ബുധനാഴ്‌ച, ഏപ്രിൽ 7
തൊടുപുഴ സംഭവം മതേതര സമൂഹത്തിന് അംഗീകരിക്കാനാവില്ല- യുക്തിവാദി സംഘം. മാധ്യമത്തിന്റെ തലക്കെട്ട് കണ്ടപ്പോള്‍ ആദ്യമൊന്ന് ഞെട്ടി. യുക്തിവാദികള്‍ക്കിത് എന്ത് പറ്റി, സാധാരണ ഗതിയില്‍ അതിനെ പിന്താങ്ങുയായിരുന്നില്ലേ വേണ്ടത്. കാരണം യുക്തിവാദം എന്നത് മുസ്ലിം വിരോധം എന്നായി മാറിയിട്ട് കാലമേറെയായി. വാര്‍ത്തവായിക്കാന്‍ തുടങ്ങിയപ്പോഴാണ് എനിക്ക് തെറ്റിയിട്ടില്ലെന്ന് ബോധ്യമായത്. അതിങ്ങനെ തുടരുന്നു. മതനിന്ദയെന്നാരോപിച്ച് തൊടുപുഴയില്‍ നടന്ന സമരം മതേതര സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും ചോദ്യപേപ്പറില്‍ ദൈവനിന്ദനടത്തിയ ടി.ജെ. ജോസഫ് എന്ന അധ്യാപകന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ഭാരതീയ യുക്തിവാദി സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് മഞ്ചേരിയില്‍ നിന്നാണ്.
ശേഷം പറയുന്ന മൂന്ന് പ്രസ്താവനകള്‍ യുക്തിവാദികളുടെ 'യുക്തിയും' 'വിവരവും' വെളിപ്പെടുത്തുന്നതാണ്.
1. മതനിന്ദ നടത്തിയ ടി.ജെ. ജോസഫിനെ ശിക്ഷിക്കേണ്ടത് ദൈവമാണ്.
2. അത് മനുഷ്യന്‍ ഏറ്റെടുക്കേണ്ട കാര്യമില്ല.
3. മതത്തിന്റെ പേരില്‍ മനുഷ്യന്‍ മനുഷ്യനെ ശിക്ഷിക്കുന്ന നടപടിയില്‍നിന്ന് പിന്‍മാറണം.
ഇതുതന്നെയാണ് നമ്മുക്ക് യുക്തിവാദികളില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന മറുപടി. കഴിഞ്ഞ ഒരു പോസ്റ്റില്‍ തൊടുപുഴ പ്രശ്‌നത്തില്‍ യുക്തിവാദികളെ സാന്ദര്‍ഭികമായി പരാമര്‍ശിച്ചത് ജീവി എന്ന സഹജീവി ബ്ലോഗര്‍ക്ക് ഇഷ്ടപ്പെട്ടില്ല. പക്ഷെ മംഗളത്തിലെ ഈ വിഷയവുമായി ബന്ധപ്പെട്ട ലേഖനം കണ്ടപ്പോള്‍ എന്റെ പരാമര്‍ശത്തില്‍ അസാംഗത്യം ഒട്ടുമില്ലായിരുന്നു എന്ന് ബോധ്യമായി. അദ്ദേഹം യുക്തിവാദിയോ അല്ലേ എന്ന തീരുമാനത്തിലെത്തി എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്.
ഏറെ ചിന്താര്‍ഹമായ ലേഖനം ഞാനിവിടെ പേസ്റ്റ് ചെയ്യുകയാണ്. തൊടുപുഴ പറഞ്ഞത് എന്ന ലേഖനം
ബുധനാഴ്‌ച, ഏപ്രിൽ 7 by Noushad Vadakkel · 1
ചൊവ്വാഴ്ച, ഏപ്രിൽ 6
ചൊവ്വാഴ്ച, ഏപ്രിൽ 6 by Noushad Vadakkel · 1
വെള്ളിയാഴ്‌ച, മാർച്ച് 26

എല്ലാ മുസ്ലിം സംഘടനകളും മദ്രസകള്‍ വ്യവസ്ഥാപിതമായിത്തന്നെ
നടത്തുന്നുണ്ട്.
