വെള്ളിയാഴ്‌ച, മാർച്ച് 26
എല്ലാ മുസ്ലിം സംഘടനകളും മദ്രസകള്‍ വ്യവസ്ഥാപിതമായിത്തന്നെ
നടത്തുന്നുണ്ട്.
മദ്‌റസയില്‍പോവാത്ത ഒരു മുസ്ലിം കുട്ടിയും ഉണ്ടാവില്ല.
പക്ഷെഅതിന്റെഗുണം സമൂഹത്തില്‍ കാണുന്നില്ലെന്ന്മാത്രമല്ല,
അക്രമ-അധാര്‍മികജീവിതം മുസ്ലിം യുവാക്കളില്‍ മറ്റു സമുദായങ്ങളെ അപേക്ഷിച്ച്കൂടുതലുമാണ്.
കുറ്റക്യത്യങ്ങളില്‍ മുസ്ലിം സാന്നിധ്യം ഭീകരമായിത്തീരുന്നുവെന്ന്
ഓരോദിവസവുംമാധ്യമങ്ങള്‍ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു...
ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ഈ ദുരവസ്ഥക്ക്
കാരണമെന്ന്പറഞ്ഞാല്‍ നിങ്ങള്‍ചിരിക്കും.. പിന്നെ ഈ മദ്റസകള്‍ എന്താണ്നടത്തിക്കൊണ്ടിരിക്കുന്നത് എന്നും നിങ്ങള്‍ചോദിച്ചേക്കാം...
അതുതന്നെയാണ് എന്റെയും ചോദ്യം...
ആ ചോദ്യത്തിന് ഉത്തരം കിട്ടാന്‍ നമ്മുടെ നാട്ടിലെ
മദ്രസാപാഠപുസ്തകങ്ങള്‍പരിശോധിച്ചാല്‍ മതി.
ലോകത്തുണ്ടായ മാറ്റങ്ങളോ പുരോഗതിയൊ ഈ
വിദ്യാഭ്യാസബോര്‍ഡുകളൊന്നും അറിഞ്ഞിട്ടില്ല. വിദ്യാഭ്യാസ രംഗത്തുണ്ടായിട്ടുള്ള പുതിയചിന്തകളോ കാഴ്ച്ചപ്പാടുകളൊ ഇടപെടലുകളൊ
ഈസാധുക്കള്‍അറിഞ്ഞിട്ടേയില്ല...
ഈ വിദ്യാഭ്യാസ ബോര്‍ഡുകള്‍ക്കൊന്നും കുറ്റമറ്റ ഒരു
വിദ്യാഭ്യാസസമീപനരേഖ പോലുമില്ല.
സമീപനരേഖയോ അതെന്താ സാധനമെന്നാണ്ചിലര്‍ ചോദിക്കുന്നത്..
മത-മദ്‌റസാ വിദ്യാഭ്യസ രംഗത്തെ ഈ ദുരവസ്ഥ തിരിച്ചറിയുകയും
കാര്യക്ഷമവും ഫലപ്രദവുമായി മദ്റസാ വിദ്യാഭ്യാസത്തെ
മാറ്റിപ്പണിയാനുംവേണ്ടി രൂപമെടുത്ത കൂട്ടായ്മയാണ് സി ഐ ഇ ആര്‍ .
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ വിദ്യാഭ്യാസബോര്‍ഡിന്റെ
പാഠപുസ്തകങ്ങള്‍ മദ്റസാവിദ്യാഭ്യസം അര്‍ഥവത്താക്കിത്തീര്‍ക്കുമെന്ന്
അനുഭവങ്ങള്‍ പ്രതീക്ഷ നല്‍കുന്നു...
ആദ്യമായി കുറ്റമറ്റ ഒരു വിദ്യാഭ്യാസ സമീപനരേഖ
തയ്യാറാക്കിയ മതവിദ്യാഭ്യാസ ബോര്‍ഡും സി ഐ ഇആര്‍ ആണ്.
സി ഐ ഇ ആറിന്റെവിദ്യാഭ്യാസ സമീപനരേഖ അവലംബിച്ച്
തയ്യാറാക്കിയപ്രസന്റേഷന്റെ പി ഡിഎഫ് ഫയലാണ് താഴെ...
matha vidyaabhyaasam.
........................................
മുഖ്‌താര്‍ ഉദരംപൊയില്‍
വെള്ളിയാഴ്‌ച, മാർച്ച് 26 by mukthaRionism · 1
വ്യാഴാഴ്‌ച, മാർച്ച് 25
മറ്റേതൊരു സംസ്ഥാനത്തെക്കാളും മികവുറ്റ സംവിധാനമാണ് സൈബര്‍ കുറ്റകൃത്യം തടയാന്‍ കേരളം ഒരുക്കിയിരിക്കുന്നത്. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ കേന്ദ്രീകരിച്ച് ഇന്റര്‍ നെറ്റിലൂടെ ജോലി തട്ടിപ്പ് നടത്തുന്ന അന്തര്‍ദേശീയ കുറ്റവാളി സംഘത്തെ ഈയിടെ കണ്ടെത്തി ചില വിദേശികളെ അറസ്റ്റ് ചെയ്തത് കേരളമാണ്. തിരുവനന്തപുരത്ത് ഹൈടെക് ക്രൈം സെല്ലില്‍ വിദഗ്ധരായ 25 ഓളം പേരും, സംസ്ഥാനമാകെ പരിധിയുള്ള സൈബര്‍ പൊലീസ്സ്റ്റേഷനില്‍ 40 ഓളവും, എസ്.എം.എസ് സെല്ലില്‍ 12 പേരും സേവനത്തിലുണ്ട്.
നാലുരീതിയില്‍ സൈബര്‍ പരാതികള്‍ പൊലീസിന് കൈമാറാം. 9497900000 എന്ന മൊബൈല്‍ നമ്പറില്‍ എസ്.എം.എസ് അയക്കാം.എന്നാല്‍, ഇവിടെ നിന്ന് പരാതിക്കാര്‍ക്ക് മറുപടി കിട്ടില്ല. കിട്ടിയ സന്ദേശം നല്‍കിയവരെക്കുറിച്ച രഹസ്യം സൂക്ഷിച്ചുതന്നെ ജില്ലാ സൈബര്‍സെല്ലിനും അവിടെ നിന്ന് പൊലീസ്സ്റ്റേഷനിലേക്കും കൈമാറും. പരാതിയെക്കുറിച്ച് പ്രാഥമികാന്വേഷണം നടത്തി തുടര്‍നടപടിയെടുക്കും.
