വ്യാഴാഴ്‌ച, ജനുവരി 20
അമ്മമാര്‍ അറിയുക, മക്കള്‍ ഔട്ട് ഓഫ്!
ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍വിട്ടു വരുമ്പോള്‍ ബൈക്കിലെത്തിയ പയ്യന്‍ ഒരു പൊതി കൈമാറുന്നു. ആദ്യം അമ്പരന്ന കുട്ടി അഴിച്ചപ്പോള്‍ പുത്തന്‍ മൊബൈല്‍ സെറ്റ്. തന്റെ നമ്പറും പേരും അതിലുണ്ടെന്നും മൊബൈല്‍ സൈലന്റ്‌മോഡിലാണെന്നും പറഞ്ഞ് കക്ഷി മിന്നായം പോലെ സ്ഥലം വിട്ടു. ഏഴാം ക്ലാസുകാരി ചൂണ്ടയിലകപ്പെടാന്‍ പിന്നെ സമയം വേണ്ടി വന്നില്ല. ക്ലാസില്‍ മായാലോകത്തിരുന്ന കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി അധ്യാപകര്‍ വിവരം അറിയിച്ചപ്പോഴാണ് രക്ഷിതാക്കള്‍ മകളുടെ മൊബൈല്‍ ബന്ധം അറിയുന്നത്. അവളെ ചോദ്യം ചെയ്തപ്പോഴാണ് അജ്ഞാതനായ 'ചേട്ടന്‍' നല്‍കിയ സമ്മാനവും അവര്‍ തമ്മിലുള്ള ബന്ധവും ഞെട്ടലോടെ രക്ഷിതാക്കള്‍ മനസ്സിലാക്കിയത്. മൊബൈല്‍ കിട്ടിയിട്ട് നാലു ദിവസമേ ആയുള്ളൂ എന്ന് കുട്ടി. മകളെ വലയിലാക്കിയവരെ കണ്ടെത്താന്‍ പിതാവ് സൈബര്‍ സെല്ലിന്റെ സഹായം തേടി. ഒപ്പം മകളെ കൗണ്‍സലങ്ങിന് വിധേയയാക്കി.
മൊബൈല്‍ നല്‍കിയ 'ചേട്ടനു'മായി ബന്ധം തുടങ്ങിയിട്ട് രണ്ടു മാസമായെന്ന് കൗണ്‍സലറുടെ മുഖത്തുനോക്കി 12കാരി കൂസലില്ലാതെ പറഞ്ഞു. ആളെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായി കണ്ടിട്ടില്ലെന്നായിരുന്നു മറുപടി. മകളുടെ പിറകെയുള്ളവനെ കണ്ടെത്തണമെന്ന വാശിയോടെ പിതാവ് മുന്നോട്ടുപോയപ്പോള്‍ വ്യാജ അഡ്രസിലുള്ള സിംകാര്‍ഡാണ് കാമുകന്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. ആളെ തന്ത്രപരമായി സ്‌റ്റേഷനിലെത്തിച്ചപ്പോഴാണ് നഗരത്തിലെ ഗുണ്ടാ ലിസ്റ്റിലുള്ള പ്രതിയാണെന്ന് ഞെട്ടലോടെ പൊലീസ് തിരിച്ചറിയുന്നത്.
കുട്ടിയെ കൊണ്ടുവന്ന് കാമുകന്റെ യഥാര്‍ഥമുഖം ബോധ്യപ്പെടുത്തിയതോടെ ആ ബന്ധം അവസാനിച്ചു. പക്ഷേ അപ്പോഴേക്കും ആ കുഞ്ഞുമനസ്സ് പിടിവിട്ടു പോയിരുന്നു.
അവര്‍ കാണാമറയത്തേക്ക്
ഏക മകളുടെ മൊബൈലിലേക്ക് വരുന്ന കോളുകള്‍ കാമുകന്റെതാണെന്ന് വൈകിയാണ് മാതാപിതാക്കള്‍ അറിഞ്ഞത്. നിരവധി മിസിങ് കേസുകള്‍ അന്വേഷിച്ച പൊലീസ് സംഘത്തിലെ അംഗമായ പിതാവ് കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. ഇനി അങ്ങനെയൊന്നുമുണ്ടാവില്ലെന്ന് കുട്ടി സത്യം ചെയ്തു. മകളെ വിശ്വസിച്ച പിതാവ് മൊബൈല്‍ അവള്‍ക്ക് തിരിച്ചുനല്‍കി. അതിന് താന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ആ പിതാവ് അറിഞ്ഞില്ല. ഏകമകളെ കാണാതായതിന്റെ വേദനയില്‍ നീറി കഴിയുന്ന, എല്ലാ സ്വപ്‌നങ്ങളും തകര്‍ന്ന മാതാപിതാക്കളുള്ള വീടാണ് അവിടമിപ്പോള്‍.
ചതിയുടെ റിങ്‌ടോണുകള്‍!
