ചൊവ്വാഴ്ച, നവംബർ 22
ബുധനാഴ്‌ച, നവംബർ 16
ബുധനാഴ്‌ച, നവംബർ 16 by Noushad Vadakkel · 1
ഞായറാഴ്‌ച, നവംബർ 13
ഞായറാഴ്‌ച, നവംബർ 13 by Noushad Vadakkel · 0അഭിപ്രായങ്ങള്‍
ഞായറാഴ്‌ച, നവംബർ 6
തിങ്കളാഴ്‌ച, സെപ്റ്റംബർ 26
തിങ്കളാഴ്‌ച, സെപ്റ്റംബർ 26 by ATM · 1
ഞായറാഴ്‌ച, സെപ്റ്റംബർ 25
Assalamu Alaikum Wa Rahmathulla,
Only a few weeks are left for the 6th Qatar Malayali Conference. We request all members to participate actively in the works for the grand success of this event.
Please find attached the Banner for the Conference. All members are requested to support the publicity drive of the conference by doing the following :
1. Forward this flyer to all your contacts.
2. Post in the social media networks in which you are members. (Facebook, Twitter, Netlog etc..)
3. Post experiences about previous conferences in your Blogs. (If you are a blogger)
4. Request your contacts to mark their calendar's to attend this conference.
May Allah Almighty bless us all.
--
Qatar Indian Islahi Centre
Doha - Qatar.
www.islahiqatar.org
ഞായറാഴ്‌ച, സെപ്റ്റംബർ 25 by ATM · 0അഭിപ്രായങ്ങള്‍
ബുധനാഴ്‌ച, ഓഗസ്റ്റ് 31
ബുധനാഴ്‌ച, ഓഗസ്റ്റ് 31 by ഈയോസ് · 1
ശനിയാഴ്‌ച, ഓഗസ്റ്റ് 27
ഞായറാഴ്‌ച, ഓഗസ്റ്റ് 7
വെള്ളിയാഴ്‌ച, ജൂലൈ 29
Parnell confirmed in a statement on Thursday that he converted to Islamic faith in January this year and is considering a name change to Waleed, which means 'Newborn Son'.
"While I have not yet decided on an Islamic name I have considered the name Waleed which means Newborn Son, but for now my name remains Wayne Dillon Parnell. I will continue to respect the team's endorsement of alcoholic beverages. I am playing cricket in Sussex and this is my immediate focus," said Port Elizabeth-born Parnell.
"As I am approaching my first period of fasting, I ask that this special time is treated with respect. I am a young man, a professional cricketer by trade, and while I can appreciate and am grateful for the public interest in my personal life, my faith choice is a matter which I would like to keep private," said the promising Warriors left-arm seam bowler.
Proteas team manager Mohamed Moosajee, himself a Muslim, said Parnell's Muslim teammates Hashim Amla and Imran Tahir had not influenced his decision to convert from Christianity.
"Wayne already decided a few months ago to follow Islam," Moosajee said of the cricketer, who excelled during the ICC World Cup on the subcontinent.
"The decision to convert was his own decision, but I know nothing of the name change," added Moosajee.
Fellow players, preferring to remain anonymous, said they believed Parnell was very serious about his choice of religion and that he had not touched a drop of alcohol, forbidden to Muslims, since the recent Indian Premier League series.
Supporting Moosajee's denial of influence by Amla, the players said he had never attempted to convert them to his religion, although they had all been very impressed by the discipline and strict adherence that Amla showed to his religion, by refusing to participate in celebrations with them that involved liquor, staying steadfast in his daily prayers even while on tour, and refusing to wear the kit sponsored by South African beer brand Castle Lager.
In his first two years after making his debut for the Proteas in 2009, Parnell developed a hard-living reputation.
In October 2009, he was kicked out of the provincial side Warriors following an incident in a night club in the city of Port Elizabeth in the early hours of the morning.
He came to limelight when he captained the South African Under-19 team in the U-19 World Cup in 2008. He was the youngest player to get a central contract in 2009 at the age of 20 years.
He is the second Christian to have converted to Islam after Pakistan's Yousuf Youhana (now Mohammad Yousuf) in 2006.
Story first published on: Thursday, 28 July 2011 20:46
courtesy: http://sports.ndtv.com/cricket/news/item/176446-south-africas-wayne-parnell-converts-to-islam?pfrom=home-Cricket
Keep sharing this with others. JazakALLAH
വെള്ളിയാഴ്‌ച, ജൂലൈ 29 by ATM · 0അഭിപ്രായങ്ങള്‍
ബുധനാഴ്‌ച, ജൂലൈ 27
Qatar Indian Islahi Centre
Doha - Qatar.
