തിങ്കളാഴ്‌ച, മേയ് 31

മനശ്ശാന്തിയുടെ ആകാശം തേടി

ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ്റ് വാള്‍ട്ട് ഡിസ്നി, തന്റെ കലാസൃഷ്ടികള്‍ പരിപൂര്‍ണതയിലെത്തണമെന്ന കാര്യത്തില്‍ അങ്ങേയറ്റം നിര്‍ബന്ധമുള്ള ആളായിരുന്നു.  ഈ ശാഠ്യം അദ്ദേഹത്തിന്റെ മനോനില തെറ്റിക്കുന്ന വിധം വഷളായി.  ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന് ഉറക്കം നഷ്ടപ്പെട്ട് തുടങ്ങി. സദാ ടെന്‍ഷന്‍ കീഴടക്കിയ ഡിസ്നി, ഒരു മനോരോഗിയായി മാറി തുടങ്ങിയിരുന്നു.  പരിപ്പൂര്‍ണ്ണ വിശ്രമം കൊണ്ടേ സാധാരണ നില കൈവരിക്കാന്‍ കഴിയൂ എന്ന് ഡോക്ടര്‍ വിധിച്ചു.

വൈകിയാണങ്കിലും, തന്റെ മാനസിക ദൗര്‍ബല്യം തിരിച്ചറിഞ്ഞ ഡിസ്നി തുടര്‍ന്ന് ജീവിതത്തിലും മനോവ്യാപരങ്ങളിലും ഉചിതമായ മാറ്റങ്ങള്‍ വരുത്തുകയായിരുന്നു.  അതോടെ കൂടുതല്‍ മാനസികോല്ലാസം വീണ്ടെടുത്ത് തന്റെ കാര്‍ട്ടൂണുകള്‍ ചലച്ചിത്രമാക്കി.  അതാണ് ലോകത്തെ ഒരു വലിയ ചലച്ചിത്ര പ്രസ്ഥാനമായി ഉയര്‍ന്നത്.

ഡിസ്നിയുടെ ജീവിചരിത്രത്തില്‍ നിന്നുള്ള ഒരു ഭാഗം ഉദ്ധരിച്ചത്,  മാനസിക സമ്മര്‍ദം നമ്മുടെ ജീവിതത്തെ താറുമാറാക്കുന്നതിന്റെ ഒരുദാഹരണം ചൂണ്ടിക്കാട്ടാനാണ്.  ആധുനിക മനുഷ്യന്‍ അതിഭീകരമാം വിധത്തില്‍ ടെന്‍ഷനുകളുടെ തടവറയില്‍ വെന്തുനീറികൊണ്ടിരിക്കുകയാണ്.  വീട്ടിലും വിദ്യാലയങ്ങളിലും ഓഫീസിലും ആശുപത്രിയിലും എന്നുവേണ്ട ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും മാനസിക സമ്മര്‍ദം നമ്മെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നു.  ഡിസ്നിയേ പോലെ അതു തിരിച്ചറിഞ്ഞ് സ്വയം ചിക്ത്സിക്കാന്‍ ഭൂരിപക്ഷവും അപകടകരമായ വഴികളില്‍ അകപ്പെടുകയോ അനേകം മനോ-ശാരീരിക രോഗങ്ങളുടെ  ഇരകളായിത്തീരുകയോ ചെയ്യുന്നു.


ശാരീരിക രോഗങ്ങളില്‍ മൂന്നില്‍ രണ്ടും മാനസിക സമ്മര്‍ദ്ധങ്ങളുടെ സൃഷ്ടിയാണ്.  രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പെപ്റ്റിക്ക് അള്‍സര്‍, ആസ്ത്മ, പ്രമേഹം, റൂമാറ്റോയിഡ് ആര്‍ത്രൈസ് (സന്ധിവാതം), ത്വക്ക് രോഗങ്ങള്‍, അലര്‍ജി, കാന്‍സര്‍ തുടങ്ങിയ ഒരുമാതിരി രോഗങ്ങളൊക്കെ മാനസിക പിരിമുറുക്കം മൂലം ഉണ്ടാകുന്നതോ രൂക്ഷമാകുന്നതോ ആണെന്ന കാര്യത്തില്‍ വൈദ്യശാസ്ത്രത്തില്‍ തര്‍ക്കമില്ല.  ശാരീരിക രോഗങ്ങള്‍ക്കു പുറമെ ടെന്‍ഷന്‍, ചെറുതും വലുതുമായ ഒട്ടേറെ മാനോരോഗങ്ങളും, സംശയരോഗം, ചിത്തഭ്രമം തുടങ്ങിയവ അതില്‍ ചിലതു മാത്രം.

വിദ്യാസമ്പന്നതയിലും വികസനത്തിലും മറ്റേതു സംസ്ഥാനത്തെയും പിന്നിലാക്കിയ കേരളത്തില്‍ മാനസിക വൈകല്യങ്ങള്‍ അതിരൂക്ഷമാണെന്ന്  തെളിയിക്കുന്ന സംഭവങ്ങളാണ് ദിനേന പത്രമാധ്യമങ്ങളിലൂടെ നാം അറിഞ്ഞുകൊണ്ടിരിക്കുന്നത്.  നാഷണല്‍ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ ( എന്‍ സി ആര്‍ ബി )  കേരളത്തില്‍ പ്രതിവര്‍ഷം 9000 പേര്‍ ആത്മഹത്യ ചെയ്യുന്നതായും അതിന്റെ പത്തിരട്ടി ആത്മഹത്യക്ക് ശ്രമിക്കുന്നതായും രേഖപെടുത്തുന്നു.  2002ലെ ഒരു മനശാസ്ത്രപഠനത്തില്‍, കേരളത്തില്‍ നൂറില്‍ ഏഴു വീടുകളില്‍ മനോരോഗികളും അഞ്ച് രോഗികളില്‍ അമിത മദ്യപാനികളും, 26 വീടുകളില്‍ കുടുബ കലഹവും, 23 വീടുകളില്‍ ദാമ്പത്യത്തകര്‍ച്ചയും ഉണ്ടെന്ന് കണ്ടെത്തുകയുണ്ടായി.  ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും ഒന്നരക്കോടി ആളുകളാണ് ഹൃദ്രോഗം മൂലം മരിക്കുന്നത്.  അതില്‍ 10 ലക്ഷം പേര്‍ 40-60 പ്രായമുള്ളവരാണെന്നും മാനസിക സംഘര്‍ഷം നിറഞ്ഞ കുടുബാന്തരീഷമാണ് ഹൃദ്രോഗ കാരണമായിത്തീരുന്നതെന്നും പ്രസ്തുത പഠനം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹൈദ്രബാദ് അപ്പോളോ ഹോസ്പിറ്റല്‍ മുന്‍കൈയെടുത്ത് നടത്തിയ ഒരു പഠനത്തില്‍ ആശുപത്രികളിലെത്തുന്ന 89 ശതമാനം രോഗികളുടെയും യഥാര്‍ത്ഥ പ്രശ്നം  മാനസിക സമ്മര്‍ദത്തില്‍ നിന്ന് ഉടലെടുക്കുന്നതാണെന്ന് വെളിപ്പെടുത്തുന്നു.  ചുരുക്കത്തില്‍ വ്യാധികളേക്കാള്‍ ആധികളാണ് ആധുനിക മനുഷ്യന്റെ മുന്നിലുള്ള ഏറ്റവും വലിയ ഭീഷണിയെന്നഥം.  ഈ ടെന്‍ഷനെ നേരിടാന്‍ എന്താണ് മാര്‍ഗ്ഗം?

തുടര്‍ന്ന് ഇവിടെ വായിക്കാം

തിങ്കളാഴ്‌ച, മേയ് 31 by Prinsad · 3അഭിപ്രായങ്ങള്‍

ചൊവ്വാഴ്ച, മേയ് 25

മലയാളം ഹദീസ് പഠനം 9

അവലംബം : http://blog.hudainfo.com/2010/05/9.htmlഫേസ് ബുക്ക്‌ , ട്വിറ്റെര്‍, ഗൂഗിള്‍ ബസ് തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍.

ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: കപടവിശ്വാസിയുടെ അടയാളം മൂന്നെണ്ണമാണ്. 1. സംസാരിച്ചാല്‍ കള്ളം പറയുക, 2. വാഗ്ദാനം ചെയ്താല്‍ ലംഘിക്കുക, 3. വിശ്വസിച്ചാല്‍ ചതിക്കുക. (ബുഖാരി : 1-2-32)

അബ്ദുല്ലാഹിബ്നുഅംറ്(റ) നിവേദനം: നിശ്ചയം തിരുമേനി(സ) അരുളി: നാല് ലക്ഷണങ്ങള്‍ ഒരാളില്‍ സമ്മേളിച്ചാല്‍ അവന്‍ കറയറ്റ കപടവിശ്വാസിയാണ്. അവയില്‍ ഏതെങ്കിലുംഒരു ലക്ഷണം ഒരാളിലുണ്ടെങ്കില്‍ അത് വര്‍ജ്ജിക്കും വരേക്കും അവനില്‍ കപടവിശ്വാസത്തിന്റെ ഒരു ലക്ഷണമുണ്ടെന്നും വരും. 1. വിശ്വസിച്ചാല്‍ ചതിക്കുക, 2. സംസാരിച്ചാല്‍ കളവ് പറയുക, 3. കരാര്‍ ചെയ്താല്‍ വഞ്ചിക്കുക, 4. പിണങ്ങിയാല്‍ അസഭ്യം പറയുക. (ബുഖാരി : 1-2-33)

ആമിര്‍ (റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ വല്ലവരും മയ്യിത്തു കൊണ്ടു പോകുന്നത് കണ്ടാല്‍ എഴുന്നേറ്റു നില്‍ക്കുവീന്‍. മയ്യിത്ത് കടന്നുപോകുകയോ അതു താഴെ വെക്കുകയോ ചെയ്യുന്നതുവരെ. (ബുഖാരി : 2-23-394)

ആമിര്‍ (റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ ഒരു ജനാസയെ കണ്ടു. അതിനെ നിങ്ങള്‍ പിന്തുടരുന്നെങ്കില്‍ അതു നിങ്ങളെ മുമ്പിലേക്കോ പിമ്പിലേക്കോ കടന്നുപോകുകയോ താഴെ വെക്കുകയോ ചെയ്യുന്നതുവരെ അവന്‍ നില്‍ക്കട്ടെ. (ബുഖാരി : 2-23-395)

സഈദുല്‍മഖ്ബറി(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം: ഞങ്ങള്‍ ഒരു ജനാസയെ അനുഗമിക്കുകയായിരുന്നു. അപ്പോള്‍ അബൂഹുറൈറ(റ) മര്‍വാന്റെ കൈപിടിച്ചു. അവര്‍ രണ്ടുപേരും മയ്യിത്ത് താഴെ വെക്കുന്നതിന് മുമ്പ് തന്നെ ഇരുന്നു. അപ്പോള്‍ അബൂസഈദ്(റ) വന്നു. മാര്‍വാന്റെ കൈ പിടിച്ചു പറഞ്ഞു. എഴുന്നേല്‍ക്കൂ. അല്ലാഹു സത്യം. തിരുമേനി(സ) ഞങ്ങളോട് ഇതു വിരോധിച്ചിട്ടുണ്ടെന്ന് ഇദ്ദേഹത്തിനറിയാം. അദ്ദേഹം പറഞ്ഞതു സത്യമാണെന്ന് അബൂഹുറൈറ(റ) പറഞ്ഞു. (ബുഖാരി : 2-23-396)

അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ മയ്യിത്തിനെ കണ്ടാല്‍ എഴുന്നേല്‍ക്കുവിന്‍. ആരെങ്കിലും അതിനെ പിന്‍തുടര്‍ന്നാല്‍ അതു താഴെ വെക്കുന്നതുവരെ അവന്‍ ഇരിക്കരുത്. (ബുഖാരി : 2-23-397)

ജാബിര്‍ (റ) നിവേദനം: ഞങ്ങളുടെ അരികിലൂടെ ഒരു മയ്യിത്ത് കടന്നുപോയപ്പോള്‍ നബി(സ) എഴുന്നേറ്റു നിന്നു. നബി(സ) യോടൊപ്പം ഞങ്ങളും എഴുന്നേറ്റു. ഇതൊരു യഹൂദിയുടെ മയ്യിത്താണെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ നബി(സ) അരുളി: നിങ്ങള്‍ ഏത് മയ്യിത്ത് കണ്ടാലും എഴുന്നേല്‍ക്കുവീന്‍. (ബുഖാരി : 2-23-398)

അബ്ദുറഹ്മാന്‍(റ) നിവേദനം: സഹ്ല്(റ) ഖൈസ്(റ) എന്നിവര്‍ ഒരിക്കല്‍ ഖാദിസ്സിയ്യയില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ അവരുടെ മുന്നിലൂടെ ഒരു മയ്യിത്ത് കൊണ്ടുപോവുകയും അവര്‍ രണ്ടുപേരും എഴുന്നേല്‍ക്കുകയും ചെയ്തു. ഇതു ഇവിടുത്തെ ഒരു നാട്ടുകാരില്‍ അതായത് ഇസ്ലാമിക ഭരണത്തില്‍ മുസ്ളിം പൌരന്മാരില്‍പ്പെട്ടതാണെന്ന് അവരോട് പറയപ്പെട്ടു. ഉടനെ അവരിരുവരും പറഞ്ഞു: നബി(സ)യുടെ അടുക്കലൂടെ ഒരു ജനാസ കടന്നുപോയപ്പോള്‍ നബി(സ) എഴുന്നേറ്റു നിന്ന സമയത്ത് അതൊരു ജൂതന്റെ മയ്യിത്താണെന്ന് പറയപ്പെട്ടു. നബി(സ) പറഞ്ഞു. അതും ഒരു മനുഷ്യനല്ലയോ? (ബുഖാരി : 2-23-399)

ഉമ്മുസലമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. രോഗിയുടെയോ മയ്യത്തിന്റെയോ സമീപത്ത് സന്നിഹിതരാവുമ്പോള്‍ നല്ലതേ നിങ്ങള്‍ പ്രാര്‍ത്ഥിക്കാവൂ! നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് മലക്കുകള്‍ ആമീന്‍ ചൊല്ലും. ഉമ്മുസലമ(റ) പറയുന്നു. (എന്റെ ഭര്‍ത്താവ്) അബൂസലമ മരണപ്പെട്ടപ്പോള്‍ ഞാന്‍ റസൂല്‍(സ)യുടെ അടുത്തുചെന്ന് പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേ! നിശ്ചയം, അബൂസലമ(റ) മരണപ്പെട്ടിരിക്കുന്നു. നബി(സ) പറഞ്ഞു. നീ പ്രാര്‍ത്ഥിക്കൂ. അല്ലാഹുവേ! എനിക്കും അദ്ദേഹത്തിനും നീ പൊറുത്തുതരേണമേ! അദ്ദേഹത്തിനുപകരം ഉത്തമനായ ഒരു പിന്‍ഗാമിയെ എനിക്ക് നീ പ്രദാനം ചെയ്യേണമേ! പ്രാര്‍ത്ഥനയുടെ ഫലമായി അദ്ദേഹത്തേക്കാള്‍ ഏറ്റവും ശ്രേഷ്ഠനായ മുഹമ്മദ്നബി(സ)യെ അവന്‍ എനിക്ക് തുണയാക്കിത്തന്നു. (മുസ്ലിം)

ഉമ്മുസലമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: ആര്‍ക്കെങ്കിലും ഒരാപത്ത് നേരിട്ടു. എന്നിട്ടവന്‍ നമ്മള്‍ അല്ലാഹുവിന്നുള്ളതാണ്. നാം അവങ്കലേക്കാണ് മടങ്ങിച്ചെല്ലുക. അല്ലാഹുവേ! എന്റെ യാതനയ്ക്ക് എനിക്ക് നീ പ്രതിഫലം നല്കേണമേ! അതിനേക്കാള്‍ നന്മയുള്ളത് എനിക്ക് നീ പകരമാക്കേണമേ. എന്ന് പ്രാര്‍ത്ഥിക്കുന്നപക്ഷം അല്ലാഹു അവന്റെ മുസീബത്തിന് പ്രതിഫലം നല്കുകയും അതിനേക്കാള്‍ ഗുണമുള്ളത് പകരമാക്കുകയും ചെയ്യും. ഉമ്മുസലമ(റ) പറഞ്ഞു: അബൂസലമ മരിച്ചപ്പോള്‍ റസൂല്‍(സ) എന്നോട് ആജ്ഞാപിച്ചിരുന്നതുപോലെ ഞാന്‍ പ്രാര്‍ത്ഥിച്ചു. തന്നിമിത്തം അദ്ദേഹത്തേക്കാള്‍ ഉത്തമനായ റസൂല്‍(സ)യെ എനിക്ക് അവന്‍ പകരമായി നല്‍കി. (മുസ്ലിം)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: മയ്യിത്തുകൊണ്ട് നിങ്ങള്‍ വേഗം പോവുക. അത് നന്മ ചെയ്തതാണെങ്കില്‍ നിങ്ങള്‍ ഒരു നല്ല കാര്യമാണ് ചെയ്യുന്നത്. അതു നന്മ ചെയ്തവന്റെ മയ്യിത്തല്ലെങ്കിലോ ഒരു തിന്മ നിങ്ങളുടെ ചുമലില്‍ നിന്നിറക്കിവെച്ചുവെന്ന് നിങ്ങള്‍ക്ക് സമാധാനിക്കാം. (ബുഖാരി : 2-23-401)

അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: മയ്യിത്ത് കട്ടിലില്‍ വെച്ച് പുരുഷന്മാര്‍ അത് ചുമലിലേറ്റി പുറപ്പെട്ടാല്‍ സുകൃതം ചെയ്ത ഒരാത്മാവിന്റെ മയ്യിത്താണെങ്കില്‍ എന്നെയും കൊണ്ടു വേഗം പോവുക എന്ന് അത് വിളിച്ചു പറയും. സുകൃതം ചെയ്തിട്ടില്ലാത്ത ആത്മാവിന്റെ മയ്യിത്താണെങ്കിലോ അഹാ കഷ്ടം! എന്നെ നിങ്ങള്‍ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്ന് വിളിച്ചു പറയും. മനുഷ്യനൊഴിച്ച് മറ്റെല്ലാ വസ്തുക്കളും അതു കേള്‍ക്കും. മനുഷ്യന്‍ അതു കേട്ടാല്‍ ബോധം കെട്ടുപോകും. (ബുഖാരി : 2-23-400)

സല്‍മാനി(റ)ല്‍ നിന്ന് നിവേദനം: കഴിവതും അങ്ങാടിയില്‍ ആദ്യം പ്രവേശിക്കുന്നവനും അവിടെ നിന്ന് അവസാനം പുറപ്പെടുന്നവനും നീ ആകരുത്. നിശ്ചയം, പിശാചിന്റെ ആസ്ഥാനമാണിത്. അവിടെയാണ് അവന്‍ തന്റെ പതാക നാട്ടുന്നത്. (മുസ്ലിം)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: സ്ഥലങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് പള്ളിയും അല്ലാഹുവിന് ഏറ്റവും കോപമുള്ളത് അങ്ങാടിയുമാകുന്നു. (മുസ്ലിം)

അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: സ്വന്തം പിതാവിനേക്കാളും സന്താനങ്ങളേക്കാളും സര്‍വ്വജനങ്ങളേക്കാളും പ്രിയപ്പെട്ടവന്‍ ഞാനാകുന്നത് വരെ നിങ്ങളിലാരും സത്യവിശ്വാസി ആവുകയില്ല. (ബുഖാരി : 1-2-14)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം. സ്വന്തം പിതാവിനോടും സന്താനങ്ങളോടും ഉള്ളതിനേക്കാള്‍ പ്രിയം എന്നോടായിരിക്കുന്നതുവരെ നിങ്ങളിലാരും സത്യവിശ്വാസി ആവുകയില്ല. (ബുഖാരി : 1-2-13)

( നബിയേ, ) പറയുക: നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ പുത്രന്‍മാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുക്കളും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, മാന്ദ്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക്‌ അല്ലാഹുവെക്കാളും അവന്‍റെ ദൂതനെക്കാളും അവന്‍റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്‍റെ കല്‍പന കൊണ്ടുവരുന്നത്‌ വരെ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുന്നതല്ല. (Quran Surah 9 : Aya 24)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നാല് കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഒരു സ്ത്രീയെ വിവാഹം ചെയ്യപ്പെടാറുളളത്. എന്നാല്‍ നീ മതമുളളവളെ കരസ്ഥമാക്കിക്കൊളളുക. അല്ലാത്ത പക്ഷം നിനക്ക് നാശം. (ബുഖാരി : 7-62-27)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവും അഭിമാനരോഷം കൊളളും. അല്ലാഹു നിഷിദ്ധമാക്കിയത് അവനില്‍ വിശ്വസിക്കുന്ന ഒരാള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് അവനില്‍ അഭിമാനരോഷം ഉണ്ടാവുക. (ബുഖാരി : 7-62-150)

അസ്മാഅ്(റ) നിവേദനം: നബി(സ) പറയുന്നത് ഞാന്‍ കേട്ടു. അല്ലാഹുവിനേക്കാള്‍ അഭിമാനരോഷമുളള ആരും തന്നെയില്ല. (ബുഖാരി : 7-62-149)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഇമാം പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍ (ജുമുഅ: ഖുതുബയാണ് വിവിക്ഷ) നിന്റെ അടുത്തിരിക്കുന്ന വ്യക്തിയോട് നിശബ്ദമായിരിക്കൂ എന്ന് നീ പറഞ്ഞുപോയെങ്കില്‍ നീ അനാവശ്യമാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. (ബുഖാരി. 2. 13. 56)

Note :-ജുമുഅ: ഖുതുബ നടക്കുന്ന സന്ദര്‍ഭത്തില്‍ മറ്റുള്ളവരോട് സംസാരിക്കതിരിക്കൂ എന്ന് പറയുന്നത് പോലും പാടില്ല. അത്രയും നിശബ്ദതയും അച്ചടക്കവും ഖുതുബയുടെ സമയം പാലിക്കണം എന്നര്‍ത്ഥം.

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നാം അവസാനം വന്നവരാണ്. പക്ഷെ പുനരുത്ഥാന ദിവസം ആദ്യം (സ്വര്‍ഗ്ഗത്തില്‍) പ്രവേശിക്കുന്നവരുമാണ്. പൂര്‍വ്വവേദക്കാര്‍ക്ക് നമ്മേക്കാള്‍ മുമ്പ്തന്നെ വേദങ്ങള്‍ നല്‍കപ്പെട്ടു. പിന്നീട് പറയുകയാണെങ്കില്‍ അവരോട് പ്രാര്‍ത്ഥനക്കായി സമ്മേളിക്കാന്‍ കല്‍പ്പിച്ച ദിവസം ഈ (വെള്ളിയാഴ്ച) ദിവസം തന്നെയാണ്. എന്നിട്ട് അവരതില്‍ ഭിന്നിപ്പുണ്ടാക്കി. അവസാനം അല്ലാഹു നമുക്ക് ആ ദിവസം ചൂണ്ടിക്കാട്ടിത്തന്നു. അതുകൊണ്ട് മനുഷ്യര്‍ ആ വിഷയത്തില്‍ നമ്മുടെ പിന്നാലെയാണ് പോരുന്നത്. ജൂതന്മാര്‍ (വെള്ളിയാഴ്ചയുടെ) പിറ്റേന്നും (ശനിയാഴ്ച) ക്രിസ്ത്യാനികള്‍ അതിന്റെ പിറ്റേന്നും (ഞായറാഴ്ച) പ്രാര്‍ത്ഥനക്കു വേണ്ടിയുള്ള സമ്മേളന ദിവസമായി ആചരിച്ചുവരുന്നു. (ബുഖാരി : 2-13-1)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: സൂര്യനുദിക്കുന്ന ദിവസങ്ങളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ജുമുഅ ദിവസമാകുന്നു. ആദംനബി (അ) സൃഷ്ടിക്കപ്പെട്ടതും സ്വര്‍ഗ്ഗത്തില്‍ പ്രവേശനം നല്‍കപ്പെട്ടതും അതില്‍ നിന്ന് ബഹിഷ്കരിക്കപ്പെട്ടതും അന്നേ ദിവസമാണ്. (മുസ്ലിം)

സല്‍മാനുല്‍ ഫാരിസി(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു മനുഷ്യന്‍ വെള്ളിയാഴ്ച ദിവസം കുളിക്കുകയും കഴിയുന്നത്ര ശുചിത്വം നേടുകയും ചെയ്തു. തന്റെ പക്കലുള്ള എണ്ണയില്‍ നിന്ന് അല്പമെടുത്ത് മുടിയില്‍ പൂശി അല്ലെങ്കില്‍ തന്റെ വീട്ടിലെ സുഗന്ധദ്രവ്യം അല്‍പമെടുത്ത് ശരീരത്തില്‍ ഉപയോഗിച്ചു. എന്നിട്ട് അവന്‍ ജുമുഅക്ക് പുറപ്പെട്ടു. രണ്ടു പേരെ പിടിച്ചുമാറ്റിയിട്ട് അവരുടെ നടുവില്‍ ഇരിക്കുകയോ അതിലൂടെ കടന്നുപോവുകയോ ചെയ്തില്ല. എന്നിട്ട് അവനോട് നമസ്കരിക്കുവാന്‍ കല്പിച്ചത് അവന്‍ നമസ്കരിച്ചു. അനന്തരം ഇമാം സംസാരിക്കാനൊരുങ്ങിയപ്പോള്‍ അവന്‍ നിശബ്ദനായിരുന്നു. എന്നാല്‍ ആ ജുമുഅ: മുതല്‍ അടുത്ത ജുമുഅ: വരെയുള്ള കുറ്റങ്ങള്‍ അവന് അല്ലാഹു പൊറുത്തു കൊടുക്കാതിരിക്കുകയില്ല. (ബുഖാരി : 2-13-8)

അബൂസഈദുല്‍ ഖുദ്രി(റ) നിവേദനം: തിരുമേനി(സ) അരുളി: പ്രായപൂര്‍ത്തിയെത്തിയ എല്ലാ മനുഷ്യര്‍ക്കും വെള്ളിയാഴ്ച ദിവസം കുളി നിര്‍ബന്ധമാണ്. (ബുഖാരി : 2-13-4)

ചൊവ്വാഴ്ച, മേയ് 25 by Malayalam Quran / Hadees (മലയാളം ഖുര്ആന് / ഹദീസ്) · 0അഭിപ്രായങ്ങള്‍

തിങ്കളാഴ്‌ച, മേയ് 24

ജമാ‌അത്തിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നു


 
മതത്തോടും രാജ്യത്തോടും സമുദായത്തോടും ജമാഅത്തെ ഇസ്‌ലാമി സ്വീകരിച്ച പല നിലപാടുകളും വികലവും പ്രതിലോമപരവുമായിരുന്നു എന്ന്‌ പുറത്തുനിന്നുള്ള അതിന്റെ ഗുണകാംക്ഷികള്‍ സൂചിപ്പിച്ചപ്പോള്‍ ജമാഅത്തുകാര്‍ അവയെ അസഹിഷ്‌ണുതയോടെയാണ്‌ അഭിമുഖീകരിച്ചിട്ടുള്ളത്‌. വിമര്‍ശനങ്ങള്‍ തീരെ ഉള്‍ക്കൊള്ളാന്‍ പാകത വന്നിട്ടില്ലാത്ത പ്രവര്‍ത്തകരും നേതാക്കളും ജമാഅത്തില്‍ സ്വാധീനമുറപ്പിച്ചതുകൊണ്ടും മൗദൂദിയുടെ മതരാഷ്‌ട്ര ചിന്താധാരയോട്‌ അനുരാഗാത്മകഭ്രമം ബാധിച്ചതുകൊണ്ടുമാണ്‌ ഇങ്ങനെ സംഭവിച്ചത്‌. ഗുണകാംക്ഷയോടെയാണ്‌ വിമര്‍ശിക്കുന്നതെങ്കിലും വിമര്‍ശകരെ ‘ഞരമ്പുരോഗികള്‍’, ‘രാഷ്‌ട്രീയമായി ഷണ്‌ഡീകരിക്കപ്പെട്ടവര്‍’, ‘ശ്‌മശാനവിപ്ലവക്കാര്‍’ തുടങ്ങിയ ഇഷ്‌ടപദങ്ങള്‍കൊണ്ടാണ്‌ ജമാഅത്ത്‌ സമീപകാലം വരെയും നേരിട്ടുവന്നത്‌! എന്നാല്‍ ജമാഅത്തിന്നകത്തുനിന്ന്‌ തന്നെ ജമാഅത്ത്‌ സമൂലമായി മാറേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്ന ലേഖനങ്ങള്‍ പാര്‍ട്ടീമുഖപത്രത്തില്‍ സമീപകാലത്ത്‌ വര്‍ധിതമായ പ്രാധാന്യത്തോടെ വന്നുകൊണ്ടിരിക്കുകയാണ്‌. ജമാഅത്തെ ഇസ്‌ലാമിയുടെ സമുന്നതരായ നേതാക്കളായ ഡോ. അബ്‌ദുസ്സലാം വാണിയമ്പലം, ഡോ. നജാത്തുല്ലാ സിദ്ദീഖി, അബ്‌ദുല്‍ഹഖ്‌ അന്‍സാരി തുടങ്ങിയവരുടെ ‘പുനരാലോചനാലേഖനങ്ങളുടെ’ ആകെത്തുക ജമാഅത്തെ ഇസ്‌ലാമി മൗദൂദിയുടെ മതരാഷ്‌ട്രചിന്തകള്‍ കൈയൊഴിക്കാന്‍ സമയം അതിക്രമിച്ചിട്ടുണ്ട്‌ എന്നാണ്‌!


തിങ്കളാഴ്‌ച, മേയ് 24 by Noushad Vadakkel · 3അഭിപ്രായങ്ങള്‍

ശനിയാഴ്‌ച, മേയ് 22

ഇസ്ലാമിന്റെ സമഗ്രതയും മുജാഹിദുകളും


അവര്‍ (മുജാഹിദുകള്‍ )ജമാഅത്തെ ഇസ്ലാമിയെ കണ്ണും ചിമ്മി എതിര്‍ക്കണമെന്നും അതാണ്‌ കാലഘട്ടത്തിലെ ജിഹാദെന്നും തീരുമാനിച്ചപ്പോള്‍ ദീനിന്റെ മൌലിക തത്വങ്ങളെ പോലും വക്രീകരിക്കുകയോ പരിക്കെല്‍പ്പിക്കുകയോ ചെയ്യേണ്ടി വന്നു .തൌഹീദിന്റെ അന്തസ്സത്തയായ ഇബാദതിനെ ആരാധനയിലൊതുക്കി .ദീനിന്റെ സമഗ്രത നിരാകരിച്ചു .ഇസ്ലാമിന്റെ രാഷ്ട്രീയ ദര്‍ശനങ്ങളെ പാടെ അവഗണിച്ചു .രാഷ്ട്രീയ രംഗത്ത് കേവല ഭൌതിക പ്രത്യയ ശാസ്ത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഏതു പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് മത വിധി നല്‍കി .ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ഇടപാടുകളെ തത്വ ദീക്ഷയില്ലാതെ എതിര്‍ക്കുക എന്ന ഒരേയൊരു നിഷേധാത്മക രാഷ്ട്രീയ നയം സ്വീകരിച്ചു .ഈ വക കാര്യങ്ങളില്‍ പോലും കേരളത്തിലെ മുജാഹിദ്‌ പണ്ഡിതന്മാര്‍ക്കിടയില്‍ ഏകാഭിപ്രായമോ ഉറച്ച അഭിപ്രായമോ ഇല്ലാത്ത അവസ്ഥ വന്നു കൂടി .ദാര്‍ശനിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുവാന്‍ ജമാഅതിനെതിരെ മിമ്പരുകളിലൂടെയും ,പത്ര കോളങ്ങളിലൂടെയും, പുസ്തകങ്ങളിലൂടെയും അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഇപ്പോഴത്തെ കാര്യമായ ജിഹാദ്‌
(ഇസ്ലാം ,ഇസ്ലാമിക പ്രസ്ഥാനം - ചോദ്യങ്ങള്‍ക്ക് മറുപടി പേജ് -383)

തുടര്‍ന്ന് വായിക്കൂ ....

ശനിയാഴ്‌ച, മേയ് 22 by Noushad Vadakkel · 5അഭിപ്രായങ്ങള്‍

ബുധനാഴ്‌ച, മേയ് 19

മലയാളം ഹദീസ് പഠനം 8

അവലംബം : http://blog.hudainfo.com/2010/05/8.htmlഫേസ് ബുക്ക്‌ , ട്വിറ്റെര്‍, ഗൂഗിള്‍ ബസ് തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍.

ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.

അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: സത്യവിശ്വാസി സത്യവിശ്വാസിനിയോട് കോപിക്കരുത്. അവളില് നിന്ന് ഒരു സ്വഭാവം അവന് വെറുത്താല് തന്നെയും മറ്റുപലതും അവന് തൃപ്തിപ്പെട്ടേക്കാനിടയുണ്ട്. (മുസ്ലിം)

ആയിശ(റ) പറയുന്നു: ഒരു വിഭാഗം ജനങ്ങള് നബി(സ)യോട് ചോദിച്ചു. പ്രവാചകരേ! ചില ആളുകള് ഞങ്ങള്ക്ക് മാംസം കൊണ്ടു വന്നു തരാറുണ്ട്. ബിസ്മി ചൊല്ലി അറുത്തതാണോ അല്ലയോ അതെന്ന് ഞങ്ങള്ക്കറിയില്ല. അപ്പോള് നബി(സ) അരുളി: നിങ്ങള് ബിസ്മി ചൊല്ലി തിന്നുകൊള്ളുക. (ബുഖാരി : 3-34-273)

( Note :- ഒന്നും നോക്കാതെ തിന്നണം എന്നാവില്ല. കൊണ്ട് തന്നു വരുന്ന ആളുകള് വിശ്വസ്തര് ആകും. എന്നാല് ബിസ്മി ചൊല്ലി അറുത്തതാണോ എന്നാ സംശയം ഉണ്ടായാല് എന്ത് ചെയ്യണം എന്നാകും ചോദ്യം. ഹറാം തിന്നാന് റസൂല് (സ) ഏതായാലും അനുവാദം നല്കുകയില്ലല്ലോ. ഹറാം ആണെന്ന് സംശയം ഉണ്ടായാല് തിന്നാതിരിക്കുന്നതാണ് നല്ലത് എന്നാണ് തോന്നുന്നത്. )

നുഅ്മാനുബ്നു ബശീര്(റ) പറയുന്നു: നബി(സ) അരുളി: ഹലാല് (അനുവദനീയം) വ്യക്തമാണ്. ഹറാം (നിഷിദ്ധം) വ്യക്തമാണ്. എന്നാല് അവ രണ്ടിന്നുമിടയില് സാദൃശ്യമായ ചില സംഗതികളുണ്ട്. അപ്പോള് പാപങ്ങളില് വ്യക്തമായി വേര്തിരിച്ചറിയാന് കഴിയാത്തവ ആരെങ്കിലും ഉപേക്ഷിച്ചാല് വ്യക്തമായ പാപം തീര്ച്ചയായും അവന് ഉപേക്ഷിക്കും. സംശയാസ്പദമായ പാപം ചെയ്യാന് വല്ലവനും ധീരത കാണിച്ചാല് അവന് സ്പഷ്ടമായ പാപങ്ങളില് ചെന്നു ചാടുവാന് സാധ്യതയുണ്ട്. പാപങ്ങള് അല്ലാഹുവിന്റെ സംരക്ഷണ ഭൂമിയാണ്. വല്ല മൃഗത്തെയും അതിന്റെ അരികില് നിന്നുകൊണ്ട് പുല്ല് തീറ്റിച്ചാല് അതു സംരക്ഷണ ഭൂമിയില് കാലെടുത്തുവെച്ചേക്കാം. (ബുഖാരി : 3-34-267)

അനസ്(റ) നിവേദനം: നബി(സ) പറയുന്നത് ഞാന് ശ്രവിച്ചു. വല്ലവനും തന്റെ ജീവിത വിഭവങ്ങളില് സമൃദ്ധിയുണ്ടാകണമെന്നും സല്കീര്ത്തി പിന്തലമുറകളില് നിലനില്ക്കണമെന്നും ആഗ്രഹിക്കുന്നുവെങ്കില് അവന് തന്റെ കുടുംബബന്ധം പുലര്ത്തട്ടെ. (ബുഖാരി : 3-34-281)

അബൂസഈദ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള് ബാങ്ക് വിളികേട്ടാല് ബാങ്ക് വിളിക്കുന്നവന് പറയും പോലെ നിങ്ങളും പറയുവീന്. (ബുഖാരി : 1-11-585)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നമസ്കാരത്തിന് ബാങ്കു വിളിച്ചാല്‍ മനുഷ്യര്‍ ആ വിളി കേള്‍ക്കാതിരിക്കുവാന്‍ വേണ്ടി കീഴ്വായുവിന്റെ ശബ്ദം മുഴക്കിക്കൊണ്ട് പിശാച് പിന്തിരിഞ്ഞു പോകും. ബാങ്ക് വിളി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അവന്‍ മടങ്ങിവരും. ഇഖാമത്തു വിളിക്കുമ്പോള്‍ പിന്തിരിയും. അനന്തരം ഇഖാമത്തു വിളിച്ചു കഴിഞ്ഞാലോ വീണ്ടും തിരിച്ചുവരും. എന്നിട്ട് നമസ്കരിക്കുന്ന മനുഷ്യന്റെ ഹൃദയത്തില്‍ ചില ദുര്‍ബോധനങ്ങള്‍ ഇട്ടുകൊടുത്ത് കൊണ്ടിരിക്കും. ഇന്നതു ചിന്തിക്കുക, ഇന്നത് ഓര്‍മ്മിക്കുക എന്നിങ്ങനെ. നമസ്കരിക്കുന്നവന്‍ അന്നേരം ചിന്തിക്കാത്ത കാര്യങ്ങളായിരിക്കും. പിശാച് ഓര്‍മ്മപ്പെടുത്തുന്നത്. അവസാനം താന്‍ എത്ര റക്ക്അത്ത് നമസ്കരിച്ചുവെന്ന് പോലും മനുഷ്യന് ഓര്‍മ്മയില്ലാത്തവിധം അവന്റെ മനസ്സിന്റെയും ഇടയില്‍ അവന്‍ മറയിടും. (ബുഖാരി. 1. 11. 582)