മൊബൈല്‍പ്രണയം മാതാപിതാക്കളറിയുന്നു. തരക്കേടില്ലാത്ത കുടുംബങ്ങളിലുള്ളവരായതുകൊണ്ട് കമിതാക്കളുടെ രക്ഷിതാക്കള്‍ ഒന്നിച്ചിരുന്ന് വിവാഹത്തെക്കുറിച്ച് ആലോചിച്ചു. തുടക്കത്തില്‍ കുഴപ്പമില്ലാതെ നീങ്ങിയ ആലോചനയുടെ അവസാനം കാമുകന് കാര്യമായ അസുഖമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍വീട്ടുകാര്‍ പിന്‍മാറി. ദിവസങ്ങള്‍ക്കുള്ളില്‍ മകളുടെയും കാമുകന്റെയും പ്രണയരംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പടര്‍ന്നുപിടിച്ചു.കാമുകനെതിരെ പെണ്‍വീട്ടുകാര്‍ സൈബര്‍ സെല്ലിനെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങളുടെ ഉറവിടം ചികഞ്ഞു. അന്യസംസ്ഥാനത്തുള്ള ഏതോ ഒരു കേന്ദ്രത്തിലേക്കാണ് തുടക്കത്തില്‍ അന്വേഷണം എത്തിയത്. പിന്നെയും ചികഞ്ഞപ്പോള്‍ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലെത്തിച്ച കമ്പ്യൂട്ടര്‍ കണ്ടെത്തി.
അന്വേഷണ ഉദ്യോഗസ്ഥരെയും രക്ഷിതാക്കളെയും അമ്പരപ്പിച്ചുകൊണ്ട് ഇരുകുടുംബങ്ങളുമായി ഒരു ബന്ധവുമില്ലാത്ത, സമൂഹത്തില്‍ ഉന്നത നിലവാരത്തില്‍ ജീവിക്കുന്ന ഒരാളുടെ വീട്ടിലുള്ളതായിരുന്നു ആ കമ്പ്യൂട്ടര്‍. തുടരന്വേഷണത്തിലാണ്, കാമുകനുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടി നിലവിലുള്ള കാമുകി പൂര്‍ണമായി വെറുത്താല്‍ അവനെ സ്വന്തമാക്കാമെന്ന കണക്കുകൂട്ടലില്‍ പിതാവിന്റെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ ഇന്‍ര്‍നെറ്റില്‍ എത്തിക്കുകയായിരുന്നു എന്ന സത്യം ഞെട്ടലോടെ മൂന്നു കുടുംബങ്ങള്‍ തിരിച്ചറിഞ്ഞത്.
ജീവിതം തകര്‍ക്കുന്ന ഓഫറുകള്‍!
വിദേശത്ത് ഉന്നത ഉദ്യോഗമുള്ള അച്ഛന്റെയും നാട്ടില്‍ അറിയപ്പെടുന്ന വിദ്യാലയത്തില്‍ ജോലിയുള്ള അമ്മയുടെയും പത്തില്‍ പഠിക്കുന്ന ഏക മകള്‍. പഠനത്തിലും മറ്റു കാര്യങ്ങളിലും മിടുക്കിയായിരുന്ന അവള്‍ക്ക് പാട്ടു കേള്‍ക്കാന്‍ മാത്രമായി അച്ഛന്‍ മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കി.
പഠിക്കാനുണ്ടെന്ന് പറഞ്ഞ് ദീര്‍ഘനേരം മുറിയടച്ചിരിക്കുന്ന മകളെ അമ്മ ശാസിച്ചു. തനിച്ചിരിക്കാന്‍ സമ്മതിക്കാത്തതിന് പലപ്പോഴും അമ്മയെ അവള്‍ ചോദ്യംചെയ്തു. ഒരു ദിവസം വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്ന അമ്മയെ മകള്‍ തല്ലി. അപ്രതീക്ഷിതമായ മകളുടെ പെരുമാറ്റം അവരെ അമ്പരിപ്പിച്ചു. തൊട്ടടുത്ത ദിവസം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വിളിയെത്തി. മകള്‍ മാസങ്ങളായി മൊബൈല്‍ ഉപയോഗിച്ച് കാമുകനുമായി സംസാരിക്കുന്നുണ്ടെന്ന സത്യം ആ അമ്മ വേദനയോടെ അറിഞ്ഞു. പാട്ടുകേള്‍ക്കാന്‍ നല്‍കിയ മൊബൈലില്‍ സിം കാര്‍ഡ് നല്‍കിയ പയ്യന്‍ അവളെ വശത്താക്കുകയായിരുന്നു. മകള്‍ മണിക്കൂറുകളോളം മുറിക്കു പുറത്തിറങ്ങാതിരുന്നതിന്റെ കാരണം അപ്പോഴാണ് പിടികിട്ടിയത്.
നാളുകളായി വീട്ടില്‍നിന്ന് കാണാതായിരുന്ന പണം കാമുകന് മകള്‍ നല്‍കുന്ന സമ്മാനമായിരുന്നു. കാമുകനുമായി ഒളിച്ചോടാനിരുന്ന മകളെ തലനാരിഴക്കാണ് അമ്മക്ക് തിരിച്ചു കിട്ടിയത്. പ്രദേശത്തെ അറിയപ്പെടുന്ന മാഫിയാ സംഘത്തിലുള്ളയാളാണ് പയ്യനെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഒരു കുടുംബം തകര്‍ന്നു പോകാന്‍ ഇതു ധാരാളമായിരുന്നു.
സൈലന്റ് മോഡ്!
പ്ലസ്ടു വിദ്യാര്‍ഥിനിയായ മകളെ പെണ്ണുകാണാന്‍ ചെക്കനും കൂട്ടുകാരുമെത്തി. പെണ്ണിനെ ബോധിച്ച വരനും സംഘവും ആ വിവരം കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച് മടങ്ങി. തൊട്ടടുത്ത ദിവസം തന്നെ വരന്റെ രക്ഷിതാക്കളെത്തി. ഇരു കുടുംബങ്ങളും പരസ്‌പരം ഇഷ്ടപ്പെട്ടതോടെ നിശ്ചയത്തിനുള്ള തീയതി ഉറപ്പിച്ച് അവര്‍ മടങ്ങി. വിവാഹനിശ്ചയത്തിന്റെ തലേന്ന് വിദ്യാര്‍ഥിനിയുടെ മൊബൈലില്‍നിന്ന് മെസേജ്
പറന്നു. പിറ്റേ ദിവസം പതിവുപോലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് അവള്‍ വീടു വിട്ടിറങ്ങി.
