ചൊവ്വാഴ്ച, ഓഗസ്റ്റ് 3
ഇതിനുപുറമെ എത്രമാത്രം അന്ധവിശ്വാസങ്ങളാണ് മുസ്ലിം സമൂഹത്തില്‍ കൊടികുത്തിവാഴുന്നതെന്ന് എണ്ണിത്തിട്ടപ്പെടുത്താനാവില്ല. ഹൈന്ദവ-ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് ആഗ്രഹസാഫല്യം തേടിപ്പോകുന്ന മുസ്ലിം നാമധാരികളുടെ സംഖ്യയും കൂടിവരികയാണ്. ചില ക്രൈസ്തവ ധ്യാനകേന്ദ്രങ്ങളില്‍ മുസ്ലീം തീര്‍ഥാടകര്‍ക്കുവേണ്ടി പ്രത്യേക ബ്ലോക്കുകള്‍ തന്നെ പണിതിട്ടുണ്ട്. പുട്ടപര്‍ത്തിയിലും അമൃതപുരിയിലും ശാന്തി തേടിച്ചെല്ലുന്ന മുസ്ലിം നാമധാരികള്‍ കുറവല്ല.
യുക്തിവാദവും ഭൗതിക രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും മതനിരാസവും അഭ്യസ്തവിദ്യരായ മുസ്ലീംകളെ ഗണ്യമായി സ്വാധീനിക്കുന്ന പ്രവണതയ്ക്കും കുറവില്ല. ക്രിസ്ത്യന്‍ മിഷനറിമാര്‍ ദരിദ്രരായ മുസ്ലീംകളെ പലതരത്തില്‍ പ്രലോഭിപ്പിച്ച് മതം മാറ്റുന്ന ഏര്‍പ്പാട് കുടിയേറ്റകേന്ദ്രങ്ങളിലും കടലോരങ്ങളിലും ഒട്ടൊക്കെ നടക്കുന്നുണ്ട്. ബഹായി-ഖാദിയാനി വിഭാഗങ്ങളുടെ പ്രവര്‍ത്തനരീതിയും ഇതില്‍ നിന്ന് ഏറെ വിഭിന്നമല്ല. മതരാഷ്ട്രീയ വാദക്കാരും ശിആ അനുകൂലികളും തീവ്രവാദം വളര്‍ത്തുന്ന ചില കക്ഷികളും മുസ്ലീംകളില്‍ ഗണ്യമായ ഒരു വിഭാഗത്തെ ആശയകുഴപ്പത്തില്‍ അകപ്പെടുത്തുന്നു. ഏറ്റവും അവസാനം, വ്യായാമം ധ്യാനവും ഹിന്ദുത്വവും കൂട്ടിക്കുഴച്ച ശ്രീ ശ്രീ രവിശങ്കറുടെ ‘ആര്‍ട്ട് ഓഫ് ലിവിങ്ങി’ല്‍ ആകൃഷ്ടരാകുന്ന മിഡില്‍ ക്ലാസ്-എലീറ്റ് മുസ്ലിം പരിഷ്കാരികളുടെ എണ്ണവും കൂടിവരികയാണ്.
വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിലുള്ള യഥാര്‍ഥ ഇസ്ലാമികാദര്‍ശം പ്രബോധനം ചെയ്യാന്‍ ഇവിടെ ഇസ്ലാഹീ പ്രസ്ഥാനമല്ല്ലാതെ മറ്റൊരു സംവിധാനവും ഇല്ല എന്നത് സുവിദിതമാണ്. ഇസ്ലാഹീ പ്രവര്‍ത്തകര്‍ പ്രബോധനത്തില്‍ ഉദാസീനത കാണിക്കുകയോ ഭിന്നിക്കുകയോ കാര്യക്ഷമതയില്ലാത്തവരാകുകയോ ചെയ്താല്‍ കേരളീയ മുസ്ലിം സമൂഹത്തിന് അത് അപരിഹാര്യമായ നഷ്ടമായിരിക്കും
നയപരിപാടികളെയും സമീപനങ്ങളെയും സംബന്ധിച്ച് പലര്‍ക്കും വൈവിധ്യമാര്‍ന്ന വീക്ഷണങ്ങളുണ്ടാകാം ഇത് മനുഷ്യ സഹജമാണ്. വ്യക്തിത്വം എന്നതുതന്നെ ഒരോരുത്തരെയും ഇതരരില്‍ നിന്ന് വ്യതിരക്തതകള്‍ വൈവിധ്യങ്ങള്‍ക്ക് നിദാനമാകാതെ തരമില്ല. ജനങ്ങളില്‍ സൗമ്യഭാവമുള്ളവരുണ്ടാകാം. ക്ഷിപ്രകോപികളുണ്ടാകും. ഭീരുകളും ധീരരുമുണ്ടാകാം. ദീര്‍ഘവീക്ഷണമുള്ളവരും എടുത്തുചാട്ടക്കാരുമുണ്ടാകും. വിവേകികളും അവിവേകികളുമുണ്ടാകും. പണ്ഡിതന്മാരും പാമരന്മാരുമുണ്ടാകും പലതരം തൊഴിലുകളും ഉദ്യോഗങ്ങളും കയ്യാളുന്നവരുണ്ടാകും. ഇവരൊക്കെ എല്ലാ വിഷയങ്ങളിലും അവയുടെ സൂക്ഷമ വിശദാംശങ്ങളിലും ഒരേ അഭിപ്രായക്കാരും ഒരേ വിധത്തില്‍ ചിന്തിക്കുന്നവരും ആയിരിക്കുക അസാധ്യമാണെന്ന കാര്യം സാമാന്യബുദ്ധിയുള്ളവര്‍ക്കൊക്കെ ഊഹിക്കാവുന്നതാണ്.
ഇത് വളരെ ലളിതമായ യാഥാര്‍ഥ്യമാണെങ്കിലും സ്വന്തം അഭിപ്രായത്തില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായം പറയുന്നവരെ മാനിക്കാനോ സ്നേഹിക്കാനോ കഴിയാത്തത്ര അസഹിഷ്ണുത പുലര്‍ത്തുന്നവരാണ് പലരും. എന്റെ ബുദ്ധികൊണ്ട് ചിന്തിച്ചിട്ട് ശരിയാണെന്ന് ബോധ്യപ്പെട്ട കാര്യം മറ്റു ചിലര്‍ക്ക് തെറ്റാണെന്ന് തോന്നാന്‍ സാധ്യതയുണ്ട് എന്ന യാഥാര്‍ഥ്യം അംഗീകരിക്കാത്ത കാലമത്രയും അഭിപ്രായഭിന്നതകളുടെ പേരിലുള്ള കാലുഷ്യം നിലനില്‍ക്കും. ഒരു പ്രബുദ്ധ ജനവിഭാഗത്തിന് ഇത് ഒട്ടും അനുയോജ്യമല്ല. പ്രബുദ്ധതയുടെ സുപ്രധാന താല്പര്യങ്ങളിലൊന്ന് വിയോജിപ്പുകളോടും വൈജാത്യങ്ങളോടും സഹിഷ്ണുത പുലര്‍ത്താന്‍ സാധിക്കുക എന്നതാകുന്നു. പക്ഷെ, ഇസ്ലാമിക പ്രവര്‍ത്തകരില്‍ പലരും തങ്ങളുടെ അഭിപ്രായം ഒട്ടും വ്യത്യാസംകൂടാതെ ഇതരരും അംഗീകരിച്ചേ തീരൂ എന്ന വാശിവിടാന്‍ വിസമ്മതിക്കുന്നവരാകുന്നു. ഖണ്ഡിതമായ പ്രമാണങ്ങള്‍കൊണ്ട് സ്ഥിരപ്പെട്ട വിഷയങ്ങളില്‍ വ്യതിയാനമുണ്ടാകാന്‍ പാടില്ല എന്നത് അവിതര്‍ക്കിതമാണെങ്കിലും ഒന്നിലേറെ നിഗമനങ്ങള്‍ക്ക് സാധ്യതയുള്ള വിഷയങ്ങളില്‍ ഇത്തരം വാശി വലിയ വിഷമങ്ങള്‍ക്ക് വഴിവെക്കും. ഇസ്ലാഹീ പ്രവര്‍ത്തകര്‍ക്ക് ഈ വാശി കൈവിടാന്‍മാത്രം ഹൃദയവിശാലത ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അടിയന്തരാവശ്യമായ സമ്പൂര്‍ണ ഇസ്ലാഹീ ഐക്യത്തിന് അവശ്യോപാധിയാകുന്നു.