cyberps@keralapolice.gov.in എന്ന വിലാസത്തില്‍ ഇ^മെയിലാണ് മറ്റൊരു വഴി. ഇതേ വിലാസം തന്നെ പതിനാല് ജില്ലകളുടെ പേരിലും ഉണ്ട്. hitechcell@keralapolice.gov.in എന്ന പേരില്‍ ഹൈടെക് സെല്ലിനും മെയിലുണ്ട്. കേരള പൊലീസ് വെബ്സൈറ്റില്‍ സൈബര്‍സെല്ലിന്റെ വിപുലമായ ലിങ്ക് സൈറ്റ് സന്ദര്‍ശിച്ചാല്‍ ഇത് സംബന്ധിച്ച നിയമപരവും സാങ്കേതികവുമായ എല്ലാ നിര്‍ദേശങ്ങളും ലഭ്യമാവും. 1091,100, 1090 എന്നീ പൊലീസ് പരാതി ഫോണ്‍ നമ്പറുകളിലേക്കും സൈബര്‍പരാതികള്‍ നേരിട്ട് വിളിച്ച് പറയാം. രേഖാമൂലം പരാതി എഴുതി അയക്കുന്ന നാലാമത്തെ രീതിയാണ് ഏറെ ഫലപ്രദം. ഇങ്ങനെ അയക്കുന്ന പരാതികളില്‍ പരാതിക്കാരെക്കുറിച്ച വിവരങ്ങള്‍ പൊലീസ് രഹസ്യമായി സൂക്ഷിക്കും. പരാതിപ്പെടുന്ന ആള്‍ എത്രത്തോളം ഈ കുറ്റകൃത്യത്തില്‍ എതിര്‍കക്ഷിക്ക് സഹായി ആയി എന്നതല്ല, എതിര്‍കക്ഷി എത്രത്തോളം പരാതിക്കാരെ ചീറ്റ് ചെയ്തു എന്നതാണ് സൈബര്‍ കുറ്റാന്വേഷണത്തിന്റെ മുഖ്യ അന്വേഷണലക്ഷ്യം. അതിനാല്‍ പരാതിപ്പെടുന്നവര്‍ക്ക് ഒരു കാരണവശാലും പേടിക്കാനില്ല.
സൈബര്‍ കേസുകളില്‍ തെളിവുകള്‍ കൃത്യമായി ഉണ്ടാവും. തെളിവില്ലാത്ത ഒരു സൈബര്‍ കുറ്റകൃത്യവും ഉണ്ടാവില്ല. മൊബൈല്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്യുന്നവ പോലും മെമറിയില്‍ നിന്ന് ശേഖരിക്കാവുന്ന സംവിധാനമുണ്ട്. അതിനാല്‍ പരാതിയില്‍ ഉറച്ചു നില്‍ക്കാനുള്ള തന്റേടമാണ് യഥാര്‍ഥത്തില്‍ വേണ്ടത്. ഇത് പൊലീസല്ല കാണിക്കേണ്ടത്, പരാതിക്കാരാണ്.കേരളത്തില്‍ ഇതിനകം ഹൈടെക് സെല്ലില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടത് 40 ഓളം കേസുകളാണ്.
2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടും റൂള്‍സുമാണ് സൈബര്‍സെല്‍ പിന്തുടരുന്നത്. 2008 ഡിസംബറില്‍ പാര്‍ലമെന്റ് ഈ നിയമം പുതിയ പ്രവണതകള്‍ മുന്നില്‍കണ്ട് ഭേദഗതി ചെയ്തു. മൂന്ന് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്നതാണ് നിയമം. പക്ഷേ, അന്തര്‍ ദേശീയ ഐ.ടി നിയമത്തിന്റെ ചുവട് പിടിച്ചാണ് നമ്മുടെ നിയമം. അന്തര്‍ദേശീയ നിയമത്തിന്റെ പാശ്ചാത്തലവും ഇന്ത്യയുടെ പാശ്ചാത്തലവും രണ്ടാണ്. ചില പാശ്ചാത്യരാജ്യങ്ങളില്‍ സെക്സിനോടുള്ള നിലപാട് ഉദാരമാണ്. ഇത്തരം രാജ്യങ്ങള്‍ ആസ്ഥാനമായുള്ള ചില സൈബര്‍ വ്യവസായസംരംഭങ്ങളാണ് ഇന്റര്‍നെറ്റില്‍ വ്യാപിച്ചുകിടക്കുന്നത്. ഫ്രീസെക്സ് സൈറ്റുകളെല്ലാം ഇത്തരം രാജ്യങ്ങളുടെ ഉല്‍പന്നങ്ങളാണ്. മുതലാളിത്ത രാജ്യങ്ങള്‍ പടച്ചു വിടുന്നതെല്ലാം അതിരുകളില്ലാതെ ആസ്വദിക്കാന്‍ നാം പഠിച്ചുകഴിഞ്ഞു. അപ്പോള്‍ എവിടെയാണ് നിയന്ത്രണം ഉണ്ടാവേണ്ടത്? നമ്മുടെ മനസ്സിലാണ് ആദ്യത്തെ നിയമം സ്ഥാപിക്കേണ്ടത്. പൊലീസും കോടതിയും എല്ലാം സ്വന്തം മനസ്സിലുണ്ടെങ്കിലേ ഈ പ്രവണതയെ നേരിടാനാവുകയുള്ളൂവെന്ന് ചുരുക്കം.
മുമ്പ് ഒരു അശ്ലീലസിനിമ കാണണമെങ്കില്‍ തിയറ്ററില്‍ പോകണം. 'എ'പടം പ്രദര്‍ശിപ്പിക്കുമ്പോള്‍ പോലും 'പ്രായപൂര്‍ത്തിയെത്തിയവര്‍ക്ക് മാത്രം' എന്ന സെന്‍സര്‍ബോര്‍ഡിന്റെ മുന്നറിയിപ്പോടെയേ പാടുള്ളൂ. ചാനലുകളില്‍ അശ്ലീലപരസ്യങ്ങളും ചീളുകളും പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ നമ്മുടെ ധാര്‍മികബോധം ഉണരാറുണ്ട്. നിയമപരമായും ഈ മേഖല നിയന്ത്രണവിധേയമാണ്. പക്ഷേ, ഇതൊന്നും ബാധകമല്ലാത്ത ഒരു മേഖലയായി ഇന്റര്‍നെറ്റ് രംഗം വളര്‍ന്നിരിക്കുന്നു.
മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ കേരളത്തില്‍ ഒന്നും രണ്ടും കോടിയല്ല, നാല് കോടിയോളമായി കഴിഞ്ഞു. റേഷന്‍ കാര്‍ഡിനേക്കാള്‍ വരും ഇത്. അത്രത്തോളം കേരളം മൊബൈല്‍ ഫോണ്‍ മേഖലയില്‍ വളര്‍ന്നിരിക്കുന്നു. മൊബൈല്‍ ഒപ്ഷനുകളിലെ വളര്‍ച്ചയാണ് കുറ്റകൃത്യം വര്‍ധിപ്പിച്ചത്. കാമറ സെറ്റുകള്‍ വല്ലാത്ത കുരുക്കാണ് തീര്‍ത്തത്. പകര്‍ത്തുന്ന പടങ്ങള്‍ സ്റ്റോര്‍ ചെയ്യാന്‍ കമ്പ്യൂട്ടര്‍ സെന്ററുകളിലേക്ക് പോകുന്നതോടെ പകര്‍ത്തിയ രംഗങ്ങള്‍ക്ക് ഒരു രഹസ്യവും ഇല്ലാതായി. ബ്ലാക്ക് മെയില്‍ ചെയ്യപ്പെടാന്‍ ഇത്രത്തോളം നല്ലൊരു ആയുധം വേറെയില്ല. പെണ്‍കുട്ടികള്‍ ബലിയാടാക്കപ്പെടുന്നത് ഈ രംഗത്താണ്. ബ്ലൂടുത്ത് സംവിധാനമാണ് ഏറ്റവും വലിയ പ്രശ്നമായി സൈബര്‍ സെല്ലിന്റെ മുന്നിലെത്തുന്ന പരാതികളില്‍ മുഴച്ചു കാണുന്നത്. ബ്ലൂടുത്ത് വഴി പ്രചരിക്കുന്ന അശ്ലീല ചിത്രങ്ങള്‍ക്ക് ഒരു നിയന്ത്രണവുമില്ല.
