ്റ്റ് 25 by Noushad Vadakkel · 1

തിങ്കളാഴ്‌ച, ഓഗസ്റ്റ് 16

മിമ്പറില്‍ കേട്ടത്- 2 : വിശ്വാസിയുടെ റമദാന്‍

വിശുദ്ധ റമദാനിന്റെ ആദ്യത്തെ വെള്ളിയാഴ്ച... ഈ ഖുത്ബ പള്ളിയുടെ പുറത്ത്‌ നിന്ന് കേട്ടതാണ്... പലതും അവ്യക്തമായാണ് കേട്ടത്..വല്ല തിന്മയും ഉണ്ടെങ്കില്‍ എന്റെ കേള്‍വിയുടെ പരിമിതി ആയി കാണണം എന്നപേക്ഷിച് ഞാന്‍ നിങ്ങളുടെ വായനക്കായി ഖുത്ബ ചുവടെ കുറിക്കുന്നു...

അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താല്‍ ഹിജ്റ 1431 ലെ റമദാനിനു സാക്ഷികലായിരിക്കുകയാണ്. ഇതൊരു മഹത്തായ അനുഗ്രഹമാണ്. ഭാഗ്യം നല്‍കിയതിനു അവനു നന്ദി ചെയ്യുകയും സ്തുടിക്കുകയും ചെയ്യാന്‍ നാം കടപ്പെട്ടവരാണ്.. റമദാനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നാം ഏറെ കേട്ടതും മനസ്സിലാക്കിയതുമാണ്. ചില ഓര്‍മ്മപ്പെടുത്തലുകള്‍ മാത്രം നടത്തുകയാണ്. അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹം, റമദാനില്‍ ജീവിക്കാന്‍ ഭാഗ്യം ലഭിച്ചു എന്ന മഹത്തായ അനുഗ്രഹം, അനുഗ്രഹത്തിന് നന്ദി കാണിക്കാന്‍ നാം ബാദ്ധ്യസ്ഥരാണെന്ന ബോധത്തോടെ ജീവിക്കുക. മാസം നമുക്ക്‌ നല്‍കുന്ന നന്മകളും മൂല്യങ്ങളും ഇവിടുന്നങ്ങോട്ടുള്ള ജീവിതത്തില്‍ പുലര്‍ത്തി പോകാന്‍ നാം പരിശ്രമിക്കണം. മനുഷ്യനെ അള്ളാഹു ബഹുമാനിച്ചത് തന്നെ ഇത്തരത്തില്‍ നന്മകളും മൂല്യങ്ങളും ജീവിതത്തില്‍ പുലര്തിപോരല്‍ നിര്‍ബന്ധമാക്കി കൊണ്ടാണ്.

നോമ്പിനെ കുറിച്ച് പറഞ്ഞിടത്ത് നബി() കേവലം ഒരു ആരാധന എന്ന നിലക്കല്ല പറഞ്ഞത്‌. മറിച്ച്  
"നോമ്പ് ഒരു പരിചയാണ്" 
എന്നാണ്. പരിച നിര്‍വ്വഹിക്കുന്ന ധര്‍മ്മം എന്താണെന്ന് നമുക്കറിയാം. ഏതൊരു വെട്ടില്‍ നിന്നും അക്രമങ്ങളും തടുക്കാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം. നമുക്ക്‌ ഒരു തരത്തിലുള്ള വെട്ടും കുത്തും എല്കാതിരിക്കാനുള്ള ഒരു പരിചയായി നാം നോമ്പിനെ കാണണമെന്നര്തം. ചീത്ത വിളിക്കാന്‍ വരുന്നവനോട്, പഴി പറയാന്‍ വരുന്നവനോട്, വിനോടങ്ങളിലെക്ക് ക്ഷണിക്കുന്നവനോട് ഞാന്‍ ഒരു നോമ്പ് കാരനാണ് എന്ന് പറയാന്‍ നമുക്ക് കഴിയണം..അതാണ്‌ ഒന്നാമതായി നമുക്കുണ്ടാവേണ്ടാത്. ഒരു കാരണവശാലും കൂടെക്കൂടികളാകാന്‍ നമുക്ക്‌ പാടില്ല എന്നര്‍ത്ഥം. നമുക്ക്‌ ചുറ്റും നമ്മെ കുഴപ്പതിലും ദുര്‍മാര്‍ഗതിലുമാക്കാന്‍ എമ്പാടും പണികള്‍ നടന്നു കൊണ്ടിരിക്കുന്നു. പണികളെ തിരിച്ചറിഞ്ഞു അതില്‍ നിന്നും മാറി നിന്ന് നോമ്പുകാരെനെന്ന ഐഡന്റിറ്റി കാത്തുസൂക്ഷിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.