മദ്‌റസയില്‍പോവാത്ത ഒരു മുസ്ലിം കുട്ടിയും ഉണ്ടാവില്ല.
പക്ഷെഅതിന്റെഗുണം സമൂഹത്തില്‍ കാണുന്നില്ലെന്ന്മാത്രമല്ല,
അക്രമ-അധാര്‍മികജീവിതം മുസ്ലിം യുവാക്കളില്‍ മറ്റു സമുദായങ്ങളെ അപേക്ഷിച്ച്കൂടുതലുമാണ്.
കുറ്റക്യത്യങ്ങളില്‍ മുസ്ലിം സാന്നിധ്യം ഭീകരമായിത്തീരുന്നുവെന്ന്
ഓരോദിവസവുംമാധ്യമങ്ങള്‍ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു...
ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ഈ ദുരവസ്ഥക്ക്
കാരണമെന്ന്പറഞ്ഞാല്‍ നിങ്ങള്‍ചിരിക്കും.. പിന്നെ ഈ മദ്റസകള്‍ എന്താണ്നടത്തിക്കൊണ്ടിരിക്കുന്നത് എന്നും നിങ്ങള്‍ചോദിച്ചേക്കാം...
അതുതന്നെയാണ് എന്റെയും ചോദ്യം...
ആ ചോദ്യത്തിന് ഉത്തരം കിട്ടാന്‍ നമ്മുടെ നാട്ടിലെ
മദ്രസാപാഠപുസ്തകങ്ങള്‍പരിശോധിച്ചാല്‍ മതി.
ലോകത്തുണ്ടായ മാറ്റങ്ങളോ പുരോഗതിയൊ ഈ
വിദ്യാഭ്യാസബോര്‍ഡുകളൊന്നും അറിഞ്ഞിട്ടില്ല. വിദ്യാഭ്യാസ രംഗത്തുണ്ടായിട്ടുള്ള പുതിയചിന്തകളോ കാഴ്ച്ചപ്പാടുകളൊ ഇടപെടലുകളൊ
ഈസാധുക്കള്‍അറിഞ്ഞിട്ടേയില്ല...
ഈ വിദ്യാഭ്യാസ ബോര്‍ഡുകള്‍ക്കൊന്നും കുറ്റമറ്റ ഒരു
വിദ്യാഭ്യാസസമീപനരേഖ പോലുമില്ല.
സമീപനരേഖയോ അതെന്താ സാധനമെന്നാണ്ചിലര്‍ ചോദിക്കുന്നത്..
മത-മദ്‌റസാ വിദ്യാഭ്യസ രംഗത്തെ ഈ ദുരവസ്ഥ തിരിച്ചറിയുകയും
കാര്യക്ഷമവും ഫലപ്രദവുമായി മദ്റസാ വിദ്യാഭ്യാസത്തെ
മാറ്റിപ്പണിയാനുംവേണ്ടി രൂപമെടുത്ത കൂട്ടായ്മയാണ് സി ഐ ഇ ആര്‍ .
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ വിദ്യാഭ്യാസബോര്‍ഡിന്റെ
പാഠപുസ്തകങ്ങള്‍ മദ്റസാവിദ്യാഭ്യസം അര്‍ഥവത്താക്കിത്തീര്‍ക്കുമെന്ന്
അനുഭവങ്ങള്‍ പ്രതീക്ഷ നല്‍കുന്നു...
ആദ്യമായി കുറ്റമറ്റ ഒരു വിദ്യാഭ്യാസ സമീപനരേഖ
തയ്യാറാക്കിയ മതവിദ്യാഭ്യാസ ബോര്‍ഡും സി ഐ ഇആര്‍ ആണ്.
സി ഐ ഇ ആറിന്റെവിദ്യാഭ്യാസ സമീപനരേഖ അവലംബിച്ച്
തയ്യാറാക്കിയപ്രസന്റേഷന്റെ പി ഡിഎഫ് ഫയലാണ് താഴെ...
matha vidyaabhyaasam.
........................................