യഥാര്‍ഥത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഏറ്റവും സുരക്ഷിതമായ ഉപകരണമാണ് മൊബൈല്‍ഫോണ്‍. ഫോണ്‍ കൈയില്‍ നല്‍കി പെണ്‍കുട്ടിയെ എത്ര ദീര്‍ഘമേറിയ യാത്രയിലും കുടുംബത്തിന് ഗൈഡ് ചെയ്യാം. മുമ്പ് കുട്ടികളെ ഹോസ്റ്റലില്‍ കൊണ്ടാക്കാന്‍ രക്ഷിതാക്കള്‍തന്നെ പോകണം. മൊബൈല്‍ വന്നതോടെ അതിന്റെ ആവശ്യമില്ല. അവര്‍ ബസ് കയറിയത്, യാത്ര തുടരുന്നത്, വണ്ടി കിട്ടിയത്, ഇറങ്ങിയത്, ഹോസ്റ്റലില്‍ എത്തിയത് എല്ലാം അപ്പപ്പോള്‍ മൊബൈല്‍ വഴി വിളിച്ചറിഞ്ഞ് കുടുംബത്തിന് സമാധാനിക്കാം. അങ്ങനെ എല്ലാ അര്‍ഥത്തിലും നല്ലൊരു സുരക്ഷിതപങ്കാളിയാവേണ്ട മൊബൈല്‍ഫോണ്‍ തന്നെയാണ് പെണ്‍കുട്ടികളുടെ ജീവിതം തകര്‍ക്കുന്നത് എന്ന് വന്നാല്‍ അതിന് ഉത്തരവാദി ആരാണ്? നമ്മുടെ മനസ്സ് തന്നെയാണെന്ന് ഞാന്‍ തറപ്പിച്ച് പറയും.
മൊബൈല്‍ഫോണ്‍ കുട്ടികള്‍ക്ക് നല്‍കിയാല്‍ പോരാ. അത് എങ്ങനെ അവര്‍ ഉപയോഗിക്കുന്നുഎന്ന് സൂക്ഷ്മനിരീക്ഷണം നടത്താറുണ്ടോ? മൊബൈല്‍ഫോണ്‍ കുട്ടികള്‍ക്ക് വാങ്ങുമ്പോള്‍, കാമറ ഇല്ലാത്ത, മെമറികാര്‍ഡില്ലാത്ത, ത്രിജി, ജി.പി.ആര്‍.എസ്,ബ്ലൂടുത്ത് എന്നിവ കിട്ടാത്ത പ്രാഥമികമായ ഒപ്ഷനുകള്‍ മാത്രമുള്ള മൊബൈല്‍ സെറ്റ് മതിയെന്ന് തീരുമാനിച്ചാല്‍ പോരേ? കോഴിക്കോട്ടെ മൊബൈല്‍ ഫോണ്‍ കാമറയെക്കുറിച്ച് അന്വേഷണത്തില്‍ കിട്ടിയ മറ്റൊരു സാങ്കേതിക വളര്‍ച്ചയുടെ വിവരം കൂടി വായനക്കാരുമായി പങ്കിടാം. മൊബൈല്‍ കാമറ ഒരു മുറിയില്‍ സ്ഥാപിച്ച് അതിന്റെ കണ്‍ട്രോള്‍ രഹസ്യ കേന്ദ്രത്തിലിരിന്ന് കൈകാര്യം ചെയ്യാനും കഴിയുന്ന സോഫ്റ്റ് വെയര്‍ വികസിച്ചിരിക്കുന്നുവെന്നതാണ് ഞെട്ടിക്കുന്ന വിവരം. ഇതനുസരിച്ച് കാമറയുടെ ചെറുതരം മോഡുകള്‍ മുറിയുടെ സ്വിച്ച് ബോര്‍ഡ്, പേനയുടെ അടപ്പ്, തുടങ്ങിയ പലേടത്തും സ്ഥാപിക്കാന്‍ കഴിയും.
കേരളത്തിലെ ഇന്റര്‍നെറ്റ് കഫെകളെ നിയന്ത്രിക്കാന്‍ തന്നെ സൈബര്‍സെല്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള ഒരു നിയമത്തിന്റെ കരട് തയാറാവുന്നുണ്ട്. ഇന്റര്‍നെറ്റ് കഫെകള്‍ വലിയ അധോലോക മേഖലയാവുന്നുണ്ട്. എല്ലാം അങ്ങനെയാണെന്നല്ല. അധോലോകത്തിന് വേണ്ടി കഫെകള്‍ സ്ഥാപിക്കപ്പെടുന്നു. ഏതെങ്കിലും ഒരു മുറിയില്‍ നെറ്റ് കണക്ഷന്‍ നേടി കുറെ കമ്പ്യൂട്ടറുമായി ഇരുന്നാല്‍ അത് കണ്ടെത്താനാവാത്ത അവസ്ഥയാണിപ്പോഴുള്ളത്. കേരളത്തില്‍ മൂന്ന് കോടിയോളം ഇന്റര്‍നെറ്റ് വരിക്കാരുണ്ടെന്നാണ് ഏകദേശ കണക്ക്. കഫെകളുടെ എണ്ണം 15,000 ത്തിനും 20,000 ത്തിനും ഇടയിലാണ്. ഇവക്ക് തീര്‍ച്ചയായും ഒരു നിയമം വേണം. കഫെകള്‍ റജിസ്റ്റര്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഒരു നിശ്ചിത സെക്യൂരിറ്റി തുക ഈടാക്കി പൂര്‍ണമായ മേല്‍വിലാസവും യോഗ്യതയുമുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് കഫെ നടത്താനുള്ള ലൈസന്‍സ് അനുവദിക്കുന്ന വിധത്തിലാണ് നിയന്ത്രണം വരുത്തുക. കഫെകളുടെ പ്രവര്‍ത്തനവും നിയമം വഴി ചിട്ടപ്പെടുത്തും. മുഴുവന്‍ കമ്പ്യൂട്ടറുകളും ഉടമക്ക് നേരിട്ട് കാണാവുന്ന വിധത്തില്‍ പരസ്യമായി തന്നെ സ്ഥാപിക്കണം. ഉപഭോക്താക്കള്‍ക്ക് ഇപ്പോഴുള്ള രഹസ്യമായ ഇരിപ്പിടം ഇനി അനുവദിക്കില്ല. സ്വന്തമായി ഇന്റര്‍നെറ്റ് ഉളളവര്‍ പോലും കഫെകളില്‍ വന്ന് നെറ്റ് ഉപയോഗിക്കുന്നതിന്റെ പിന്നിലെന്താണെന്ന് മനസ്സിലാക്കാവുന്നതാണ്. പിടികൊടുക്കപ്പെടാത്തത് കഫെയിലൂടെ ചെയ്യാമെന്ന് ആഗ്രഹിച്ചാണ് പലരും ഇന്റര്‍നെറ്റ് കഫെകളില്‍ എത്തുന്നത്. ഇത് തടയാന്‍ കഫെകള്‍ ഉപയോഗിക്കുന്നവരുടെ പൂര്‍ണ വിവരം രേഖപ്പെടുത്തുന്ന (തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ) റജിസ്റ്റര്‍ നിര്‍ബന്ധമാക്കും. സ്ഥിരമായ ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വിലാസം രേഖപ്പെടുത്തിയ റജിസ്റ്റര്‍ തയാറാക്കി റജിസ്ട്രേഷന്‍ നമ്പര്‍ നല്‍കാവുന്നതുമാണ്. പുതിയ ഒരാള്‍ വരുമ്പോള്‍ തീര്‍ച്ചയായും കഫെകളില്‍ തിരിച്ചറിയല്‍ രേഖ നല്‍കണം.