വഴിയില്‍ കാത്തു നിന്ന കാമുകനും കൂട്ടുകാരും കൊണ്ടുവന്ന കാറിലാണ് ആ യാത്ര അവസാനിച്ചത്. സ്‌കൂള്‍ വിട്ട് മകളെത്താതിരുന്നതോടെ രക്ഷിതാക്കളുടെ കണ്ണില്‍ ഇരുട്ട് കയറി. നാളെ വിവാഹ നിശ്ചയം നടക്കാനിരിക്കുന്നു. ആധികയറിയ പിതാവ് തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനിലേക്ക് പാഞ്ഞു. ഈ സമയം മകളെയും കൊണ്ട് കാമുകന്റെ കാര്‍ ദേശീയ പാതയിലൂടെ പായുകയായിരുന്നു. ഹൈവേ പട്രോളിങ്ങിന്റെ പരിശോധനയില്‍ കുടുങ്ങിയ കാമുകനും സുഹൃത്തുക്കളും അറസ്റ്റിലായതുകൊണ്ട് കൂടുതല്‍ ദുരന്തമുണ്ടായില്ല. പക്ഷേ, ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ പാടെ മാഞ്ഞു പോകാന്‍ അതു ധാരാളമായിരുന്നു. മാസങ്ങളായി പാതിരാവില്‍ മകളുടെ മൊബൈലില്‍ നിന്ന് കാമുകന് വിളി പോകുന്നുണ്ടെന്ന് മാതാപിതാക്കള്‍ അറിയുന്നത് പൊലീസുകാരില്‍ നിന്നാണ്.
ദുരന്തത്തിലേക്കുള്ള കോണ്‍ടാക്റ്റുകള്‍
പത്താം ക്ലാസില്‍ പഠിക്കുന്ന സാധാരണ വീട്ടിലെ കുട്ടിക്ക് മൊബൈല്‍ സമ്മാനിച്ചത് കാമുകനായിരുന്നു. കുട്ടിയുടെ ദിനചര്യകള്‍ മാറിയത്
പൊടുന്നനെയാണ്. കുളിക്കാന്‍ കയറിയാല്‍ ദീര്‍ഘനേരം കഴിഞ്ഞാണ് മകള്‍ പുറത്തെത്തിയിരുന്നത്. സംശയം തോന്നിയ അച്ഛന്‍ കുളിമുറിയുടെ വെന്റിലേറ്ററിലൂടെ എത്തി നോക്കിയപ്പോഴാണ് ടാപ്പു തുറന്നുവെച്ച് മൊബൈലില്‍ സംസാരിക്കുന്ന മകളെ കണ്ട് ഞെട്ടിയത്. അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് മകള്‍ ഉറപ്പിച്ച് പറഞ്ഞു. മണെ്ണണ്ണയൊഴിച്ച് തീകൊടുക്കാന്‍ നോക്കിയെങ്കിലും തീപ്പെട്ടിക്കൊള്ളി നനഞ്ഞതുകൊണ്ട് ആദ്യ ശ്രമം പാഴായി. സ്‌കൂളിന്റെ മുകളിലെ നിലയില്‍ കയറി ചാടുമെന്ന് ഭീഷണിമുഴക്കി. മനശ്ശാസ്ത്രജ്ഞന്റെ അടുക്കലെത്തിച്ചപ്പോഴാണ് മകളുടെ ബന്ധത്തിന്റെ ആഴം രക്ഷിതാക്കള്‍ അറിയുന്നത്. താളം തെറ്റിയ മനസ്സ് വീണ്ടെടുക്കാന്‍ പ്രാര്‍ഥനയുമായി ഒരു കുടുംബം മുഴുവന്‍ കാത്തിരിക്കുകയാണ്.
എല്ലാം നശിപ്പിക്കുന്ന ഇത്തിരി കാര്‍ഡ്
സ്‌കൂള്‍ പരിസരത്തുവെച്ച് മെമ്മറി കാര്‍ഡുള്ള മൊബൈലുകളില്‍ അശ്ലീല വീഡിയോ ക്ലിപ്പിങ്ങുകള്‍ സെയ്‌വ് ചെയ്ത് വില്‍ക്കുന്ന റാക്കറ്റുകളുണ്ടെന്നു കൂടി രക്ഷിതാക്കള്‍ അറിയുക. ഇടക്കെപ്പോഴെങ്കിലും പരിശോധിക്കാന്‍ തയാറായാല്‍ 99 ശതമാനം മൊബൈലുകളിലും അത്തരം
വീഡിയോ ദൃശ്യങ്ങള്‍ ലഭിക്കുമെന്ന് തീര്‍ച്ചയാണ്. വിദ്യാലയ പരിസരത്തുള്ള ഇന്റര്‍നെറ്റ് കഫേകളില്‍ പരിശോധിച്ചാല്‍ നമ്മുടെ മക്കളില്‍ പലരും സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളുടെ ഏകദേശ രൂപം പിടികിട്ടും. രാവിലെ വീട്ടില്‍നിന്നിറങ്ങുന്ന മക്കള്‍ എവിടെ പോകുന്നുവെന്നും അവരുടെ കൂട്ടുകെട്ട് ആരുമായിട്ടാണെന്നും രക്ഷിതാക്കള്‍ അറിയണം. അവരുടെ ബാഗുകളും പുസ്തകങ്ങളും ഇടക്ക് പരിശോധിക്കണം. എന്റെ മകന്‍/മകള്‍
അങ്ങനെയൊന്നും ചെയ്യുന്നില്ലെന്ന് പൂര്‍ണമായി വിശ്വസിക്കരുത്. ഇത്രയും നിങ്ങള്‍ ചെയ്തില്ലെങ്കില്‍ അവരില്‍ പലരും പരിധിക്ക് പുറത്താവുന്നത് വേദനയോടെ കാണേണ്ടി വരും.