കടപ്പാട്
ചൊവ്വാഴ്ച, ഓഗസ്റ്റ് 3 by Prinsad · 4അഭിപ്രായങ്ങള്‍
ശനിയാഴ്‌ച, ജൂലൈ 31
മതവിഷയത്തിലും ലൗകിക കാര്യങ്ങളിലും ഒരുപോലെ മുസ്‌ലിം സമൂഹത്തെ പതിനാലു നൂറ്റാണ്ടു മുമ്പത്തെ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുപോവുകയാണ് സലഫികള്‍ ചെയ്യുന്നതെന്ന് പല കേന്ദ്രങ്ങളില്‍ നിന്നും വിമര്‍ശനമുയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തേജോവധം ചെയ്യാന്‍ തക്കംപാര്‍ത്തിരിക്കുന്ന അമുസ്‌ലിം വിമര്‍ശകര്‍ മാത്രമല്ല, കാലത്തിനും ലോകത്തിനും മുമ്പില്‍ ഇസ്‌ലാമിന്റെ പ്രതിച്ഛായ ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിക്കുന്ന ഗുണകാംക്ഷികള്‍ പോലുമുണ്ട് സലഫീ ആദര്‍ശത്തെ സംബന്ധിച്ച് സംശയമോ തെറ്റിദ്ധാരണയോ പുലര്‍ത്തുന്നവരുടെ കൂട്ടത്തില്‍. നൂറ്റാണ്ടുകള്‍ക്കിടയില്‍ മുസ്‌ലിം പ്രതിഭാശാലികള്‍ ഗവേഷണ പഠനങ്ങളിലൂടെ വികസിപ്പിച്ചെടുത്ത ആശയങ്ങളെയൊക്കെ ബിദ്‌അത്തുകള്‍ എന്ന നിലയിലോ സച്ചരിതരായ പൂര്‍വികര്‍ മാതൃക കാണിക്കാത്തത് എന്ന നിലയിലോ തള്ളിക്കളയാനാണ് സലഫികള്‍ ആഹ്വാനം ചെയ്യുന്നത് എന്ന് സമര്‍ഥിച്ചുകൊണ്ടാണ് പലരും വിരുദ്ധ പ്രചാരണം നടത്തുന്നത്. ക്ലാസിക്കല്‍ ഇസ്‌ലാമിന്റെ കാലഘട്ടത്തിലെ അഥവാ ഇസ്‌ലാമിന്റെ സുവര്‍ണയുഗത്തിലെ സ്ഥിതി ഇങ്ങനെയായിരുന്നില്ലെന്നും, അന്ന് വികസിത ചിന്തയ്‌ക്കും അഭിപ്രായ പ്രകടനത്തിനും ഏറെ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരുന്നുവെന്നും വിമര്‍ശകര്‍ വാദിക്കുന്നു.