ബുധനാഴ്‌ച, ജൂലൈ 27 by ATM · 0അഭിപ്രായങ്ങള്‍
തിങ്കളാഴ്‌ച, ജൂലൈ 4
ചൊവ്വാഴ്ച, മേയ് 31
ചൊവ്വാഴ്ച, മാർച്ച് 1
യുവാക്കള്‍ക്കിടയില്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിച്ചിരുന്ന അബൂബക്കര്‍ കാരക്കുന്നിന്റെ വിയോഗം നമ്മെ ഏറെ വേദനിപ്പിക്കുന്നു.പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അബൂബക്കര്‍ കാരക്കുന്നിന്റെ വിയോഗം വലിയൊരു വിടവുതന്നെയാണ്. ആപല്‍ഘട്ടങ്ങളില്‍ പ്രാര്‍ഥിക്കാന്‍ വേണ്ടി പ്രവാചകന്‍ പഠിപ്പിച്ച പ്രാര്‍ഥന ഇപ്രകാരമാണ്: ``അല്ലാഹുവേ ഈ പ്രതിസന്ധിയില്‍ ഞങ്ങള്‍ക്ക് ക്ഷമയും പ്രതിഫലവും പ്രദാനം ചെയ്യേണമേ, പകരമായി ഏറ്റവും ഉത്തമമായത് പ്രദാനം ചെയ്യേണമേ.''
കേരളത്തിലെ മതസംഘടനകളില്‍ ആദ്യത്തെ യുവജനസംഘടനയാണ് ഐ എസ് എം. അതിന്റെ ശക്തനായ അമരക്കാരനായിരുന്നു പണ്ഡിതനായ അബൂബക്കര്‍ കാരക്കുന്ന്. ഞാനും അദ്ദേഹവും തമ്മില്‍ പ്രായത്തില്‍ വ്യത്യാസം ഉള്ളതുകൊണ്ടു തന്നെ ഒരേ വേദിയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടായിട്ടില്ല. ഞാന്‍ പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ച വര്‍ഷമാണ് അബൂബക്കറിന്റെ ജനനം. എന്നിരുന്നാലും അകലെ നിന്ന് അദ്ദേഹത്തിന്റെ കഴിവും പ്രാഗത്ഭ്യവും നേതൃപാടവവും വീക്ഷിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഴിവുകള്‍ എന്നെ ഏറെ ആകര്‍ഷിച്ചു. വിവിധോന്മുഖമായ കഴിവുകളുള്ള വ്യക്തിത്വം. പത്രപ്രവര്‍ത്തന രംഗത്തും രാഷ്‌ട്രീയ, സാമൂഹ്യ, ആതുരശുശ്രൂഷാ രംഗങ്ങളിലുമെല്ലാം അദ്ദേഹം നിറഞ്ഞുനിന്നു. മുസ്‌ലിം ചെറുപ്പക്കാര്‍ തീവ്രവാദത്തിലേക്ക് ചെന്നുചാടുന്ന സന്ദര്‍ഭമുണ്ടായപ്പോള്‍ ആ പ്രവണതയെ തടയിടാന്‍ വേണ്ടി ഐ എസ് എമ്മിന്റെ സംഘശക്തിയെ ഉപയോഗപ്പെടുത്തുന്നതില്‍ അദ്ദേഹം വിജയിച്ചു.
സംഘടനയെ പ്രവര്‍ത്തന നിരതമാക്കുന്നതില്‍ അസൂയാവഹമായ കഴിവായിരുന്നു അദ്ദേഹത്തിന്റേത്. ഐ എസ് എമ്മിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ കൂടുതലായപ്പോള്‍ തങ്ങളെ പരിഗണിക്കുന്നില്ലായെന്ന തോന്നല്‍ സംഘടനയിലെ കാരണവന്മാര്‍ക്കുണ്ടായി. ഐ എസ് എമ്മിന്റെ ഫറോക്ക് സമ്മേളനത്തോടെ ഈ ധാരണ ശക്തിപ്രാപിക്കുകയും ചെയ്‌തു. ദുരുദ്ദേശ്യത്തോടെയായിരുന്നില്ല അത്. യുവസഹജമായ എടുത്തുചാട്ടം അതിലുണ്ടാവാം.