രണ്ടാമതായി, നമുക്കറിയാം വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ മാസമാണ് റമദാന്‍. അതാണ് നാം ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ ഖുര്‍ആനെ കുറിച്ചുള്ള സ്മരണയും അതുമായ ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നാം വര്‍ദ്ധിപ്പിക്കണം
"റമദാന്‍ മാസം, അത് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാണ്".. 
അത് പാരായണം ചെയ്യണം..പഠിക്കണം, മനസ്സിലാക്കണം, അതിന്‍റെ ആഴങ്ങളിലെക്കിറങ്ങി ചെല്ലണം, അതിലുള്ള മുത്തുകള്‍ വാരിയെടുക്കണം, അതണിയണം, അഥവാ ജീവിതം ഖുര്‍ആനാക്കണം..ഇതാണ് ഖുര്‍ആനുമായി ബന്ധപ്പെടു നമുക്ക്‌ ചെയ്യാനുള്ളത്.

."ജനങ്ങളില്‍ ഏറ്റവും ഔദാര്യവാനായിരുന്നു മുഹമ്മദ്‌ നബി(). ജിബ്രീല്‍ നബി() യെ കണ്ടു മുട്ടുന്ന സമയത്തായിരുന്നു നബി() ഏറ്റവും കൂടുതല്‍ ഔദാര്യം കാണിച്ചിരുന്നത്. റമദാനിലെ എല്ലാ രാത്രികളിലും ജിബ്രീല്‍ നബി() അടുത്ത് വരും. അവര്‍ അങ്ങോട്ടും ഇങ്ങോട്ടും പസ്പരം ഖുര്‍ആനോതും. ഔദാര്യത്തിനു വീശി അടിക്കുന്ന കാറ്റിനെക്കാള്‍ വേഗത ഉണ്ടായിരുന്നു.." 

ഇതില്‍ നിന്ന് രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കുക.. ഖുര്‍ആനോതുക, പഠിപ്പിക്കുക.. കാര്യത്തില്‍ ഔദാര്യം കാണിക്കുക..

ഖുര്‍ആനൊരു വെളിച്ചമാണ്..അതുമായി നാംരുട്ടിലൂടെ നടക്കണം..അതുപയോഗിച് ലോകത്തെ മുഴുവന്‍ ഇരുട്ടുകല്കും വെളിച്ചം പകരാന്‍ നമുക്ക്‌ കഴിയണം..അല്ലാഹു അതിനു നമ്മെ അനുഗ്രഹിക്കട്ടെ..ലോകമാകമാനം ഇരുട്ടിലാണ്..ഖുര്‍ആന്‍ പടിപ്പിചില്ലേ?  
"ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്‌ സമൂഹത്തെ നയിക്കാന്‍ തന്കള്‍ക്കവതരിപ്പിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍"... 
വിശ്വാസികളെ വെളിച്ചം നാം സ്വയം നമുക്ക്‌ വേണ്ടി പ്രകാശിപ്പിക്കുക..പിന്നെ മറ്റുള്ളവര്‍ക്ക് വേണ്ടിയും പ്രകാശിപ്പിക്കുക..അത് നമ്മുടെ ബാധ്യതയാണ്..അള്ളാഹു അനുഗ്രഹിക്കട്ടെ!