സലഫികളും ഇതര മുസ്‌ലിം വിഭാഗങ്ങളും ഒരുപോലെ വസ്‌തുനിഷ്‌ഠമായ വിശകലനത്തിന് വിധേയമാക്കേണ്ട വിഷയമാണിത്. അബ്ബാസിയാ ഭരണത്തിന്റെ പ്രതാപകാലത്ത് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ സമാഹരിച്ച് അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാനും അവയിലെ വിജ്ഞാനം മുസ്‌ലിം സമൂഹത്തിന്റെ ബൗദ്ധിക മുന്നേറ്റത്തിനു വേണ്ടി ഉപയോഗപ്പെടുത്താനും ഭരണകൂടത്തിന്റെ പിന്തുണയോടെ വിപുലമായ ശ്രമങ്ങള്‍ നടക്കുകയുണ്ടായി. ലക്ഷക്കണക്കില്‍ കയ്യെഴുത്തു ഗ്രന്ഥങ്ങളുള്ള ലൈബ്രറികള്‍ ഗവേഷണപഠനങ്ങള്‍ക്ക് ആക്കംകൂട്ടുകയും ഇസ്‌ലാമിക ഖിലാഫത്തിന്റെ ആസ്ഥാനമായ ബഗ്‌ദാദ് ലോകത്തിലെ തന്നെ ഏറ്റവുമധികം വൈജ്ഞാനിക വികാസം സിദ്ധിച്ച നഗരമായി പരിണമിക്കുകയും ചെയ്‌തു. മുസ്‌ലിം സ്‌പെയിനിലെ കോര്‍ഡോവ, ഗ്രാനഡ എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചും അഭൂതപൂര്‍വകമായ വൈജ്ഞാനിക വികാസം ഉണ്ടായി. ഗ്രീസിലെയും റോമിലെയും ഈജിപ്‌തിലെയും പേര്‍ഷ്യയിലെയും ഇന്ത്യയിലെയും പല ഗ്രന്ഥങ്ങളും പാശ്ചാത്യര്‍ക്ക് ലഭ്യമായത് അറബികളുടെ വിവര്‍ത്തനങ്ങള്‍ മുഖേനയാണ്. നിഷ്‌പക്ഷരായ പാശ്ചാത്യ ചരിത്രകാരന്മാര്‍ ഇസ്‌ലാമിന്റെ സുവര്‍ണയുഗത്തില്‍ ബഗ്‌ദാദ് കേന്ദ്രീകരിച്ച് നടന്ന വൈജ്ഞാനിക വികാസത്തിന് വലിയ വില കല്‌പിച്ചിട്ടുണ്ട്. എന്നാല്‍ ഖുര്‍ആനിന്റെയും ഹദീസിന്റെയും പിന്‍ബലത്തില്‍ നടന്നതല്ല ഈ വൈജ്ഞാനിക വികാസം എന്നതിനാല്‍ സലഫീ പാരമ്പര്യമുള്ള പണ്ഡിതന്മാര്‍ അതിനെ അനുകൂലിച്ചിട്ടില്ലെന്നും ഇന്നത്തെ സലഫികളും വൈജ്ഞാനിക സാഹിത്യമേഖലകളിലെ ആധുനികതയെ എതിര്‍ക്കുകയാണ് ചെയ്യുന്നതെന്നും വിമര്‍ശകര്‍ വാദിക്കുന്നു.