അത് മുതിര്‍ന്നവര്‍ക്ക് വേദനയുണ്ടാക്കിയെന്ന് തോന്നിയപ്പോള്‍ അദ്ദേഹവും അന്നത്തെ ഐ എസ് എം ജന. സെക്രട്ടറി മുസ്‌തഫ ഫാറൂഖിയും നേതാക്കളെ വീടുകളില്‍ ചെന്ന് കാണുകയുണ്ടായി. വിഷമകരമായി വല്ലതും ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അപാകതയുണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും നേതാക്കളെക്കണ്ട് ധരിപ്പിച്ചു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം പ്രസിഡന്റായ സന്ദര്‍ഭത്തിലാണ് കരുത്തുറ്റ യുവജനനിരയിലെ പ്രവര്‍ത്തക സമിതി അംഗങ്ങളെ പിരിച്ചുവിടുകയും പകരം അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്‌തത്. അതോടു കൂടിയാണ് സംഘടനയുടെ പിളര്‍പ്പ് വെളിപ്പെട്ടത്. അതില്‍ അഗാധ ദു:ഖിതരായ അദ്ദേഹത്തെയും സഹപ്രവര്‍ത്തകരെയും സമാശ്വസിപ്പിക്കാന്‍ ഞാനും കെ കെ മുഹമ്മദ് സുല്ലമിയുമെല്ലാം അവരെ സമീപിച്ചു. അതോടു കൂടിയാണ് ഞങ്ങള്‍ക്ക് അടുത്ത് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായത്. പിന്നീട് പലപ്പോഴും ഞങ്ങളൊരുമിച്ച് ഒരേ വേദിയില്‍ പ്രഭാഷകരായി ഉണ്ടായിട്ടുണ്ട്. രോഗശയ്യയിലായിരിക്കെ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോഴൊക്കെ അദ്ദേഹം കൂടുതലും സംസാരിച്ചത് സംഘടനയെപ്പറ്റിയായിരുന്നു. ഏതൊരു കാര്യത്തിലും പുരോഗമനപരമായ കാഴ്‌ചപ്പാട് പുലര്‍ത്തിയ ധിഷണാശാലിയായ പ്രതിഭയായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വേര്‍പാട് ഏറെ ദു:ഖിപ്പിക്കുന്നതാണ്.
അദ്ദേഹത്തെ അവസാനമായി ഐ എസ് എം പ്രസിഡന്റായി തെരഞ്ഞെടുക്കുമ്പോള്‍ അതിന് നേതൃത്വം നല്‌കാനുള്ള അവസരം എനിക്കാണുണ്ടായത്. ജോലിത്തിരക്ക് കാരണത്താല്‍ അദ്ദേഹത്തിന് ആ യോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നിട്ടും അദ്ദേഹത്തിന്റെ അഭാവത്തില്‍ ഐ എസ് എമ്മിന്റെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കാന്‍ ഐക്യകണ്‌ഠേന തീരുമാനമുണ്ടായി. അവസാനമായി ഒരു വലിയ സ്ഥാപനത്തിനു വേണ്ടി നിസ്‌തുലമായ സേവനമര്‍പ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഒരു ചെറിയ ആയുസ്സിനുള്ളില്‍ തന്നെ വലിയ ജീവിതം കാഴ്‌ചവെക്കാന്‍ കാരക്കുന്നിന് കഴിഞ്ഞു. ഇതെല്ലാം അല്ലാഹു സല്‍കര്‍മമായി സ്വീകരിക്കുമാറാകട്ടെ. അദ്ദേഹത്തിന് മഗ്‌ഫിറത്തും മര്‍ഹമത്തും പ്രദാനം ചെയ്യുമാറാകട്ടെ.
ചൊവ്വാഴ്ച, മാർച്ച് 1 by islahibloggers · 0അഭിപ്രായങ്ങള്‍
വെള്ളിയാഴ്‌ച, ഫെബ്രുവരി 25
ചേളാരി:വിജ്ഞാന വിരുന്നുമായി എം എസ് എം,
നാട്ടുകാര്‍ക്ക് കൌതുകമായി.മുജാഹിദ് ജില്ലാ സമ്മേളനത്തിന്റെ ബാഗമായി
സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ അത്യപൂര്‍വ നാണയങ്ങള്‍,പാറകള്‍ തുരന്ന് വീടും കൊട്ടാരവും ഉണ്ടാക്കിയ സമൂദ് ഗോത്രക്കാരുടെ കെട്ടിടങ്ങളുടെ മോഡല്‍,
ഈജിപ്ഷ്യന്‍ പിരമിഡുകളുടെ മോഡല്‍,സ്വയം വായിക്കുന്ന ഖുര്‍ ആന്‍, ബ്രെയിലി ഖുര്‍ ആന്‍,എന്നിവ പ്രത്യേക ശ്രദ്ദ പിടിച്ചു പറ്റുന്നവയാണു.പ്രദര്‍ശനം 26നു
വൈകിട്ട് 8 മണിക്ക് സമാപിക്കും.മനുഷ്യന്റെ ജനനം മുതല്‍ മരണം വരേയും മരണാനന്തരവും ഈ പ്രദര്‍ശനത്തില്‍ ചിത്രീകരിച്ചിരിക്കുന്നു.സാമൂഹ്യ തിന്മകള്‍,
അന്ധവിശ്വാസങ്ങള്‍,അനാചാരങ്ങള്‍ എന്നിവ വിശദീകരിച്ചിരിക്കുന്നു.കൂടാതെ ഖുര്‍ ആനും ശാസ്ത്രവുമായി ബന്ദ്പ്പെട്ട വീഡിയോ പ്രദര്‍ശനവും ഉണ്ട്.