മുഖ്‌താര്‍ ഉദരംപൊയില്‍
വെള്ളിയാഴ്‌ച, മാർച്ച് 26 by mukthaRionism · 1
വ്യാഴാഴ്‌ച, മാർച്ച് 25
മറ്റേതൊരു സംസ്ഥാനത്തെക്കാളും മികവുറ്റ സംവിധാനമാണ് സൈബര്‍ കുറ്റകൃത്യം തടയാന്‍ കേരളം ഒരുക്കിയിരിക്കുന്നത്. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ കേന്ദ്രീകരിച്ച് ഇന്റര്‍ നെറ്റിലൂടെ ജോലി തട്ടിപ്പ് നടത്തുന്ന അന്തര്‍ദേശീയ കുറ്റവാളി സംഘത്തെ ഈയിടെ കണ്ടെത്തി ചില വിദേശികളെ അറസ്റ്റ് ചെയ്തത് കേരളമാണ്. തിരുവനന്തപുരത്ത് ഹൈടെക് ക്രൈം സെല്ലില്‍ വിദഗ്ധരായ 25 ഓളം പേരും, സംസ്ഥാനമാകെ പരിധിയുള്ള സൈബര്‍ പൊലീസ്സ്റ്റേഷനില്‍ 40 ഓളവും, എസ്.എം.എസ് സെല്ലില്‍ 12 പേരും സേവനത്തിലുണ്ട്.
നാലുരീതിയില്‍ സൈബര്‍ പരാതികള്‍ പൊലീസിന് കൈമാറാം. 9497900000 എന്ന മൊബൈല്‍ നമ്പറില്‍ എസ്.എം.എസ് അയക്കാം.എന്നാല്‍, ഇവിടെ നിന്ന് പരാതിക്കാര്‍ക്ക് മറുപടി കിട്ടില്ല. കിട്ടിയ സന്ദേശം നല്‍കിയവരെക്കുറിച്ച രഹസ്യം സൂക്ഷിച്ചുതന്നെ ജില്ലാ സൈബര്‍സെല്ലിനും അവിടെ നിന്ന് പൊലീസ്സ്റ്റേഷനിലേക്കും കൈമാറും. പരാതിയെക്കുറിച്ച് പ്രാഥമികാന്വേഷണം നടത്തി തുടര്‍നടപടിയെടുക്കും.
cyberps@keralapolice.gov.in എന്ന വിലാസത്തില്‍ ഇ^മെയിലാണ് മറ്റൊരു വഴി. ഇതേ വിലാസം തന്നെ പതിനാല് ജില്ലകളുടെ പേരിലും ഉണ്ട്. hitechcell@keralapolice.gov.in എന്ന പേരില്‍ ഹൈടെക് സെല്ലിനും മെയിലുണ്ട്. കേരള പൊലീസ് വെബ്സൈറ്റില്‍ സൈബര്‍സെല്ലിന്റെ വിപുലമായ ലിങ്ക് സൈറ്റ് സന്ദര്‍ശിച്ചാല്‍ ഇത് സംബന്ധിച്ച നിയമപരവും സാങ്കേതികവുമായ എല്ലാ നിര്‍ദേശങ്ങളും ലഭ്യമാവും. 1091,100, 1090 എന്നീ പൊലീസ് പരാതി ഫോണ്‍ നമ്പറുകളിലേക്കും സൈബര്‍പരാതികള്‍ നേരിട്ട് വിളിച്ച് പറയാം. രേഖാമൂലം പരാതി എഴുതി അയക്കുന്ന നാലാമത്തെ രീതിയാണ് ഏറെ ഫലപ്രദം. ഇങ്ങനെ അയക്കുന്ന പരാതികളില്‍ പരാതിക്കാരെക്കുറിച്ച വിവരങ്ങള്‍ പൊലീസ് രഹസ്യമായി സൂക്ഷിക്കും. പരാതിപ്പെടുന്ന ആള്‍ എത്രത്തോളം ഈ കുറ്റകൃത്യത്തില്‍ എതിര്‍കക്ഷിക്ക് സഹായി ആയി എന്നതല്ല, എതിര്‍കക്ഷി എത്രത്തോളം പരാതിക്കാരെ ചീറ്റ് ചെയ്തു എന്നതാണ് സൈബര്‍ കുറ്റാന്വേഷണത്തിന്റെ മുഖ്യ അന്വേഷണലക്ഷ്യം. അതിനാല്‍ പരാതിപ്പെടുന്നവര്‍ക്ക് ഒരു കാരണവശാലും പേടിക്കാനില്ല.