പുറത്തു പോകുന്ന കുട്ടികളുടെ കഥയിതാണെങ്കില്‍ അകത്തിരിക്കുന്ന വീട്ടമ്മമാരുടെ അവസ്ഥയും മറിച്ചല്ല. അവരെ വട്ടമിട്ടും കഴുകക്കണ്ണുകളുണ്ട്. നമ്മുടെ കിടപ്പുമുറി പോലും സുരക്ഷിതമല്ല.
കഴുക കണ്ണുമായി കാത്തിരിക്കുന്ന വഴിയോരങ്ങളിലും
വഴികെടിന്റെ മായാലോകം തുറന്നു ഇന്റര്‍ നെറ്റും
ഇവിടെ വഴി കാണിക്കാന്‍ നിങ്ങള്‍ക്കാവുമോ?
നിങ്ങള്ക്ക് സാധിക്കുമോ അവരുടെ ഇന്‍ ബോക്സുകള്‍ വൃത്തിയാക്കാന്‍?
മെസ്സേജുകള്‍ ശുദ്ധമാക്കാന്‍? ശസനകള്‍ക്കും, ശിക്ഷകള്‍ക്കും അതിനു തടയിടാനവുമോ?
ഇല്ല ഒരിക്കലും.... അതാണല്ലോ ചുറ്റുപാടിന്റെ ചിത്രങ്ങള്‍ നമ്മോടു പറയുന്നത്?
ധാര്‍മിക ചിന്ടകള്‍ പകര്‍ന്നു നല്‍കാതെ പുതിയ ലോകത്തെ തിരിച്ചു പിടിക്കാനാവില്ല തീര്‍ച്ച...
അരുതയിമാകളിലേക്ക് നടക്കുമ്പോള്‍ അരുതെന്ന് അരികിലിരുന്നു പറയുന്ന കൂട്ടുകാരനെ നാം അവര്ക് നല്‍കിയില്ലെങ്കില്‍ നഷ്ട്ടപ്പെടും എന്നുറപ്പാണ്
ആ കൂട്ടും, നേരിന്റെ നോട്ടവുമാണ് എം എസ് എം ഉറപ്പു നല്‍കുന്നത്....
അറിവില്‍ നിന്ന് തിര്ച്ചരിവിലെക്കുള്ള വഴിയാണ് ഞങ്ങള്‍ തുറന്നു നല്‍കുന്നത്
നാം കൊതിക്കുന്നു നന്മയുള്ള ലോകം... അതു കൊണ്ട് നമുക്ക് ഒതോരുമിക്കാം ഒരേ വഴിയില്‍..
http://msmkerala.org/
forwaded email from:
MUHSIN CA
'BUSTAN'
TRIPPANACHI.
വ്യാഴാഴ്‌ച, ജനുവരി 20 by islahibloggers · 6അഭിപ്രായങ്ങള്‍
വെള്ളിയാഴ്‌ച, ഡിസംബർ 3
അബൂഹുറയ്‌റ(റ) പറയുന്നു: ``നബി(സ)യുടെ അടുത്തേക്ക് ഒരാള്‍ വന്ന് പറഞ്ഞു: ഞാന്‍ വളരെ അവശനാണ്. അപ്പോള്‍ നബി(സ) ഒരാളെ തന്റെ ഒരു ഭാര്യയുടെ അടുത്തേക്ക് അയച്ചു. എന്നാല്‍ ഭാര്യയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: താങ്കളെ സത്യസന്ദേശവുമായി നിയോഗിച്ച അല്ലാഹു തന്നെയാണ് സത്യം, കുറച്ച് വെള്ളമല്ലാതെ മറ്റൊന്നും ഇവിടെയില്ല. തുടര്‍ന്ന് മറ്റു ഭാര്യമാരുടെ അടുത്തേക്കും നബി(സ) ആളെ അയച്ച് അന്വേഷിച്ചുവെങ്കിലും എല്ലാവരും സമാനമായ മറുപടിയാണ് പറഞ്ഞത്. ശേഷം നബി(സ) സ്വഹാബികളോട് ചോദിച്ചു: ഇന്ന് രാത്രി ഇയാളെ അതിഥിയായി സ്വീകരിക്കാന്‍ ആരെങ്കിലും തയ്യാറുണ്ടോ? അപ്പോള്‍ അന്‍സ്വാരികളില്‍ പെട്ട ഒരാള്‍ തയ്യാറാണെന്ന് പ്രവാചകനെ അറിയിച്ചു.