വെള്ളിയാഴ്‌ച, ഫെബ്രുവരി 25 by ഈയോസ് · 1
ചൊവ്വാഴ്ച, ഫെബ്രുവരി 8
പണ്ടൊരു ചാനലില്‍ ഏതോ അനന്തമോ അജ്ഞാതമോ കണ്ട് ചിലറ് ഏലസ്സ് വാങ്ങുന്നത് കാണുമ്പോള്‍ ഉണ്ടായ വലിയൊരു ഫൂതിയായിരുന്നു സ്വന്തം ജാതിയില്‍ നിന്നും ഇമ്മാതിരിയൊന്ന് ഉണ്ടായെങ്കില്‍ ശരിക്കും ഈമാന്‍ ഉള്ക്കൊാണ്ട് ചികിത്സിക്കാമായിരുന്നു എന്ന്. അല്പം വൈകിയാണേലും ആ വിടവ് തീറ്ത്തു തന്ന ജീവന്‍ ടി വി യോട് പെരുത്ത് നന്ദി പറയാതെ വയ്യ. ഒപ്പം ഈ സമുദായത്തെയാകമാനം സകലാതി ദീനങ്ങളില്‍ നിന്നും കാത്തു സൂക്ഷിച്ചു പോരുന്ന ആ മന്സി ല്‍ മൌലവിക്കും. ബ്ലോഗറ് ബെഞ്ചാലിയില്‍ നിന്നും കടമെടുത്താല്‍ അല്ലെങ്കില്‍ ‘ഗട്ടെടുത്താല്‍’ ഇങ്ങനെയാണ്‍..
“…മൂപ്പർ ഒരു പുസ്തകം എഴുതിയിട്ടുണ്ട്.. മനാസിൽ.. ഭൂലോകത്തുള്ള സകല തൊന്തരവുകൾക്കും മൂപര് എഴുതിയത് ജപിച്ചാൽ മതി!! ജപിക്കുന്ന മന്ത്രങ്ങൾ സത്യമാകണമെങ്കിൽ ‘ഒറിജിനൽ’ പുസ്തകം തന്നെ വേണം. പുസ്തകത്തിന്റെ ഫോട്ടൊസ്റ്റാറ്റ് ഉപയോഗിച്ചാൽ മന്ത്രഫലം ലഭിക്കില്ല!...”
മറ്റൊരാളുടെ പുസ്തകം കടമെടുത്ത് ചികിത്സിച്ചാലും ഫലം ലഭിക്കില്ലായിരിക്കും. മൂപ്പനാരുടെ ചികിത്സാവിധിയില്‍ മൂട്ട, പാറ്റ, ഉറുമ്പ് ശല്യങ്ങള്ക്കൊ ക്കെ പ്രതിവിധിയുണ്ടു പോലും. ഗള്ഫ്റ രാജ്യങ്ങളിലെ മിക്കവാറും റുമുകളില്‍ ‘മൂട്ട ബോംബ്’ പൊട്ടിച്ചിരുന്നവറ്ക്ക് ഇത്രക്കൊരു എളുപ്പ വഴിയുണ്ടായിട്ട് പറഞ്ഞു കൊടുക്കാന്‍ വൈകിയതിലെ പ്രതിഷേധം ഇവിടെ അറിയിക്കുകയാണ്‍. ജിദ്ദയില്‍ ഈച്ചയും, കൊതുകും കൂടുതലാണിപ്പോള്‍.
*****
രണ്ടാമതൊരു ‘മുടി‘ കൂടി ഇക്കഴിഞ്ഞ മറ്കസ് സമ്മേളനത്തില്‍ റിലീസായി എന്നറിയുന്നു. ‘മുത്തഫഖുന്‍ അലൈഹി’ യായ സനദ് (ഉറപ്പുള്ള തെളിവ്) വെച്ച് രിവായത്ത് ചെയ്തതായതു കൊണ്ട് ഊരും പേരുമില്ലാത്ത ജാറ, ഉറൂസാദികളെ പോലെയാവില്ല, മാപ്പിള മലയാളത്തിനെന്നല്ല, ലോകസമൂഹത്തിനാകമാനം വലിയൊരു ‘ആശ്വാസ‘മാവും എന്ന് വിചാരിക്കാം. മറ്റാരോ പറഞ്ഞമാതിരി ബറ്ക്കത്തെടുക്കാന്‍ കാശ് വേണോ എന്നതില്‍ സംശയിക്കേണ്ട, അതിന്റെ അക്കങ്ങളുടെ എണ്ണം അന്വേഷിച്ചാല്‍ മതിയാവും.
ഒരു സംശയം; ഒരു ഗ്ലാസ് മുടി വെള്ളം കിണറ്റിലൊഴിച്ചാല്‍ കിണറാകെ മുടി വെള്ളമാവുമോ ? കച്ചോടം !!
*****
‘നീരാളി‘ ദിവംഗതനായതില്‍ സന്തപ്തരായി തുടരുന്നവറ്ക്കിനി സമാധാനിക്കാം. മണിത്തത്ത മാത്രമല്ല ‘കോങ്കണ്ണന്‍ എലി’ അവറ്കളും സേവനം വ്യാപിപ്പിച്ചു കഴിഞ്ഞു.