നമ്മുടേതായ ഒരു സാംസ്കാരിക പൈതൃകം മറക്കരുത്. അത് മുറുകെ പിടിക്കാന്‍ കഴിയണം. പുതിയ സാങ്കേതിക മികവുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ആവില്ല. തലമുറയെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് വിഡ്ഢിത്തമാണ്. പക്ഷേ, പുതിയ ഉല്‍പന്നങ്ങള്‍ എങ്ങനെ ഉപയോഗിക്കണം എന്നതില്‍ കണിശമായ നിലപാടുണ്ടാവണം. എല്ലാ രംഗത്തും നിരീക്ഷണവും മോണിറ്ററിങ്ങും കുട്ടികളുമായി കൂടിയാലോചനയും പരസ്പര വിട്ടുവീഴ്ചയും കാണിക്കണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതിരിക്കുമ്പോഴാണ് കുറ്റകൃത്യം പെരുകുന്നത്. സൈബര്‍ മേഖലയിലെ ഏറ്റവും വലിയ പ്രശ്നവും അതാണ്.
ഇത് കിട്ടിയത് ഈ ബ്ലോഗില്‍ നിന്നാണ്
പ്രസിദ്ധീകരിച്ചത് Sudheer K. Mohammed
വ്യാഴാഴ്‌ച, മാർച്ച് 25 by Noushad Vadakkel · 1
ബുധനാഴ്‌ച, മാർച്ച് 24
(വായിക്കുവാന്‍ പ്രയാസം നേരിടുന്നുണ്ടെങ്കില്‍ കീ ബോര്‍ഡിലെ Ctrl കീ അമര്‍ത്തി പിടിച്ചു
കൊണ്ട് മൌസിന്റെ നടുവിലുള്ള ചക്രം വളരെ പതുക്കെ മുന്നോട്ടു കറക്കിയാല്‍ മതി )
ബുധനാഴ്‌ച, മാർച്ച് 24 by Noushad Vadakkel · 1
ശനിയാഴ്‌ച, മാർച്ച് 20
* ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
* ദൈവം ഏറ്റവും വേഗം ശിക്ഷ നല്കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
* അടുത്ത ബന്ധുക്കള്ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
* നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്ല്കുന്ന ദാനമാണ് ദാനങ്ങളില് ഉത്തമം.
* ദരിദ്രന് ന്ല്കുന്ന ദാനം ഒരു പ്രതിഫലം നല്കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്കുന്നു. ദാനത്തിന്റെതും ബന്ധം ചേര്ത്തതിന്റെതും.
* മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
* കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല.
* വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
* വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം.
* ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്.
* നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
* നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
* നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
* മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
* നന്മ കല്പിക്കണം തിന്മ വിരോധിക്കണം.
* ഒരുവന് രോഗിയായാല്‍ അവനെ സന്ദര്ശിക്കണം...
* ആരെങ്കിലും ക്ഷണിച്ചാല് ആ ക്ഷണം സ്വീകരിക്കണം.
* പരസ്പരം കരാറുകള്‍ പലിക്കണം.
* അതിഥികളെ ആദരിക്കണം.
* അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
* ആപല്ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
* തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
* വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന് അതീവ ഭാഗ്യവാന്‍.
* അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.
* ഭരണാധികാരിയുടെ വഞ്ചനെയെക്കാള് കടുത്ത വഞ്ചനയില്ല..
* മര്ദ്ധിതന്റെ പ്രാര്ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
* നിങ്ങളില്‍ ശ്രേഷ്ടന് ഭാര്യയോട് നന്നായി വര്ത്തിക്കുന്നവനാണ്.
* ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.
* നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും
* സ്വന്തം ഭാര്യക്ക് ഭക്ഷണം നല്കുന്നതില് പോലും നിങ്ങള്ക്ക് പ്രതിഫലമുണ്ട്.
* ധനം എല്ലാവര്ക്കും നല്കാന് കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്ക്കും നല്കാന് കഴിയും.
* ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്ഗ്ഗ രാജ്യത്തേക്കടുപ്പിക്കും..
* അസൂയാര്ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
* സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില് ഏറ്റവും ഉത്തമമായത്.
* ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.
* ദൈവം ഏറ്റവും വേഗം പ്രതിഫലം നല്കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്ക്കുന്നതിനുമാണ്.
* മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്ത്തുന്നവനാണ്.
* കോപം വന്നാല്‍ മൌനം പാലിക്കുക.
* നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.
* മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില് നിങ്ങള്ക്ക് പുണയമുണ്ട്.
* നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.
* നിങ്ങള്ക്ക് ള്ഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.
* മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
* ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
* തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും.
* കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്.
* ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
* മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
* കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
* പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും..
* മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.
* സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.
* പ്രഭാത പ്രാര്ത്ഥന ക്ഴിഞ്ഞാല് അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്.
അയച്ചു തന്നത് :
Abhilash Basheer
Memrb Retail Tracking Services Int.