ശനിയാഴ്‌ച, ജൂലൈ 31 by Noushad Vadakkel · 0അഭിപ്രായങ്ങള്‍
വ്യാഴാഴ്‌ച, ജൂലൈ 29
നമ്മുടെ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ് തന്നെ അപകടത്തിലാക്കിക്കൊണ്ട് വഴിവിട്ട ലൈംഗികതയും സദാചാരഭ്രംശവും അരങ്ങ് തകര്‍ക്കുകയാണ്. നിത്യേനയെന്നോണം പീഡനവാര്‍ത്തകളും ലൈംഗികാതിക്രമ വര്‍ത്തമാനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് വാര്‍ത്താമാധ്യമങ്ങള്‍. ജാതി-മത-പ്രായ ഭേദമന്യേ ആണുങ്ങളും പെണ്ണുങ്ങളുമൊക്കെ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന ഈ ആസുരകാലത്തെ ഏറ്റവും വലിയ പേടി എന്താണെന്ന് ഒരു മാതാവിനോട് ചോദിച്ചാല്‍ സ്‌കൂളില്‍ പോയ പെണ്‍കുട്ടി അതേപോലെ തിരിച്ചുവരുമോയെന്നതാണെന്ന് അവര്‍ പറയും. വിവരസാങ്കേതിക വിദ്യയുടെയും ടെലികമ്യൂണിക്കേഷന്‍ മേഖലയുടെയും പുരോഗതി നമ്മുടെ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തിരികൊളുത്തിയപ്പോള്‍ തന്നെ ലൈംഗികാതിക്രമങ്ങളുടെ വര്‍ധനവിനും അത് വഴിയൊരുക്കിയെന്നത് തിക്ത യാഥാര്‍ഥ്യമാണ്. സ്‌കൂളില്‍ പഠിക്കുന്ന ചെറിയ കുട്ടികളുടെ അടുത്ത് വരെ ഏറ്റവും പുതിയ മോഡല്‍ മൊബൈലുണ്ട്. അശ്ലീല ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും കൈമാറുകയാണ് അതിന്റെ പ്രധാന ഉപയോഗം. ആരെയും എപ്പോഴും ഒപ്പിയെടുക്കാന്‍ പറ്റുന്ന രൂപത്തില്‍ വീഡിയോ കാമറകളുമുണ്ടവയില്‍. സഹപാഠികളെയും അധ്യാപികമാരെ വരെയും പകര്‍ത്തി ഇന്റര്‍നെറ്റിലിടുകയെന്നതാണ് പുതുതലമുറയുടെ പ്രധാന ഹോബി. പഴയ വേലിക്കെട്ടുകള്‍ പൊളിച്ചെറിഞ്ഞ്, സദാചാര സങ്കല്‍പങ്ങളെ കൊഞ്ഞനം കുത്തി നവലോകം കുതികുതിക്കുകയാണ്. ഇവിടെയാണ് സ്വവര്‍ഗ പ്രേമികളായ തന്റെ ജനതയോട് ലൂത്ത് നബി(അ) ചോദിച്ച ചോദ്യം പ്രസക്തമാകുന്നത്. ധര്‍മച്യുതിയുടെ ഈ നടുക്കയത്തില്‍നിന്നുകൊണ്ട് സമൂഹത്തിന്റെ നന്മയില്‍ തല്‍പരരായവര്‍ ഉറക്കെ ചോദിക്കേണ്ട ചോദ്യം: അലൈസ മിന്‍കും റജുലുന്‍ റഷീദ് (നിങ്ങളുടെ കൂട്ടത്തില്‍ തന്റേടമുള്ള ഒരു മനുഷ്യനുമില്ലേ?) എന്ന്. വിശ്വാസികളുടെ സമൂഹം ഈ ചോദ്യം ഏറ്റെടുക്കുകയും സ്വയം തന്റേടികളായി മാറുകയും ചെയ്യേണ്ടതുണ്ട്. സദാചാരഭ്രംശത്തിന്റെ കൂലംകുത്തിയൊഴുക്കിനെ പ്രതിരോധിക്കാന്‍ വിശ്വാസിയെ സജ്ജമാക്കാനുപയുക്തമായ ഏതാനും പാഠങ്ങളാണ് ചുവടെ. നാമോരുരുത്തരും ഹൃദയത്തോട് സദാ ചേര്‍ത്ത് വെക്കേണ്ട പാഠങ്ങള്‍:
വ്യാഴാഴ്‌ച, ജൂലൈ 29 by Noushad Vadakkel · 1
വെള്ളിയാഴ്‌ച, ജൂലൈ 23
ന്യൂമാന്‍ കോളെജ് അധ്യാപകന്‍ പ്രൊഫസര്‍ ജോസഫിന്റെ കൈ വെട്ടിമാറ്റിയ സംഭവത്തിന്റെ ജ്വാലകള്‍ പെട്ടെന്നൊന്നും കെട്ടടങ്ങുമെന്ന് തോന്നുന്നില്ല.