മൂന്നാമതായി മനസ്സിലാക്കുക..നമ്മള്‍ ശുപാര്‍ര്‍ശക്കാരെ തിരയുന്നവരാണ്..ഒരു ജോലി വേണം..റെക്കമണ്ട് ചെയ്യാന്‍ ആളുണ്ടെങ്കില്‍ നമുക്കത് കിട്ടും.. നാം അതിനു ആളെ തേടി പോകുന്നവരാണ്..എന്നാല്‍ മനസ്സിലാക്കുക, ആരാരും ശുപാര്‍ശ നടത്താനില്ലാത്ത ഒരു ദിവസത്തെ സ്വീകരിക്കാനും അതിനു സാക്ഷികളാകാനും ഭാഗവാകുകളാകാനും വിചാരണക്ക് മുന്‍പില്‍ അവിടുത്തെ യഥാര്‍ത്ഥ ജഡ്ജിയായ പടച്ച തന്പുരാന്റെ നില്കാനും ബാദ്ധ്യത ഉള്ളവരാണ് നാം..നബി() പഠിപ്പിക്കുന്നു.
"ഉയിര്തെഴുനെല്പ്പു നാളില്‍ ശുപാര്‍ശ പറയാന്‍ ആളില്ലാത്ത സമയത്ത് നോമ്പും ഖുര്‍ആനും വിശ്വാസിക്ക് ശുപാര്‍ശ പറയും. നോമ്പ്‌ പറയുകയാണ്‌ അല്ലയോ റബ്ബേ ഈ മനുഷ്യന് പകല്‍ സമയത്ത് അവന്‍റെ ഭക്ഷണത്തെയും ഇച്ചകളെയും തടഞ്ഞവാനാണ് ഞാന്‍. അത് കൊണ്ട് നാഥാ എന്നെ ഈ മനുഷ്യനു ശുപാര്‍ശക്കാരനാക്കണേ..ഖുര്‍ആന്‍ പറയും നാഥാ രാത്രി മുഴുവന്‍ എന്നെ പാരായണം ചെയ്തു ഈ മനുഷ്യന്‍ നിന്ന് നമസ്കരിക്കുകയായിരുന്നു. എന്നെ പാരായണം ചെയ്യുകയായിരുന്നു. അത് കൊണ്ട് ഈ മനുഷ്യന്റെ വിഷയത്തില്‍ എന്നെ നീ ശുപാര്‍ശക്കാരനാക്കേണമേ.."

ഖുര്‍ആനും നോമ്പും ശുപാര്‍ശ പറയുന്ന ആളുകളുടെ കൂട്ടത്തില്‍ അല്ലാഹു നമ്മെ ഉള്പെടുതുമാരാകട്ടെ..

സഹോദരങ്ങളെ റമദാന്‍ വിശ്വാസിക്ക് ഒരു സീസണാണ്..സീസണ്‍ കച്ചവടം നടത്തുന്ന ഒരു കച്ചവടക്കാരന്‍ സീസണ്‍ ആകുമ്പോഴേക്ക് ഒരുങ്ങി കച്ചവടം നടത്തുന്നത് പോലെ..റമദാന്‍ ഫെസ്റ്റിവല്‍ ഉപയോഗപ്പെടുത്തണം..നോമ്പുകാരന്റെ പ്രത്യേകതയായി നബി(സ) പഠിപ്പിച്ച മുഴുവന്‍ കാര്യങ്ങളും നാം പാലിക്കണം. ദുആ ചെയ്യുക..നോമ്പ്‌ തുറക്കുംപോഴുള്ള ദുആ, അല്ലാഹു ഉത്തരം ലഭിക്കാന്‍ സാധ്യത ഉള്ള സമയം..നോമ്പിന്റെ ഭാഗമായി നബി(സ) പഠിപ്പിച്ചതും അലാതതുമായ മുഴുവന്‍ നന്മകളും നാം പാലിക്കണം..