അബൂസഈദ്(റ) നിവേദനം: തിരുമേനി(സ) അദ്ദേഹത്തോട് പറഞ്ഞു: ആടുകളെയും ഗ്രാമപ്രദേശത്തെയും നീ സ്നേഹിക്കുന്നതായി നിന്നെ ഞാന്‍ കാണുന്നു. നീ നിന്റെ ആടുകളുടെ കൂട്ടത്തില്‍ അല്ലെങ്കില്‍ ഗ്രാമത്തില്‍ ആയിരിക്കുകയും നമസ്കാരത്തിന് നീ ബാങ്ക് വിളിക്കുകയും ചെയ്താല്‍ നിന്റെ ശബ്ദം നീ ഉയര്‍ത്തുക. നിശ്ചയം ബാങ്കു വിളിക്കുന്നവന്റെ ശബ്ദം അങ്ങേയറ്റം വരെ കേള്‍ക്കുന്ന ജിന്ന്, ഇന്‍സ്, എന്നുവേണ്ട എല്ലാ വസ്തുക്കളും അവന്നനുകൂലമായി അന്ത്യദിനത്തില്‍ സാക്ഷ്യം വഹിക്കുന്നതാണ്. (ബുഖാരി : 1-11-583)

ജാബിര്‍(റ) നിവേദനം: തിരുമേനി(സ) അരുളി: ഈ പരിപൂര്‍ണ്ണ വിളിയുടെയും ആരംഭിക്കാന്‍ പോകുന്ന നമസ്കാരത്തിന്റെയും നാഥനായ അല്ലാഹുവേ, നീ വാഗ്ദാനം ചെയ്ത പ്രകാരം മുഹമ്മദ് നബി(സ)ക്ക് പരമോന്നത സാമീപ്യവും അത്യുന്നതപദവിയും നല്‍കുകയും സ്തുത്യര്‍ഹമായ സ്ഥാനത്തേക്ക് അദ്ദേഹത്തെ നീ ഉയര്‍ത്തുകയും ചെയ്യേണമേ! എന്നു ബാങ്കു കേള്‍ക്കുന്നവന്‍ പറഞ്ഞാല്‍ അന്ത്യദിനം അവന്‍ എന്റെ ശുപാര്‍ശക്ക് അര്‍ഹനായി. (ബുഖാരി : 1-11-588)
(Note :- ഈ പ്രാര്‍ത്ഥന ചൊല്ലുന്നതിനു മുമ്പ് റസൂലിന്റെ പേരില്‍ സ്വലാത്ത് ചെല്ലുന്നത് ഹദീസുകളില്‍ സ്ഥിരപ്പെട്ട കാര്യവും വളരെ പുണ്യകരവുമാണ്.)

ആയിശ:(റ) നിവേദനം: സുബ്ഹി നമസ്ക്കാരത്തിന്റെ ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിലായി ലഘുവായ രണ്ടു റക്അത്തു നബി(സ) നമസ്ക്കരിക്കാറുണ്ട്. (ബുഖാരി : 1-11-593)

അബ്ദുല്ലാഹിബ്നു മുഗഫല്‍(റ) നിവേനം: തിരുമേനി(സ) അരുളി: എല്ലാ രണ്ടു ബാങ്കുകള്‍ക്കിടയിലും നമസ്കാരമുണ്ട്. ഇതു തിരുമേനി(സ) മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞു. അങ്ങനെ ചെയ്യാനുദ്ദേശിക്കുന്നവര്‍ക്ക് എന്നു കൂടി അവിടുന്നു അരുളി. (ബുഖാരി : 1-11-597)

അനസ്(റ) നിവേദനം: നബി(സ) നമസ്കരിക്കുവാന്‍ വരുന്നതുവരെ മഗ്രിബിന്റെ മുമ്പ് സുന്നത്ത് നമസ്കരിക്കുവാന്‍ വേണ്ടി സഹാബിവര്യന്മാര്‍ തൂണുകള്‍ക്ക് നേരെ ധൃതിപ്പെടാറുണ്ട്. കൂടുതല്‍ സമയം ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയില്‍ ഉണ്ടാവാറില്ല. (ബുഖാരി : 1-11-598)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ബാങ്കു വിളിക്കുന്നതിലും ഒന്നാമത്തെ വരിയില്‍ നില്‍ക്കുന്നതിന്റെയും പുണ്യം ജനങ്ങള്‍ മനസ്സിലാക്കി. എന്നിട്ട് ആ രണ്ടു സ്ഥാനവും കരസ്ഥമാക്കാന്‍ നറുക്കിടുകയല്ലാതെ സാധ്യമല്ലെന്ന് അവര്‍ കണ്ടു. എന്നാല്‍ നറുക്കിട്ടിട്ടെങ്കിലും ആ സ്ഥാനങ്ങള്‍ കരസ്ഥമാക്കാന്‍ അവര്‍ ശ്രമിക്കുമായിരുന്നു. ളുഹര്‍ നമസ്കാരംആദ്യ സമയത്ത് തന്നെ നമസ്കരിക്കുന്നതിനുള്ള പുണ്യം ജനങ്ങള്‍ ഗ്രഹിച്ചിരുന്നെങ്കില്‍ അക്കാര്യത്തിലും അവര്‍ മത്സരിച്ചു മുന്നോട്ട് വരുമായിരുന്നു. ഇശാനമസ്കാരത്തിലുള്ള നേട്ടം ജനങ്ങള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ മുട്ടുകുത്തിയിട്ടെങ്കിലും അത് നമസ്കരിക്കുവാന്‍ അവര്‍ (പള്ളിയിലേക്ക്) വരുമായിരുന്നു) (ബുഖാരി : 1-11-589)

അബൂഖത്താദ(റ) നിവേദനം: ഒരു ദിവസം ഞങ്ങള്‍ തിരുമേനി(സ) യോടൊപ്പം നമസ്കരിക്കുമ്പോള്‍ ഒരു കൂട്ടം ആളുകളുടെ ചവിട്ടടിശബ്ദം തിരുമേനി(സ) കേട്ടു. അങ്ങനെ തിരുമേനി(സ) നമസ്ക്കാരത്തില്‍ നിന്നു വിരമിച്ചു കഴിഞ്ഞപ്പോള്‍ നിങ്ങളുടെ കഥയെന്തെന്നു അവരോട് ചോദിച്ചു. അവര്‍ പറഞ്ഞു: ഞങ്ങള്‍ ജമാഅത്തു നമസ്കാരത്തിന് ധൃതിപ്പെട്ടതാണ്. തിരുമേനി(സ) അരുളി : മേലില്‍ അങ്ങനെ ചെയ്തുപോകരുത്. നിങ്ങള്‍ നമസ്കാരത്തിന് വരുമ്പോള്‍ ശാന്തതയോടുകൂടി വരുക. എന്നിട്ട് നിങ്ങള്‍ക്ക് ഇമാമോടൊപ്പം കിട്ടിയത് നമസ്കരിക്കുക. നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് പൂര്‍ത്തിയാക്കുകയും ചെയ്യുക. (ബുഖാരി : 1-11-608)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഇഖാമത്തു നിങ്ങള്‍ കേട്ടാല്‍ നമസ്ക്കാരത്തിലേക്ക് നിങ്ങള്‍ നടന്ന്പോവുക (ഓടരുത്). നിങ്ങള്‍ക്ക് ശാന്തതയും വണക്കവും നിര്‍ബന്ധമാണ്. നിങ്ങള്‍ ധൃതിപ്പെടരുത്. നിങ്ങള്‍ക്ക് ലഭിക്കുന്നത് നമസ്ക്കരിക്കുക. നഷ്ടപ്പെട്ടത് പൂര്‍ത്തിയാക്കുക. (ബുഖാരി : 1-11-609)

അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: മയ്യിത്തിന്റെ പേരില്‍ വിലപിച്ചുകൊണ്ട് മുഖത്തടിക്കുകയും കുപ്പയമാറ് കീറുകയും അജ്ഞാനകാലത്ത് വിളിച്ചു പറഞ്ഞിരുന്നപോലെ വിളിച്ചുപറയുകയും ചെയ്യുന്നവന്‍ നമ്മില്‍ പെട്ടവനല്ല. (ബുഖാരി : 2-23-382)

അനസ്(റ) നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ നബി(സ)യുടെ കൂടെ കൊല്ലനായിരുന്ന അബൂസൈഫിന്റയടുക്കല്‍ പ്രവേശിച്ചു. നബി(സ)യുടെ പുത്രന്‍ ഇബ്റാഹീമിന് മുലകൊടുത്ത സ്ത്രീയുടെ ഭര്‍ത്താവായിരുന്നു അദ്ദേഹം. നബി(സ) ഇബ്രാഹീമിനെ എടുത്ത് ചുംബിച്ചു. ഇതിനുശേഷം ഇബ്രാഹിം മരണാസന്നനായിരിക്കുമ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ അടുത്തു പ്രവേശിച്ചു. നബി(സ)യുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. അബ്ദുറഹ്മാനുബ്നു ഔഫ് ചോദിച്ചു. ദൈവദൂതരേ! അങ്ങുന്നു കരയുകയാണോ? ഇബ്നുഔഫ്! ഇത് കൃപയാണ്, വീണ്ടും നബി(സ) കണ്ണുനീര്‍ ഒഴുക്കുവാന്‍ തുടങ്ങി. കണ്ണ് കരയുകയും ഹൃദയം ദു:ഖിക്കുകയും ചെയ്യും. പക്ഷെ നമ്മുടെ നാഥന്‍ തൃപ്തിപ്പെടാത്തതൊന്നും നാം പറയരുത്. ഇബ്രാഹീം! നിന്റെ വേര്‍പാടില്‍ ഞങ്ങള്‍ ദു:ഖിതരാണ് എന്ന് നബി(സ) അരുളി. (ബുഖാരി : 2-23-390)

വാസില(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ചെയ്തു. നിന്റെ സഹോദരന്റെ കഷ്ടപ്പാടില്‍ നീ സന്തോഷം പ്രകടിപ്പിക്കരുത്. അങ്ങനെ ചെയ്താല്‍ അല്ലാഹു അവനെ അനുഗ്രഹിക്കുകയും നിന്നെ ക്ളേശിപ്പിക്കുകയും ചെയ്യും. (തിര്‍മിദി)

ബുധനാഴ്‌ച, മേയ് 19 by Malayalam Quran / Hadees (മലയാളം ഖുര്ആന് / ഹദീസ്) · 0അഭിപ്രായങ്ങള്‍

വെള്ളിയാഴ്‌ച, മേയ് 14

മലയാളം ഹദീസ് പഠനം 7

അവലംബം : http://blog.hudainfo.com/2010/05/7-352010-952010.htmlഫേസ് ബുക്ക്‌ , ട്വിറ്റെര്‍, ഗൂഗിള്‍ ബസ് തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍.

ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.

അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) ചോദിച്ചു: പരദൂഷണം കൊണ്ടുള്ള വിവക്ഷ എന്താണെന്ന് നിങ്ങള്ക്കറിയാമോ? അല്ലാഹുവും പ്രവാചകനുമാണ് കൂടുതല് അറിയുന്നവര് എന്നദ്ദേഹം മറുപടി പറഞ്ഞു. അവിടുന്നരുളി: നിന്റെ സഹോദരനെപ്പറ്റി അവന് ഇഷ്ടമില്ലാത്തത് പറയലാണത്. അന്നേരം ചോദിക്കപ്പെട്ടു: ഞാന് പറയുന്നത് ഉള്ളതാണെങ്കിലോ? അവിടുന്ന് പറഞ്ഞു: നീ പറയുന്നത് ഉള്ളതാണെങ്കില് നീ പരദൂഷണം പറഞ്ഞു. നീ പറയുന്നത് ഇല്ലാത്തതാണെങ്കില് നീ കളവും പറഞ്ഞു. (മുസ്ലിം)

അനസി(റ)ല് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: എനിക്ക് മിഅ്റാജുണ്ടായപ്പോള് ചെമ്പിന്റെ നഖങ്ങളെക്കൊണ്ട് മുഖവും നെഞ്ചും മാന്തുന്ന ചിലയാളുകളുടെ അടുക്കലൂടെ ഞാന് നടന്നുപോയി. ഞാന് ചോദിച്ചു: ആരാണവര് ജിബ്രീലേ? ജിബ്രീല് (അ) പറഞ്ഞു: ജനങ്ങളുടെ മാംസം തിന്നുകയും (പരദൂഷണം പറയുകയും) അവരുടെ അഭിമാനത്തിന് ക്ഷതം വരുത്തുകയും ചെയ്തവരാണവര്. (അബൂദാവൂദ്)

ആയിശ(റ)യില് നിന്ന് നിവേദനം: ഒരിക്കല് നബി(സ) യുടെ അടുത്ത് ചെല്ലാമെന്ന് ജിബ്രീല് (അ) വാഗ്ദത്തം ചെയ്തിരുന്നുവെങ്കിലും പറഞ്ഞ സമയത്ത് ചെല്ലുകയുണ്ടായില്ല. ആയിശ(റ) പറഞ്ഞു: നബി(സ) യുടെ കയ്യിലുണ്ടായിരുന്ന വടി (താഴെ) ഇട്ടുകൊണ്ട് അല്ലാഹുവും പ്രവാചകനും കരാര് ലംഘിക്കുകയില്ല. എന്ന് പറഞ്ഞു തിരിഞ്ഞുനോക്കിയപ്പോള് കട്ടിലിന്നു താഴെ ഒരു നായക്കുട്ടി. അവിടുന്ന് ചോദിച്ചു. എപ്പോഴാണ് ഈ നായക്കുട്ടി ഇവിടെ കടന്നുവന്നത്? ഞാന് പറഞ്ഞു: അല്ലാഹുവാണ, എനിക്കറിയില്ല. ഉടനെ അവിടുത്തെ ഉത്തരവ് പ്രകാരം അതിനെ എടുത്തുമാറ്റിയപ്പോള് ജിബ്രീല് (അ) കടന്നുവന്നു. നബി(സ) ചോദിച്ചു: നിങ്ങള് വാഗ്ദത്തം ചെയ്തതനുസരിച്ച് ഞാന് ഇവിടെ കാത്തിരുന്നു. നിങ്ങള് വന്നില്ല. ജിബ്രീല് (അ) പറഞ്ഞു: അങ്ങയുടെ വീട്ടിലെ നായ മൂലമാണ് ഞാന് വരാതിരുന്നത്. നിശ്ചയം, നായയും രൂപവുമുള്ള വീട്ടില് ഞങ്ങള് പ്രവേശിക്കുകയില്ല. (മുസ്ലിം)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു നായ ദാഹം കാരണം നനഞ്ഞ മണ്ണ് തിന്നുന്നത് ഒരു മനുഷ്യന് കണ്ടു. ഉടനെ ആ മനുഷ്യന് തന്റെ ഷൂ എടുത്തു വെള്ളം കോരിയിട്ട് ആ നായക്ക് ദാഹം മാറുന്നതുവരെ കുടിക്കാന് കൊടുത്തു. അക്കാരണത്താല് അല്ലാഹു അവനോട് നന്ദികാണിക്കുകയും അവനെ സ്വര്ഗ്ഗത്തില് പ്രവേശിപ്പിക്കുകയും ചെയ്തു. (ബുഖാരി. 1. 4. 174)

അദിയ്യ്(റ) നിവേദനം: ഞാനൊരിക്കല് തിരുമേനി(സ) യോട് (വേട്ടനായയെക്കുറിച്ച്) ചോദിച്ചു. അപ്പോള് അവിടുന്നു അരുളി: പരിശീലനം നല്കിയ നിന്റെ നായയെ നീ വേട്ടക്ക് ഊരിവിടുകയും എന്നിട്ട് അത് ജീവിയെ വധിക്കുകയും ചെയ്താല് നീ അതു ഭക്ഷിക്കുക. ആ നായ അതില് നിന്ന് ഭക്ഷിച്ചാല് നീ അതു ഭക്ഷിക്കരുത്. കാരണം അതിന് തിന്നാന് വേണ്ടിയാണത് പിടിച്ചിരിക്കുന്നത്. ഞാന് ചോദിച്ചു; ഞാനെന്റെ നായയെ അയക്കും. എന്നിട്ട് അതിന്റെ കൂടെ മറ്റൊരു നായയെ ചിലപ്പോള് ഞാന് കാണാറുണ്ട്. അവിടുന്നു പറഞ്ഞു. നീ അതു ഭക്ഷിക്കരുത്. കാരണം നിന്റെ നായയെ മാത്രമാണ് നീ ബിസ്മി ചൊല്ലി അയച്ചിട്ടുളളത്. മറ്റെ നായയെ നീ ബിസ്മി ചൊല്ലി അയച്ചിട്ടില്ല. (ബുഖാരി. 1. 4. 175)

അബൂമൂസല് അശ്അരി(റ)യില് നിന്ന്: നബി(സ) പറഞ്ഞു: പകലത്തെ കുറ്റവാളികളുടെ തൌബ രാത്രിയിലും രാത്രിയിലെ കുറ്റവാളികളുടെ തൌബ പകലും സ്വീകരിക്കുവാന് അല്ലാഹു തയ്യാറാകുന്നു. ഈ പ്രക്രിയ സൂര്യന് പശ്ചിമഭാഗത്തു നിന്നും ഉദിക്കുന്നതുവരെ (അന്ത്യനാള് വരെ) തുടരും. (മുസ്ലിം)

അബ്ദുല്ലാഹിബ്നു ഉമറി(റ)ല് നിന്ന് നബി(സ) പറയുകയുണ്ടായി: റൂഹ് തൊണ്ടക്കുഴിയിലെത്തുന്നതുവരെ ദാസന്റെ തൌബ അല്ലാഹു സ്വീകരിക്കുന്നതാണ്. (തിര്മിദി)

മുസ്ളിമിന്റെ റിപ്പോര്ട്ടിലുണ്ട്: യാത്രാമദ്ധ്യേമരുഭൂമിയില്വെച്ച് ഭക്ഷണവും വെള്ളവും ചുമന്നിരുന്ന ഒട്ടകം നിങ്ങളിലൊരാള്ക്ക് നഷ്ടപ്പെട്ടു. തെരഞ്ഞുപിടിക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് ഒരു വൃക്ഷച്ചുവട്ടിലിരിക്കുമ്പോഴതാ ഒട്ടകം അവന്റെ മുന്നില് പ്രത്യക്ഷപ്പെടുന്നു. മൂക്കുകയര് പിടിച്ച് അതിരറ്റ സന്തോഷത്താല് അവന് പറഞ്ഞുപോയി. അല്ലാഹുവേ! നീ എന്റെ ദാസനും ഞാന് നിന്റെ നാഥനുമാണ്. സന്തോഷാധിക്യത്താല് അദ്ദേഹം മാറി പറഞ്ഞു. അയാളേക്കാള് ഉപരിയായി തന്റെ ദാസന്റെ പശ്ചാത്താപത്തില് സന്തോഷിക്കുന്നവനാണ് അല്ലാഹു.