മതസാഹോദര്യത്തിന് പുകള്‍പെറ്റ മലയാള മണ്ണ് സ്‌പര്‍ധക്ക് കൂടി വളക്കൂറുള്ളതാണെന്ന് പുതിയ തലത്തിലേക്ക് ഉയരുന്ന ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നു. മുസ്‌ലിംകളുടെ കടകള്‍ ബഹിഷ്‌കരിക്കണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്‌തതായി കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ പേടിപ്പിക്കുന്ന സന്ദേശമാണ് അതിലൂടെ നല്‌കിയത്. നിക്ഷിപ്‌ത താല്‍പര്യക്കാരായ മാധ്യമങ്ങളും ഇസ്‌ലാം വിദ്വേഷം ഉള്ളില്‍ കൊണ്ടുനടക്കുന്ന ചില ചര്‍ച്ച് അധികാരികളും ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന കരിവാരിത്തേക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള മുറിവുകളെ പെട്ടെന്നൊന്നും ഉണക്കാന്‍ കഴിയില്ല. മതത്തെയും വിശ്വാസത്തെയും വൈകാരികമായി മാത്രം സമീപിക്കുന്ന ചില അവിവേകികള്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള മതസാഹോദര്യത്തിന്റെ അടുപ്പങ്ങളില്‍ ഉണ്ടാക്കിയ വിള്ളലുകള്‍ ആവുന്നത്ര വേഗം തുന്നികെട്ടേണ്ടത് വിശ്വാസി സമൂഹത്തിന്റെ ബാധ്യതയാണ്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തി കുറ്റവിചാരണ നടത്താന്‍ വെമ്പല്‍ കൊള്ളുന്നവരും ചെയ്‌തത് അതിക്രമമാണെന്ന് തിരിച്ചറിയുന്ന പ്രതിരോധക്കാരും പ്രവാചക ചരിത്രം കലര്‍പ്പില്ലാതെ പഠിക്കാന്‍ മുന്നോട്ട് വരേണ്ട സന്ദര്‍ഭമാണിത്.
മുസ്‌ലിംകള്‍ അല്ലാത്തവരോടുള്ള മുഹമ്മദ്‌നബി(സ)യുടെ സമീപനങ്ങള്‍ ഈ പ്രത്യേക സാഹചര്യത്തില്‍ പരിശോധിക്കുന്നതിന് പ്രസക്‌തിയുണ്ടെന്ന് തോന്നുന്നു.
വെള്ളിയാഴ്‌ച, ജൂലൈ 23 by Noushad Vadakkel · 1
തിങ്കളാഴ്‌ച, ജൂലൈ 19
അവലംബം : http://blog.hudainfo.com/2010/06/14.html
അബുഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: നിങ്ങള്‍ക്ക് മുമ്പ് ജീവിച്ച ഇസ്രാഈല്യരില്‍ ചില പുരുഷന്മാരുണ്ടായിരുന്നു. അവര്‍ നബിമാരായിരുന്നില്ല. എന്നിട്ടും അല്ലാഹു അവരോട് സംസാരിക്കാറുണ്ടായിരുന്നു. എന്റെ അനുയായികളില്‍ അത്തരം ഒരാളുണ്ടെങ്കില്‍ അതു ഉമര്‍ മാത്രമാണ്. (ബുഖാരി : 5-57-38)
അനസ്(റ) നിവേദനം: നബി(സ) അരുളി: സദ് വൃത്തനായ മനുഷ്യന്‍ കാണുന്ന നല്ല സ്വപ്നങ്ങള്‍ പ്രവാചകത്വത്തിന്റെ നാല്‍പ്പത്തിയാറില്‍ ഒരംശമാണ്. (ബുഖാരി : 9-87-112)
തിങ്കളാഴ്‌ച, ജൂലൈ 19 by Noushad Vadakkel · 1





Older Post