ആ സ്വഹാബി അയാളെയും കൂട്ടി വീട്ടിലേക്ക് പോവുകയും പ്രവാചകന്റെ ഈ അതിഥിയെ ആദരിക്കുക എന്ന് ഭാര്യയോട് പറയുകയും ചെയ്‌തു. മറ്റൊരു റിപ്പോര്‍ട്ടിലുള്ളത് ഇപ്രകാരമാണ്: അദ്ദേഹം ഭാര്യയോട് ചോദിച്ചു: നിന്റെയടുക്കല്‍ വല്ലതുമുണ്ടോ? അവള്‍ പറഞ്ഞു: കുട്ടികള്‍ക്ക് കരുതിവെച്ച അല്‌പം ഭക്ഷണമല്ലാതെ മറ്റൊന്നുമില്ല. അപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ: നീ എന്തെങ്കിലും പറഞ്ഞ് കുട്ടികളെ ആശ്വസിപ്പിക്കുക. ഇനി അവര്‍ രാത്രിഭക്ഷണം ആവശ്യപ്പെട്ടാല്‍ അവരെ നീ ഉറക്കാന്‍ ശ്രമിക്കുക. അങ്ങനെ അതിഥി കടന്നുവന്നാല്‍ നീ വിളക്കണയ്‌ക്കണം. അദ്ദേഹത്തിന്റെ കൂടെ നാം ഭക്ഷണം കഴിക്കുന്നതായി തോന്നിപ്പിക്കണം. അങ്ങനെ അതിഥി ഭക്ഷണം കഴിക്കാന്‍ വന്നിരുന്നു. അദ്ദേഹം ഭക്ഷണം കഴിച്ചു. അവര്‍ രണ്ടു പേരും -കുടുംബനാഥനും കുടുംബിനിയും- വിശന്ന നിലയില്‍ ആ രാത്രി കഴിച്ചുകൂട്ടി. പിറ്റേന്ന് പ്രഭാതമായപ്പോള്‍ അദ്ദേഹം കുടുംബനാഥനായ സ്വഹാബി -പ്രവാചക സവിധത്തിലെത്തി. അപ്പോള്‍ പ്രവാചകന്‍ ഇപ്രകാരം അറിയിച്ചു. ഇന്നലെ രാത്രി നിങ്ങള്‍ രണ്ടുപേരും നിങ്ങളുടെ അതിഥിയോടു ചെയ്‌ത കാര്യങ്ങള്‍ അല്ലാഹുവിന് വളരെ ഇഷ്‌ടപ്പെട്ടിരിക്കുന്നു.'' (ബുഖാരി, മുസ്‌ലിം)
വിശ്വാസികളുടെ സമൂഹം ഒറ്റ സമൂഹമാണെന്നും അവര്‍ മാനവിക മൂല്യങ്ങള്‍ മറ്റാരെക്കാളുമധികം ഉയര്‍ത്തിപ്പിടിക്കുന്നവരാണെന്നും തന്നെക്കാള്‍ തന്റെ സഹോദരന് മുന്‍ഗണന നല്‌കുന്നവരാണെന്നും വ്യക്തമാക്കുന്ന ധാരാളം ആദര്‍ശതലങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള ഒരു ഹദീസാണിത്. ഈ ഹദീസില്‍ നിന്ന് സ്വാംശീകരിച്ചെടുക്കാവുന്ന ആദര്‍ശതത്വങ്ങളും ഗുണപാഠങ്ങളും ഇവയാണ്:
പാവങ്ങള്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കും ആശ്രയവും അത്താണിയുമാകണം മതകേന്ദ്രവും മതനേതാക്കളും എന്നതാണ് ഈ ഹദീസ് ഉയര്‍ത്തിപ്പിടിക്കുന്ന ഏറ്റവും പ്രധാന സന്ദേശം. `പള്ളിയില്‍ പോയി പറ!' എന്ന ഒരു ശൈലി തന്നെ നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ടല്ലോ. തീരെ പരിഗണിക്കപ്പെടാത്തതും പരിഹരിക്കപ്പെടാത്തതുമായ കാര്യത്തെ സൂചിപ്പിച്ചുകൊണ്ട് പറയപ്പെടുന്ന ഒരു പരിഹാസ വാക്കായിട്ടാണ് ഈ `ചൊല്ല്' വ്യവഹരിക്കപ്പെടുന്നത്. പള്ളിയില്‍ പോയി പറഞ്ഞാല്‍ മനുഷ്യന്റെ ഭൗതിക പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരമുണ്ടാവുകയില്ല എന്ന നിഷേധാര്‍ഥവും ഇത് പറയുന്നവരില്‍ പലരും വെച്ചുപുലര്‍ത്തുകയും ചെയ്യുന്നു! എന്നാല്‍ പള്ളിയില്‍ പോയി പറഞ്ഞാല്‍ വിശക്കുന്നവന്റെ വിശപ്പിനും അവശതയനുഭവിക്കുന്നവന്റെ അവശതയ്‌ക്കും പരിഹാരമുണ്ടാകുമെന്നാണ് ഈ ഹദീസില്‍ വിശകലനം ചെയ്യപ്പെട്ട സംഭവം സാക്ഷീകരിക്കുന്നത്.
മതനേതൃത്വവും മതകേന്ദ്രങ്ങളും മതസംഘടനകളും മതപരമായ ആചാരാനുഷ്‌ഠാനങ്ങളെപ്പറ്റി മാത്രം പറയുകയും അതിന് മാത്രം നേതൃത്വം കൊടുക്കുകയും ചെയ്‌താല്‍ പോര എന്നാണ് പ്രവാചക ജീവിതം നല്‌കുന്ന സന്ദേശം. ഇസ്‌ലാമിക പ്രബോധനത്തിന് മുമ്പും ശേഷവും സഹജീവികളെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുക എന്ന മാനുഷിക മുഖം പ്രവാചകന്‍(സ) കാത്തുസൂക്ഷിച്ചിരുന്നു. ദിവ്യബോധനത്തിന്റെ പ്രഥമ സന്ദര്‍ഭത്തില്‍ കാര്യത്തിന്റെ നിജസ്ഥിതിയറിയാതെ ഭയചകിതനായി വീട്ടിലെത്തിയ പ്രവാചകനെ പ്രിയതമ ഖദീജ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞ വാക്കുകളില്‍ ഇങ്ങനെയൊരു വാക്കുണ്ട്: ``അല്ലാഹു താങ്കളെ അപമാനിക്കുകയില്ല; കാരണം താങ്കള്‍ വിഷമിക്കുന്നവരുടെ വിഷമമകറ്റുന്നവനാണ്.''