ഇബ്നുഅബ്ബാസി(റ)ല് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: വല്ലവനും പതിവായി ഇസ്തിഗ്ഫാര് ചെയ്താല് എല്ലാ വിഷമങ്ങളില് നിന്നും അല്ലാഹു അവന്ന് രക്ഷ നല്കുന്നതും എല്ലാ ദുഃഖത്തില് നിന്നും സമാധാനം നല്കുന്നതും അവനുദ്ദേശിക്കാത്ത ഭാഗത്തിലൂടെ അവന് ആഹാരം നല്കുന്നതുമാകുന്നു. (അബൂദാവൂദ്)

സൌബാനി(റ)ല് നിന്ന് നിവേദനം: നമസ്കരിച്ചതിനുശേഷം റസൂല്(സ) മൂന്ന് പ്രാവശ്യം ഇസ്തിഗ്ഫാര് ചെയ്തിട്ട് പറയുമായിരുന്നു. അല്ലാഹുവേ! നീ രക്ഷ മാത്രമാണ്. നിന്നില് നിന്ന് മാത്രമാണ് രക്ഷ. മഹാനും പ്രതാപിയുമായവനേ! നീ ഗുണാഭിവൃദ്ധിയുള്ളവനാണ്. ഇതിന്റെ നിവേദകരില്പ്പെട്ട വൌസാഇ(റ) യോട് ചോദിക്കപ്പെട്ടു. ഇസ്തിഗ്ഫാര് എങ്ങനെയായിരുന്നു. അദ്ദേഹം പറഞ്ഞു: നബി(സ) പറഞ്ഞിരുന്നത് 'അസ്തഗ്ഫിറുല്ലാ' എന്നായിരുന്നു. (മുസ്ലിം)

ഇബ്നുഉമറി(റ)ല് നിന്ന് നിവേദനം: ഒരേ സദസ്സില്വെച്ച് നാഥാ! എനിക്കു നീ പൊറുത്തുതരേണമേ! എന്റെ പശ്ചാത്താപം നീ സ്വീകരിക്കേണമേ! നിശ്ചയം നീ പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാലുവുമാകുന്നു. എന്ന് 100 പ്രാവശ്യം റസൂല്(സ) പ്രാര്ത്ഥിച്ചിരുന്നത് ഞങ്ങള് എണ്ണി കണക്കാക്കിയിരുന്നു. (അബൂദാവൂദ്, തിര്മിദി)

ഇബ്നുഅബ്ബാസി(റ)ല് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: വല്ലവനും പതിവായി ഇസ്തിഗ്ഫാര് ചെയ്താല് എല്ലാ വിഷമങ്ങളില് നിന്നും അല്ലാഹു അവന്ന് രക്ഷ നല്കുന്നതും എല്ലാ ദുഃഖത്തില് നിന്നും സമാധാനം നല്കുന്നതും അവനുദ്ദേശിക്കാത്ത ഭാഗത്തിലൂടെ അവന് ആഹാരം നല്കുന്നതുമാകുന്നു. (അബൂദാവൂദ്)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: മൂന്ന് വിഭാഗം മനുഷ്യന്മാര് ഉണ്ട്. അന്ത്യദിനത്തില് അല്ലാഹു അവരുടെ നേരെ നോക്കുകയോ പരിശുദ്ധപ്പെടുത്തുകയോ ചെയ്യുകയില്ല. അവര്ക്ക് കഠിനമായ ശിക്ഷയുണ്ട്. വഴിയരികില് മിച്ചമുളള വെളളമുണ്ടായിട്ട് അത് യാത്രക്കാരന് കൊടുക്കാതെ തടഞ്ഞുവെക്കുന്ന മനുഷ്യന്. ഭൌതിക നേട്ടം മാത്രം ലക്ഷ്യം വെച്ച് ഇമാമിനോട് അനുസരണ പ്രതിജ്ഞ ചെയ്ത മനുഷ്യന് ഇമാം അവന് വല്ല കാര്യലാഭവും നേടിക്കൊടുത്താല് അവന് സംതൃപ്തനാകും ഇല്ലെങ്കിലോ വെറുപ്പും. തന്റെ ചരക്ക് അസറിന് ശേഷം അങ്ങാടിയിലിറക്കി അല്ലാഹുവാണ് സത്യം. ഞാനീ ചരക്ക് ഇന്ന നിലവാരത്തില് വാങ്ങിയതാണ് എന്ന് ഒരാള് സത്യം ചെയ്തു. ഇതുകേട്ട് വിശ്വസിച്ച് മറ്റൊരാള് ചരക്ക് വാങ്ങി. ആ മനുഷ്യനും. അനന്തരം നബി ഇപ്രകാരം ഓതി(നിശ്ചയം തന്റെ പ്രതിജ്ഞയേയും അല്ലാഹുവിനോട് ചെയ്ത കരാറുകളും വിലക്ക് വാങ്ങുന്നവര്). (ബുഖാരി. 3. 40. 547)

നുഅ്മാന്(റ) നിവേദനം: തിരുമേനി(സ) ഇപ്രകാരം പറയുന്നതായി ഞാന് കേട്ടിട്ടുണ്ട്. അനുവദനീയ കാര്യങ്ങള് വ്യക്തമാണ്. നിഷിദ്ധമായ കാര്യങ്ങളും വ്യക്തമാണ്. എന്നാല് അവ രണ്ടിനുമിടയില് പരസ്പരം സാദൃശ്യമായ ചില കാര്യങ്ങളുണ്ട്. മനുഷ്യരില് അധികമാളുകള്ക്കും അവ ഗ്രഹിക്കാന് കഴിയുകയില്ല. അതുകൊണ്ട് ഒരാള് പരസ്പരം സദൃശമായ കാര്യങ്ങള് പ്രവര്ത്തിക്കാതെ സൂക്ഷ്മത കൈക്കൊണ്ടാല് അയാള് തന്റെ മതത്തേയും അഭിമാനത്തേയും കാത്തു സൂക്ഷിച്ചു. എന്നാല് വല്ലവനും സാദൃശ്യമായ കാര്യങ്ങളില് ചെന്നുവീണുപോയാല് അവന്റെ സ്ഥിതി സംരക്ഷിച്ചു നിറുത്തിയ (നിരോധിത) മേച്ചില് സ്ഥലത്തിന്റെ അതിര്ത്തികളില് നാല്ക്കാലികളെ മേക്കുന്ന ഇടയനെ പോലെയാണ്. അവരതില് ചാടിപ്പോകാന് എളുപ്പമാണ്. അറിഞ്ഞുകൊള്ളുവീന്! എല്ലാ രാജാക്കന്മാര്ക്കും ഓരോ മേച്ചില് സ്ഥലങ്ങളുണ്ട്. ഭൂമിയില് അല്ലാഹുവിന്റെ നിരോധിത മേച്ചില് സ്ഥലം അവന് നിഷിദ്ധമാക്കിയ കാര്യങ്ങളാണ്. അറിയുക! ശരീരത്തില് ഒരു മാംസക്കഷണമുണ്ട്. അതു നന്നായാല് മനുഷ്യശരീരം മുഴുവന് നന്നായി. അതു ദുഷിച്ചാല് ശരീരം മുഴുവനും ദുഷിച്ചതുതന്നെ. അറിയുക! അതത്രെ ഹൃദയം. (ബുഖാരി. 1. 2. 49)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും ഒരു മയ്യിത്തിന് നമസ്കരിക്കുന്നത് വരെ ഹാജരായാല് അവന് ഒരു ഖീറാത്തു പ്രതിഫലമുണ്ട്. എന്നാല് വല്ലവനും അതിനെ ഖബറടക്കം ചെയ്യുന്നതു വരെ ഹാജരായാല് അവന് രണ്ട് ഖീറാത്ത് പ്രതിഫലമുണ്ട്. എന്താണ് ഖീറാത്തു എന്ന് ചോദിക്കപ്പെട്ടു. അപ്പോള് അദ്ദേഹം പറഞ്ഞു: വലിയ രണ്ട് പര്വ്വതം പോലെ. (ബുഖാരി. 2. 23. 410)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ഒരു മുസ്ളിമിന്റെ മയ്യിത്തിനെ അനുഗമിക്കുകയും നമസ്കാരവും ഖബറടക്കവും കഴിയുന്നതുവരെ കൂടെയുണ്ടാവുകയും ചെയ്താല് അയാള് ഒരു ഖീറാത്തു പ്രതിഫലവും കൊണ്ടാണ് തിരിച്ചുവരിക. (ബുഖാരി : 1-2-45)

ത്വല്ഹ(റ) നിവേദനം: അദ്ദേഹം പറയുന്നു: നജ്ദ് നിവാസികളില്പെട്ട ഒരു മനുഷ്യന് തിരുമേനി(സ)യുടെ അടുത്തുവന്നു. അയാളുടെ മുടിയെല്ലാം ചിതറിപ്പാറിയിരുന്നു. അയാളുടെ നേരിയ ശബ്ദം (ദൂരെ നിന്നു തന്നെ) കേള്ക്കാമായിരുന്നുവെങ്കിലും അടുത്തെത്തുന്നതുവരെ അയാള് പറയുന്നതെന്തെന്ന് ഞങ്ങള്ക്ക് മനസ്സിലായില്ല. അങ്ങനെ അയാള് ഇസ്ളാമിനെക്കുറിച്ച്ചോദിച്ചു: നബി(സ) അരുളി: ഒരു പകലും രാത്രിയും കൂടി അഞ്ചു പ്രാവശ്യം നമസ്കരിക്കല്, അപ്പോള് ഇതല്ലാതെ മറ്റു വല്ല ബാധ്യതയും എന്റെ പേരിലുണ്ടോ എന്ന് അയാള് ചോദിച്ചു: ഇല്ല, നീ സുന്നത്തു നമസ്കരിക്കുകയാണെങ്കില് അതു ഒഴികെ, പിന്നീട് നബി(സ) അരുളി: റമദാന് മാസത്തില് നോമ്പ് അനുഷ്ഠിക്കേണ്ടതാണ്. അദ്ദേഹം ചോദിച്ചു. : അതല്ലാതെ മറ്റു വല്ലനോമ്പും എന്റെ ബാധ്യതയിലുണ്ടോ? തിരുമേനി(സ) അരുളി: ഇല്ല. നീ സ്വേച്ഛയനുസരിച്ചു നോമ്പ് അനുഷ്ഠിച്ചെങ്കില് മാത്രം. ശേഷം തിരുമേനി(സ) അയാളോട് സകാത്തിനെക്കുറിച്ച് പറഞ്ഞു. അപ്പോഴും അദ്ദേഹം ചോദിച്ചു. ഇതല്ലാതെ മറ്റു വല്ല സാമ്പത്തിക ബാധ്യതയും എനിക്കുണ്ടോ? തിരുമേനി(സ) അരുളി: ഇല്ല. ഔദാര്യമായി നീ വല്ലതും നല്കുകയാണെങ്കില് മാത്രം. ഈ സംഭാഷണം കഴിഞ്ഞശേഷം അയാള് അവിടം വിട്ടു. സ്ഥലം വിടുമ്പോള് അദ്ദേഹം പറയുന്നുണ്ടായിരുന്നു, അല്ലാഹു സത്യം, ഞാന് ഇതില് വര്ദ്ധിപ്പിക്കുകയോ കുറക്കുകയോഇല്ല. തിരുമേനി അരുളി: അയാള് പറഞ്ഞത് സത്യമാണെങ്കില് അയാള് വിജയിച്ചുകഴിഞ്ഞു. (ബുഖാരി. 1. 2. 44)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിശ്ചയം മതം ലളിതമാണ്. മതത്തില് അമിതത്വം പാലിക്കാന് ആര് മുതിര്ന്നാലും അവസാനം അവന് പരാജയപ്പെടാതിരിക്കുകയില്ല. അതുകൊണ്ട് നേരെയുള്ള വഴിയും മധ്യമാര്ഗ്ഗവും കൈക്കൊള്ളുക. അങ്ങനെ അപ്പോഴും നിങ്ങള് സന്തോഷിക്കുകയും പ്രഭാതത്തിലും സായാഹ്നത്തിലും രാവിന്റെ ഒരാംശത്തിലും (നമസ്കാരം മുഖേന) സഹായം അഭ്യര്ത്ഥിക്കുകയും ചെയ്യുക. (ബുഖാരി : 1-2-38)

അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നമസ്കാരത്തിന് ഇഖാമത്ത് കൊടുക്കപ്പെട്ടാല് (ഇഖാമത്ത് കൊടുക്കപ്പെട്ടിട്ടുള്ള) ഫര്ളല്ലാത്ത നമസ്കാരമില്ല. (മുസ്ലിം)

ആയിശ(റ) നിവേദനം: ഒരിക്കല് നബി(സ) അവരുടെ മുറിയില് കടന്നുചെന്നു. അപ്പോള് ഒരു സ്ത്രീ അവരുടെ അടുക്കല് ഇരിക്കുന്നുണ്ടായിരുന്നു. ഇതാരെന്നു നബി(സ) ചോദിച്ചു. ഇന്ന സ്ത്രീ എന്നുത്തരം പറഞ്ഞ ശേഷം അവര് അവളുടെ നമസ്കാരത്തിന്റെ വണ്ണവും വലിപ്പവും പ്രശംസിച്ചു പറയാന് തുടങ്ങി. ഉടനെ തിരുമേനി(സ) അരുളി: വര്ണ്ണന നിര്ത്തുക, നിങ്ങള്ക്ക് നിത്യവും അനുഷ്ഠിക്കാന് സാധിക്കുന്നത്ര നിങ്ങള് അനുഷ്ഠിക്കുവിന്. അല്ലാഹു സത്യം, നിങ്ങള്ക്ക് മുഷിച്ചില് തോന്നും വരേക്കും അല്ലാഹുവിന് മുഷിച്ചില് തോന്നുകയില്ല. ഒരാള് നിത്യേന നിര്വിഘ്നം അനുഷ്ഠിക്കുന്ന മതനടപടികളാണ് അല്ലാഹുവിന് കൂടുതല് ഇഷ്ടപ്പെട്ടത്. (ബുഖാരി : 1-2-41)

ഉമര്(റ) നിവേദനം: നിശ്ചയം ഒരു ജൂതന് അദ്ദേഹത്തോട് പറയുകയുണ്ടായി: അല്ലയോ അമീറുല്മുഅ്മിനീന്! നിങ്ങളുടെ ഗ്രന്ഥത്തില് നിങ്ങള് പാരായണം ചെയ്യാറുള്ള ഒരായത്തുണ്ട്. അത് ജൂതന്മാരായ ഞങ്ങള്ക്കാണ് അവതരിച്ചുകിട്ടിയിരുന്നെങ്കില് ആ ദിനം ഞങ്ങളൊരു പെരുന്നാളായി ആഘോഷിക്കുമായിരുന്നു. ഉമര്(റ) ചോദിച്ചു. ഏത് ആയത്താണത്? ജൂതന് പറഞ്ഞു. 'ഇന്നത്തെ ദ...ിവസം നിങ്ങളുടെ മതത്തെ ഞാന് നിങ്ങള്ക്ക് പൂര്ത്തിയാക്കിത്തന്നിരിക്കുന്നു. അതു വഴി എന്റെ അനുഗ്രഹത്തെ നിങ്ങള്ക്ക് ഞാന് പൂര്ത്തിയാക്കിത്തരികയും ഇസ്ളാമിനെ മതമായി നിങ്ങള്ക്ക് തൃപ്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു (5:3) എന്ന വാക്യം തന്നെ. ഉമര്(റ) പറഞ്ഞു: ആ വാക്യം അവതരിച്ച ദിവസവും അവതരിച്ച സ്ഥലവും ഞങ്ങള്ക്ക് നല്ലപോലെ അറിവുണ്ട്. തിരുമേനി(സ) വെള്ളിയാഴ്ച ദിവസം അറഫായില് സമ്മേളിച്ചിരുന്ന ഘട്ടത്തിലാണ് അത് അവതരിച്ചത്. (ബുഖാരി. 1. 2. 43)


ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) അന്‍സാരികളില്‍ പെട്ട ഒരാളുടെ അരികിലൂടെ നടന്നുപോയി. അദ്ദേഹം തന്റെ സഹോദരന്റെ ലജ്ജയെക്കുറിച്ച് ഗുണദോഷിക്കുകയായിരുന്നു. അപ്പോള്‍ തിരുമേനി(സ) അരുളി: അവനെ വിട്ടേക്കുക. ലജ്ജ സത്യവിശ്വാസത്തിന്റെ ഒരു ശാഖയാണ്. (ബുഖാരി. 1. 2. 23)

ഇബ്നുമസ്ഉദി(റ)ല് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: ഖുര്ആനിലെ ഒരക്ഷരം വല്ലവനും പാരായണം ചെയ്യുന്നപക്ഷം അവന് ഒരു നന്മ ലഭിക്കും. ഏതൊരു നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. അലിഫ് ലാം മീം ഒരു അക്ഷരമാണെന്ന് ഞാന് പറയുന്നില്ല. പക്ഷേ! അതിലെ അലിഫ് ഒരക്ഷരവും ലാം മറ്റൊരു അക്ഷരവും മീം വേറൊരു അക്ഷരവുമാകുന്നു. (തിര്മിദി)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: രണ്ടാളുകളുടെ നിലപാടില് മാത്രമാണ് അസൂയാര്ഹം. ഒരാള്ക്ക് അല്ലാഹു ഖുര്ആന് പഠിപ്പിച്ചു. അവന് രാത്രിയിലും പകല് സമയങ്ങളിലും അതു പാരായണം ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ തന്റെ അയല്വാസി അതു കേള്ക്കുമ്പോള് ഇവന്ന് ലഭിച്ചത് പോലെയുളള അറിവ് എനിക്കും ലഭിച്ചിരുന്നെങ്കില് എന്ന് പറയും. മറ്റൊരുപുരുഷന്, അല്ലാഹു അവന്ന് കുറെ ധനം നല്കിയിട്ടുണ്ട്. അവനതു സത്യമാര്ഗ്ഗത്തില് ചിലവ് ചെയ്യുന്നു. മറ്റൊരുവന് അതുകാണുമ്പോള് പറയും ഇന്നവന് ലഭിച്ചപോലെയുളള ധനം എനിക്ക് ലഭിച്ചെങ്കില് നന്നായിരുന്നേനെ. അവന് പ്രവര്ത്തിച്ചതുപോലെ എനിക്കും പ്രവര്ത്തിക്കാമായിരുന്നുവല്ലോ. (ബുഖാരി. 6. 61. 544)

ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) ഒരു ദിവസം സഫാ മല മേല് കയറി നിന്ന് പ്രഭാതത്തില് വന്നു ഭവിച്ച വിപത്തേ എന്ന് ഉച്ചത്തില് വിളിച്ചു പറഞ്ഞു. ഖൂറൈശികള് ഓടിയെത്തി ചുറ്റുംകൂടി പരിഭ്രാന്തിയോടെ ചോദിച്ചു: നിങ്ങള്ക്കെന്തുപറ്റി? നബി(സ) അരുളി: നിങ്ങളൊന്ന് ചിന്തിച്ചുനോക്കുക. നാളെ രാവിലെ അല്ലെങ്കില് വൈകുന്നേരം ശത്രുക്കള് ആക്രമിക്കാന് വരുന്നുണ്ടെന്ന് ഞാന് പറഞ്ഞാല് നിങ്ങള് എന്നെ വിശ്വസിക്കുമോ? അതെയെന്നവര് മറുപടി പറഞ്ഞു. നബി(സ) അരുളി: ശരി, എങ്കില് അല്ലാഹുവില് നിന്നുളള കഠിനശിക്ഷയെക്കുറിച്ച് താക്കീതുചെയ്യാന് വന്നവനാണ് ഞാന്. ഉടനെ അബൂലഹബ് പറഞ്ഞു: നിനക്ക് നാശം. ഇതിന് വേണ്ടിയാണോ നീ ഞങ്ങളെ ഇവിടെ വിളിച്ചു വരുത്തിയത്. ആ സന്ദര്ഭത്തിലാണ്" അബൂലഹബിന്റെ ഇരു കൈകളും നശിച്ചിരിക്കുന്നു”വെന്ന് ഖുര്ആന് സൂക്തം അവതരിപ്പിക്കപ്പെട്ടത്. (111: 1, 5 (ബുഖാരി. 6. 60. 293)

വെള്ളിയാഴ്‌ച, മേയ് 14 by Malayalam Quran / Hadees (മലയാളം ഖുര്ആന് / ഹദീസ്) · 1

വ്യാഴാഴ്‌ച, മേയ് 13

ഇസ്ലാഹികള്‍ ബ്ലോഗ്‌ എഴുതട്ടെമുസ്ലിം സമുദായം ആഗോള തലത്തില്‍ പരിചയപ്പെടുത്തപ്പെടുന്നത് സുന്നികള്‍, ശിയാക്കള്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായാണ് .ഇവര്‍ തന്നെ പല വിഭാഗങ്ങളായി തിരിഞ്ഞിരിക്കുന്നു .സുന്നികള്‍ മതപരമായ വിഷയങ്ങളില്‍ നാല് (മദ്ഹബ് ) അഭിപ്രായങ്ങളിലാണ് .ഹനഫി ,ഷാഫിഈ ,ഹംബലി ,മാലിക്കീ എന്നിങ്ങനെ .ഇവയെല്ലാം കൂട്ടി ഒറ്റ അഭിപ്രായം ഉണ്ടാക്കി അന്ചാമതൊന്നിനു വേണ്ടി നില കൊള്ളുന്നവരാണ് ഇസ്ലാഹികള്‍ അഥവാ സലഫികള്‍ .അങ്ങനെയാണ് മുസ്ലിം സമുദായത്തിലെ സാമാന്യ വിവരമുള്ളവരുടെ അഭിപ്രായം .അതവര്‍ തുറന്നു പറയാറുണ്ട്‌ .