*****
ലേറ്റസ്റ്റ് ന്യൂസ് : ടൂറിസം വികസനത്തില്‍ ഉള്‍പെടുത്തി മമ്പുറത്ത് ബോട്ട് സറ്വീസ് വരുന്നു. വെയ് രാജ, വെയ്.
by, Mujeeb Rahman Chengara
ചൊവ്വാഴ്ച, ഫെബ്രുവരി 8 by മുജീബ് റഹ്‌മാന്‍ ചെങ്ങര · 2അഭിപ്രായങ്ങള്‍
വ്യാഴാഴ്‌ച, ജനുവരി 20
ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍വിട്ടു വരുമ്പോള്‍ ബൈക്കിലെത്തിയ പയ്യന്‍ ഒരു പൊതി കൈമാറുന്നു. ആദ്യം അമ്പരന്ന കുട്ടി അഴിച്ചപ്പോള്‍ പുത്തന്‍ മൊബൈല്‍ സെറ്റ്. തന്റെ നമ്പറും പേരും അതിലുണ്ടെന്നും മൊബൈല്‍ സൈലന്റ്‌മോഡിലാണെന്നും പറഞ്ഞ് കക്ഷി മിന്നായം പോലെ സ്ഥലം വിട്ടു. ഏഴാം ക്ലാസുകാരി ചൂണ്ടയിലകപ്പെടാന്‍ പിന്നെ സമയം വേണ്ടി വന്നില്ല. ക്ലാസില്‍ മായാലോകത്തിരുന്ന കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി അധ്യാപകര്‍ വിവരം അറിയിച്ചപ്പോഴാണ് രക്ഷിതാക്കള്‍ മകളുടെ മൊബൈല്‍ ബന്ധം അറിയുന്നത്. അവളെ ചോദ്യം ചെയ്തപ്പോഴാണ് അജ്ഞാതനായ 'ചേട്ടന്‍' നല്‍കിയ സമ്മാനവും അവര്‍ തമ്മിലുള്ള ബന്ധവും ഞെട്ടലോടെ രക്ഷിതാക്കള്‍ മനസ്സിലാക്കിയത്. മൊബൈല്‍ കിട്ടിയിട്ട് നാലു ദിവസമേ ആയുള്ളൂ എന്ന് കുട്ടി. മകളെ വലയിലാക്കിയവരെ കണ്ടെത്താന്‍ പിതാവ് സൈബര്‍ സെല്ലിന്റെ സഹായം തേടി. ഒപ്പം മകളെ കൗണ്‍സലങ്ങിന് വിധേയയാക്കി.
മൊബൈല്‍ നല്‍കിയ 'ചേട്ടനു'മായി ബന്ധം തുടങ്ങിയിട്ട് രണ്ടു മാസമായെന്ന് കൗണ്‍സലറുടെ മുഖത്തുനോക്കി 12കാരി കൂസലില്ലാതെ പറഞ്ഞു. ആളെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായി കണ്ടിട്ടില്ലെന്നായിരുന്നു മറുപടി. മകളുടെ പിറകെയുള്ളവനെ കണ്ടെത്തണമെന്ന വാശിയോടെ പിതാവ് മുന്നോട്ടുപോയപ്പോള്‍ വ്യാജ അഡ്രസിലുള്ള സിംകാര്‍ഡാണ് കാമുകന്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. ആളെ തന്ത്രപരമായി സ്‌റ്റേഷനിലെത്തിച്ചപ്പോഴാണ് നഗരത്തിലെ ഗുണ്ടാ ലിസ്റ്റിലുള്ള പ്രതിയാണെന്ന് ഞെട്ടലോടെ പൊലീസ് തിരിച്ചറിയുന്നത്.
കുട്ടിയെ കൊണ്ടുവന്ന് കാമുകന്റെ യഥാര്‍ഥമുഖം ബോധ്യപ്പെടുത്തിയതോടെ ആ ബന്ധം അവസാനിച്ചു. പക്ഷേ അപ്പോഴേക്കും ആ കുഞ്ഞുമനസ്സ് പിടിവിട്ടു പോയിരുന്നു.
അവര്‍ കാണാമറയത്തേക്ക്
ഏക മകളുടെ മൊബൈലിലേക്ക് വരുന്ന കോളുകള്‍ കാമുകന്റെതാണെന്ന് വൈകിയാണ് മാതാപിതാക്കള്‍ അറിഞ്ഞത്. നിരവധി മിസിങ് കേസുകള്‍ അന്വേഷിച്ച പൊലീസ് സംഘത്തിലെ അംഗമായ പിതാവ് കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. ഇനി അങ്ങനെയൊന്നുമുണ്ടാവില്ലെന്ന് കുട്ടി സത്യം ചെയ്തു. മകളെ വിശ്വസിച്ച പിതാവ് മൊബൈല്‍ അവള്‍ക്ക് തിരിച്ചുനല്‍കി. അതിന് താന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ആ പിതാവ് അറിഞ്ഞില്ല. ഏകമകളെ കാണാതായതിന്റെ വേദനയില്‍ നീറി കഴിയുന്ന, എല്ലാ സ്വപ്‌നങ്ങളും തകര്‍ന്ന മാതാപിതാക്കളുള്ള വീടാണ് അവിടമിപ്പോള്‍.