നബി പറഞ്ഞു.. 
"സ്വര്‍ഗത്തിന് റയാന്‍ എന്ന ഒരു വാതിലുണ്ട്..നോമ്പുകാര്‍ക്ക് വേണ്ടിയുള്ള വാതില്‍..ആര്‍ക്കെങ്കിലും അതിലൂടെ കടക്കാന്‍ ഭാഗ്യം ലഭിച്ചാല്‍ അവനു പിന്നെ ദാഹിക്കുകയെ ഇല്ല" 

ആ വാതിലിലൂടെ സ്വര്‍ഗത്തില്‍ കടക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ..

സഹോദങ്ങളെ രണ്ടു കാര്യങ്ങള്‍ നിങ്ങളുടെ ഓര്‍മ്മക്കായി പറയട്ടെ...ഒന്നാമതെത്..തൌബ..അല്ലാഹുവിലെക്ക് നാം ചെയ്ത മുഴുവന്‍ തെറ്റുകളും എറ്റു പറഞ്ഞു മടങ്ങുക എന്നതാണ് തൌബ..അള്ളാഹു തൊവ്വാബാണ്..റമദാന്‍ അതിനുള്ള സമയമാണ്..പാഴാക്കരുത്...രണ്ടാമത്തേത്‌ മഗ്ഫിറത്താന്...തൊബയുടെ അനന്തരഫലമാണ് മഗ്ഫിരത്...നമ്മുടെ തിന്മകള്‍ അള്ളാഹു മറച്ചു വെക്കണം എന്ന ആഗ്രഹം നമുക്കില്ലേ..അതാണ്‌ മഗ്ഫിരത്..നമ്മുടെ പകല്‍ മാന്യത പുറത്ത്‌ വന്നാല്‍ നാം എന്തിനു നന്നു..അള്ളാഹു മഗ്ഫൂറാന്...തൊബയും മഗ്ഫിരത്തും സീകരിച്ചു അള്ളാഹു അനുഗ്രഹിക്കുന്നവരുടെ കൂടത്തില്‍ അവന്‍ നമ്മെ ഉള്പെടുതുമാരാവട്ടെ..

സഹോദരങ്ങളെ ക്ഷമ...മറക്കരുത്..നോമ്പെന്നാല്‍ ക്ഷമയാണ്..ഖുര്‍ആന്‍ പറഞ്ഞു.. 
"നിങ്ങള്‍ നമസ്കാരം കൊണ്ടും ക്ഷമ കൊണ്ടും സഹായം ചോദിക്കുക.." 

പണ്ഡിതന്മാര്‍ പറഞ്ഞു..ഈ പറഞ്ഞ ക്ഷമ നോമ്പാണ്..മൂന്നു തരം ക്ഷമ നാം ഈ നോമ്പിന്റെ ഭാഗമായി ശീലിക്കണം..ഒന്നാമതെത്..അല്ലാഹുവിനെ അനുസരിക്കുന്ന വിഷയത്തിലുള്ള ക്ഷമ..അല്ലാഹു നിരോധിച്ച കാര്യങ്ങളില്‍ നിന്നു അകന്നു നില്കാനുള്ള ക്ഷമയാണ് രണ്ടാമതെത്‌... അല്ലാഹുവിന്റെ വേദനിപ്പിക്കുന്ന വിധിയോട്‌ ക്ഷമിക്കാന്‍ കഴിയലാണ് മൂന്നാമതെത്... ഇത് മൂന്നും നാം പാലിക്കണം...ഈ ക്ഷമ മുഴുവന്‍ നമുക്ക്‌ നന്മയായി രേഖപ്പെടുത്തും...അല്ലാഹു അത്തരത്തില്‍ നല്ല ആളുകളുടെ കൂട്ടത്തില്‍ നമ്മെ ഉള്പെടുതട്ടെ....