Al Shudha Street
MIrqab
Kuwait City
Tel +96522467154
Fax +96522467179
ശനിയാഴ്‌ച, മാർച്ച് 20 by Noushad Vadakkel · 3അഭിപ്രായങ്ങള്‍
(2010 മാര്‍ച്ച് ലക്കം ഭാഷാപോഷിണി പ്രസിദ്ധീകരിച്ച ലേഖനം)
സാംസ്‌കാരിക ഇസ്‌ലാം എന്ന സംജ്ഞ ആഗോളതലത്തില്‍ തന്നെ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭമാണിത്. 2001 സപ്‌തംബര്‍ 11ന് അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം `ഇസ്‌ലാമിക ഭീകരത'യുടെ വേരുകള്‍ തേടിയുള്ള പാശ്ചാത്യപഠനങ്ങളില്‍ പലതും, ഇസ്‌ലാമിനെ പൊളിറ്റിക്കല്‍ ഇസ്‌ലാം, കള്‍ച്ചറല്‍ ഇസ്‌ലാം എന്നിങ്ങനെ തരംതിരിച്ച് പൊളിറ്റിക്കല്‍ ഇസ്‌ലാമില്‍ നിന്നാണ് ഭീകരതയും തീവ്രവാദവുമുണ്ടാകുന്നതെന്ന തീര്‍പ്പില്‍ പര്യവസാനിക്കുക സാധാരണമാണ്. പാശ്ചാത്യ വിജ്ഞാന സ്രോതസ്സുകളാണല്ലോ, അക്കാദമിക വ്യവഹാരങ്ങളുടെ അന്തിമ വാക്ക്! അതിനാല്‍, ഇസ്‌ലാമിനെ പൊളിറ്റിക്കല്‍, കള്‍ച്ചറല്‍, സ്‌പിരിച്വല്‍ എന്നിങ്ങനെ ശകലീകരിച്ചുകൊണ്ടുള്ള സംവാദം മലയാളത്തിലും പകര്‍ന്നുകിട്ടുക സ്വാഭാവികം.
മാതാപിതാക്കളില്‍ നിന്നോ കുടുംബത്തില്‍ നിന്നോ പിറന്ന സമുദായത്തില്‍ നിന്നോ താവഴിയായി വന്നുചേരുന്ന പാരമ്പര്യ ഇസ്‌ലാമിനെ സ്വന്തം സ്വത്വത്തിന്റെ ഭാഗമായി കരുതുന്നതിനെയാണ് പൊതുവില്‍ `കള്‍ച്ചറല്‍ ഇസ്‌ലാം' കൊണ്ട് വിവക്ഷിക്കുന്നത്. മതപരമായ വിശ്വാസങ്ങളിലോ, അനുഷ്‌ഠാനങ്ങളിലോ `സാംസ്‌കാരിക ഇസ്‌ലാം' നിഷ്‌ഠപുലര്‍ത്തണമെന്നില്ല. പഴയ സോവിയറ്റ് യൂണിയനില്‍ പെട്ട വിവിധ റിപ്പബ്ലിക്കുകളിലുള്ള മുസ്‌ലിംകളെ `കള്‍ച്ചറല്‍ ഇസ്‌ലാമി'ന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാറുണ്ട്. തുര്‍ക്കിയെയും ഒരളവോളം `കള്‍ച്ചറല്‍ ഇസ്‌ലാ'മിന്റെ ഉദാഹരണമായി പറയാം. `എത്‌നിക്കല്‍` എന്ന അര്‍ഥമാണ് ഇവിടെ `കള്‍ച്ചറല്‍' എന്ന പദത്തിന് കല്‌പിക്കപ്പെടുന്നത്.
മതത്തെ അതിന്റെ സമഗ്രതയില്‍ ഉള്‍ക്കൊള്ളണമെന്നാണ് ഇസ്‌ലാമിന്റെ മൗലിക അധ്യാപനം. ഇസ്‌ലാമില്‍ മതം അടിവസ്‌ത്രം പോലെ സ്വകാര്യമല്ല. അത് ജീവിതത്തിന്റെ എല്ലാ അടരുകളെയും ചൂഴ്‌ന്നുനില്‌ക്കുന്നു. വിശ്വാസം ജീവിതത്തെ ചലിപ്പിക്കുന്ന ഊര്‍ജസ്രോതസ്സും മനുഷ്യകര്‍മങ്ങളെ നിയന്ത്രിക്കുന്ന ധര്‍മശാസ്‌ത്രവും തിരുത്തല്‍ ശക്തിയുമായിരിക്കണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നു. ഈ കാഴ്‌ചപ്പാടനുസരിച്ച്, ആത്മീയതയാണ് ഇസ്‌ലാമിന്റെ രാഷ്‌ട്രീയം. അഥവാ ആത്മീയതയില്‍ നിന്നാണ് ഇസ്‌ലാമിന്റെ സാമൂഹ്യ രാഷ്‌ട്രീയ വിചാരങ്ങളെല്ലാം പിറവികൊള്ളുന്നത്. സാമൂഹ്യ-രാഷ്‌ട്രീയ മണ്ഡലത്തോട് പരാങ്‌മുഖത പ്രകടിപ്പിക്കുന്ന കേവല ആത്മീയത ഇസ്‌ലാമിലില്ല. സാമ്രാജ്യത്വവും അധിനിവേശവും ഉള്‍പ്പെടെയുള്ള അനീതികള്‍ക്കെതിരിലും അധാര്‍മികതകള്‍ക്കെതിരിലും മുസ്‌ലിം സാന്ദ്രതയുള്ള സമൂഹങ്ങളില്‍ ചെറുത്തുനില്‌പുണ്ടാകുന്നത് ഇസ്‌ലാമിന്റെ സമരോത്സുകതയെയാണ് അടയാളപ്പെടുത്തുന്നത്. നീതിക്കും ന്യായത്തിനും വേണ്ടി അടിച്ചമര്‍ത്തപ്പെടുന്നവരോടൊപ്പം കൈകോര്‍ക്കാനുള്ള ആഭിമുഖ്യം ആത്മീയതയുടെ താല്‌പര്യമായി മുസ്‌ലിംകള്‍ തിരിച്ചറിയുന്നു. ഈ ഉണര്‍വിനെ തച്ചുകെടുത്താനാണ് സാമ്രാജ്യത്വശക്തികള്‍ `പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ' ക്കുറിച്ചുള്ള അനാവശ്യ ഭീതി പരത്തുന്നത്.
`പൊളിറ്റിക്കല്‍ ഇസ്‌ലാമി'നു പകരം `കള്‍ച്ചറല്‍ ഇസ്‌ലാമി'നെ ഉദാത്തീകരിക്കുന്നവര്‍ അണപ്പല്ലുകള്‍ ഇളക്കിമാറ്റി ഇസ്‌ലാമിന്റെ ശൗര്യം കെടുത്താനാണ് ശ്രമിക്കുന്നത്. വിശ്വാസത്തിലും അനുഷ്‌ഠാനങ്ങളിലും നിലപാടുകളിലും നിര്‍ബന്ധങ്ങളില്ലാത്ത വിവാഹ-ചരമ ചടങ്ങുകളിലെ ചില മന്ത്രോച്ചാരണങ്ങളിലും രണ്ടു പെരുന്നാള്‍ ആഘോഷങ്ങളിലും ബിരിയാണിയിലും പൈജാമയിലും മാത്രം `ഇസ്‌ലാമിനെ' ന്യൂനീകരിക്കുന്നവരില്‍ ഇസ്‌ലാമിന്റെ `ഉദാര സൗന്ദര്യം' ആരോപിക്കുകയും ഏകദൈവാരാധനയിലും വിശ്വാസ, അനുഷ്‌ഠാന, സംസ്‌കാര രംഗങ്ങളിലും മുഴുക്കെ മതത്തിന്റെ തനിമ മുറുകെ പിടിക്കുന്നവരെ കര്‍ക്കശ പ്രകൃതക്കാരും സങ്കുചിത മനസ്‌കരുമായി വികൃതമാക്കുകയും ചെയ്യുന്ന പ്രവണതയില്‍ നിഗൂഢമായ ഒരു രാഷ്‌ട്രീയം സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകുമോ?