മൊബൈല്‍പ്രണയം മാതാപിതാക്കളറിയുന്നു. തരക്കേടില്ലാത്ത കുടുംബങ്ങളിലുള്ളവരായതുകൊണ്ട് കമിതാക്കളുടെ രക്ഷിതാക്കള്‍ ഒന്നിച്ചിരുന്ന് വിവാഹത്തെക്കുറിച്ച് ആലോചിച്ചു. തുടക്കത്തില്‍ കുഴപ്പമില്ലാതെ നീങ്ങിയ ആലോചനയുടെ അവസാനം കാമുകന് കാര്യമായ അസുഖമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍വീട്ടുകാര്‍ പിന്‍മാറി. ദിവസങ്ങള്‍ക്കുള്ളില്‍ മകളുടെയും കാമുകന്റെയും പ്രണയരംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പടര്‍ന്നുപിടിച്ചു.കാമുകനെതിരെ പെണ്‍വീട്ടുകാര്‍ സൈബര്‍ സെല്ലിനെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങളുടെ ഉറവിടം ചികഞ്ഞു. അന്യസംസ്ഥാനത്തുള്ള ഏതോ ഒരു കേന്ദ്രത്തിലേക്കാണ് തുടക്കത്തില്‍ അന്വേഷണം എത്തിയത്. പിന്നെയും ചികഞ്ഞപ്പോള്‍ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലെത്തിച്ച കമ്പ്യൂട്ടര്‍ കണ്ടെത്തി.
അന്വേഷണ ഉദ്യോഗസ്ഥരെയും രക്ഷിതാക്കളെയും അമ്പരപ്പിച്ചുകൊണ്ട് ഇരുകുടുംബങ്ങളുമായി ഒരു ബന്ധവുമില്ലാത്ത, സമൂഹത്തില്‍ ഉന്നത നിലവാരത്തില്‍ ജീവിക്കുന്ന ഒരാളുടെ വീട്ടിലുള്ളതായിരുന്നു ആ കമ്പ്യൂട്ടര്‍. തുടരന്വേഷണത്തിലാണ്, കാമുകനുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടി നിലവിലുള്ള കാമുകി പൂര്‍ണമായി വെറുത്താല്‍ അവനെ സ്വന്തമാക്കാമെന്ന കണക്കുകൂട്ടലില്‍ പിതാവിന്റെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ ഇന്‍ര്‍നെറ്റില്‍ എത്തിക്കുകയായിരുന്നു എന്ന സത്യം ഞെട്ടലോടെ മൂന്നു കുടുംബങ്ങള്‍ തിരിച്ചറിഞ്ഞത്.
വിദേശത്ത് ഉന്നത ഉദ്യോഗമുള്ള അച്ഛന്റെയും നാട്ടില്‍ അറിയപ്പെടുന്ന വിദ്യാലയത്തില്‍ ജോലിയുള്ള അമ്മയുടെയും പത്തില്‍ പഠിക്കുന്ന ഏക മകള്‍. പഠനത്തിലും മറ്റു കാര്യങ്ങളിലും മിടുക്കിയായിരുന്ന അവള്‍ക്ക് പാട്ടു കേള്‍ക്കാന്‍ മാത്രമായി അച്ഛന്‍ മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കി.
പഠിക്കാനുണ്ടെന്ന് പറഞ്ഞ് ദീര്‍ഘനേരം മുറിയടച്ചിരിക്കുന്ന മകളെ അമ്മ ശാസിച്ചു. തനിച്ചിരിക്കാന്‍ സമ്മതിക്കാത്തതിന് പലപ്പോഴും അമ്മയെ അവള്‍ ചോദ്യംചെയ്തു. ഒരു ദിവസം വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്ന അമ്മയെ മകള്‍ തല്ലി. അപ്രതീക്ഷിതമായ മകളുടെ പെരുമാറ്റം അവരെ അമ്പരിപ്പിച്ചു. തൊട്ടടുത്ത ദിവസം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വിളിയെത്തി. മകള്‍ മാസങ്ങളായി മൊബൈല്‍ ഉപയോഗിച്ച് കാമുകനുമായി സംസാരിക്കുന്നുണ്ടെന്ന സത്യം ആ അമ്മ വേദനയോടെ അറിഞ്ഞു. പാട്ടുകേള്‍ക്കാന്‍ നല്‍കിയ മൊബൈലില്‍ സിം കാര്‍ഡ് നല്‍കിയ പയ്യന്‍ അവളെ വശത്താക്കുകയായിരുന്നു. മകള്‍ മണിക്കൂറുകളോളം മുറിക്കു പുറത്തിറങ്ങാതിരുന്നതിന്റെ കാരണം അപ്പോഴാണ് പിടികിട്ടിയത്.