നാം റമദാനിന്റെ തുടക്കത്തിലാണ്..ഈ റമദാന്‍ നമുക്ക്‌ നഷ്ടത്തിന്റെ കണക്കുകള്‍ നിരത്തുന്ന ഒന്നായി മാറരുത്..സകലമാന തിന്മകളില്‍ നിന്നും മുക്തി നേടി നന്മയുടെ മുഴുവന്‍ വാതയനങ്ങളിലും കയറി ചെന്ന് ലാഭം കൊയ്യുന്ന ഒരു കച്ചവടം ആയി ഈ റമദാന്‍ മാറണം..നിങ്ങലോര്‍ക്കണം നമ്മോടൊപ്പം കഴിഞ്ഞ റമദാനില്‍ ഇരുന്ന കുറെ ആളുകള്‍ അല്ലാഹുവിനെ കണ്ടു മുട്ടിയവരാണ്..അള്ളാഹു നമ്മെ ബഹുമാനിചിരിക്കുന്നു...കര്‍മ്മങ്ങള്‍ അതികരിപ്പികുക...ഓരോ നമസ്കാരവും ഓരോ നോമ്പും അവസാനത്തേതാണ് എന്ന ചിന്തയില്‍ മുന്നേറണം...ഏഷണി പറയരുത്, പരദൂഷണം പറയരുത്, തഖ്‌വ ജീവിതത്തിന്റെ മുഖ്മുദ്രയാക്കുക..സഹോദരാ...ഒരു നിഴാലായി മരണം കൂടെ നടക്കുന്നുണ്ട്...വിനയാന്നിതനായി നടക്കുക..ജീവിക്കുക...ഈ റമദാന്‍ നേട്ടങ്ങള്‍ സമ്മാനിക്കുന്ന ഭാഗ്യവാന്മാരായ നോമ്പുകാരില്‍ അല്ലാഹു നമ്മെ ഉള്പെടുതുമാരാവട്ടെ...










തിങ്കളാഴ്‌ച, ഓഗസ്റ്റ് 16 by Unknown · 1

തിങ്കളാഴ്‌ച, ഓഗസ്റ്റ് 9

മിമ്പറില്‍ കേട്ടത്- പരിശുദ്ധ റമദാന്‍

കുറെ കാലം മനസ്സില്‍ കൊണ്ട് നടന്ന ഒരു ആവിഷ്കാരത്തിനു ജന്മം കൊടുത്തു നോക്കുകയാണ്..കേരളീയ മുസ്ലിം സമൂഹത്തെ നവോത്ഥാനതിലെക്ക് നയിച്ച നിര്‍ണായക ഘടകങ്ങളില്‍ ഒന്നാണ് സമൂഹത്തിലെ പള്ളി മിമ്പറുകള്‍..ഈ മിമ്പറുകള്‍ നമുക്ക്‌ നല്‍കിയ സന്ദേശം മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ എന്റെ മനസ്സില്‍ രൂപപ്പെട്ടു വന്ന ഒരാശയമാനിത്‌...എനിക്ക് മുമ്പേ ആരെങ്കിലും ഈ വഴിയില്‍ നീങ്ങിയിട്ടുന്ടെങ്കില്‍ അള്ളാഹു അവര്‍ക്ക്‌ കാര്യങ്ങള്‍ എളുപ്പമാക്കി കൊടുക്കട്ടെ...


സമയം അതിവേഗം സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്..കാല ചക്രത്തിന്റെ കറക്കം നമുക്ക്‌ വിചാരിക്കാന്‍ കഴിയുന്നതിലപ്പുരം വേഗത്തിലാണ്...ഇന്നലെ നാം യാത്രയാക്കിയ ഒരു അതിഥി വീണ്ടും നമ്മെ തേടിയെത്തിയിരിക്കുന്നു...പരിശുദ്ധ റമദാനാകുന്ന ആ അതിഥിയെ സീകരിക്കാന്‍ മാനസികമായി നാം തയ്യാരവേണ്ടിയിരിക്കുന്നു...ആ അതിഥി വരുന്നതെന്തിനെന്നു നമുക്കറിയാം...നബി(സ) പഠിപ്പിച്ചു..
"നിങ്ങള്‍ മഹാ പാപങ്ങളില്‍ നിന്ന് ഒഴിവായി നില്കുകയാനെന്കില്‍ ഒരു നമസ്കാരം അടുത്ത നമസ്കാരം വരെയും, ഒരു ജുമുഅ അടുത്ത ജുമുഅ വരെയും, ഒരു റമദാന്‍ അടുത്ത റമദാന്‍ വരെയുമുള്ള പാപങ്ങളെ പൊരുത് തരും.."