എന്നാല്‍ വസ്തുത എന്താണ് ? പരിശുദ്ധ ഖുര്‍ആനിന്റെയും സ്ഥിരപ്പെട്ട ഹദീസിന്റെയും (പ്രവാചകനില്‍ (സ ) നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂ നതകളില്ലാത്ത്ത പരമ്പരകളോട് കൂടിയ വാക്കുകള്‍ ,പ്രവര്‍ത്തികള്‍ ,മൌനാനുവാദങ്ങള്‍ എന്നിവ ) അടിസ്ഥാനത്തില്‍ സമകാലിക മുസ്ലിം സമുദായത്തെ പരിഷ്കരിക്കുന്നതിനു വേണ്ടി ശ്രമിക്കുന്നവരാണ് ഇസ്ലാഹികള്‍ .
ഇസ്ലാഹ് എന്ന വാക്കിന്റെ അര്‍ഥം കേടു വന്നത് നന്നാക്കുക എന്നാണു .
ഖുര്‍ആനിക വചനങ്ങളുടെ പിന്ബലമോ പ്രവാചകന്‍ (സ ) നിര്‍ദ്ദേശങ്ങളോ ഇല്ലാത്ത ധാരാളം അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും മുസ്ലിം സമുദായത്തില്‍ നില നില്‍ക്കുന്നുണ്ട് .


അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് മരിച്ചവര്‍ (മഹാന്മാര്‍ ) കേള്‍ക്കുമെന്നും , അവരെ അകലെ നിന്നും വിളിച്ചാല്‍ സഹായിക്കുമെന്നുമുള്ള വിശ്വാസമാണ്. ( കേരളത്തില്‍ ജീവിക്കുന്നഒരാള്‍ മുഹിയദ്ദീന്‍ ശൈഖെ രക്ഷിക്കണേ.... എന്ന് വിളിച്ചാല്‍ ബാഗ്ദാദില്‍ അന്ത്യ വിശ്രമം കൊള്ളുന്ന മഹാനായ മുഹിയദ്ദീന്‍ ഷെയ്ഖ്‌ (റ ) അത് കേള്‍ക്കുമെന്നും വിളിച്ച ആളുടെ വായ കൂടുന്നതിനു മുന്‍പ് തന്നെ ഉത്തരം നല്‍കുമെന്നുമാണ് വാദം )
അത് പോലെ തന്നെ മറ്റൊരുഅപകടകരമായ വാദം ഭരണമില്ലാത്ത ദീന്‍ (മതം) അപൂര്‍ണ്ണമാണ് എന്നതാണ് .അതിന്റെ ഏറ്റവുംവലിയ ശത്രുക്കളിലൊന്നു ജനാതിപത്യവും ! ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഒരു ദൈവം പോയി മറ്റൊരു ദൈവം വന്നു എന്ന് പ്രസ്താവിച്ചു സന്തോഷിക്കാതിരുന്നവരാണ് ഇവര്‍ ! അനിസ്ലാമിക ഗോവെര്‍മെന്റില്‍ ഉദ്യോഗം നിഷിദ്ധമാണെന്ന് മാത്രമല്ല അനിസ്ലാമിക ഭരണ കൂടതിന്റെ ഭാഗ ഭാക്കവുന്നത് മതത്തില്‍ നിന്നും പുറത്തു പോകുവാന്‍ കാരണമാകുന്ന ശിര്‍ക്ക്‌ (ബഹു ദൈവ ആരാധന ) ആണെന്നും പറഞ്ഞു വെച്ചു.


ഇവര്‍ക്കെതിരില്‍ പരിശുദ്ധ ഖുറാനും പ്രവാചകന്‍ (സ )യുടെ ചര്യയും മുന്നില്‍ വെച്ച് ഗുണകാംക്ഷയോടെ സംവദിക്കുന്നവരാന് ഇസ്ലാഹികള്‍ . കേരളത്തിലെ സംഘടിത രൂപത്തിന് കേരള നദുവതുല്‍ ‍ മുജാഹിദീന്‍‍ (കെ .എന്‍ .എം )എന്ന് പറയുന്നു ..


ആമുഖം ചുരുക്കുകയാണ് .വിഷയത്തിലേക്ക് വന്നാല് ഈ പോസ്റ്റിന്റെ ഉദേശ്യം, ബ്ലോഗ് സമൂഹത്തിലെ യുക്തി വാദികളായ ചില ബുദ്ധി ജീവി നാട്ട്യക്കാര് സമുദായത്തിലെ വിഭിന്ന ചിന്താഗതികളും അനിസ്ലാമിക ആചാര അനുഷ്ട്ടാനങ്ങളും ചൂണ്ടി കാട്ടി പരിശുദ്ധ ഇസ്ലാമിനെയും പ്രവാചകന്‍(സ ) യെയും  അവഹേളിക്കുന്നത് ഇപ്പോള് വളരെ കൂടുതലാകുന്നു എന്ന വസ്തുത ചൂണ്ടി കാണിക്കുവാനാണ്  . മതെതരത്വമെന്നാല്‍ എല്ലാ മതങ്ങളും കൂടിയ ഒരു അവിയല്‍ മതം എന്ന കാഴ്ചപ്പാട് വളര്‍ത്തിയെടുക്കുവാന്‍ ബുദ്ധി ജീവി നാട്യക്കാരായ ചില ബ്ലോഗ്ഗര്‍മാര്‍ ശ്രമിക്കുന്നതായി ബ്ലോഗ്‌ ലോകത്തെ സമീപ കാല ചര്‍ച്ചകളും പ്രതികരണങ്ങളും ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം . ഇത്തരക്കാരുടെ ഏറ്റവും വലിയ വിലങ്ങു തടി ഇസ്ലാം മതമാണെന്നും വ്യക്തം . ഇതര മതസ്ഥരുടെ ആചാരാനുഷ്ടാനങ്ങള്‍ പിന്തുടരുന്നത് കര്‍ശനമായും വിലക്കിയ മതമാണ്‌ ഇസ്ലാം .അതാണ്‌ ഇവരെ പ്രകൊപിപ്പിക്കുന്നതും .


മുസ്ലിം സ്ത്രീകളുടെ വേഷം , തീവ്രവാദം, തുടങ്ങി എന്തും ഇവര്‍ ഭംഗിയായി ഇസ്ലാമിനെ അടിക്കുവാനുള്ള വടിയായി ഉപയോഗിക്കുന്നു .


ബ്ലോഗ്‌ ലോകത് ഇസ്ലാം ചര്ച്ചയാക്കപ്പെടുന്നതില്‍ 80 ശതമാനവും പങ്കു യുക്തി വാദികളുടെ ബ്ലോഗുകളിലാണ്. ഏറ്റവും അധികം കമന്റ്‌കളും അവിടെ തന്നെ.


ഇവര്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയും, പരിശുദ്ധ ഖുര്‍ ആനിലോ പ്രവാചകന്റെ (സ ) ചര്യയിലോ അവരുടെ വാദങ്ങള്‍ക്ക് തെളിവ് നല്‍കാതെ സമകാലിക മുസ്ലിം സമുദായത്തിലെ അനാചാരങ്ങളെ തെളിവായി ഉദ്ധരിച്ചു കേമന്‍‍ ചമയുകയും ചെയ്യുന്നു . മറ്റു ചിലപ്പോള്‍ ഇസ്ലാമിന്റെ തനതായ നിയമ നിര്‍ദേശങ്ങള്‍ കാലഘട്ടത്തിനു യോജിക്കാത്തത് എന്ന് സ്വന്തമായി നിഗമനത്തിലെത്തി മഹാ സംഭവമായി അവതരിപ്പിക്കും . ഇത് അവസാനിപ്പിക്കണം . പരിശുദ്ധ ഖുര്‍ ആന്‍ വ്യാഖ്യാനിക്കുമ്പോള്‍‍ അത് അവതരിക്കപ്പെട്ട സാഹചര്യം വളരെ പ്രധാനമാണ് .എന്ന് മാത്രമല്ല ഓരോ ഖുര്‍ ആന്‍‍ വാക്യങ്ങളും അവതരിപ്പിക്കപ്പെട്ട പശ്ചാത്തലം പരിഗണിക്കാതുള്ള വ്യാഖ്യാനം മുസ്ലിം സമുദായം അന്ഗീകരിക്കുന്നുമില്ല .
ജീവനോടെ ഭൂമിയില്‍ ഇരിക്കുമ്പോള്‍ മദ്യം കഴിക്കാതിരിക്കുന്ന മനുഷ്യര്‍ മരിച്ച് അരൂപികളായി ചെല്ലുമ്പോള്‍ ആഘോഷിക്കാന്‍ മദ്യപ്പുഴകള്‍ ഒഴുക്കുന്ന അബ്കാരി കോണ്‍ട്രാക്ടറുടെ തലത്തിലേക്ക് അള്ളായെ തരം തഴ്ത്തുന്ന മൊഹമ്മദാണ്, അനുയായികള്‍ക്ക് ആദരണീയനായ വ്യക്തി. ഇവിടെയും മൊഹമ്മദിന്റെ അസംബന്ധം അള്ളായുടെ തലയിലായി.
ഈ വാക്കുകള്‍ മൊഹമ്മദ് മദ്യ ലഹരിയിലായിരിക്കാം എഴുതിയത്. '
തലമറയ്ക്കല്‍ പുണ്യമെന്ന് ക്രിസ്ത്യാനികളുടെ ദൈവമായ യേശു എവിടെയും പറഞ്ഞിട്ടില്ല. വസ്ത്രധാരണത്തിനോ മൂത്രമൊഴിക്കാനോ അപ്പിയിടാനോ ഭക്ഷണം കഴിക്കാനോ മൊഹമ്മദ് നിയമമുണ്ടാക്കിയ പോലെ യേശു നിയമമുണ്ടാക്കിയിട്ടില്ല.
താന്‍ ജനിക്കുന്നതിനും 700 വര്വര്‍ഷം മുമ്പ് എഴുതിയ പുസ്തകം വ്യജമാണെന്ന് ഒരാള്‍ പറയുന്നത് ലോക ചരിത്രത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തമായിട്ടേ എനിക്ക് തോന്നുന്നുള്ളു. ആ വിഡ്ഢിത്തം വിശ്വസിച്ച് ബൈബിളിലും തോറയിലും പറയുന്ന കാര്യങ്ങളെ തിരുത്താന്‍ ഇറങ്ങിപ്പുറപ്പെടുക എന്നത് സുബോധത്തിന്റെ ലക്ഷണമല്ല. കുടിലതയാണ്.


വ്യാജമെന്നു മുദ്ര കുത്തിയ പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ ഉപയോഗിക്കുന്നതു തന്നെ മഹാ മോശമല്ലേ ഷാന്‍? യഹുദരേയും ക്രിസ്ത്യാനികളെയും അവര്‍ വിശ്വസിക്കുന്നതുമായി വിടുക. അതല്ലേ ആരോഗ്യകരമായ സംഗതി. അല്ലാതെ അവരുടെ പുസ്തകം വ്യജമാണ്. അതിനു ഞാന്‍ തെളിവു നല്‍കാം എന്നൊക്കെ പൊതു വേദികളില്‍ പറയുന്നത് മത സ്പര്‍ദ്ധ ഉണ്ടാക്കും. വലിയ കലാപങ്ങള്‍ വരെ ഉണ്ടാകും ഇസ്ലാം ഇന്ന് ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുകയാണ്. ഈ വിധ പരാമര്‍ശങ്ങള്‍ തുടര്‍ന്നാല്‍ ആ പ്രതിസന്ധിയുടെ ആക്കം വര്‍ദ്ധിക്കാനേ അതുപകരിക്കൂ.


പടിഞ്ഞാറന്‍ നാടുകളിഒക്കെ ഇസ്ലാമിനെതിരെ ശക്തമായ മനോഭാവം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. അനാവശ്യ വിവാദങ്ങളുണ്ടാക്കി ആ മനോഭാവത്തിനാഴം കൂട്ടാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കും.


ഞാന്‍ എഴുതുന്നത് മുസ്ലിങ്ങള്‍ക്കെതിരെയോ ഇസ്ലാമിനെതിരെയോ അല്ല. ഇസ്ലാമിലെ ചില വിശ്വാസങ്ങള്‍ക്കെതിരെയും ചില തീവ്ര മുസ്ലിങ്ങളുടെ നിലപാടുകള്‍ക്കെതിരെയും ഖുറാനിലെ അസംബന്ധങ്ങള്‍ക്കെതിരെയുമാണ്. ഖുറാന്റെ അടിസ്ഥാനത്തില്‍ ബൈബിള്‍ തിരുത്താന്‍ നടത്തുന്ന ജുഗുപ്സക്കെതിരെ ആണ്. ഖുറാനില്‍ അള്ളായുടെ പേരില്‍ എഴുതി വച്ചിരിക്കുന്ന അസംബന്ധങ്ങള്‍ കാണാതെ ബൈബിളില്‍ നിന്നും പലതും ചികഞ്ഞെടുക്കുന്നതിനെതിരെയാണ്. അതൊന്നും മനസിലാകാതെ എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചിട്ടൊന്നും കാര്യമില്ല.

യേശു ദൈവമാണെന്നത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. ദൈവം മനുഷ്യനായി അവതരിച്ചു എന്നാണവര്‍ വിശ്വസിക്കുന്നത്. മനുഷ്യരൂപത്തില്‍ വന്ന ദൈവം മനുഷ്യരേപ്പോലെയല്ലാതെ മൃഗങ്ങളേപ്പോലെ പെരുമാറണം എന്നു പറയാന്‍ പറ്റില്ല. മനുഷ്യരേപ്പോലെ ഭക്ഷണം കഴിച്ചും ഉറങ്ങിയും ശ്വസിച്ചും ഒക്കെയാണദ്ദേഹം ജീവിച്ചത്. അതു കൊണ്ട് പ്രര്‍ത്ഥിച്ചതും അതിന്റെ ഭാഗമാണ്. ഇതൊക്കെ ക്രിസ്തു മതമെന്ന മതത്തിന്റെ വിശ്വാസങ്ങളുടെ ഭാഗമാണ്. മൊഹമ്മദിന്‌ അള്ളാ ഇറക്കിക്കൊടുത്തതാണ്, ഖുറാന്‍ എന്ന വിശ്വാസം പോലെ മൊഹമ്മദ് സ്വര്‍ഗത്തില്‍ ചെന്ന് അള്ളായെ കണ്ടു എന്ന വിശ്വാസം പോലെ. ഇതിനൊക്കെ തെളിവന്വേഷിക്കുന്നത് അര്‍ത്ഥ ശൂന്യമായ സംഗതിയാണ്. അതു കൊണ്ട് ഇതിനൊക്കെ എന്തു തെളിവാണു താങ്കളുടെ കയ്യിലുള്ളത് എന്നു ഞാന്‍ ചോദിക്കുന്നില്ല.