സൈബര്‍ കേസുകളില്‍ തെളിവുകള്‍ കൃത്യമായി ഉണ്ടാവും. തെളിവില്ലാത്ത ഒരു സൈബര്‍ കുറ്റകൃത്യവും ഉണ്ടാവില്ല. മൊബൈല്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്യുന്നവ പോലും മെമറിയില്‍ നിന്ന് ശേഖരിക്കാവുന്ന സംവിധാനമുണ്ട്. അതിനാല്‍ പരാതിയില്‍ ഉറച്ചു നില്‍ക്കാനുള്ള തന്റേടമാണ് യഥാര്‍ഥത്തില്‍ വേണ്ടത്. ഇത് പൊലീസല്ല കാണിക്കേണ്ടത്, പരാതിക്കാരാണ്.കേരളത്തില്‍ ഇതിനകം ഹൈടെക് സെല്ലില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടത് 40 ഓളം കേസുകളാണ്.
2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടും റൂള്‍സുമാണ് സൈബര്‍സെല്‍ പിന്തുടരുന്നത്. 2008 ഡിസംബറില്‍ പാര്‍ലമെന്റ് ഈ നിയമം പുതിയ പ്രവണതകള്‍ മുന്നില്‍കണ്ട് ഭേദഗതി ചെയ്തു. മൂന്ന് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്നതാണ് നിയമം. പക്ഷേ, അന്തര്‍ ദേശീയ ഐ.ടി നിയമത്തിന്റെ ചുവട് പിടിച്ചാണ് നമ്മുടെ നിയമം. അന്തര്‍ദേശീയ നിയമത്തിന്റെ പാശ്ചാത്തലവും ഇന്ത്യയുടെ പാശ്ചാത്തലവും രണ്ടാണ്. ചില പാശ്ചാത്യരാജ്യങ്ങളില്‍ സെക്സിനോടുള്ള നിലപാട് ഉദാരമാണ്. ഇത്തരം രാജ്യങ്ങള്‍ ആസ്ഥാനമായുള്ള ചില സൈബര്‍ വ്യവസായസംരംഭങ്ങളാണ് ഇന്റര്‍നെറ്റില്‍ വ്യാപിച്ചുകിടക്കുന്നത്. ഫ്രീസെക്സ് സൈറ്റുകളെല്ലാം ഇത്തരം രാജ്യങ്ങളുടെ ഉല്‍പന്നങ്ങളാണ്. മുതലാളിത്ത രാജ്യങ്ങള്‍ പടച്ചു വിടുന്നതെല്ലാം അതിരുകളില്ലാതെ ആസ്വദിക്കാന്‍ നാം പഠിച്ചുകഴിഞ്ഞു. അപ്പോള്‍ എവിടെയാണ് നിയന്ത്രണം ഉണ്ടാവേണ്ടത്? നമ്മുടെ മനസ്സിലാണ് ആദ്യത്തെ നിയമം സ്ഥാപിക്കേണ്ടത്. പൊലീസും കോടതിയും എല്ലാം സ്വന്തം മനസ്സിലുണ്ടെങ്കിലേ ഈ പ്രവണതയെ നേരിടാനാവുകയുള്ളൂവെന്ന് ചുരുക്കം.
