വെള്ളിയാഴ്‌ച, ഫെബ്രുവരി 25

” ദി മെസേജ് എക്സിബിഷന്‍”

ചേളാരി:വിജ്ഞാന വിരുന്നുമായി എം എസ് എം,നാട്ടുകാര്‍ക്ക് കൌതുകമായി.മുജാഹിദ് ജില്ലാ സമ്മേളനത്തിന്റെ ബാഗമായി
സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ അത്യപൂര്‍വ നാണയങ്ങള്‍,പാറകള്‍ തുരന്ന് വീടും കൊട്ടാരവും ഉണ്ടാക്കിയ സമൂദ് ഗോത്രക്കാരുടെ കെട്ടിടങ്ങളുടെ മോഡല്‍,
ഈജിപ്ഷ്യന്‍ പിരമിഡുകളുടെ മോഡല്‍,സ്വയം വായിക്കുന്ന ഖുര്‍ ആന്‍, ബ്രെയിലി ഖുര്‍ ആന്‍,എന്നിവ പ്രത്യേക ശ്രദ്ദ പിടിച്ചു പറ്റുന്നവയാണു.പ്രദര്‍ശനം 26നു
വൈകിട്ട് 8 മണിക്ക് സമാപിക്കും.മനുഷ്യന്റെ ജനനം മുതല്‍ മരണം വരേയും മരണാനന്തരവും ഈ പ്രദര്‍ശനത്തില്‍ ചിത്രീകരിച്ചിരിക്കുന്നു.സാമൂഹ്യ തിന്മകള്‍,
അന്ധവിശ്വാസങ്ങള്‍,അനാചാരങ്ങള്‍ എന്നിവ വിശദീകരിച്ചിരിക്കുന്നു.കൂടാതെ ഖുര്‍ ആനും ശാസ്ത്രവുമായി ബന്ദ്പ്പെട്ട വീഡിയോ പ്രദര്‍ശനവും ഉണ്ട്.