ദൈവ വിശ്വാസം എന്നതു തന്നെ അന്ധമായ ഒരു വിശ്വാസമാണ്. അതിനു തെളിവന്വേഷിക്കുന്നത് അസംബന്ധവും. മുസ്ലിങ്ങള്‍ വിശ്വസിക്കുന്നതു പോലെ തെളിയിക്കാന്‍ ആകാത്ത ചിലതൊക്കെ ക്രിസ്ത്യാനികളും വിശ്വസിക്കുന്നു. മുസ്ലിങ്ങള്‍ വിശ്വസിക്കുന്നതും ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നതുമെനിക്ക് ഒരു പോലെയാണ്. ഒന്നിനു തെളിവന്വേഷിക്കുന്നതും അതൊക്കെ പൊതു വേദിയില്‍ പ്രകോപനപരമായി പ്രസംഗിക്കുന്നതും തെറ്റുതന്നെയാണ്.. രണ്ടു കൂട്ടരും അവരവര്‍ വിശ്വസിക്കുന്നത് വിശ്വസിച്ച് സ്വന്തം വിശ്വാസത്തിലൊതുങ്ങി നിന്നാല്‍ പ്രശ്നങ്ങളുണ്ടാകില്ല ഒരാളുടെ വിശ്വാസം തിരുത്താന്‍ ഇറങ്ങിപ്പുറപ്പെടുമ്പോഴാണു അതിനു മറുപടികള്‍ ഉണ്ടാകുന്നത്. മറുപടി ഉണ്ടാകുന്നത് ഇഷ്ടമില്ലാത്തവര്‍ തിറ്റുത്താന്‍ തുനിയരുത്
ഖുറാനിലെ പകുതിയോളം പരാമര്‍ശങ്ങള്‍ ആര്‍ക്കും എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന അബദ്ധ പഞ്ചാംഗങ്ങളാണ്.
മുകളില്‍ കാണുന്ന അഭിപ്രായങ്ങള്‍ കാളിദാസന്‍ എന്ന ബ്ലോഗ്ഗരുടെതാണ് . ചാണക്യന്‍     ഇ എ ജബ്ബാര്‍  അങ്ങനെ  ധാരാളം പേരുണ്ട്  പോസ്റ്റ്‌ എഴുതിയും  കമന്റ്‌  എഴുതിയും ഇസ്ലാമിനെ അവഹെളിക്കുന്നവര്‍ .വെറുതെ അഭിപ്രായങ്ങള്‍ പറയുക മാത്രമല്ല അതിനെതിരില്‍ പ്രതികരിക്കുന്നവര്‍ മത തീവ്രവാദികളും അസഹിഷ്ണുക്കള്മാണെന്നാണ് പ്രചരിപ്പിക്കുന്നത് . ഇത്തരക്കാര്‍ ബ്ലോഗ്‌ ലോകം കയ്യടക്കി വെച്ചിരിക്കുകയാണ്. ഇവര്‍ക്കെതിരെ ശക്തമായ പ്രതിരോധങ്ങള്‍ ഇല്ല എന്നല്ല , ലതീഫ്‌ മാസ്റ്റര്‍ ,കാട്ടിപ്പരുത്തി ,ബീമാ പള്ളി തുടങ്ങി ചുരുക്കം ചിലര്‍ മാത്രമാണ് ഉള്ളത് .(അവരുടെ ബ്ലോഗുകള്‍ ഈ ബ്ലോഗിന്റെ സൈഡ് ബാറിലെ വായന ശാല എന്ന ഭാഗത്ത്‌ കാണാം )
ഇസ്ലാഹി പ്രസ്ഥാനത്തിലെ നിര്‍ഭാഗ്യകരമായ പിളര്‍പ്പ് മതപ്രബോധന രംഗത്തെ ചെറിയ തോതിലെങ്കിലും പിന്നോക്കം വലിച്ചിട്ടുണ്ട് എന്നത് യഥാര്ത്യമാണ് .ഇസ്ലാഹി പ്രസ്ഥാനത്തിലെ മുന്‍ഗാമികള്‍ തെളിച്ച പാതയിലൂടെയാണ് സമുദായത്തിലെ മറ്റു സംഘടനകള്‍ പിന്നീട് സഞ്ചരിച്ചത് , എന്നാല്‍ ഇവിടെ ഇസ്ലാഹികള്‍ പിന്നോക്കം പോയില്ലേ എന്ന് ആശങ്കപ്പെടുന്നു .ബ്ലോഗിങ് രംഗം ഇസ്ലാഹികള്‍ക്ക് അന്യമാകരുത് .വിശുദ്ധ ഇസ്ലാമിനെയും പ്രവാചകന്‍ (സ ) യെയും വിമര്‍ശിക്കുന്നതിനു നാം എതിരല്ല , പക്ഷെ നമുക്കുള്ള മറുപടി നമ്മള്‍ പറയും .വിമര്‍ശകര്‍ അത് കൂടി കേള്‍ക്കണം എന്ന് മാത്രം .


മറുപടികള്‍ അഭിപ്രായങ്ങളായല്ല വേണ്ടത് സ്വന്തമായി ബ്ലോഗ്‌ എഴുതി ആവട്ടെ .കാരണം  ഇവരുടെ ബ്ലോഗിന് ചുറ്റും വിശ്വാസികള്‍ വട്ടം ചുറ്റി നടക്കണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്.ഇവരുടെ  ബ്ലോഗുകള്‍ വായിച്ച ശേഷം മറുപടി നമ്മുടെ സ്വന്തം ബ്ലോഗില്‍ എഴുതുക .ഇവരുടെ ബ്ലോഗിലെ കമന്റുകളില്‍ നമ്മുടെ  ബ്ലോഗിലേക്ക് ലിങ്ക് നല്‍കുക . അതായിരിക്കും ഉചിതം . ലിങ്ക് നല്‍കുവാന്‍ അവരുടെ ബ്ലോഗ്‌ പോസ്റ്റിന്റെ അടിയിലുള്ള കമന്റ്‌ ഫോമില്‍ താഴെ കാണുന്നത് കോപ്പി ചെയ്‌താല്‍ മതി :NB:  'your blog post link here'എന്നത് മാറ്റി മറുപടി പോസ്റ്റിലേക്കുള്ള ലിങ്ക് ചേര്‍ക്കാന്‍ മറക്കരുത്.


ഒന്ന്  കൂടി, ബ്ലോഗ്‌ ലോകത്തു നടന്ന ഈ സംഭവം വായിക്കുക. ഇത്തരം   അനാരോഗ്യ പ്രവണതകളെ കരുതിയിരിക്കുക.

വ്യാഴാഴ്‌ച, മേയ് 13 by Noushad Vadakkel · 20അഭിപ്രായങ്ങള്‍

ചൊവ്വാഴ്ച, മേയ് 4

മലയാളം ഹദീസ് പഠനം 6

അവലംബം : http://blog.hudainfo.com/2010/05/6-2642010-252010.htmlഫേസ് ബുക്ക്‌ , ട്വിറ്റെര്‍, ഗൂഗിള്‍ ബസ് തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍.

അബ്ദുല്ലാഹിബിന് അംറിബിന് ആസി(റ)യില് നിന്ന്: നബി(സ) പ്രസ്താവിച്ചു: ഇഹലോകം ചില ഉപകരണങ്ങളാണ്. ഐഹികവിഭവങ്ങളില് ഉത്തമമായത് സത്യസന്ധയായ സ്ത്രീയാകുന്നു. (മുസ്ലിം)

അബൂഹുറൈറ(റ) നിവേദനം: എന്റെ അടിമ എന്നെ കണ്ടുമുട്ടുവാന് ഉദ്ദേശിച്ചാല് ഞാന് അവനെയും കണ്ടുമുട്ടുവാന് ആഗ്രഹിക്കും. വെറുത്താല് ഞാന് അവനെയും വെറുക്കും എന്ന് അല്ലാഹു പറഞ്ഞതായി നബി(സ) അരുളി. (ബുഖാരി : 9-93-595)

അനസ്(റ) പറയുന്നു: നബി(സ) അരുളി: ആദമിന്റെ മക്കള് വലുതായികൊണ്ടിരിക്കും. അവന്റെ രണ്ട് കാര്യങ്ങളും വലിയതായിക്കൊണ്ടിരിക്കും. ധനത്തോടുള്ള സ്നേഹവും വയസ്സിനോടുള്ള വ്യാമോഹവും. (ബുഖാരി : 8-76-430)

ആയിശ(റ)യില് നിന്ന് നിവേദനം: നബി(സ) പറഞ്ഞു. ഏതൊരു കാര്യത്തിലും ദയ അലങ്കാരമാണ്. അത് നീക്കം ചെയ്യപ്പെട്ടാല് ഏതും വികൃതമാണ്. (മുസ്ലിം)

നവാസി(റ)ല് നിന്ന് നിവേദനം: നന്മ-തിന്മയെ സംബന്ധിച്ച് ഒരിക്കല് നബി(സ) യോട് ഞാന് ചോദിച്ചപ്പോള് അവിടുന്ന് പറഞ്ഞു. സല്സ്വഭാവമാണ് യഥാര്ത്ഥത്തില് നന്മ. നിന്റെ ഹൃദയത്തില് സംശയമുളവാക്കുകയും ജനങ്ങളറിയല് നിനക്ക് വെറുപ്പുണ്ടാവുകയും ചെയ്യുന്നതേതോ അതാണ് തിന്മ. (മുസ്ലിം)

അബുദ്ദര്ദാഅ്(റ) നിവേദനം ചെയ്യുന്നു: നബി(സ) പ്രഖ്യാപിച്ചു: അന്ത്യദിനത്തില് സത്യവിശ്വാസിയുടെ തുലാസില് സല്സ്വഭാവത്തേക്കാള് ഘനംതൂങ്ങുന്ന മറ്റൊന്നുമില്ല. നിശ്ചയം നീച വാക്കുകള് പറയുന്ന ദുസ്വഭാവിയോട് അല്ലാഹു കോപിക്കുക തന്നെ ചെയ്യും. (തിര്മിദി)

ആയിശ(റ)യില് നിന്ന് നിവേദനം: തിരുദൂതന്(സ) പറയുന്നത് ഞാന് കേട്ടു. ഒരു സത്യവിശ്വാസിക്ക് തന്റെ സല്സ്വഭാവം കൊണ്ട് (സദാ) വ്രതമനുഷ്ഠിക്കുകയും നമസ്കരിക്കുകയും ചെയ്യുന്നവന്റെ പദവികളാര്ജ്ജിക്കാന് കഴിയും. (അബൂദാവൂദ്) (ഉത്തമസ്വഭാവംകൊണ്ട് നമസ്കരിക്കുന്നവന്റെയും നോമ്പനുഷ്ഠിക്കുന്നവന്റെയും പ്രതിഫലം നേടാന് കഴിയും)

അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: മനുഷ്യരെ സ്വര്ഗ്ഗത്തില് പ്രവേശിപ്പിക്കുന്ന മിക്കകാര്യങ്ങളെ സംബന്ധിച്ചും റസൂല്(സ) ചോദിക്കപ്പെടുകയുണ്ടായി. അവിടുന്ന് മറുപടി പറഞ്ഞു. സല്സ്വഭാവവും അല്ലാഹുവിനോടുള്ള ഭക്തിയുമാണത്. മനുഷ്യരെ നരകത്തില് പ്രവേശിപ്പിക്കുന്ന ഒരുപാട് കാര്യങ്ങളെ സംബന്ധിച്ചും അവിടുന്ന് ചോദിക്കപ്പെട്ടു. വായയും ഗുഹ്യസ്ഥാനവുമാണത്. എന്ന് തിരുദൂതന്(സ) അപ്പോള് മറുപടി പറഞ്ഞു. (തിര്മിദി)

ആയിശ(റ)യില് നിന്ന് നിവേദനം: നിശ്ചയം, നബി(സ) അരുള് ചെയ്തു. അല്ലാഹു ദയയുള്ളവനും ദയ ഇഷ്ടപ്പെടുന്നവനുമത്രെ. മാത്രമല്ല, പരുഷസ്വഭാവത്തിനോ, മറ്റേതെങ്കിലും കാര്യങ്ങള്ക്കോ നല്കാത്ത പ്രതിഫലം കാരുണ്യത്തിന് അവന് നല്കുന്നതുമാണ്. (മുസ്ലിം)

ജരീര് (റ) വില് നിന്ന് നിവേദനം: റസൂല്(സ) പറയുന്നത് ഞാന് കേട്ടു. വല്ലവനും കാരുണ്യം സ്വയം വിലങ്ങിയാല് സര്‍വ്വ നന്മകളും അവനും വിലക്കപ്പെട്ടു. (മുസ്ലിം) (കരുണയില്ലാത്തവന് എന്തുമാത്രം സദ് വൃത്തനാണെങ്കിലും അവന് നല്ലവനായി ഗണിക്കപ്പെടുകയില്ല)

ഇബ്നുമസ്ഊദ്(റ) വില് നിന്ന് നിവേദനം: റസൂല്(സ) അരുളി: നരകം നിഷിദ്ധമായവനോ നരകത്തിന് നിഷിദ്ധമായവനോ ആരെന്ന് ഞാന് പറഞ്ഞുതരട്ടെയോ? ജനങ്ങളോട് അടുപ്പവും സൌമ്യശീലവും സഹിഷ്ണുതയും വിട്ടുവീഴ്ചാ മനഃസ്ഥിതിയുമുള്ളവര്ക്കെല്ലാം അത് നിഷിദ്ധമാണ്. (തിര്മിദി) (ശാശ്വതമായി അവര് നരകത്തില് താമസിക്കേണ്ടിവരികയില്ല)

ഇബ്നു അബ്ബാസി(റ)ല് നിന്ന് നിവേദനം: അശജ്ജ് അബ്ദുല് ഖൈസിനോട് ഒരിക്കല് നബി(സ) പറഞ്ഞു. അല്ലാഹുവിനിഷ്ടമുള്ള രണ്ട് സ്വഭാവങ്ങള് നിന്നിലുണ്ട്. 1. സഹിഷ്ണുത 2. സൌമ്യത. (മുസ്ലിം)

അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) തറപ്പിച്ചുപറഞ്ഞു. ധര്മ്മം ധനത്തെ കുറക്കുകയില്ല. ആര്ക്കും സഹിഷ്ണുത നിമിത്തം പ്രതാപത്തെയല്ലാതെ അല്ലാഹു വര്ദ്ധിപ്പിക്കുകയില്ല. വിനയം കാണിക്കുന്നവരെ അവന് ഉയര്ത്തുക തന്നെ ചെയ്യും. (മുസ്ലിം)

സൌബാനി(റ)ല് നിന്ന്: റസൂല് തിരുമേനി(സ) പറയുന്നത് ഞാന് കേട്ടു: നീ ധാരാളം സുജൂദ് ചെയ്യണം . എന്തുകൊണ്ടെന്നാല് അല്ലാഹുവിനുവേണ്ടി നീ ചെയ്യുന്ന ഒരു സുജൂദിന് പകരം അല്ലാഹു നിന്നെ ഒരുപടി ഉയര്ത്തുകയും അതുകൊണ്ട് തന്നെ ഒരുപാപം നിനക്ക് പൊറുത്തുതരികയും ചെയ്യും. (മുസ്ലിം)

സുഹൈബി(റ)ല് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: സ്വര്ഗ്ഗവാസികള് സ്വര്ഗ്ഗത്തില് പ്രവേശിച്ചതിനു ശേഷം അല്ലാഹു ചോദിക്കും. കൂടുതല് വല്ലതും നിങ്ങള് ആഗ്രഹിക്കുന്നുവോ? അന്നേരം അവര് പറയും. ഞങ്ങളുടെ മുഖത്തെ നീ പ്രകാശിപ്പിച്ചില്ലേ? സ്വര്ഗ്ഗത്തില് നീ ഞങ്ങളെ പ്രവേശിപ്പിക്കുകയും നരകത്തില് നിന്ന് നീ രക്ഷിക്കുകയും ചെയ്തില്ലേ? (അതില് കൂടുതല് മറ്റൊന്നും ഞങ്ങള് ആഗ്രഹിക്കുന്നില്ല) തല്സമയം അല്ലാഹു ഹിജാബിനെ നീക്കം ചെയ്യും. (അപ്പോള് അവര്ക്ക് റബ്ബിനെ കാണാന് കഴിയും) തങ്ങളുടെ നാഥനിലേക്ക് നോക്കുന്നതിലുപരി ഇഷ്ടപ്പെട്ട മറ്റൊന്നും അവര്ക്ക് കൊടുക്കപ്പെട്ടിട്ടുണ്ടായിരിക്കുകയില്ല. (മുസ്ലിം)

അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: സ്വര്ഗ്ഗത്തില് നിങ്ങളിലേറ്റവും താഴെ നിലയിലുള്ളവനെപ്പറ്റി അല്ലാഹു ഇപ്രകാരം പറയുന്നതായിരിക്കും. നിങ്ങള്ക്കാവശ്യമുള്ളത് നിങ്ങള് ആഗ്രഹിച്ചുകൊള്ളൂ. അപ്പോള് അതും ഇതും അവന് ആഗ്രഹിക്കും. നിനക്ക് ആവശ്യമുള്ളതെല്ലാം നീ ആഗ്രഹിച്ച് കഴിഞ്ഞോ? എന്നവനോട് ചോദിച്ചാല് അവന് അതെ എന്ന് മറുപടി പറയും. തത്സമയം അല്ലാഹു പറയും. നീ ആഗ്രഹിച്ചതും അതിന്റത്രയുള്ളതും നിനക്കുണ്ട്. (മുസ്ലിം)

അനസി(റ)ല് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: നിശ്ചയം സ്വര്ഗ്ഗത്തില് ചില അങ്ങാടികളുണ്ട്. വെള്ളിയാഴ്ച തോറും ജനങ്ങളവിടെ ചെല്ലും. അന്നേദിവസം വടക്കു നിന്ന് അടിച്ചുവീശുന്ന കാറ്റ് അവരുടെ വസ്ത്രങ്ങളിലും മുഖത്തും മണ്ണുവാരി വിതറും. ഉടനെ അവര് കൂടുതല് സൌന്ദര്യവും കൌതുകവുമുള്ളവരായിത്തീരുന്നു. അവരുടെ ബന്ധുക്കള് അവരോട് പറയും. നിശ്ചയം നിങ്ങള്ക്ക് കൂടുതല് സൌന്ദര്യവും സന്തോഷവും ലഭിച്ചിട്ടുണ്ട്. അവര് മറുപടി പറയും. അല്ലാഹുവാണ, ഞങ്ങള് പോയശേഷം നിങ്ങളും സൌന്ദര്യമുള്ളവരും സുമുഖന്മാരുമായി മാറിയിട്ടുണ്ട്. (മുസ്ലിം)

അബൂസഈദും(റ) അബൂഹുറയ്റ(റ) യും നിവേദനം ചെയ്യുന്നു: റസൂല്(സ) പറഞ്ഞു: സ്വര്ഗ്ഗവാസികള് സ്വര്ഗ്ഗത്തില് പ്രവേശിച്ചാല് ഒരാള് വിളിച്ചുപറയും: നിങ്ങള് എന്നെന്നും മരണപ്പെടാതെ ജീവിക്കുന്നവരാണ്. മാത്രമല്ല, നിങ്ങള് എന്നും ആരോഗ്യമുള്ളവരായിരിക്കും. നിങ്ങള് ഒരിക്കലും വൃദ്ധരാവുകയില്ല. സുഖലോലുപന്മാരായിരിക്കും. നിങ്ങളൊരിക്കലും ക്ളേശം അനുഭവിക്കുകയില്ല. (മുസ്ലിം)