നാളുകളായി വീട്ടില്‍നിന്ന് കാണാതായിരുന്ന പണം കാമുകന് മകള്‍ നല്‍കുന്ന സമ്മാനമായിരുന്നു. കാമുകനുമായി ഒളിച്ചോടാനിരുന്ന മകളെ തലനാരിഴക്കാണ് അമ്മക്ക് തിരിച്ചു കിട്ടിയത്. പ്രദേശത്തെ അറിയപ്പെടുന്ന മാഫിയാ സംഘത്തിലുള്ളയാളാണ് പയ്യനെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഒരു കുടുംബം തകര്‍ന്നു പോകാന്‍ ഇതു ധാരാളമായിരുന്നു.
പ്ലസ്ടു വിദ്യാര്‍ഥിനിയായ മകളെ പെണ്ണുകാണാന്‍ ചെക്കനും കൂട്ടുകാരുമെത്തി. പെണ്ണിനെ ബോധിച്ച വരനും സംഘവും ആ വിവരം കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച് മടങ്ങി. തൊട്ടടുത്ത ദിവസം തന്നെ വരന്റെ രക്ഷിതാക്കളെത്തി. ഇരു കുടുംബങ്ങളും പരസ്‌പരം ഇഷ്ടപ്പെട്ടതോടെ നിശ്ചയത്തിനുള്ള തീയതി ഉറപ്പിച്ച് അവര്‍ മടങ്ങി. വിവാഹനിശ്ചയത്തിന്റെ തലേന്ന് വിദ്യാര്‍ഥിനിയുടെ മൊബൈലില്‍നിന്ന് മെസേജ്
പറന്നു. പിറ്റേ ദിവസം പതിവുപോലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് അവള്‍ വീടു വിട്ടിറങ്ങി.
വഴിയില്‍ കാത്തു നിന്ന കാമുകനും കൂട്ടുകാരും കൊണ്ടുവന്ന കാറിലാണ് ആ യാത്ര അവസാനിച്ചത്. സ്‌കൂള്‍ വിട്ട് മകളെത്താതിരുന്നതോടെ രക്ഷിതാക്കളുടെ കണ്ണില്‍ ഇരുട്ട് കയറി. നാളെ വിവാഹ നിശ്ചയം നടക്കാനിരിക്കുന്നു. ആധികയറിയ പിതാവ് തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനിലേക്ക് പാഞ്ഞു. ഈ സമയം മകളെയും കൊണ്ട് കാമുകന്റെ കാര്‍ ദേശീയ പാതയിലൂടെ പായുകയായിരുന്നു. ഹൈവേ പട്രോളിങ്ങിന്റെ പരിശോധനയില്‍ കുടുങ്ങിയ കാമുകനും സുഹൃത്തുക്കളും അറസ്റ്റിലായതുകൊണ്ട് കൂടുതല്‍ ദുരന്തമുണ്ടായില്ല. പക്ഷേ, ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ പാടെ മാഞ്ഞു പോകാന്‍ അതു ധാരാളമായിരുന്നു. മാസങ്ങളായി പാതിരാവില്‍ മകളുടെ മൊബൈലില്‍ നിന്ന് കാമുകന് വിളി പോകുന്നുണ്ടെന്ന് മാതാപിതാക്കള്‍ അറിയുന്നത് പൊലീസുകാരില്‍ നിന്നാണ്.
പത്താം ക്ലാസില്‍ പഠിക്കുന്ന സാധാരണ വീട്ടിലെ കുട്ടിക്ക് മൊബൈല്‍ സമ്മാനിച്ചത് കാമുകനായിരുന്നു. കുട്ടിയുടെ ദിനചര്യകള്‍ മാറിയത്
പൊടുന്നനെയാണ്. കുളിക്കാന്‍ കയറിയാല്‍ ദീര്‍ഘനേരം കഴിഞ്ഞാണ് മകള്‍ പുറത്തെത്തിയിരുന്നത്. സംശയം തോന്നിയ അച്ഛന്‍ കുളിമുറിയുടെ വെന്റിലേറ്ററിലൂടെ എത്തി നോക്കിയപ്പോഴാണ് ടാപ്പു തുറന്നുവെച്ച് മൊബൈലില്‍ സംസാരിക്കുന്ന മകളെ കണ്ട് ഞെട്ടിയത്. അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് മകള്‍ ഉറപ്പിച്ച് പറഞ്ഞു. മണെ്ണണ്ണയൊഴിച്ച് തീകൊടുക്കാന്‍ നോക്കിയെങ്കിലും തീപ്പെട്ടിക്കൊള്ളി നനഞ്ഞതുകൊണ്ട് ആദ്യ ശ്രമം പാഴായി. സ്‌കൂളിന്റെ മുകളിലെ നിലയില്‍ കയറി ചാടുമെന്ന് ഭീഷണിമുഴക്കി. മനശ്ശാസ്ത്രജ്ഞന്റെ അടുക്കലെത്തിച്ചപ്പോഴാണ് മകളുടെ ബന്ധത്തിന്റെ ആഴം രക്ഷിതാക്കള്‍ അറിയുന്നത്. താളം തെറ്റിയ മനസ്സ് വീണ്ടെടുക്കാന്‍ പ്രാര്‍ഥനയുമായി ഒരു കുടുംബം മുഴുവന്‍ കാത്തിരിക്കുകയാണ്.