വെള്ളിയാഴ്‌ച, ഫെബ്രുവരി 25 by ഈയോസ് · 1

ചൊവ്വാഴ്ച, ഫെബ്രുവരി 8

കണ്ടതും കേട്ടതും

പണ്ടൊരു ചാനലില്‍ ഏതോ അനന്തമോ അജ്ഞാതമോ കണ്ട് ചിലറ് ഏലസ്സ് വാങ്ങുന്നത് കാണുമ്പോള്‍ ഉണ്ടായ വലിയൊരു ഫൂതിയായിരുന്നു സ്വന്തം ജാതിയില്‍ നിന്നും ഇമ്മാതിരിയൊന്ന് ഉണ്ടായെങ്കില്‍ ശരിക്കും ഈമാന്‍ ഉള്ക്കൊാണ്ട് ചികിത്സിക്കാമായിരുന്നു എന്ന്. അല്പം വൈകിയാണേലും ആ വിടവ് തീറ്ത്തു തന്ന ജീവന്‍ ടി വി യോട് പെരുത്ത് നന്ദി പറയാതെ വയ്യ. ഒപ്പം ഈ സമുദായത്തെയാകമാനം സകലാതി ദീനങ്ങളില്‍ നിന്നും കാത്തു സൂക്ഷിച്ചു പോരുന്ന ആ മന്സി ല്‍ മൌലവിക്കും. ബ്ലോഗറ് ബെഞ്ചാലിയില്‍ നിന്നും കടമെടുത്താല്‍ അല്ലെങ്കില്‍ ‘ഗട്ടെടുത്താല്‍’ ഇങ്ങനെയാണ്‍..
“…മൂപ്പർ ഒരു പുസ്തകം എഴുതിയിട്ടുണ്ട്.. മനാസിൽ.. ഭൂലോകത്തുള്ള സകല തൊന്തരവുകൾക്കും മൂപര് എഴുതിയത് ജപിച്ചാൽ മതി!! ജപിക്കുന്ന മന്ത്രങ്ങൾ സത്യമാകണമെങ്കിൽ ‘ഒറിജിനൽ’ പുസ്തകം തന്നെ വേണം. പുസ്തകത്തിന്റെ ഫോട്ടൊസ്റ്റാറ്റ് ഉപയോഗിച്ചാൽ മന്ത്രഫലം ലഭിക്കില്ല!...”
മറ്റൊരാളുടെ പുസ്തകം കടമെടുത്ത് ചികിത്സിച്ചാലും ഫലം ലഭിക്കില്ലായിരിക്കും. മൂപ്പനാരുടെ ചികിത്സാവിധിയില്‍ മൂട്ട, പാറ്റ, ഉറുമ്പ് ശല്യങ്ങള്ക്കൊ ക്കെ പ്രതിവിധിയുണ്ടു പോലും. ഗള്ഫ്റ രാജ്യങ്ങളിലെ മിക്കവാറും റുമുകളില്‍ ‘മൂട്ട ബോംബ്’ പൊട്ടിച്ചിരുന്നവറ്ക്ക് ഇത്രക്കൊരു എളുപ്പ വഴിയുണ്ടായിട്ട് പറഞ്ഞു കൊടുക്കാന്‍ വൈകിയതിലെ പ്രതിഷേധം ഇവിടെ അറിയിക്കുകയാണ്‍. ജിദ്ദയില്‍ ഈച്ചയും, കൊതുകും കൂടുതലാണിപ്പോള്‍.
*****
രണ്ടാമതൊരു ‘മുടി‘ കൂടി ഇക്കഴിഞ്ഞ മറ്കസ് സമ്മേളനത്തില്‍ റിലീസായി എന്നറിയുന്നു. ‘മുത്തഫഖുന്‍ അലൈഹി’ യായ സനദ് (ഉറപ്പുള്ള തെളിവ്) വെച്ച് രിവായത്ത് ചെയ്തതായതു കൊണ്ട് ഊരും പേരുമില്ലാത്ത ജാറ, ഉറൂസാദികളെ പോലെയാവില്ല, മാപ്പിള മലയാളത്തിനെന്നല്ല, ലോകസമൂഹത്തിനാകമാനം വലിയൊരു ‘ആശ്വാസ‘മാവും എന്ന് വിചാരിക്കാം. മറ്റാരോ പറഞ്ഞമാതിരി ബറ്ക്കത്തെടുക്കാന്‍ കാശ് വേണോ എന്നതില്‍ സംശയിക്കേണ്ട, അതിന്റെ അക്കങ്ങളുടെ എണ്ണം അന്വേഷിച്ചാല്‍ മതിയാവും.
ഒരു സംശയം; ഒരു ഗ്ലാസ് മുടി വെള്ളം കിണറ്റിലൊഴിച്ചാല്‍ കിണറാകെ മുടി വെള്ളമാവുമോ ? കച്ചോടം !!
*****

‘നീരാളി‘ ദിവംഗതനായതില്‍ സന്തപ്തരായി തുടരുന്നവറ്ക്കിനി സമാധാനിക്കാം. മണിത്തത്ത മാത്രമല്ല ‘കോങ്കണ്ണന്‍ എലി’ അവറ്കളും സേവനം വ്യാപിപ്പിച്ചു കഴിഞ്ഞു.

*****
ലേറ്റസ്റ്റ് ന്യൂസ് : ടൂറിസം വികസനത്തില്‍ ഉള്‍പെടുത്തി മമ്പുറത്ത് ബോട്ട് സറ്വീസ് വരുന്നു. വെയ് രാജ, വെയ്.


by, Mujeeb Rahman Chengara

ചൊവ്വാഴ്ച, ഫെബ്രുവരി 8 by മുജീബ് റഹ്‌മാന്‍ ചെങ്ങര · 2അഭിപ്രായങ്ങള്‍

JOIN US IN FACEBOOKAll Rights Reserved ISLAHI BLOGGERS | Blogger Template by Bloggermint~~~~~~visit this blog with MOZILLA FIREFOX for Best view~~~~~~
Blog maintained by MALAYALAM BLOG HELP