അല്ലാഹുവിന്റെ സന്നിധിയിലെക്കുള്ള മടക്കം എപ്പോഴാണെന്ന് നമുക്കറിയില്ല...കഴിഞ്ഞ റമദാനിനു മുമ്പ്‌ നാം കണ്ടവര്‍ നമ്മോടോപ്പമിരുന്നവര്‍, നാം സ്നേഹിച്ചവര്‍, ബഹുമാനിച്ചവര്‍, പലരും ഇപ്പോള്‍ കൂടെയില്ല...ആ അനിവാര്യമായ മടക്കത്തില്‍ അല്ലാഹുവിനെ നിഷ്കളങ്ക മനസ്സോടെ അഭിമുഖീകരിക്കാന്‍ അള്ളാഹു നമുക്കൊരുക്കിയ സമ്മാനമാണ് വിശുദ്ധ റമദാന്‍..ഹൃദയത്തില്‍ മുഴുവന്‍ സംത്ര്പ്തിയോടെ സന്തോഷത്തോടെ ആ റമദാനിനെ വരവേല്‍ക്കുക..ജീവിതത്തിന്റെ പതിവ് രീതികളില്‍ നിന്ന് മാറി നില്‍കുമ്പോള്‍ ഉള്ള എല്ലാ പ്രയാസങ്ങളും മാറ്റി വെച്ച് ഒരു റമദാന്‍ കൂടി സാക്ഷിയാവാന്‍ കഴിയുന്നതിലുള്ള സന്തോഷത്തോടെ റമദാനിനെ സീകരിക്കുക.. ഇപ്രകാരം ഒരു റമദാന്‍ പടിവാതില്കള്‍ എത്തി നിന്ന സമയത്ത് നബികരിം (സ) സഹാബതിനെ പഠിപ്പിച്ചു..

"ഇതാ നിങ്ങള്‍ക് റമദാന്‍ വന്നെത്തിയിരിക്കുന്നു..അനുഗ്രഹീതമായ റമദാന്‍ മാസം", നരക കവാടങ്ങള്‍ അടച്ചിട്റ്റ്‌ സ്വര്‍ഗ കവാടങ്ങള്‍ തുറന്നിട്ട മാസം..പാപ്മോചനത്തിന്റെ മാസം..ഇതിലപ്പുറം സന്തോഷിക്കാനും ആശംസകള്‍ കൈമാറാനും രാമടാനിനോളം മറ്റൊന്നും നിങ്ങള്കില്ല.."ഈ മാസത്തില്‍ നിങ്ങള്‍ക്കല്ലാഹു നോമ്പ്‌ നിര്‍ബന്ധമാക്കിയിരിക്കുന്നു. ആകാശത്തിന്റെ വാതിലുകള്‍ മലക്കെ തുറന്നിട്ടിരിക്കുന്നു. അനുഗ്രഹങ്ങള്‍ വര്ഷിക്കപെടുന്നു..നരകവാതിലുകള്‍ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു..പിശാചുക്കള്‍ ചങ്ങലക്കിടപ്പെട്ടിരിക്കുന്നു.." 

ഒരു സെക്കന്‍ഡ്‌ പോലും പാഴാക്കാതെ ഒരു തിന്മയിലും ഏര്‍പ്പെടാതെ ഖുറാനുമായി ജീവിക്കുക..നബി(സ) പഠിപ്പിച്ചു തന്ന ഈ സന്തോഷത്തില്‍ പങ്കെടുക്കുക..