പരോപകാര ബോധത്തോടെയും പരക്ഷേമ തല്‌പരതയോടെയും സഹായമനസ്ഥിതിയോടെയും ജീവിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ പ്രത്യേകമായ അനുഗ്രഹവും കാരുണ്യവുമുണ്ടാകുമെന്ന് ഉപരിസൂചിത സംഭവങ്ങളില്‍ നിന്നും മറ്റനേകം പ്രമാണ വാക്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുമുണ്ട്.
ഉള്ളത് പങ്കുവെക്കുക, ഇല്ലാത്തവനെ ഉള്ളവന്‍ സഹായിക്കുക, ആ സഹായത്തില്‍ പൂര്‍ണമായും ആനന്ദവും സംതൃപ്‌തിയുമടയുക, കഷ്‌ടപ്പെടുന്നവരെ സഹായിക്കുന്നതില്‍ അല്ലാഹുവിന്റെ തൃപ്‌തി മാത്രം കാംക്ഷിക്കുക എന്ന ഉദാത്തമായ സംസ്‌കാരവും ഒരു സത്യവിശ്വാസിയുടെ വ്യക്തിത്വത്തിന്റെ ഭാഗമാകണം എന്ന സന്ദേശവും ഈ ഹദീസിലുണ്ട്. ധാരാളമുള്ളവന്‍ അതില്‍ നിന്ന് വല്ലതുമെടുത്ത് എന്തെങ്കിലും പാവപ്പെട്ടവനെ സഹായിക്കുന്നതാണ് സാധാരണ കണ്ടുവരാറുള്ളത്. ഇസ്‌ലാം കുറച്ചുകൂടി ആദര്‍ശാത്മകമായും വ്യാപക സ്വഭാവത്തോടെയുമാണ് ഈ വിഷയത്തെ കാണുന്നത്. സാമ്പത്തികശേഷി കുറഞ്ഞവര്‍ തങ്ങളുടെ വിഷമങ്ങള്‍ പരിഗണിക്കാതെ തങ്ങളെക്കാള്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്ന മനസ്ഥിതിയാണ് ഖുര്‍ആനിലും ഹദീസിലും പ്രശംസിക്കപ്പെട്ടത്.
നിരാലംബരായി മദീനയിലെത്തിയ മക്കയിലെ വിശ്വാസികളെ-മുഹാജിറുകളെ-മദീനയിലെ പാവങ്ങളായ വിശ്വാസികള്‍-അന്‍സ്വാറുകള്‍-രണ്ടു കയ്യും നീട്ടി സ്വീകരിച്ചതിനെയും നിറഞ്ഞ മനസ്സോടെ സഹായിക്കാന്‍ സന്നദ്ധരായതിനെയും ഖുര്‍ആന്‍ പ്രശംസിച്ചിട്ടുണ്ട്. ``അവര്‍ തങ്ങളുടെ സ്വന്തം ശരീരങ്ങളെക്കാള്‍ അവര്‍ക്ക്-മുഹാജിറുകള്‍ക്ക്-പരിഗണന കല്‌പിക്കുന്നു; അവര്‍ക്ക് ദാരിദ്ര്യമുണ്ടായിരുന്നിട്ടും'' എന്നാണ് ഖുര്‍ആന്‍ (59:9) അന്‍സാര്‍-മുഹാജിര്‍ ബന്ധത്തെ വിശേഷിപ്പിച്ചതും പ്രശംസിച്ചതും. ഉദ്ധൃത ഹദീസിലും കഷ്‌ടപ്പെടുന്ന കുടുംബനാഥന്‍ തന്നെക്കാള്‍ കഷ്‌ടപ്പാടും വിശപ്പുമുള്ള തന്റെ സഹോദരനെ സഹായിക്കാന്‍ മുന്നോട്ടുവരുന്ന ചിത്രമാണല്ലോ ഉള്ളത്. കുട്ടികള്‍ക്ക് മാത്രം കഴിക്കാനുള്ള പരിമിതമായ ഭക്ഷണം മാത്രമേ വീട്ടിലുള്ളൂ എന്നറിഞ്ഞിട്ടും പ്രവാചകപാഠശാലയില്‍ വളര്‍ന്നുവന്ന സ്വഹാബി വിശക്കുന്നവന്റെ വിശപ്പ് മാറ്റാന്‍ കുട്ടികളെ ഉറക്കിക്കിടത്തി, ആ ഭക്ഷണമെടുത്ത് തന്റെ അതിഥിക്ക് നല്‌കുന്നു. ഈ പ്രവര്‍ത്തനം അല്ലാഹുവിന് അങ്ങേയറ്റം ഇഷ്‌ടകരമായി എന്നും നബി(സ) അറിയിക്കുന്നു.