മുമ്പ് ഒരു അശ്ലീലസിനിമ കാണണമെങ്കില്‍ തിയറ്ററില്‍ പോകണം. 'എ'പടം പ്രദര്‍ശിപ്പിക്കുമ്പോള്‍ പോലും 'പ്രായപൂര്‍ത്തിയെത്തിയവര്‍ക്ക് മാത്രം' എന്ന സെന്‍സര്‍ബോര്‍ഡിന്റെ മുന്നറിയിപ്പോടെയേ പാടുള്ളൂ. ചാനലുകളില്‍ അശ്ലീലപരസ്യങ്ങളും ചീളുകളും പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ നമ്മുടെ ധാര്‍മികബോധം ഉണരാറുണ്ട്. നിയമപരമായും ഈ മേഖല നിയന്ത്രണവിധേയമാണ്. പക്ഷേ, ഇതൊന്നും ബാധകമല്ലാത്ത ഒരു മേഖലയായി ഇന്റര്‍നെറ്റ് രംഗം വളര്‍ന്നിരിക്കുന്നു.
മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ കേരളത്തില്‍ ഒന്നും രണ്ടും കോടിയല്ല, നാല് കോടിയോളമായി കഴിഞ്ഞു. റേഷന്‍ കാര്‍ഡിനേക്കാള്‍ വരും ഇത്. അത്രത്തോളം കേരളം മൊബൈല്‍ ഫോണ്‍ മേഖലയില്‍ വളര്‍ന്നിരിക്കുന്നു. മൊബൈല്‍ ഒപ്ഷനുകളിലെ വളര്‍ച്ചയാണ് കുറ്റകൃത്യം വര്‍ധിപ്പിച്ചത്. കാമറ സെറ്റുകള്‍ വല്ലാത്ത കുരുക്കാണ് തീര്‍ത്തത്. പകര്‍ത്തുന്ന പടങ്ങള്‍ സ്റ്റോര്‍ ചെയ്യാന്‍ കമ്പ്യൂട്ടര്‍ സെന്ററുകളിലേക്ക് പോകുന്നതോടെ പകര്‍ത്തിയ രംഗങ്ങള്‍ക്ക് ഒരു രഹസ്യവും ഇല്ലാതായി. ബ്ലാക്ക് മെയില്‍ ചെയ്യപ്പെടാന്‍ ഇത്രത്തോളം നല്ലൊരു ആയുധം വേറെയില്ല. പെണ്‍കുട്ടികള്‍ ബലിയാടാക്കപ്പെടുന്നത് ഈ രംഗത്താണ്. ബ്ലൂടുത്ത് സംവിധാനമാണ് ഏറ്റവും വലിയ പ്രശ്നമായി സൈബര്‍ സെല്ലിന്റെ മുന്നിലെത്തുന്ന പരാതികളില്‍ മുഴച്ചു കാണുന്നത്. ബ്ലൂടുത്ത് വഴി പ്രചരിക്കുന്ന അശ്ലീല ചിത്രങ്ങള്‍ക്ക് ഒരു നിയന്ത്രണവുമില്ല.
യഥാര്‍ഥത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഏറ്റവും സുരക്ഷിതമായ ഉപകരണമാണ് മൊബൈല്‍ഫോണ്‍. ഫോണ്‍ കൈയില്‍ നല്‍കി പെണ്‍കുട്ടിയെ എത്ര ദീര്‍ഘമേറിയ യാത്രയിലും കുടുംബത്തിന് ഗൈഡ് ചെയ്യാം. മുമ്പ് കുട്ടികളെ ഹോസ്റ്റലില്‍ കൊണ്ടാക്കാന്‍ രക്ഷിതാക്കള്‍തന്നെ പോകണം. മൊബൈല്‍ വന്നതോടെ അതിന്റെ ആവശ്യമില്ല. അവര്‍ ബസ് കയറിയത്, യാത്ര തുടരുന്നത്, വണ്ടി കിട്ടിയത്, ഇറങ്ങിയത്, ഹോസ്റ്റലില്‍ എത്തിയത് എല്ലാം അപ്പപ്പോള്‍ മൊബൈല്‍ വഴി വിളിച്ചറിഞ്ഞ് കുടുംബത്തിന് സമാധാനിക്കാം. അങ്ങനെ എല്ലാ അര്‍ഥത്തിലും നല്ലൊരു സുരക്ഷിതപങ്കാളിയാവേണ്ട മൊബൈല്‍ഫോണ്‍ തന്നെയാണ് പെണ്‍കുട്ടികളുടെ ജീവിതം തകര്‍ക്കുന്നത് എന്ന് വന്നാല്‍ അതിന് ഉത്തരവാദി ആരാണ്? നമ്മുടെ മനസ്സ് തന്നെയാണെന്ന് ഞാന്‍ തറപ്പിച്ച് പറയും.