ഒന്നാമതായി നാം ചെയ്യേണ്ടത്‌ അല്ലാഹുവുമായുള്ള ബന്ധം നന്നാക്കിയെടുക്കണം... പശ്ചാതപിക്കണം..തൌബ...രഹസ്യമായി നാം ചെയ്തു കൂടിയ തിന്മകളെ അതെ രഹസ്യത്തോടെ അല്ലാഹുവോട്‌ എറ്റു പറഞ്ഞു മടങ്ങുകയും ചെയ്യുക...

രണ്ടാമതായി, നമ്മുടെ ഉറ്റ്വരോടും സ്നേഹിതരോടും നാം ചെയ്തു പോയ തിന്മകളെ അവരോടു ഏറ്റു പറയുകയും പൊരുത് തരാന്‍ ആവശ്യപ്പെടുകയും ചെയ്യുക..ഈ വിശുദ്ധ മാസത്തിന്റെ തുടക്കത്തില്‍ സഹോദരാ നീ എന്നോട ക്ഷമിചില്ലെങ്കില്‍ അള്ളാഹു എന്നോട് ക്ഷമിക്കില്ല എന്ന് അവനോട് പറയാന്‍ നമുക്ക്‌ കഴിയണം...നമ്മുടെ അഹങ്കാരം അതിനു നമ്മെ തടസ്സപെടുതരുത്..നബി പറഞ്ഞില്ലേ??
 
"അല്ലാഹുവിനു വേണ്ടി നിങ്ങള്‍ വിനയം കാണിക്കുക..സീകരിക്കും".
.അള്ളാഹു പഠിപ്പിച്ചില്ലേ.
."അല്ലാഹുവിന്റെ കാരുണ്യത്തെ കുറിചു നിരാശാരാകരുത്."
അത് കൊണ്ട് അവരെ കണ്ടു പോറുപ്പിക്കുക...

മൂന്നാമതായി നിഷ്കലന്കതയാണ്...കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ഉള്ള ആത്മാര്‍ഥത.. അല്ലാഹുവിനു വേണ്ടിയുള്ളതാന് കര്‍മ്മം എന്ന ബോധം..തഖ്വയോടെയുള്ള പ്രവര്‍ത്തനം..നബി(സ) പറഞ്ഞു

"നിഷ്കളങ്കതയോടെയും അല്ലാഹുവിന്റെ പ്രീതി ഉധേഷിച്ചും അല്ലാതെയുള്ള യാതൊന്നും അവന്‍ സീകരിക്കുകയില്ല".

.മനസ്സ് കൊണ്ട് നാം മാറണം...ആ ഉദേശത്തിന് പോലും പ്രതിഫലം നിശ്ചയിച്ച മതമാണ്‌ ഇസ്‌ലാം..അത് ആത്മാര്തതക്കുള്ള പ്രതിഫലമാണ്..ഈ ആത്മാര്‍ഥത ജീവിതത്തിലുടനീളം സൂക്ഷിക്കുക..നോമ്പ്‌ കാണിക്കനുല്ലതല്ല...അള്ളാഹു പറഞ്ഞു
"മനുഷ്യന്റെ എല്ലാ കര്‍മ്മവും അവനുള്ളത് തന്നെയാണ്; എന്നാല്‍ നോമ്പ്‌, അതെനിക്കുല്ലതാണ്, ഞാനാണതിനു പ്രതിഫലം നല്‍കുക" 
അല്ലാഹു എന്റേതെന്നു പഠിപ്പിച്ച കര്‍മ്മം..
"നോമ്പ്‌ ഒരു പരിചയാണ്"
നരകത്തില്‍ നിന്ന്, തിന്മയില്‍ നിന്ന്, അങ്ങനെ പലതില്‍ നിന്നും ഉള്ള പരിച..
"നോമ്പ്‌ കാരനായി തോന്യാസം പറയരുത്, ചീത്ത കാര്യങ്ങള്‍ ചെയ്യരുത്‌, പോരിനു വരുന്നവനോട് 'ഞാന്‍ നോമ്പ്‌ കാരനാനെന്നു' പറയണം.." .."മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം; നോമ്പ് കാരന്റെ വായ്‌ നാറ്റം അല്ലാഹുവിന്റെ അടുത്തു കസ്തൂരിയെക്കാള്‍ സുഗന്ധമുല്ലതാണ്".."നോമ്പ്‌ കാരന് രണ്ടു സന്തോഷമാണ്..നോമ്പ്‌ തുറന്നാലുള്ള സന്തോഷം..(ദാഹം നീങ്ങി, വറ്റി വരണ്ട നിരമ്പുകള്‍ ശക്തി പ്പെട്ടു, അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലവും കിട്ടി)..അല്ലാഹുവിനെ കണ്ടു മുട്ടുമ്പഴുള്ള സന്തോഷം...അന്ന് നോമ്പ്കാര്‍ക്ക് മാത്രമായ ഒരു വാതില്‍...അതിലൂടെ സ്വര്‍ഗത്തില്‍..