ഒരു വശത്ത് ആഹാരത്തിന് വകയില്ലാതെ കഷ്‌ടപ്പെടുന്ന ധാരാളം പേര്‍. മറുവശത്ത് വീട്ടില്‍ ഭക്ഷണം സുഭിക്ഷമായി ഉണ്ടാക്കി മിച്ചം വരികയും അവ ചവറ്റുകൊട്ടയില്‍ തള്ളുകയും ചെയ്യുന്നവര്‍! ആദര്‍ശത്തിന്നും പരലോകത്തിനും പ്രാധാന്യം കല്‌പിക്കേണ്ട മുസ്‌ലിംകള്‍ മുകളില്‍ സൂചിപ്പിച്ച ഹദീസില്‍ നിന്നാണ് മാതൃകയും പ്രചോദനവും ഉള്‍ക്കൊള്ളേണ്ടത്. ജാബിര്‍(റ) നിവേദനം ചെയ്‌ത് മുസ്‌ലിം ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെയുണ്ട്: ``ഒരാള്‍ക്കുള്ള ഭക്ഷണം രണ്ടാള്‍ക്ക് മതിയാകും. രണ്ടാള്‍ക്കുള്ളത് നാലാള്‍ക്കും നാലാള്‍ക്കുള്ളത് എട്ടാള്‍ക്കും മതിയാകും.''
കെ പി എസ് ഫാറൂഖി,ശബാബ് വാരിക
വെള്ളിയാഴ്‌ച, ഡിസംബർ 3 by Noushad Vadakkel · 0അഭിപ്രായങ്ങള്‍
വ്യാഴാഴ്‌ച, ഡിസംബർ 2
പി മുഹമ്മദ് കുട്ടശ്ശേരി മൌലവി
(ചന്ദ്രിക ദിനപത്രത്തിലെ പോസ്റ്റ് ബോക്സില്‍ പ്രസിദ്ധീകരിച്ചത് .. 2.12.2010)
വ്യാഴാഴ്‌ച, ഡിസംബർ 2 by Noushad Vadakkel · 7അഭിപ്രായങ്ങള്‍
ബുധനാഴ്‌ച, നവംബർ 24
കേരളത്തിലാകെ നവോത്ഥാനത്തിന്റെ വെളിച്ചം പരത്തിയ ഇസ്ലാഹി പ്രസ്ഥാനത്തിന് നേരിട്ട പ്രതിസന്ധിക്ക് മൗലികമായ കാരണം വീക്ഷണവ്യത്യാസങ്ങളാണെന്ന് കരുതുന്നവര്‍ ഏറെയുണ്ട്. മദ്ഹബില്‍ നിന്ന് വിട്ടവര്‍ അഭിപ്രായവ്യത്യാസങ്ങളുടെ വേലിയേറ്റത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വിഷമിക്കുകയാണെന്ന് മുന്‍പേ പ്രചരിപ്പിച്ചിരുന്ന യാഥാസ്തിക പുരോഹിതന്മാര്‍ ഇപ്പോള്‍ വലിയ നിധികിട്ടിയ ഭാവത്തിലാണ്. തങ്ങളുടെ മത-രാഷ്ട്രീയ ലൈന്‍ തള്ളികളഞ്ഞതാണ് മുജാഹിദുകളുടെ പതനത്തിന് കാരണമെന്ന് ജമാ അത്ത് സൈദ്ധാന്തികന്മാര്‍ തട്ടിമൂളിക്കാനും തുടങ്ങിയിട്ടുണ്ട്. സലഫീ ആശയം ഉള്‍ക്കൊണ്ട ആരും ഒരിക്കലും ഇവരുടെ കെണിയില്‍ വീഴുകയില്ലെന്ന് അനുഭവങ്ങള്‍ തെളിയിച്ചിട്ടുള്ളതിനാല്‍ നാം അങ്കലാപ്പിലാകേണ്ട കാര്യമില്ല.
എന്നാല്‍ നമ്മെ സംബന്ധിച്ചിടത്തോളം ഈ സന്ദര്‍ഭം ആത്മപരിശോധനയുടേതാണ്, ആകണം. യതാര്‍ഥത്തില്‍ പലരും കരുതുന്നതുപോലെയും പ്രചരിപ്പിക്കുന്നതുപോലെയും നമുക്കിടയില്‍ ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങളുണ്ടോ? അതല്ല, പിശാച് അവ പര്‍വ്വതീകരിച്ചു കാണിച്ച് അനൈക്യത്തിന് ആക്കം കൂട്ടുകയാണോ? നമ്മുടേ ഈമാനും ഇഖ് ലാസും അപചയ മുക്തമായി സൂക്ഷിക്കേണ്ടതിന് ഇത് സംബന്ദ്ധിച്ച സൂക്ഷമ വിചിന്തനം അനിവാര്യമാകുന്നു.
വക്കം മൗലവിയുടെയും കെ.എം മൗലവിയുടെയും മറ്റും കാലം മുതല്‍ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ വ്യതിരിക്തതയായി ചൂണ്ടിക്കാണിക്കപ്പെടുന്ന കാര്യങ്ങളിലൊന്നും ഇപ്പോഴും ഇവിടത്തെ സലഫികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല എന്ന വസ്തുത അനിഷേധ്യമാകുന്നു. അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കല്‍, അവരെ മധ്യവര്‍ത്തികളാക്കി പ്രാര്‍ഥിക്കല്‍, അവര്‍ക്ക് നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കല്‍, അവരുടെ പേരില്‍ സത്യം ചെയ്യല്‍, ജുമുഅ. ഖുതുബ, സ്ത്രീകളുടെ ജുമുഅ-ജമാഅത്ത്, തറാവീഹ്, ഖുനൂത്ത്, നമസ്ക്കാരശേഷം കൂട്ട പ്രാര്‍ത്ഥന തുടങ്ങീ കാര്യങ്ങളിലൊന്നും സലഫീ പ്രബോധകര്‍ക്കാര്‍ക്കും തര്‍ക്കമില്ല എന്നത് അത്യന്തം ശ്രദ്ദേയമാകുന്നു.