മൊബൈല്‍ഫോണ്‍ കുട്ടികള്‍ക്ക് നല്‍കിയാല്‍ പോരാ. അത് എങ്ങനെ അവര്‍ ഉപയോഗിക്കുന്നുഎന്ന് സൂക്ഷ്മനിരീക്ഷണം നടത്താറുണ്ടോ? മൊബൈല്‍ഫോണ്‍ കുട്ടികള്‍ക്ക് വാങ്ങുമ്പോള്‍, കാമറ ഇല്ലാത്ത, മെമറികാര്‍ഡില്ലാത്ത, ത്രിജി, ജി.പി.ആര്‍.എസ്,ബ്ലൂടുത്ത് എന്നിവ കിട്ടാത്ത പ്രാഥമികമായ ഒപ്ഷനുകള്‍ മാത്രമുള്ള മൊബൈല്‍ സെറ്റ് മതിയെന്ന് തീരുമാനിച്ചാല്‍ പോരേ? കോഴിക്കോട്ടെ മൊബൈല്‍ ഫോണ്‍ കാമറയെക്കുറിച്ച് അന്വേഷണത്തില്‍ കിട്ടിയ മറ്റൊരു സാങ്കേതിക വളര്‍ച്ചയുടെ വിവരം കൂടി വായനക്കാരുമായി പങ്കിടാം. മൊബൈല്‍ കാമറ ഒരു മുറിയില്‍ സ്ഥാപിച്ച് അതിന്റെ കണ്‍ട്രോള്‍ രഹസ്യ കേന്ദ്രത്തിലിരിന്ന് കൈകാര്യം ചെയ്യാനും കഴിയുന്ന സോഫ്റ്റ് വെയര്‍ വികസിച്ചിരിക്കുന്നുവെന്നതാണ് ഞെട്ടിക്കുന്ന വിവരം. ഇതനുസരിച്ച് കാമറയുടെ ചെറുതരം മോഡുകള്‍ മുറിയുടെ സ്വിച്ച് ബോര്‍ഡ്, പേനയുടെ അടപ്പ്, തുടങ്ങിയ പലേടത്തും സ്ഥാപിക്കാന്‍ കഴിയും.
കേരളത്തിലെ ഇന്റര്‍നെറ്റ് കഫെകളെ നിയന്ത്രിക്കാന്‍ തന്നെ സൈബര്‍സെല്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള ഒരു നിയമത്തിന്റെ കരട് തയാറാവുന്നുണ്ട്. ഇന്റര്‍നെറ്റ് കഫെകള്‍ വലിയ അധോലോക മേഖലയാവുന്നുണ്ട്. എല്ലാം അങ്ങനെയാണെന്നല്ല. അധോലോകത്തിന് വേണ്ടി കഫെകള്‍ സ്ഥാപിക്കപ്പെടുന്നു. ഏതെങ്കിലും ഒരു മുറിയില്‍ നെറ്റ് കണക്ഷന്‍ നേടി കുറെ കമ്പ്യൂട്ടറുമായി ഇരുന്നാല്‍ അത് കണ്ടെത്താനാവാത്ത അവസ്ഥയാണിപ്പോഴുള്ളത്. കേരളത്തില്‍ മൂന്ന് കോടിയോളം ഇന്റര്‍നെറ്റ് വരിക്കാരുണ്ടെന്നാണ് ഏകദേശ കണക്ക്. കഫെകളുടെ എണ്ണം 15,000 ത്തിനും 20,000 ത്തിനും ഇടയിലാണ്. ഇവക്ക് തീര്‍ച്ചയായും ഒരു നിയമം വേണം. കഫെകള്‍ റജിസ്റ്റര്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഒരു നിശ്ചിത സെക്യൂരിറ്റി തുക ഈടാക്കി പൂര്‍ണമായ മേല്‍വിലാസവും യോഗ്യതയുമുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് കഫെ നടത്താനുള്ള ലൈസന്‍സ് അനുവദിക്കുന്ന വിധത്തിലാണ് നിയന്ത്രണം വരുത്തുക. കഫെകളുടെ പ്രവര്‍ത്തനവും നിയമം വഴി ചിട്ടപ്പെടുത്തും. മുഴുവന്‍ കമ്പ്യൂട്ടറുകളും ഉടമക്ക് നേരിട്ട് കാണാവുന്ന വിധത്തില്‍ പരസ്യമായി തന്നെ സ്ഥാപിക്കണം. ഉപഭോക്താക്കള്‍ക്ക് ഇപ്പോഴുള്ള രഹസ്യമായ ഇരിപ്പിടം ഇനി അനുവദിക്കില്ല. സ്വന്തമായി ഇന്റര്‍നെറ്റ് ഉളളവര്‍ പോലും കഫെകളില്‍ വന്ന് നെറ്റ് ഉപയോഗിക്കുന്നതിന്റെ പിന്നിലെന്താണെന്ന് മനസ്സിലാക്കാവുന്നതാണ്. പിടികൊടുക്കപ്പെടാത്തത് കഫെയിലൂടെ ചെയ്യാമെന്ന് ആഗ്രഹിച്ചാണ് പലരും ഇന്റര്‍നെറ്റ് കഫെകളില്‍ എത്തുന്നത്. ഇത് തടയാന്‍ കഫെകള്‍ ഉപയോഗിക്കുന്നവരുടെ പൂര്‍ണ വിവരം രേഖപ്പെടുത്തുന്ന (തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ) റജിസ്റ്റര്‍ നിര്‍ബന്ധമാക്കും. സ്ഥിരമായ ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വിലാസം രേഖപ്പെടുത്തിയ റജിസ്റ്റര്‍ തയാറാക്കി റജിസ്ട്രേഷന്‍ നമ്പര്‍ നല്‍കാവുന്നതുമാണ്. പുതിയ ഒരാള്‍ വരുമ്പോള്‍ തീര്‍ച്ചയായും കഫെകളില്‍ തിരിച്ചറിയല്‍ രേഖ നല്‍കണം.
നമ്മുടേതായ ഒരു സാംസ്കാരിക പൈതൃകം മറക്കരുത്. അത് മുറുകെ പിടിക്കാന്‍ കഴിയണം. പുതിയ സാങ്കേതിക മികവുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ആവില്ല. തലമുറയെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് വിഡ്ഢിത്തമാണ്. പക്ഷേ, പുതിയ ഉല്‍പന്നങ്ങള്‍ എങ്ങനെ ഉപയോഗിക്കണം എന്നതില്‍ കണിശമായ നിലപാടുണ്ടാവണം. എല്ലാ രംഗത്തും നിരീക്ഷണവും മോണിറ്ററിങ്ങും കുട്ടികളുമായി കൂടിയാലോചനയും പരസ്പര വിട്ടുവീഴ്ചയും കാണിക്കണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതിരിക്കുമ്പോഴാണ് കുറ്റകൃത്യം പെരുകുന്നത്. സൈബര്‍ മേഖലയിലെ ഏറ്റവും വലിയ പ്രശ്നവും അതാണ്.
ഇത് കിട്ടിയത് ഈ ബ്ലോഗില്‍ നിന്നാണ്
പ്രസിദ്ധീകരിച്ചത് Sudheer K. Mohammed
വ്യാഴാഴ്‌ച, മാർച്ച് 25 by Noushad Vadakkel · 1
ബുധനാഴ്‌ച, മാർച്ച് 24
(വായിക്കുവാന്‍ പ്രയാസം നേരിടുന്നുണ്ടെങ്കില്‍ കീ ബോര്‍ഡിലെ Ctrl കീ അമര്‍ത്തി പിടിച്ചു
കൊണ്ട് മൌസിന്റെ നടുവിലുള്ള ചക്രം വളരെ പതുക്കെ മുന്നോട്ടു കറക്കിയാല്‍ മതി )
ബുധനാഴ്‌ച, മാർച്ച് 24 by Noushad Vadakkel · 1








Older Post