മുഗീറ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: മൂസാനബി (അ) ഒരിക്കല് തന്റെ റബ്ബിനോട് ചോദിച്ചു: സ്വര്ഗ്ഗവാസികളില് താഴ്ന്ന പദവിയിലുള്ളവനാരാണ്? റബ്ബ് പറഞ്ഞു: സ്വര്ഗവാസികള്ക്ക് സ്വര്ഗ്ഗത്തില് പ്രവേശനം നല്കപ്പെട്ടതിനുശേഷം വന്നുചേരുന്ന ഒരാളായിരിക്കും അത്. നീ സ്വര്ഗ്ഗത്തില് പ്രവേശിച്ചുകൊള്ളൂ എന്ന് അയാളോട് പറയപ്പെടുമ്പോള് അവന് പറയും. നാഥാ! ജനങ്ങള് തങ്ങളുടെ ഇരിപ്പിടങ്ങളില് സ്ഥലം പിടിച്ചിരിക്കെ ഞാനെങ്ങനെ പ്രവേശിക്കും? തദവസരത്തില് അദ്ദേഹത്തോട് ചോദിക്കപ്പെടും: ഇഹലോകത്തെ രാജാക്കന്മാരില് ഒരു രാജാവിന്റെ അധീനത്തിലുള്ളത്ര വിസ്തൃതി നിനക്കുണ്ടായാല് നീ തൃപ്തിപ്പെടുമോ? അന്നേരം അവന് പറയും: നാഥാ! ഞാന് അതുകൊണ്ട് തൃപ്തിപ്പെടും. അല്ലാഹു പറയും: എന്നാല് അതും അതിന്റെ നാലിരട്ടിയും നിനക്കുണ്ട്. അഞ്ചാംപ്രാവശ്യം അവന് പറയും. നാഥാ! ഞാന് തൃപ്തിപ്പെട്ടു. അല്ലാഹു പറയും. എന്നാല് ഇതും ഇതിന്റെ പത്തിരട്ടിയും നീ ആഗ്രഹിക്കുന്നതും നിന്റെ കണ്ണ് ആസ്വദിക്കുന്നതും നിനക്കുള്ളതാണ്. അവന് പറയും. നാഥാ! ഞാന് തൃപ്തിപ്പെട്ടു. മൂസാനബി (അ) ചോദിച്ചു: നാഥാ, സ്വര്ഗ്ഗവാസികളില് ആരാണ് ഉന്നതന്മാര്? അവന് പറയും: എന്റെ കൈകൊണ്ട് ഞാന്തന്നെ പ്രതാപം നട്ടുവളര്ത്തുകയും അതിനെ മുദ്രചെയ്യുകയും ചെയ്തിട്ടുള്ളവരാണവര്. കണ്ണുകള്ക്ക് കാണാനോ കാതുകള്ക്ക് കേള്ക്കാനോ മനുഷ്യഹൃദയങ്ങള്ക്ക് ഊഹിക്കാനോ കഴിയാത്തതാണ് നാം അവര്ക്കു വേണ്ടി തയ്യാര് ചെയ്തിട്ടുള്ളവ. (മുസ്ലിം)

ജാബിറി(റ)ല് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: സ്വര്ഗ്ഗവാസികള് അവിടെ തിന്നുകയും കുടിക്കുകയും ചെയ്യും. അവര് വെളിക്കിരിക്കുകയോ മൂക്ക് പിഴിയുകയോ മൂത്രമൊഴിക്കുകയോ ചെയ്യുകയില്ല. പക്ഷേ അവര് കഴിക്കുന്ന ആഹാരം കസ്തൂരിമണം വീശുന്ന ഏമ്പക്കമായി രൂപാന്തരപ്പെടും. ശ്വാസോഛാസം പോലെ (നിഷ്പ്രയാസം അവര് തസ്ബീഹും തഹ്ലീലും നിര്‍വ്വഹിക്കുന്നതാണ് ) (മുസ്ലിം)

ഹയ്യാനി(റ)ല് നിന്ന് നിവേദനം: അലി(റ) എന്നോട് പറഞ്ഞു: റസൂല്(സ) എന്നെ നിയോഗിച്ച ലക്ഷ്യത്തില് നിങ്ങളെ ഞാനും നിയോഗിക്കട്ടെ. രൂപം മായിക്കാതെയും ഉയര്ന്ന ഖബറ് തട്ടിനിരത്താതെയും ഒന്നുപോലും നീ ഒഴിച്ചിടരുത്. (മുസ്ലിം)

അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: നബി(സ) പറഞ്ഞു: വ്യാഴാഴ്ചയും തിങ്കളാഴ്ചയും സ്വര്ഗ്ഗത്തിന്റെ കവാടങ്ങള് തുറക്കപ്പെടും. അന്നേരം മുശ്രിക്കല്ലാത്തവന്റെ പാപം പൊറുക്കപ്പെടും. പരസ്പരം വൈരാഗ്യമുള്ളവരുടേതൊഴികെ. അവര് സുല്ഹാകുന്നതുവരെ അവരുടെ കാര്യം നീട്ടിവെക്കാന് മലക്കുകളോട് ഉത്തരവാകും. (മുസ്ലിം)

അബൂഹുറൈറ(റ): നബി(സ) അരുളി: നരകത്തെ ഇച്ഛകള്‍കൊണ്ടും സ്വര്‍ഗ്ഗത്തെ അനിഷ്ട കാര്യങ്ങള്‍ ക്കൊണ്ടും മൂടിപ്പൊതിഞ്ഞിരിക്കുകയാണ്. (ബുഖാരി)

അബ്ദുല്ല(റ) പറയുന്നു: നബി(സ) അരുളി: പരലോകത്തുവെച്ച് ഏറ്റവുമാദ്യം വിധികല്‍പ്പിക്കുക കൊലക്കുറ്റങ്ങളുടെ കാര്യത്തിലാണ്. (ബുഖാരി : 8-76-540)

ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ)ക്ക് നല്‍കിയ ധാരാളം നന്മകള്‍ക്കാണ് കൌസര്‍ എന്ന് പറയുന്നത്. (ബുഖാരി : 8-76-580)

ഉഖ്ബത്തുബ്നു അംറ്(റ) : റസൂല്‍(സ) പറഞ്ഞു: നല്ലത് കാണിച്ച് കൊടുക്കുന്നവന് അത് പ്രവര്‍ത്തിച്ചവന്റെ തുല്യപ്രതിഫലം ലഭിക്കുന്നതാണ്. (മുസ്ലിം)

ഇബ്നു മസ്ഊദി(റ) : നബിതിരുമേനി(സ) മൂന്ന് പ്രാവശ്യം പ്രഖ്യാപിക്കുകയുണ്ടായി. (ഇബാദത്തില്‍) അമിതമായ നിലപാട് കൈക്കൊള്ളുന്നവര്‍ പരാജയത്തിലാണ്.

അബൂസഈദി(റ)ല്‍ നിന്ന് : റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. സദസ്സുകളില്‍ ഉത്തമമായത് അവയില്‍ വെച്ച് ഏറ്റവും വിശാലതയുള്ളതാണ്. (അബൂദാവൂദ്)

ചൊവ്വാഴ്ച, മേയ് 4 by Malayalam Quran / Hadees (മലയാളം ഖുര്ആന് / ഹദീസ്) · 2അഭിപ്രായങ്ങള്‍

ഞായറാഴ്‌ച, മേയ് 2

പറഞ്ഞോളൂ, കേള്‍ക്കാന്‍ എനിക്കിഷ്‌ടമാണ്‌

വൈവാഹിക ജീവിതം മാധുര്യമുള്ളതാവാന്‍...
പരസ്‌പരം അറിയലും ഉള്‍ക്കൊള്ളലും അംഗീകരിക്കലുമാണ്‌ ദാമ്പത്യത്തെ ഊഷ്‌മളമാക്കുന്നത്‌. രണ്ടു മനസ്സുകള്‍ ഒന്നായിത്തീരുന്നതങ്ങനെയാണ്‌. പരസ്‌പരം അറിയാനും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും മറക്കുമ്പോഴാണ്‌ ജീവിതത്തില്‍ പൊട്ടലും ചീറ്റലുമുണ്ടാവുന്നത്‌. ശാരീരിക വികാരങ്ങള്‍ക്കൊപ്പം മാനസിക വികാരവിചാരങ്ങളും കൈമാറ്റം ചെയ്യപ്പെടുമ്പോഴാണ്‌ സ്‌നേഹം ഉരുകിയൊലിക്കുന്നത്‌. എന്നാല്‍ തിരക്കുപിടിച്ച വര്‍ത്തമാന സമൂഹത്തില്‍ ഒന്നിച്ചിരിക്കാനും ഒന്നായിത്തീരാനുമുള്ള അവസരങ്ങളും സാഹചര്യങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ദാമ്പത്യ- കുടുംബ ബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുകയും വിവാഹമോചനങ്ങള്‍ വാര്‍ത്തയല്ലാതായിത്തീരുകയും ചെയ്യുന്നു. ഒന്നു മനസ്സു തുറന്നു സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളാണ്‌ പലപ്പോഴും വിവാഹമോചനം വരെ എത്തുന്നത്‌.
എന്നെ മനസ്സിലാക്കുന്നില്ല, എന്നു തന്നെയാണ്‌ എല്ലാവരുടെയും പരാതി. ഇണയുടെ കുറ്റങ്ങളും കുറവുകളും എണ്ണിയെണ്ണിപ്പറയാന്‍ ഒറ്റശ്വാസം മതി. എന്നാല്‍ യഥാര്‍ഥ പ്രശ്‌നം എന്തെന്ന്‌ തിരിച്ചറിയാനോ തന്റെ ഭാഗത്തുള്ള ശരി തെറ്റുകള്‍ വിലയിരുത്താനോ പലരും ശ്രമിക്കാറില്ല. ആരും വിട്ടുവീഴ്‌ചക്ക്‌ തയ്യാറല്ല.
ഭര്‍ത്താവിനോട്‌ ചോദിച്ചാല്‍ ഭാര്യയാണ്‌ കുറ്റക്കാരി. ഭാര്യയോട്‌ ചോദിച്ചാലോ, നേരെ തിരിച്ചും. രണ്ടുപേരെയും ഒന്നിച്ചിരുത്തി സംസാരിച്ചാലോ, ചില തെറ്റിദ്ധാരണകള്‍...
ഇണയുടെ കുറ്റങ്ങളും കുറവുകളും കണ്ടെത്താനല്ല, നന്‍മകളും ഗുണങ്ങളും കണ്ടെടുക്കാനാവണം നാം ശ്രമിക്കേണ്ടത്‌.
അവളിലെ/ അവനിലെ ഒരു നന്മ നാം കണ്ടെത്തുമ്പോള്‍ അവള്‍/ അവന്‍ നമ്മിലെ നൂറ്‌ നന്‍മകള്‍ കണ്ടെടുക്കും. അവളിലെ/അവനിലെ ഒരു തിന്‍മയാണ്‌ നാം കണ്ടെത്തുന്നതെങ്കില്‍ അവള്‍ /അവന്‍ നമ്മിലെ നൂറ്‌ തിന്‍മകള്‍ കണ്ടെത്താനാവും ശ്രമിക്കുക. അതുകൊണ്ട്‌ നന്മകള്‍ കണ്ടെടുക്കുന്നതിലാവട്ടെ നമ്മുടെ മല്‍സരം.


നല്ല ഭര്‍ത്താവ്‌, നല്ല ഭാര്യ
വൈവാഹിക ജീവിതം മാധുര്യമുള്ളതാവുന്നത്‌ ദമ്പതികള്‍ പരസ്‌പരം മനസ്സിലാക്കുന്നതിലൂടെയാണ്‌. ഉപാദികളില്ലാതെ സ്‌നേഹിക്കാനാവുമ്പോഴാണ്‌.
പ്രവാചകനും(സ) ഖദീജ(റ)യും തമ്മിലുള്ള ബന്ധം ഊഷ്‌മളമായിത്തീരുന്നത്‌ പരസ്‌പരമുള്ള ആ മനസ്സിലാക്കലിലൂടെയാണ്‌.
പ്രവാചകന്‌(സ) ഖദീജ(റ) തണലും സാന്ത്വനവുമായിത്തീരുന്നത്‌്‌ പ്രവാചകനി(സ)ലെ നന്മകള്‍ ഖദീജ(റ) തിരിച്ചറിയുന്നതിലൂടെയാണ്‌. പ്രവാചകനി(സ)ലെ നന്മ തിരിച്ചറിയുമ്പോഴാണല്ലോ അദ്ദേഹത്തെ ജീവിതത്തില്‍ കൂടെക്കൂട്ടാന്‍ ഖദീജ(റ) കൊതിച്ചുപോയത്‌. ഹിറാ ഗുഹയില്‍ നിന്നും പനിക്കുന്ന ഹൃദയവും ചുട്ടുപൊള്ളുന്ന ശരീരവുമായി തിരിച്ചെത്തിയ പ്രിയതമന്‌ സാന്ത്വനത്തിന്റെ കുളിരായിമാറിയ പ്രിയതമയുടെ ചിത്രം ചരിത്രത്തിലെ മധുരമുള്ള ഒരധ്യായമാണ്‌. അവിടെ പ്രവാചകന്റെ നന്മകള്‍ എടുത്തുപറഞ്ഞാണ്‌ ഖദീജ(റ), അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നത്‌. അവിടെയാണ്‌ നന്മകള്‍ കണ്ടെടുക്കുന്നതിലൂടെ സ്‌്‌നേഹമഴ ചെയ്യുന്ന ദാമ്പത്യത്തിന്റെ കുളിര്‌ നമുക്ക്‌ അനുഭവിക്കാനാവുന്നത്‌.
യുവതിയും സുന്ദരിയും കന്യകയുമായിരുന്ന ആയിശ(റ)യോടൊപ്പം കഴിയുമ്പോഴും നാല്‍പതുകഴിഞ്ഞ, വിധവയും അമ്മയുമായിരുന്ന ഖദീജ(റ) പ്രവാചകന്റെ മനസ്സില്‍ തണുത്ത കുളിരായി ബാക്കിയുണ്ടായിരുന്നുവെങ്കില്‍, ഖദീജ(റ)യിലെ നന്മകളെ കണ്ടെടുക്കാന്‍ പ്രവാചകന്‌ (സ) കഴിഞ്ഞതിലൂടെയാണത്‌...
നാടും വീടും ഉപരോധിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന കൂട്ടുകാരിയാണ്‌ ഖദീജ(റ). പട്ടിണിയുടെ നാളുകളില്‍ പച്ചിലകള്‍ തിന്ന്‌ പരിഭവമില്ലാതെ പുഞ്ചിരിയായ പ്രിയതമ. ദുരിതങ്ങളുടെയും പ്രതിസന്ധികളുടെയും നാളുകളില്‍ പതറാത്ത ആശ്വാസത്തിന്റെ സാന്നിധ്യം...
ഒരു നല്ല ഭാര്യ എങ്ങനെ ആയിരിക്കണമെന്നതിന്‌ ഖദീജ(റ)യെക്കാള്‍ നല്ലൊരു മാതൃക വേറെയില്ല, ഒരു നല്ല ഭര്‍ത്താവ്‌ എങ്ങനെ ആയിരിക്കണമെന്നതിന്‌ പ്രവാചകനെ(സ)ക്കാളും ഉത്തമമായൊരു മാതൃകയും.
വളരെ തിരക്കുപിടിച്ച ജീവിതത്തിലും ഭാര്യമാരുടെ വികാരവിചാരങ്ങള്‍ക്ക്‌ ആവശ്യമായ പരിഗണന പ്രവാചകന്‍ നല്‍കിയിരുന്നു. സംസാരിച്ചിരിക്കാന്‍ സമയം കണ്ടെത്തുകയും അവരുടെ ഇഷ്ടാനിഷ്ടങ്ങളെ മാനിക്കുകയും ചെയ്‌തിരുന്നു. ഒരു ഭാര്യയും പ്രവാചകനി(സ)ല്‍ ഒരു കുറ്റവും കണ്ടെത്തിയില്ല. പ്രവാചകന്‍(സ) തിരിച്ചും, ഭാര്യമാരുടെ നന്മകള്‍ കണ്ടെടുക്കാനായിരുന്നു പ്രവാചകന്‍(സ) ശ്രമിച്ചത്‌.
സൈനബി(റ)ന്റെ വീട്ടില്‍ നിന്നും കൊണ്ടുവന്ന പലഹാരപ്പാത്രം സ്‌ത്രീസഹജമായ വികാരവിക്ഷോഭത്താല്‍ തട്ടിക്കളഞ്ഞ ആയിശ(റ)യോട്‌ പ്രവാചകന്‍(സ) ഇടപെട്ടതെങ്ങനെന്ന്‌ നമുക്കറിയാം. ആയിശ(റ)യുടെ അപ്പോഴത്തെ വികാരം കൃത്യമായി തിരിച്ചറിയാന്‍ പ്രവാചകന്‌(സ) കഴിഞ്ഞതുകൊണ്ടാണ്‌ വളരെ സൗമ്യമായ സമീപനത്തിലൂടെ ആയിശ(റ)യെ തിരുത്താന്‍ പ്രവാചകന്‌(സ) കഴിയുന്നത്‌.
വിട്ടുവീഴ്‌ചയും സ്‌നേഹംപുരട്ടിയ സംസാരവും പെരുമാറ്റവുമാണ്‌ വൈവാഹിക ജീവിതത്തിന്റെ ജീവനെന്ന്‌ പ്രവാചകന്‍ നമ്മെ പഠിപ്പിക്കുന്നത്‌ അങ്ങനെയാണ്‌.
ഇസ്‌ലാമിക ചരിത്രത്തില്‍ ഉദാഹരണങ്ങള്‍ക്ക്‌ പഞ്ഞമില്ല. പക്ഷേ, ഈ ഉദാഹരണങ്ങളും ചരിത്ര നിമിഷങ്ങളും നമ്മില്‍ എന്ത്‌ ചലനമാണുണ്ടാക്കുക.

ഒരു പരാതി
പരിഭവങ്ങള്‍ പറയുന്ന തന്റെ ഭാര്യയെക്കുറിച്ച്‌ ഖലീഫയോട്‌ പരാതിപ്പെടാനാണ്‌ അയാള്‍ പുറപ്പെട്ടത്‌. ഖലീഫാ ഉമറി(റ)ന്റെ വീട്ടുപടിക്കലെത്തിയപ്പോള്‍ അകത്ത്‌ നിന്നും ചില സംസാരങ്ങള്‍ കേള്‍ക്കുന്നു. ഖലീഫയുടെ ഭാര്യ ഖലീഫയോട്‌ പരിഭവിക്കുകയാണ്‌. ഖലീഫ എല്ലാം കേട്ടുകൊണ്ടിരിക്കുന്നു. മറുത്തൊന്നും പറയുന്നുമില്ല. അയാള്‍ തിരിച്ചു നടക്കാനൊരുങ്ങുമ്പോള്‍ ഖലീഫ പുറത്തേക്കിറങ്ങിവരുന്നു.
എന്തേ വന്നത്‌.. ഒന്നും പറയാതെ തിരിച്ചു പോകുന്നതെന്ത്‌?
ഖലീഫ അയാളോട്‌ ചോദിച്ചു.
അയാള്‍ വന്ന കാര്യം പറഞ്ഞു. ഒന്നും പറയാതെ തിരിച്ചു നടക്കാനുണ്ടായ കാരണവും.
എല്ലാം കേട്ടു കഴിഞ്ഞ ശേഷം പുഞ്ചിരിയോടെ ഖലീഫ(റ) അയാളോടു പറഞ്ഞു.
സുഹൃത്തെ, അവര്‍ നമുക്കു വേണ്ടി ഭക്ഷണമുണ്ടാക്കുന്നു. നമ്മുടെ വസ്‌ത്രങ്ങളലക്കുന്നു. നമ്മുടെ കുട്ടികളെ പ്രസവിച്ച്‌ മുലയൂട്ടി വളര്‍ത്തുന്നു. നമുക്കുവേണ്ടി കഷ്ടപ്പെടുന്നു. അവരുടെ ചില പ്രശ്‌നങ്ങളും ആവലാതികളും പരിഭവങ്ങളും പിന്നെ എന്തുകൊണ്ട്‌ നമുക്ക്‌ കേട്ടുകൂട.
നമ്മോടല്ലാതെ മറ്റാരോട്‌ അവരിതൊക്കെ പറയും. നമ്മളല്ലാതെ മറ്റാരാണിത്‌ കേള്‍ക്കാനുള്ളത്‌.