മാഷാ അല്ലാഹ്..ആ കൂട്ടത്തില്‍ അല്ലാഹു നമ്മെ ഉള്പെടുതട്ടെ.....

നാലാമതായി, സംശുദ്ധമായ മനസ്സാണ്.. 
.ഹൃദയതിലേക്ക് ചൂണ്ടി മൂന്നു പ്രാവശ്യം നബി പറഞ്ഞു..

"ഇവിടെയാണ്‌ തഖ്‌വ" 
..ആ മനസ്സ്‌ ശുധമാകണം..അല്ലാതെ പട്ടിണി കിടന്നിട്റ്റ്‌ കാര്യമില്ല...ആരോടും വേറുപ്പില്ലത്തവര്‍, പകയില്ലത്തവര്‍,സന്മാനസ്സ്സുള്ളവര്‍..ആ മനസ്സിനെ പിടിച്ചു കെട്ടാന്‍ കഴിയണം...അതാണ്‌ നോമ്പ്‌...കണ്ണ്...പിടിചു നിര്‍ത്തണം..കാണാന്‍ പാടില്ലാത്തത് കാണരുത്..കണ്ണ് നൊമ്പെടുക്കട്ടെ..ചാനലുകള്‍ തിരിച്ചു വെച്ചത് നമ്മുടെ മുഖതെക്കാന്...അശ്ലീലങ്ങള്‍..പാടില്ല..."നിങ്ങള്‍ നോമ്പ് കാരനാണ്"....... മഹാന്മാരായ പണ്ഡിതന്മാര്‍ ഈ മാസത്തില്‍ പരിപൂര്‍ണ്ണമായി ഖുറാനുമായി ജീവിച്ചവരാണ്...കാത്..നോമ്പെടുക്കണം...ചെവിയില്‍ നാം പലതും തിരുകി വെച്ചാണ് നടപ്പ്‌..കേള്കുന്നത് പലതുമാകരുത്‌..കേള്‍വി നല്‍കിയ അല്ലാഹു അനുവദിച്ചതെ കേള്കാവൂ..

നമ്മുടെ ആമാശയങ്ങള്‍ മാത്രം നോമ്പെടുക്കുന്ന അവസ്ഥയില്‍ നിന്ന് മാറി ശരീരം മുഴുവന്‍ നോമ്പെടുക്കണം...
ഭക്ഷണം..നിയന്ത്രിക്കണം..ആവശ്യത്തിന്..അമിതമാവരുത്‌..അങ്ങനെ അല്ലാഹുവിന് ഇഷ്ടമുള്ള കര്‍മ്മങ്ങള്‍ മാത്രം ചെയ്യുക...അങ്ങനെയുള്ള ഒരു റമദാനിനു സാക്ഷിയായി വിജയം വരിക്കാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ...

തിങ്കളാഴ്‌ച, ഓഗസ്റ്റ് 9 by Unknown · 8അഭിപ്രായങ്ങള്‍

JOIN US IN FACEBOOK



All Rights Reserved ISLAHI BLOGGERS | Blogger Template by Bloggermint~~~~~~visit this blog with MOZILLA FIREFOX for Best view~~~~~~
Blog maintained by MALAYALAM BLOG HELP