സിവിക് ചന്ദ്രന്റെ ലേഖനം (പോരുന്നോ കടലുകാണാന്‍ പൊന്നാനിക്ക്, ഭാഷാപോഷിണി 2010, ഫെബ്രുവരി) മുകളില്‍ വിവരിച്ച വിവക്ഷയിലല്ല `കള്‍ച്ചറല്‍ ഇസ്‌ലാം' എന്നു പ്രയോഗിച്ചിരിക്കുന്നത്. അദ്ദേഹം, `സ്‌പിരിച്വല്‍ ഇസ്‌ലാം' എന്ന പേരില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന കള്‍ച്ചറല്‍ ഇസ്‌ലാമിന്റെ മറ്റൊരു ശകലമാണ് മുന്നോട്ടു വെച്ചിരിക്കുന്നത്.
ആദ്യകാല മുസ്‌ലിംകള്‍ മതവിശ്വാസം മാറുമ്പോഴും മലയാളി സ്വത്വം മറന്നിരുന്നില്ലെന്നാണ് സിവിക് പറഞ്ഞുവെച്ചത്. ഇസ്‌ലാമിലേക്ക് മാറിയവര്‍ മുഴുവനായി ജ്ഞാനസ്‌നാനം ചെയ്യപ്പെട്ടിരുന്നില്ലെന്നും മാധവിക്കുട്ടി കമലാസുരയ്യയായപ്പോള്‍ ചെയ്‌തതുപോലെ സ്വന്തം കൃഷ്‌ണനെയും കൂടെക്കൊണ്ടുപോകുന്നുണ്ടെന്നും സിവിക് പറയുന്നു. ഇതിനര്‍ഥമെന്താണ്? കൃഷ്‌ണനും ഭഗവതിയും മലയാളി സ്വത്വത്തിന്റെ ഭാഗമാണെന്നോ? ഏകദൈവ വിശ്വാസത്തില്‍ `കടുംപിടുത്തം' നടത്തുന്ന മുസ്‌ലിംകള്‍ മലയാളി സ്വത്വത്തിനു പുറത്താണെന്നോ?
by Noushad Vadakkel · 0അഭിപ്രായങ്ങള്‍
വ്യാഴാഴ്‌ച, മാർച്ച് 18
ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെ ബ്ലോഗ് മലയാളത്തില്‍ പ്രസിദ്ധീകരണം ആരംഭിച്ചു. മലയാളത്തിലെ
ഇസ്ലാമിക എഴുത്തുകാരില്‍ മുന്‍ നിരക്കാരനായ അബ്ദുല്‍ ഹമീദ് മദനിയുടെ
ലേഖനങ്ങള്‍ ഇനി മുതല്‍ ബ്ലോഗിലൂടെ വായിക്കുവാന്‍ കഴിയും എന്നത് ഇസ്ലാഹി
പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല നിക്ഷ്പക്ഷമതികള്‍ക്കും ആവേശം ഉളവാക്കുന്ന കാര്യമാണ് .
ഇസ്ലാമിക വിഷയങ്ങളില്‍ അബ്ദുല്‍ ഹമീദ് മദനിയുടെ
അഗാധ പാണ്ഡിത്യം കേരള മുസ്ലിം സമൂഹത്തിനു അറിവുള്ളതാണ് .
1944 സെപ്റ്റംബര്‍ 8 - നു മലപ്പുറം ജില്ലയിലെ ചെറിയമുണ്ടം ഗ്രാമത്തില്‍ ജനനം. മുത്താണിക്കാട്ട് ഹൈദര്‍ മുസ്‌ലിയാര്‍ പിതാവും ആയിശുമ്മ മാതാവുമാണ്. സ്കൂള്‍ പഠന ശേഷം പറവന്നൂര്‍, ചെറിയമുണ്ടം, തലക്കടത്തൂര്‍, കോരങ്ങത്ത്, നടുവിലങ്ങാടി, പൊന്മുണ്ടം, വളവന്നൂര്‍, എന്നിവിടങ്ങളില്‍ ദര്സു പഠനം നടത്തി. ശേഷം അഴീകോട് ഇര്‍ഷാദുല്‍ മുസ്‌ലിമീന്‍ അറബിക് കോളേജിലും പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജിലും ഉപരിപഠനം നടത്തി.
വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളേജ്, പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജ്, ജാമിയ സലഫിയ്യ എന്നിവിടങ്ങളിലും പടിഞ്ഞാറക്കര, ബി പി അങ്ങാടി, പൊന്മുണ്ടം സ്കൂളുകളിലും അധ്യാപനം നടത്തി സ്വയം വിരമിച്ചു. പത്തന്ബാട് സൈനബയാണ് ഭാര്യ. ഡോ. അമീന്‍, അഹ്മെദ് നജീബ്, ഖദീജ, സല്‍മ, അനീസ, മുനീര്‍, ജൌഹറ എന്നിവര്‍ മക്കളാണ്.
ഗ്രന്ഥങ്ങള്‍
- വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷ (സംയുക്ത രചന)
- ആരോഗ്യത്തിന്റെ ദൈവ ശാസ്ത്രം
- അല്ലാമാ യൂസഫലിയുടെ ഖുര്‍ആന്‍ പരിഭാഷ (വിവര്‍ത്തനം)
- മതം, നവോത്ഥാനം, പ്രതിരോധം
- സൂഫി മാര്‍ഗവും പ്രവാചകന്മാരുടെ മാര്‍ഗവും
- ദൈവിക ഗ്രന്ഥവും മനുഷ്യ ചരിത്രവും
- ഇസ്ലാമിന്റെ ദാര്‍ശനിക വ്യതിരിക്തത
- ഇസ്‌ലാമും വിമര്‍ശകരും
- ദൈവ വിശ്വാസവും ബുദ്ധിയുടെ വിധിയും
- ഖുര്‍ആന്‍ സത്യാന്വേഷിയുടെ മുമ്പില്‍
- ഖുര്‍ആനും മാനവിക പ്രതിസന്ധിയും
- ഇസ്‌ലാം വിമര്‍ശകരും അവരുടെ തലയ്ക്കു വില പറയുന്നവരും
- ഇബാദത്ത് : വീക്ഷണങ്ങളുടെ താരതമ്യം
- മതം, രാഷ്ട്രീയം, ഇസ്‌ലാഹി പ്രസ്ഥാനം
- മനുഷ്യാസ്ഥിത്വം ഖുര്‍ആനിലും ഭൌതിക വാദത്തിലും
- പ്രാര്‍ത്ഥന, തൌഹീദ് ചോദ്യങ്ങള്‍ക്ക് മറുപടി
- മതം - വേദം - പ്രവാചകന്‍
- നിത്യപ്രസക്തമായ ദൈവിക ഗ്രന്ഥം
- ഖുര്‍ആനും യുക്തിവാദവും
- ബുലൂഗുല്‍മറാം പരിഭാഷ
- അറേബ്യന്‍ ഗള്‍ഫിലെ സംസാര ഭാഷ
- അറബി ഭാഷാ പഠനസഹായി
- നാല്‍പതു ഹദീസ് പരിഭാഷ
ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി.