സ്‌കൂള്‍ പരിസരത്തുവെച്ച് മെമ്മറി കാര്‍ഡുള്ള മൊബൈലുകളില്‍ അശ്ലീല വീഡിയോ ക്ലിപ്പിങ്ങുകള്‍ സെയ്‌വ് ചെയ്ത് വില്‍ക്കുന്ന റാക്കറ്റുകളുണ്ടെന്നു കൂടി രക്ഷിതാക്കള്‍ അറിയുക. ഇടക്കെപ്പോഴെങ്കിലും പരിശോധിക്കാന്‍ തയാറായാല്‍ 99 ശതമാനം മൊബൈലുകളിലും അത്തരം
വീഡിയോ ദൃശ്യങ്ങള്‍ ലഭിക്കുമെന്ന് തീര്‍ച്ചയാണ്. വിദ്യാലയ പരിസരത്തുള്ള ഇന്റര്‍നെറ്റ് കഫേകളില്‍ പരിശോധിച്ചാല്‍ നമ്മുടെ മക്കളില്‍ പലരും സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളുടെ ഏകദേശ രൂപം പിടികിട്ടും. രാവിലെ വീട്ടില്‍നിന്നിറങ്ങുന്ന മക്കള്‍ എവിടെ പോകുന്നുവെന്നും അവരുടെ കൂട്ടുകെട്ട് ആരുമായിട്ടാണെന്നും രക്ഷിതാക്കള്‍ അറിയണം. അവരുടെ ബാഗുകളും പുസ്തകങ്ങളും ഇടക്ക് പരിശോധിക്കണം. എന്റെ മകന്‍/മകള്‍
അങ്ങനെയൊന്നും ചെയ്യുന്നില്ലെന്ന് പൂര്‍ണമായി വിശ്വസിക്കരുത്. ഇത്രയും നിങ്ങള്‍ ചെയ്തില്ലെങ്കില്‍ അവരില്‍ പലരും പരിധിക്ക് പുറത്താവുന്നത് വേദനയോടെ കാണേണ്ടി വരും.
പുറത്തു പോകുന്ന കുട്ടികളുടെ കഥയിതാണെങ്കില്‍ അകത്തിരിക്കുന്ന വീട്ടമ്മമാരുടെ അവസ്ഥയും മറിച്ചല്ല. അവരെ വട്ടമിട്ടും കഴുകക്കണ്ണുകളുണ്ട്. നമ്മുടെ കിടപ്പുമുറി പോലും സുരക്ഷിതമല്ല.
കഴുക കണ്ണുമായി കാത്തിരിക്കുന്ന വഴിയോരങ്ങളിലും
വഴികെടിന്റെ മായാലോകം തുറന്നു ഇന്റര്‍ നെറ്റും
ഇവിടെ വഴി കാണിക്കാന്‍ നിങ്ങള്‍ക്കാവുമോ?
നിങ്ങള്ക്ക് സാധിക്കുമോ അവരുടെ ഇന്‍ ബോക്സുകള്‍ വൃത്തിയാക്കാന്‍?
മെസ്സേജുകള്‍ ശുദ്ധമാക്കാന്‍? ശസനകള്‍ക്കും, ശിക്ഷകള്‍ക്കും അതിനു തടയിടാനവുമോ?
ഇല്ല ഒരിക്കലും.... അതാണല്ലോ ചുറ്റുപാടിന്റെ ചിത്രങ്ങള്‍ നമ്മോടു പറയുന്നത്?
ധാര്‍മിക ചിന്ടകള്‍ പകര്‍ന്നു നല്‍കാതെ പുതിയ ലോകത്തെ തിരിച്ചു പിടിക്കാനാവില്ല തീര്‍ച്ച...
അരുതയിമാകളിലേക്ക് നടക്കുമ്പോള്‍ അരുതെന്ന് അരികിലിരുന്നു പറയുന്ന കൂട്ടുകാരനെ നാം അവര്ക് നല്‍കിയില്ലെങ്കില്‍ നഷ്ട്ടപ്പെടും എന്നുറപ്പാണ്
ആ കൂട്ടും, നേരിന്റെ നോട്ടവുമാണ് എം എസ് എം ഉറപ്പു നല്‍കുന്നത്....
അറിവില്‍ നിന്ന് തിര്ച്ചരിവിലെക്കുള്ള വഴിയാണ് ഞങ്ങള്‍ തുറന്നു നല്‍കുന്നത്
നാം കൊതിക്കുന്നു നന്മയുള്ള ലോകം... അതു കൊണ്ട് നമുക്ക് ഒതോരുമിക്കാം ഒരേ വഴിയില്‍..
http://msmkerala.org/
forwaded email from:
MUHSIN CA
'BUSTAN'
TRIPPANACHI.
വ്യാഴാഴ്‌ച, ജനുവരി 20 by islahibloggers · 6അഭിപ്രായങ്ങള്‍