ഇതൊക്കെയാണ് യാഥാര്‍ഥ്യമെങ്കിലും നമ്മുടെ പണ്ഡിതന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും രൂക്ഷമായ പരസ്പര വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നില്ല. എന്ന നഗ്ന സത്യം നമ്മെ നോവിപ്പിക്കുന്നു. ഇതൊന്തുകൊണ്ട് ഇങ്ങനെ തുടരുന്നു എന്ന് ഇനിയെങ്കിലും തെളിഞ്ഞമനസ്സോടെ നമുക്ക് വിശകലനം ചെയ്യാന്‍ കഴിയേണ്ടതല്ലേ? ആശയങ്ങളില്‍ ഐക്യമുണ്ടാക്കിയാലും സലഫികളുടെ മനസ്സുകള്‍ വിശാലമാകാന്‍ വിസമ്മതിക്കുന്നു എന്നല്ലേ ഇതില്‍ നിന്നൊക്കെ ഗ്രഹിക്കാവുന്നത്? ഇതൊന്തുകൊണ്ടാണ്? പ്രശ്നം ഈഗോയുടേതാണോ? തലമുറകള്‍ തമ്മിലുള്ള വിടവാണോ? വിനിമയവിടവ് അഥവാ കമ്യൂണിക്കേഷന്‍ ഗ്യാപ്പ് ആണോ? നേതാക്കള്‍ പ്രകൃത്യാതന്നെ പരസ്പരം പൊരുത്തപ്പെട്ട് പോകാന്‍ പ്രയാസമുള്ള പേഴ്സണാലിറ്റി ടൈപ്പ്കളായതുകൊണ്ടുള്ള പ്രയാസമാണോ? പ്രശ്നം എന്തുതന്നെയാണെങ്കിലും അവികലമായ ആദര്‍ശം മനസ്സില്‍ കടന്നുകൂടിയാല്‍ എല്ലാ ഉടക്കുമസാലകളും ഉരുകിപ്പോകേണ്ടതല്ലേ?
“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക, നിങ്ങള്‍ മുസ്ലീംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്.
നിങ്ങളൊന്നിച്ച് അല്ലഹുവിന്റെ കയറില്‍ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്. നിങ്ങള്‍ അന്യോന്യം ശത്രുകളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായി തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഡത്തിന്റെ വക്കിലായിരുന്നു. എന്നിട്ട് അതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു. നിങ്ങള്‍ നേര്‍മാര്‍ഗ്ഗം പ്രാപിക്കാന്‍ വേണ്ടി.
നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍
വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയശേഷം പല കക്ഷികളായി പിരിഞ്ഞു ഭിന്നിച്ചവരെപ്പോലെ നിങ്ങളാവരുത്, അവര്‍ക്ക് കനത്ത ശിക്ഷയാണുള്ളത്. ചില മുഖങ്ങള്‍ വെളുക്കുകയും ചിലമുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തില്‍. എന്നാല്‍ മുഖങ്ങള്‍ കറുത്ത്പോയവരോട് (പറയപ്പെടും) വിശ്വാസം സ്വീകരിച്ചതിനുശേഷം നിങ്ങള്‍ അവിശ്വസിക്കുകയാണോ ചെയ്തത്? എങ്കില്‍ നിങ്ങള്‍ അവിശ്വാസം സ്വീകരിച്ചതിന്റെ ഫലമായി ശിക്ഷ അനുഭവിച്ചുകൊള്ളുക. എന്നാല്‍ മുഖങ്ങള്‍ വെളുത്തുതെളിഞ്ഞവര്‍ അല്ലാഹുവിന്റെ കാരുണ്യത്തിലായിരിക്കും. അവരതില്‍ ശാശ്വതവാസികളായിരിക്കുന്നതാണ്.” (വി.ഖു. 3:102107)
കടപ്പാട്
ചെറിയമുണ്ടം അബ്ദുല്‍ഹമീദ്
||| മതം, നവോത്ഥാനം, പ്രതിരോധം |||
യുവത ബുക്ക് ഹൗസ്

ബുധനാഴ്‌ച, നവംബർ 24 by Prinsad · 6അഭിപ്രായങ്ങള്‍
ബ്ലോഗു വായനകള്‍ക്കിടയില്‍ കിട്ടിയ രസകരവും വിമര്‍ശനാത്മകവും ആയ രചനകളും ,മറുള്ളവര്‍ വായിക്കണമെന്ന് താങ്കള്‍ ആഗ്രഹിക്കുന്ന ബ്ലോഗുകളുടെ ലിങ്കുകള്‍ ഒരു ചെറിയ വിശദീകരണം സഹിതവും , നാട്ടിന്‍പുറങ്ങളിലെ ഇസ്ലാമിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന അനാചാരങ്ങളുടെ റിപ്പോര്‍ട്ടുകളും ഈ ബ്ലോഗ്ഗില്‍ പ്രസിദ്ദീകരിക്കാം
ഈ ബ്ലോഗ് കൂട്ടായ്മയില്‍ പങ്കാളികളാകുവാന്‍ താല്പര്യമുള്ള ഇസ്ലാഹി പ്രവര്‍ത്തകരായ ബ്ലോഗ്ഗര്‍മാര്‍ താഴെ കാണുന്ന ഫോം പൂരിപ്പിച് അയക്കുമല്ലോ . ഓര്‍ക്കുക താങ്കള്‍ക്കു ഇസ്ലാഹീ പ്രവര്‍ത്തനവുമായി ബന്ധമുള്ള ഒരു ബ്ലോഗ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം .(ഇല്ലാത്തവര്‍ ഉടനെ ഒരു ബ്ലോഗ് തുടങ്ങുവാന്‍ താല്പര്യം

by Noushad Vadakkel · 0അഭിപ്രായങ്ങള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

Older Post