വ്യാഴാഴ്‌ച, മാർച്ച് 18 by Noushad Vadakkel · 0അഭിപ്രായങ്ങള്‍
ചൊവ്വാഴ്ച, മാർച്ച് 16
ബഷീര്‍ വള്ളിക്കുന്ന്
ശബാബ് വാരിക , മാര്‍ച്ച് 13-2010
ആസ്‌ത്രേലിയയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വംശീയ പീഡനങ്ങള്‍ക്ക് ഇരയാവുന
്നതിനെതിരെ വളരെ കൗതുകകരമായ ഒരു പ്രതിഷേധ സമരം ഇക്കഴിഞ്ഞ ഫെബ്രുവരി ഇരുപത്തി നാലിന് ലോകത്തിന്റെ ചില ഭാഗങ്ങളില്‍ നടന്നു.
വിന്താലൂ എഗൈന്‍സ്റ്റ് വയലന്‍സ് (Vindaloo against Violence) എന്നായിരുന്നു ആ പ്രതിഷേധ പരിപാടിയുടെ പേര്. പതിവ് പടിഞ്ഞാറന്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കി ഒരു നേരം എരിവും പുളിയും നന്നായി ചേര്‍ത്ത ഇന്ത്യന്‍ വിഭവങ്ങള്‍ കഴിച്ചുകൊണ്ട് ആസ്‌ത്രേലിയയിലെ രാഷ്‌ട്രീയ നേതാക്കന്മാര്‍, വിദ്യാര്‍ഥികള്‍, പൊലീസ് ഉദ്യോഗസ്ഥന്മാര്‍, സാധാരണക്കാര്‍ തുടങ്ങി ആയിരക്കണക്കിന് പേര്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചു. ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ `വിന്താലു സമരം' അരങ്ങേറി. ആസ്‌ത്രേലിയയിലെ നാലര ലക്ഷം വരുന്ന ഇന്ത്യന്‍ സമൂഹം ഈ സമരത്തെ ആവേശപൂര്‍വം സ്വീകരിച്ചു. അവിടെയുള്ള ഏതാണ്ട് നാനൂറോളം ഇന്ത്യന്‍ റെസ്റ്റോറന്റുകളില്‍ കച്ചവടം പൊടിപൊടിച്ചു. പടിഞ്ഞാറന്‍ നാടുകളില്‍ പൊതുവെ പ്രിയമേറിവരുന്ന ഇന്ത്യന്‍ വിഭവങ്ങള്‍ക്ക് ഈ സമരം പുതിയ സാധ്യതകള്‍ സമ്മാനിച്ചു. ഇന്റര്‍നെറ്റ് സൗഹൃദ കൂട്ടായ്‌മകളുടെ പ്രധാന ഇടമായ ഫേസ്‌ബുക്കില്‍ വെറുമൊരു തമാശക്ക് വേണ്ടി മിയ നോര്‍ത്രോപ് എന്ന യുവതി മുന്നോട്ടുവെച്ച ഒരു ആശയം പെട്ടെന്ന് ഒരു പ്രതിഷേധപ്രസ്ഥാനമായി മാറുകയായിരുന്നു വിന്താലുവിലൂടെ.
പ്രതിഷേധം കാറ്റ് പിടിച്ചതോടെ മിയക്ക് സന്ദേശങ്ങളുടെ പ്രവാഹമായി. പതിനേഴായിരം പേരാണ് മണിക്കൂറുകള്‍ കൊണ്ട് ഈ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് പേര്‍ റജിസ്റ്റര്‍ ചെയ്‌തത്!!
ഇന്റര്‍നെറ്റ് സൗഹൃദ കൂട്ടായ്‌മകള്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്ന സ്വാഭാവിക ചിത്രങ്ങള്‍ക്ക് നേരെ എതിര്‍ദിശയില്‍ ആയിരിക്കാം ഈ വിന്താലുവിന്റെ രംഗപ്രവേശം. ഇ-ഫ്രണ്ട്‌ഷിപ്പ് അഥവാ ഇലക്‌ടോണിക് സൗഹൃദങ്ങളെ സംശയത്തോടെ മാത്രം വീക്ഷിക്കുകയും കൗമാരപ്രായക്കാരുടെ വഴിതെറ്റിയ ജീവിത ശൈലികളുടെ ഭാഗമായി കാണുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം ഇന്നുണ്ട്. ഇന്റര്‍നെറ്റ് നിത്യജീവിതത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുകയും പുതുതലമുറയുടെ ആശയസംവേദന രീതിയായി മാറുകയും ചെയ്‌ത സ്ഥിതിക്ക് അവയോട് ഒരു നിഷേധാത്മക സമീപനം സ്വീകരിക്കുന്നത് കൂടുതല്‍ അപകടം ചെയ്യില്ലേ എന്ന ചോദ്യമുണ്ട്. ഇത്തരം സൗഹൃദ കൂട്ടായ്‌മകളുടെ ഗുണദോഷങ്ങള്‍ എന്തായാലും അവ അടുത്ത തലമുറയുടെ ജീവിതശൈലിയുടെ ഭാഗമായി തുടരും എന്നുറപ്പുള്ളതിനാല്‍ രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും ഗുണപരമായ ഇടപെടലുകള്‍ ഈ രംഗത്ത് ഉണ്ടാവണം എന്ന ചിന്തയാണ് ഈ കുറിപ്പിന് ആധാരം.