കൂട്ടിവായിക്കുക
സ്‌ത്രീകള്‍ നിങ്ങള്‍ക്ക്‌ വസ്‌ത്രമാണ്‌. നിങ്ങള്‍ അവര്‍ക്കും വസ്‌ത്രമാണ്‌. - വി.ഖു ( അല്‍ ബഖറ 187)
ഇണകളോടിണങ്ങി ജീവിച്ച്‌ മനശ്ശാന്തി ലഭിക്കാനായി നിങ്ങളുടെ വര്‍ഗത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്കവന്‍ ഇണകളെ സൃഷ്ടിച്ചുതന്നു. അങ്ങനെ നിങ്ങള്‍ക്കിടയില്‍ അവന്‍ പ്രേമബന്ധവും കാരുണ്യവും കരുപ്പിടിപ്പിച്ചു. ചിന്തിക്കുന്ന സമൂഹത്തിന്‌ അതില്‍ പല പാഠങ്ങളുമുണ്ട്‌. -വി.ഖു(അര്‍റൂം 21)
സ്‌ത്രീകള്‍ക്ക്‌ ചില ബാധ്യതകളുള്ള പോലെത്തന്നെ ന്യായമായ ചില അവകാശങ്ങളുമുണ്ട്‌. - വി ഖു (അല്‍ ബഖറ 228)
അവരോട്‌ നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കുക. അഥവാ, നിങ്ങള്‍ക്ക്‌ അവരോട്‌ അനിഷ്ടം തോന്നുന്നുവെങ്കില്‍, മനസ്സിലാക്കുക നിങ്ങള്‍ വെറുക്കുന്ന കാര്യത്തില്‍ അല്ലാഹു നിരവധി നന്മ നിശ്ചയിച്ചുവെച്ചിരിക്കാവുന്നതാണ്‌. -വി ഖു (അന്നിസാഅ്‌ 19)
സത്യവിശ്വാസികളില്‍ വിശ്വാസപരമായി ഏറ്റവും പൂര്‍ണത വരിച്ചവന്‍ അവരില്‍ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ്‌. നിങ്ങളില്‍ ഏറ്റവും നല്ലവര്‍ തങ്ങളുടെ ഭാര്യമാരോട്‌ ഏറ്റവും നന്നായി വര്‍ത്തിക്കുന്നവരാണ്‌. - നബി വചനം (തിര്‍മിദി)
വളഞ്ഞ വാരിയെല്ലുകൊണ്ടാണ്‌ സ്‌ത്രീ സൃഷ്ടിക്കപ്പെട്ടത്‌. ഒരേ രൂപത്തില്‍ നിനക്കത്‌ നിവര്‍ത്താന്‍ കഴിയില്ല. അതിനാല്‍ നീ അവളെ അനുഭവിക്കുന്നുവെങ്കില്‍ ആ വക്രതയോടെത്തന്നെ നിനക്കനുഭവിക്കാം. മറിച്ച്‌, നീ നിവര്‍ത്താന്‍ ശ്രമിച്ചാല്‍ പൊട്ടിപ്പോകലായിരിക്കും, അഥവാ വിവാഹ മോചനമായിരിക്കും ഫലം. -നബി വചനം (മുസ്‌്‌ലിം)
ഒരു സത്യവിശ്വാസിയും വിശ്വാസിനിയെ വെറുക്കരുത്‌. അഥവാ അവളുടെ ഒരു സ്വഭാവം അനിഷ്ടകരമായിത്തോന്നിയാല്‍ മറ്റൊന്ന്‌ ആനന്ദകരമായിരിക്കും. -നബി വചനം (മുസ്‌്‌ലിം)
അറിയുക! സ്‌ത്രീകളോട്‌ നല്ല നിലയില്‍ പെരുമാറാനുള്ള നിര്‍ദേശം നിങ്ങള്‍ സ്വീകരിക്കുക. അവര്‍ നിങ്ങളുടെ ആശ്രിതരാണ്‌. സ്വന്തം ശരീരത്തിന്റെയും നിങ്ങളുടെ ധനത്തിന്റെയും സൂക്ഷിപ്പും ആസ്വാദനവുമല്ലാതെ മറ്റൊന്നും അവളില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌്‌ അവകാശപ്പെടാനാവില്ല. അഥവാ, അവര്‍ വ്യക്തമായ ദുര്‍നടപടികളില്‍ ഏര്‍പ്പെട്ടാല്‍ കിടപ്പറകളില്‍ അവരുമായി അകന്ന്‌ നില്‍ക്കുക. പരിക്കുണ്ടാക്കാത്തവിധം അവരെ അടിക്കുകയും ചെയ്യുക. അതോടെ അവര്‍ നിങ്ങള്‍ക്ക്‌ വിധേയമായാല്‍ അവര്‍ക്കെതിരെ വിരോധവും എതിര്‍പ്പും തുടരാന്‍ നിങ്ങള്‍ തുനിയരുത്‌. അറിയുക! നിങ്ങള്‍ക്ക്‌ സ്‌ത്രീകളില്‍ ചില അവകാശങ്ങളുണ്ട്‌. നിങ്ങള്‍ക്ക്‌ ഇഷ്ടമില്ലാത്തവരെ നിങ്ങളുടെ വിരിപ്പില്‍ ഇരുത്താതിരിക്കുക, നിങ്ങള്‍ വെറുക്കുന്നവരെ വീട്ടില്‍ പ്രവേശിപ്പിക്കാതിരിക്കുക. നല്ലനിലയില്‍ അവര്‍ക്ക്‌ ആഹാരവും വസ്‌ത്രവും നല്‍കലാണ്‌ നിങ്ങള്‍ക്ക്‌ അവരോടുള്ള ബാധ്യത. - നബി വചനം (തിര്‍മിദി)
നീ ആഹരിക്കുന്നുവെങ്കില്‍ അവളെയും ആഹരിപ്പിക്കുക. നീ വസ്‌ത്രം ധരിക്കുന്നുവെങ്കില്‍ അവള്‍ക്കും വസ്‌ത്രം നല്‍കുക. മുഖത്ത്‌ അടിക്കാതിരിക്കുക. പുലഭ്യം പറയാതിരിക്കുക. വീട്ടിലൊഴികെ അവളുമായി അകന്ന്‌ കഴിയാതിരിക്കുക. -നബി വചനം (അബൂ ദാവൂദ്‌)
പാലിക്കാന്‍ ഏറ്റവുമധികം കടപ്പെട്ടത്‌ ലൈംഗിക വേഴ്‌ച അനുവദനീയമാവുന്ന കരാറാണ്‌. -നബി വചനം (അബൂ ദാവൂദ്‌)
സത്യവിശ്വാസിയായ മനുഷ്യന്‌ അല്ലാഹുവെക്കുറിച്ച സൂക്ഷ്‌മത കഴിച്ചാല്‍ ഏറ്റവുമധികം പ്രയോജനം ലഭിക്കുക, ആജ്ഞാപിച്ചാല്‍ അനുസരിക്കുന്ന, നോക്കിയാല്‍ സന്തോഷം ജനിപ്പിക്കുന്ന, അവളുടെ കാര്യത്തില്‍ സത്യം ചെയ്‌താല്‍ പാലിക്കുന്ന, അസാന്നിധ്യത്തില്‍ സ്വന്തം ശരീരത്തിലും ഭര്‍ത്താവിന്റെ സ്വത്തിലും അയാളോട്‌ ഗുണകാംക്ഷ പുലര്‍ത്തുന്ന സദ്‌്‌്‌വൃത്തയായ സഹധര്‍മിണിയില്‍ നിന്നാണ്‌. - നബി വചനം (ഇബ്‌നുമാജ)
മനുഷ്യന്റെ സൗഭാഗ്യം മൂന്ന്‌ കാര്യങ്ങളിലാണ്‌. നിര്‍ഭാഗ്യവും മൂന്ന്‌ കാര്യങ്ങളില്‍ തന്നെ. നല്ലവളായ ഭാര്യയും മെച്ചപ്പെട്ട പാര്‍പ്പിടവും കൊള്ളാവുന്ന വാഹനവും ഭാഗ്യമാണ്‌. ചീത്തയായ ഭാര്യയും മോശമായ വീടും കൊള്ളാത്ത വാഹനവും നിര്‍ഭാഗ്യവും.- നബി വചനം (അഹ്‌്‌്‌മദ്‌)
നിങ്ങളുടെ ഭാര്യമാരില്‍ ഏറ്റവും നല്ലവള്‍ കൂടുതല്‍ പ്രേമവും പ്രജനന ശേഷിയുള്ളവളും കാന്തവ്രതയും മാന്യമായ കുടുംബത്തില്‍ നിന്നുള്ളവളും ഭര്‍ത്താവിനോട്‌ വിനയം കാണിക്കുന്നവളും ഭര്‍ത്താവിന്റെ മുന്‍പില്‍ കൊഞ്ചിക്കുഴയുന്നവളും അന്യരുടെ അടുത്ത്‌ പാതിവ്രത്യം കാത്തു സൂക്ഷിക്കുന്നവളും ഭര്‍ത്താവിന്റെ വാക്കുകള്‍ കേള്‍ക്കുന്നവളും അയാളുടെ ആജ്ഞകള്‍ അനുസരിക്കുന്നവളും രഹസ്യമായി സംഗമിക്കുമ്പോള്‍ അയാള്‍ ആഗ്രഹിക്കുന്നത്‌ നല്‍കുന്നവളും പുരുഷന്‍മാരെപ്പോലെ നാണമില്ലായ്‌മ പ്രകടിപ്പിക്കാത്തവളുമാണ്‌. - നബി വചനം
ഭര്‍ത്താവിന്റെ വിരിപ്പില്‍ നിന്ന്‌ വിട്ടുനില്‍ക്കാതിരിക്കുക. അയാളുടെ സത്യം പാലിക്കുക. കല്‍പനകള്‍ അനുസരിക്കുക. അനുവാദമില്ലാതെ വീട്ടില്‍ നിന്ന്‌ പുറത്തു പോവാതിരിക്കുക. അയാള്‍ക്ക്‌ അനിഷ്ടമുള്ളവരെ വീട്ടില്‍ പ്രവേശിപ്പിക്കാതിരിക്കുക. ഇതെല്ലാമാണ്‌ ഭാര്യക്ക്‌ ഭര്‍ത്താവിനോടുള്ള ബാധ്യതകള്‍. -നബി വചനം (ത്വബ്‌റാനി)
ഭര്‍ത്താവിന്റെ സംതൃപ്‌തി സമ്പാദിച്ച്‌്‌ മരിക്കുന്ന സ്‌ത്രീ സ്വര്‍ഗാവകാശി ആയിരിക്കും. -നബി വചനം (തിര്‍മിദി)

ഇമ്മിണി ബല്ല്യ ഒന്ന്‌
സന്തുഷ്ടമായ വൈവാഹിക- കുടുംബ ജീവിതത്തിന്‌ വ്യക്തവും സത്യസന്ധവും പൂര്‍ണവുമായ മാര്‍ഗനിര്‍ദേശങ്ങളും വിധിവിലക്കുകളും നിര്‍ണയിച്ചു തന്നിട്ടുള്ള ഏക മതമാണ്‌ ഇസ്‌്‌ലാം. വെറും ഏടുകളിലൊതുങ്ങുന്ന മഹത്തായ സ്വപ്‌നങ്ങളല്ല അവ. മാനുഷിക ജീവിതത്തില്‍ ആചരിക്കാനാവുന്ന പ്രായോഗിക കല്‍പനകള്‍. പ്രവാചകനും അനുയായികളും പ്രായോഗിക ജീവിതത്തിലൂടെ അത്‌ സത്യപ്പെടുത്തി. ഇസ്ലാമിക വൈവാഹിക-കുടുംബ ജീവിതം എങ്ങനെ ആയിരിക്കണമെന്നതിന്‌ പ്രവാചകന്റെയും അനുചരന്‍മാരുടെയും ജീവിതം പരിശോധിച്ചാല്‍ മതി.
വൈവാഹിക- കുടുംബ ജീവിതത്തില്‍ പാലിക്കേണ്ട അച്ചടക്കവും പരസ്‌പരം കാത്തുസൂക്ഷിക്കേണ്ട സ്‌നേഹവും ആദരവും അംഗീകാരവും ബഹുമാനവും എത്ര ഉദാത്തമായിരിക്കണമെന്ന്‌ ഇസ്‌്‌ലാം വ്യക്തമാക്കിയിട്ടുണ്ട്‌. വൈവാഹിക- കുടുംബജീവിതത്തിലെ അസ്വാരസ്യമകറ്റി ശാന്തിയും സമാധാനവും കൊണ്ടുവരാന്‍ ഖുര്‍ആനും പ്രവാചനും പറഞ്ഞതിനപ്പുറം ഒന്നും മറ്റാര്‍ക്കും പറയാനില്ലെന്നതാണ്‌ യാദാര്‍ഥ്യം. (എന്നിട്ടും, വൈവാഹിക- കുടുംബ ജീവിത പ്രശ്‌നങ്ങള്‍ മുസ്ലിം കുടുംബങ്ങളില്‍ ഏറിക്കൊണ്ടേയിരിക്കുന്നു!?)
ഉള്ളുതുറന്ന്‌ സംസാരിക്കാനും ഇഷ്ടാനിഷ്ടങ്ങള്‍ പങ്കുവെക്കാനും മോഹങ്ങളും സ്വപ്‌നങ്ങളും പ്രതീക്ഷകളും കൈമാറാനും സമയവും സാഹചര്യവുമുണ്ടാവണം. ഇണയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത്‌ പെരുമാറാനും അവയെ മാനിക്കാനും അഭിപ്രായങ്ങളുടെ സമന്വയത്തിലൂടെ തീരുമാനങ്ങളെടുക്കാനും വിട്ടുവീഴ്‌ചയിലൂടെ, പരസ്‌പര ധാരണയിലൂടെ ജീവിതം ആസ്വാദ്യമാക്കിത്തീര്‍ക്കാനും നമുക്കാവണം.
കണ്ണികള്‍ അറുത്തുമാറ്റാനോ അകത്തിവിടുത്താനോ അല്ല, അടുപ്പിച്ചടുക്കാനാവട്ടെ നമ്മുടെ ശ്രമം. മനസ്സുകള്‍ അകലുന്തോറും ബന്ധത്തിന്റെ കണ്ണികളാണകലുക. മനസ്സുകള്‍ അടുക്കുന്തോറും ബന്ധവും ദൃഢമാവും.
അടുത്തറിയുന്തോറും ബന്ധം ഹൃദ്യവും ഊഷ്‌മളവുമായിത്തീരും.
ഒന്നും ഒന്നും ചേര്‍ന്നാല്‍ ഇമ്മിണി ബല്ല്യ ഒന്നായിത്തീരുമെന്ന ബഷീര്‍ വീക്ഷണം സത്യമായിത്തീരുന്ന ഒരവസരമാണ്‌ ദാമ്പത്യം. ഭര്‍ത്താവെന്ന ഒന്നും ഭാര്യയെന്ന ഒന്നും ഒന്നായി ഇമ്മിണി ബല്ല്യ ഒന്നായിത്തീരുന്ന സുന്ദരനിമിഷങ്ങളാവണം ദാമ്പത്യ ജീവിതം. രണ്ടു ചെറിയ പുഴകള്‍ കൂടിച്ചേര്‍ന്ന്‌ ഒരു വലിയ പുഴയായിത്തീരുന്ന പോലെ... ശാന്തമായി ഒഴുകട്ടെ ആ പുഴ.

ഒടുക്കം
ഇണയുടെ ഗുണങ്ങള്‍ തിരിച്ചറിയുക. കുറ്റങ്ങളും കുറവുകളും സ്വാഭാവികം. നാം മനുഷ്യരാണ്‌. ഇഷ്ടാനിഷ്ടങ്ങളും അഭിരുചികളും വ്യത്യസ്ഥമായ രണ്ടു വ്യക്തികളാണ്‌ ദമ്പതികളെന്ന്‌ മറക്കാതിരിക്കുക. ഇണയുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും തിരിച്ചറിഞ്ഞ്‌ പരസ്‌പരം അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും നാം തയ്യാറാവണം. ഇണക്കവും പിണക്കവും ദാമ്പത്യത്തിന്റെ ഇഴയടുപ്പിക്കുന്ന കുളിരാക്കിത്തീര്‍ക്കാനുള്ള മിടുക്കാണ്‌ ദമ്പതികള്‍ക്കുണ്ടാവേണ്ടത്‌. ഓരോ ഇണക്കവും പിണക്കവും കൂടുതല്‍ അടുത്തറിയാനും ഹൃദയങ്ങള്‍ ചെര്‍ത്തുവെക്കാനുമുള്ള അവസരമാവണം. കൂടുതല്‍ അടുത്തറിയാനും ഒന്നായിത്തീരാനുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടണം. വിട്ടുവീഴ്‌ചയോടെ പരസ്‌പര സഹകരണത്തോടെ ദാമ്പത്യം ആസ്വാദ്യമാക്കുക.
എത്ര തിരക്കുണ്ടെങ്കിലും ഒരിത്തിരി നേരം ദിവസവും ഇണയോടൊത്ത്‌ ചിലവഴിക്കാന്‍ കണ്ടെത്തുക.
അതെ, വീട്‌ സ്വര്‍ഗമാവട്ടെ.

ഒരു പ്രാര്‍ഥന
റഹ്‌മാന്റെ അടിയാന്‍മാരായ സഹനശീലരുടെ വിശിഷ്ടഗുണങ്ങള്‍ വിവരിക്കുന്ന ഭാഗത്ത്‌, അവരുടെ ഒരു പ്രാര്‍ഥനയുണ്ട്‌.
എല്ലാത്തിനുമപ്പുറം, സന്തുഷ്ടമായ ദാമ്പത്യ- കുടുംബ ജീവിതം അല്ലാഹുവിന്റെ മഹത്തായ ഒരനുഗ്രഹമാണെന്ന്‌ മറക്കാതിരിക്കുക.
''ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഇണകളില്‍ നിന്നും മക്കളില്‍ നിന്നും ഞങ്ങള്‍ക്കു നീ കണ്‍കുളിര്‍മ പ്രദാനം ചെയ്യേണമേ. ഞങ്ങളെ ഭയഭക്തര്‍ക്ക്‌്‌ മാതൃകരാക്കുകയും ചെയ്യേണമേ''- വി ഖു(അല്‍ ഫുര്‍ഖാന്‍ 74)

മറക്കാതിരിക്കുക
പറഞ്ഞോളൂ കേള്‍ക്കാനെനിക്കിഷ്‌ടമാണെന്ന്‌ പറയാന്‍ നമ്മിലെത്ര പേര്‍ക്കാവും. പറയുന്നതില്‍ കൂടുതല്‍ കേള്‍ക്കാന്‍ നാമൊരുക്കമാണോ, ജീവിതത്തില്‍ ശാന്തിയും സമാധാനവും പെയ്‌തിറങ്ങും.
*


ഞായറാഴ്‌ച, മേയ് 2 by mukthaRionism · 19അഭിപ്രായങ്ങള്‍

JOIN US IN FACEBOOKAll Rights Reserved ISLAHI BLOGGERS | Blogger Template by Bloggermint~~~~~~visit this blog with MOZILLA FIREFOX for Best view~~~~~~
Blog maintained by MALAYALAM BLOG HELP