‘നറുനിലാവ്' - ഈദ് സമ്മാനം

```അഭിപ്രായം അറിയിക്കുമല്ലോ...```

ചൊവ്വാഴ്ച, ഫെബ്രുവരി 2

നൂറ്റമ്പതാം വാര്‍ഷികത്തിലും പിടിച്ചുനില്‍ക്കാനാകാതെ ഡാര്‍വിനിസം എന്ന കെട്ടുകഥ


ജീവജാതികളുടെ ഉല്‌പത്തിയെയും വികാസത്തെയും കുറിച്ചുള്ള വ്യവസ്ഥാപിത പഠനപരിശ്രമമെന്നനിലയ്‌ക്ക്‌ ഡാര്‍വിനിസ്റ്റ്‌ പരിണാമവാദം ശാസ്‌ത്രരംഗത്ത്‌ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ശാസ്‌ത്ര-സാമൂഹിക രംഗത്ത്‌ ഇത്രയേറെ വിവാദങ്ങള്‍ക്ക്‌ വഴിവെച്ച മറ്റൊരു ശാസ്‌ത്ര സങ്കല്‌പം ഉണ്ടായിട്ടില്ല എന്നതാണതിന്റെ പ്രത്യേകത. പ്രസിദ്ധീകരിച്ച നാള്‍ മുതല്‍ (Origin of species 1859) മതവിശ്വാസികള്‍ മാത്രമല്ല, ശാസ്‌ത്രപ്രതിഭകളും അതിന്റെ വിശ്വാസ്യതയെയും ശാസ്‌ത്രീയതയെയും കുറിച്ച്‌ സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്‌. ജീവജാതി (species) കളിലുണ്ടാവുന്നപ്രകൃതിദത്തമായ മാറ്റങ്ങളാണ്‌ പരിണാമ വാദത്തിനടിസ്ഥാനം. സ്‌പീഷീസുകള്‍ക്കിടയില്‍സാദൃശ്യം മാത്രമല്ലവൈജാത്യങ്ങളും ഉണ്ട്‌.
അവയില്‍പരിസ്ഥിതിയോട്‌ കൂടുതല്‍യോജിച്ചു പോകുന്നവയല്ലാത്തവ നശിക്കും. ഉദാഹരണം ജിറാഫ്‌. കുറിയ കഴുത്തുള്ള ജിറാഫ്‌ വര്‍ഗം ഭക്ഷണദൗര്‍ലഭ്യം മൂലം ചത്തൊടുങ്ങി. നീളംകൂടിയ കഴുത്തുള്ളവ അതിജീവിച്ചു. സ്വഭാവം അവയുടെ സന്താനങ്ങള്‍ക്കും കിട്ടി. ഇങ്ങനെ കോടിക്കണക്കിന്‌ വര്‍ഷത്തെ അതി മന്ദഗതിയിലുള്ള ജൈവ പരിവര്‍ത്തനം വഴിയാണ്‌ ഭൂമിയില്‍ജീവജാലങ്ങളെല്ലാം വളര്‍ന്നതും വികസിച്ചതും. ജീവികളുടെയെല്ലാം പൊതുപൂര്‍വികന്‍ അതിപ്രാചീനവും സൂക്ഷ്‌മവുമായ ഒരു ജൈവകണമാണ്‌. ഇതാണ്‌ പ്രകൃതി നിര്‍ധാരണ സിദ്ധാന്തം.

അടിസ്ഥാന പരിണാമ തത്വത്തിന്‌ മേല്‍ കെട്ടിയ്‌ലേപിച്ച ആധുനിക പഠനങ്ങളാണ്‌ സിദ്ധാന്തത്തെ ഇന്നും സജീവമായി നിലനിര്‍ത്തുന്നത്‌ എന്ന്‌ പറയാം. ഒന്നര പതിറ്റാണ്ട്‌ പിന്നിട്ടിട്ടും ഫോസില്‍രേഖകള്‍ വഴിയോ ആധുനിക തന്മാത്രാ ജീവശാസ്‌ത്രം വഴിയോ തെളിയിക്കപ്പെടാത്ത ഒരു കേവല സിദ്ധാന്തമായിട്ടാണെന്ന്‌ മാത്രം. സാധാരണ നിലയില്‍ അത്‌ തെളിയിക്കുക സാധ്യവുമല്ല. കാരണം അത്‌ ലക്ഷക്കണക്കിന്‌ വര്‍ഷങ്ങളായി ക്രമാനുഗതമായി സംഭവിക്കുന്നതും ഏകദിശീയവുമാണ്‌. ജ്ഞാനികളായ പരിണാമവാദികളെല്ലാം ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്‌. എന്നാല്‍ ഡാര്‍വിന്‍ സങ്കല്‌പിച്ചതിലും ഏറെ സങ്കീര്‍ണമാണ്‌ കാര്യങ്ങള്‍ എന്ന്‌ ശാസ്‌ത്രലോകം ഇന്ന്‌ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഡാര്‍വിന്റെ ഇരുനൂറാം ജന്മവാര്‍ഷികം അത്യാവേശപൂര്‍വം ആഘോഷിക്കുമ്പോള്‍ രംഗത്തുണ്ടായിട്ടുള്ള വിവാദങ്ങളിലേക്കും പുതിയ പഠനങ്ങള്‍ പരിണാമവഴിയില്‍വലിച്ചിട്ട പ്രതിബന്ധങ്ങളിലേക്കുമുള്ള ഒരെത്തിനോട്ടം മാത്രമാണിവിടെ ഉദ്ദേശ്യം.

0 Responses to “നൂറ്റമ്പതാം വാര്‍ഷികത്തിലും പിടിച്ചുനില്‍ക്കാനാകാതെ ഡാര്‍വിനിസം എന്ന കെട്ടുകഥ”

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വഴി വന്നതിനും വായിച്ചതിനും നന്ദി ,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം :

JOIN US IN FACEBOOK



All Rights Reserved ISLAHI BLOGGERS | Blogger Template by Bloggermint~~~~~~visit this blog with MOZILLA FIREFOX for Best view~~~~~~
Blog maintained by MALAYALAM BLOG HELP