യുവതലമുറയുടെ നാവിന്‍തുമ്പില്‍ ഇന്നേറെ തത്തിക്കളിക്കുന്ന പദങ്ങളാണ് ഫേസ് ബുക്ക്, മൈ സ്‌പേസ്, ഓര്‍ക്കൂട്ട്, ട്വിറ്റര്‍ തുടങ്ങിയവ. കൗമാര ഒത്തുചേരലുകളില്‍ മറ്റേതൊരു വിഷയത്തെക്കാളും സമയം കവര്‍ന്നെടുക്കുന്നത് ഇത്തരം സൈറ്റുകളിലെ അനുഭവങ്ങളും കൗതുകങ്ങളും ആണെന്നത് ഒരു യാഥാര്‍ഥ്യം മാത്രം. സുഹൃത്തുക്കളുമായി നിരന്തരമായി ആശയവിനിമയം നടത്തുക, പുതിയ സുഹൃത്തുക്കളെ കണ്ടെത്തുക, കൊച്ചു വര്‍ത്തമാനങ്ങള്‍ പറയുക, കൗതുകങ്ങള്‍ പങ്കുവെക്കുക, പഠനസാമഗ്രികളും ഫോട്ടോകളും കൈമാറുക തുടങ്ങി കൗമാരം ആഗ്രഹിക്കുന്ന എന്തും അവരുടെ വിരല്‍ത്തുമ്പില്‍ ഒരുക്കിക്കൊടുക്കുക എന്ന വളരെ ലളിതമായ മാര്‍ക്കറ്റിംഗ് തന്ത്രമാണ് ഇത്തരം സൈറ്റുകളുടെ വിജയത്തിനു പിന്നിലുള്ളത്. പ്രത്യേകിച്ച് ചെലവൊന്നും കൂടാതെ തങ്ങളുടെ സ്വകാര്യതയില്‍ ഒതുങ്ങിക്കൂടി ഇവയൊക്കെ സാധിക്കാമെന്ന് വരുമ്പോള്‍ കുട്ടികളും മുതിര്‍ന്നവരുമൊക്കെ ഇവയിലേക്ക് ആകര്‍ഷിക്കപ്പെടുക തികച്ചും സ്വാഭാവികവുമാണ്.
സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ കൗമാരപ്രായക്കാര്‍ക്കിടയില്‍ പ്രചാരം നേടിത്തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. അഞ്ചാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സങ്കല്‌പിക്കാന്‍ പോലും സാധിക്കാതിരുന്ന ഉയരങ്ങളിലാണ് അത്തരം സൈറ്റുകളും ഇലക്‌ട്രോണിക് മീഡിയകളും ഇന്നുള്ളത്. ഫേസ് ബുക്കിന്റെ കാര്യമെടുക്കാം. രണ്ടായിരത്തി നാലില്‍ തുടങ്ങിയ ഈ സൗഹൃദക്കൂട്ടത്തില്‍ ഇന്നു നാല്‌പതു കോടി ഉപയോക്താക്കള്‍ ഉണ്ട്. ഇവയില്‍ ഭൂരിഭാഗവും കൗമാരപ്രായക്കാരാണ്. പതിമൂന്നു വയസ്സിനു മുകളിലുള്ള ആര്‍ക്കും സൗജന്യമായി ഈ സൗഹൃദക്കൂട്ടത്തില്‍ കണ്ണിയാവാം. ലോകത്തിന്റെ ഏതു കോണില്‍ നിന്നും സുഹൃത്തുക്കളെ കണ്ടെത്താം. അവരുമായി ആശയവിനിമയം നടത്താം.
രണ്ടായിരത്തി മൂന്നില്‍ തുടങ്ങിയ മൈ സ്‌പേസ് ഈ രംഗത്തെ തുടക്കക്കാരില്‍ ഒന്നാണെങ്കിലും ഫേസ്‌ബുക്കുമായുള്ള മത്സരത്തില്‍ അല്‌പം പിറകോട്ടുപോയി. പതിമൂന്നു കോടിയാണ് അവരുടെ കൂട്ടായ്‌മയിലെ അംഗ സംഖ്യ. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ളത് ഓര്‍ക്കൂട്ടിനാണ്. പത്തുകോടി സജീവ മെമ്പര്‍മാരുള്ള ഓര്‍ക്കൂട്ടില്‍ ഇരുപത് ശതമാനം ഇന്ത്യയില്‍ നിന്നാണ്. അവരുടെ നിബന്ധന പ്രകാരം പതിനെട്ടു വയസ്സിനു മുകളില്‍ ഉള്ളവര്‍ക്കാണ് ഇതില്‍ അംഗമാവാന്‍ കഴിയുക. ഓര്‍ക്കൂട്ട് സൗഹൃദ കൂട്ടായ്‌മകളും പലപ്പോഴും അധാര്‍മിക വഴികളിലേക്ക് യുവ സമൂഹത്തെ നയിക്കുന്നു എന്ന വിലയിരുത്തലിനെ തുടര്‍ന്ന് സുഊദി അറേബ്യ അടക്കമുള്ള പല രാജ്യങ്ങളും ഇത് നിരോധിച്ചിട്ടുണ്ട്.
എസ് എം എസ് സന്ദേശങ്ങള്‍ക്ക് സമാനമായി ടെക്‌സ്റ്റ് മെസ്സേജുകളിലൂടെ ആശയ വിനിയമം നടത്താവുന്ന ട്വിറ്റര്‍ സര്‍വീസിന് ഇന്ത്യയില്‍ ഏറെ പ്രചാരമുണ്ട്. മൈക്രോ ബ്ലോഗിങ്ങ് എന്ന് വിളിക്കാവുന്ന ഒരു തരത്തിലേക്ക് കൂടി ട്വിറ്റര്‍ കൂട്ടായ്‌മകള്‍ വളര്‍ന്നിട്ടുണ്ട്. ചൈനയില്‍ ഏറ്റവും പ്രചാരമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ക്യൂ സോണ്‍ ആണ്. ഇരുപതു കോടി മെമ്പര്‍മാര്‍ ഈ കൂട്ടായ്‌മയില്‍ ഉണ്ട്. ഫോട്ടോകള്‍ കൈമാറുന്നതിനു വേണ്ടി മാത്രമുള്ള സൗഹൃദ വലയമായ ഫ്‌ളിക്കറില്‍ മൂന്നരക്കോടി ഉപയോക്താക്കളാണുള്ളത്. പന്ത്രണ്ട് കോടിയുമായി വിന്‍ഡോസ് ലൈവ് സ്‌പേസസ്, പതിനൊന്നര കോടിയുമായി ഹബ്ബോ തുടങ്ങി എണ്ണമറ്റ കൂട്ടങ്ങള്‍ വേറെയുമുണ്ട്. ഇവരൊക്കെ തങ്ങളുടെ സൗഹൃദവലയം ദിനംപ്രതി വിശാലമാക്കിക്കൊണ്ടിരിക്കുന്നു. ഓരോ നിമിഷവും ഫ്രണ്ട്‌ഷിപ്പിന്റെ പുതിയ മാനങ്ങള്‍ തേടി കൗമാരപ്രായക്കാരുടെ ഒരു വലിയ നിര ഇവിടങ്ങളില്‍ അണിചേരുന്നു.
സത്യത്തില്‍ എന്തൊക്കെയാണ് ഈ സൗഹൃദക്കൂട്ടങ്ങളില്‍ നടക്കുന്നത്? കൗമാരം വഴിതെറ്റാന്‍ ഈ കൂട്ടങ്ങള്‍ കാരണമാകുന്നുണ്ടോ? കാടടച്ചുള്ള ഒരു വെടിവെപ്പിന് പ്രസക്തിയില്ല.
ചൊവ്വാഴ്ച, മാർച്ച് 16 by Noushad Vadakkel · 1