‘നറുനിലാവ്' - ഈദ് സമ്മാനം

```അഭിപ്രായം അറിയിക്കുമല്ലോ...```

വ്യാഴാഴ്‌ച, മാർച്ച് 18

ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്‌ മദനിയുടെ ബ്ലോഗ്‌ മലയാളത്തില്‍

ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്‌ മദനിയുടെ ബ്ലോഗ്‌  മലയാളത്തില്‍ പ്രസിദ്ധീകരണം ആരംഭിച്ചു. മലയാളത്തിലെ
ഇസ്ലാമിക   എഴുത്തുകാരില്‍ മുന്‍ നിരക്കാരനായ അബ്ദുല്‍ ഹമീദ്‌ മദനിയുടെ
ലേഖനങ്ങള്‍ ഇനി മുതല്‍ ബ്ലോഗിലൂടെ വായിക്കുവാന്‍ കഴിയും എന്നത് ഇസ്ലാഹി
പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല നിക്ഷ്പക്ഷമതികള്‍ക്കും ആവേശം ഉളവാക്കുന്ന  കാര്യമാണ് .
ഇസ്ലാമിക വിഷയങ്ങളില്‍ അബ്ദുല്‍ ഹമീദ്‌ മദനിയുടെ
അഗാധ പാണ്ഡിത്യം കേരള മുസ്ലിം സമൂഹത്തിനു അറിവുള്ളതാണ് .





1944 സെപ്റ്റംബര്‍ 8 - നു മലപ്പുറം ജില്ലയിലെ ചെറിയമുണ്ടം ഗ്രാമത്തില്‍ ജനനം. മുത്താണിക്കാട്ട് ഹൈദര്‍ മുസ്‌ലിയാര്‍ പിതാവും ആയിശുമ്മ മാതാവുമാണ്. സ്കൂള്‍ പഠന ശേഷം പറവന്നൂര്‍, ചെറിയമുണ്ടം, തലക്കടത്തൂര്‍, കോരങ്ങത്ത്‌, നടുവിലങ്ങാടി, പൊന്മുണ്ടം, വളവന്നൂര്‍, എന്നിവിടങ്ങളില്‍ ദര്സു പഠനം നടത്തി. ശേഷം അഴീകോട് ‌ഇര്‍ഷാദുല്‍ മുസ്‌ലിമീന്‍ അറബിക് കോളേജിലും പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജിലും ഉപരിപഠനം നടത്തി.

വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളേജ്, പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജ്, ജാമിയ സലഫിയ്യ എന്നിവിടങ്ങളിലും പടിഞ്ഞാറക്കര, ബി പി അങ്ങാടി, പൊന്മുണ്ടം സ്കൂളുകളിലും അധ്യാപനം നടത്തി സ്വയം വിരമിച്ചു. പത്തന്ബാട് സൈനബയാണ് ഭാര്യ. ഡോ. അമീന്‍, അഹ്മെദ് നജീബ്, ഖദീജ, സല്‍മ, അനീസ, മുനീര്‍, ജൌഹറ എന്നിവര്‍ മക്കളാണ്.

ഗ്രന്ഥങ്ങള്‍

  1. വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷ (സംയുക്ത രചന)
  2. ആരോഗ്യത്തിന്റെ ദൈവ ശാസ്ത്രം
  3. അല്ലാമാ യൂസഫലിയുടെ ഖുര്‍ആന്‍ പരിഭാഷ (വിവര്‍ത്തനം)
  4. മതം, നവോത്ഥാനം, പ്രതിരോധം
  5. സൂഫി മാര്‍ഗവും പ്രവാചകന്മാരുടെ മാര്‍ഗവും
  6. ദൈവിക ഗ്രന്ഥവും മനുഷ്യ ചരിത്രവും
  7. ഇസ്ലാമിന്റെ ദാര്‍ശനിക വ്യതിരിക്തത
  8. ഇസ്‌ലാമും വിമര്‍ശകരും
  9. ദൈവ വിശ്വാസവും ബുദ്ധിയുടെ വിധിയും
  10. ഖുര്‍ആന്‍ സത്യാന്വേഷിയുടെ മുമ്പില്‍
  11. ഖുര്‍ആനും മാനവിക പ്രതിസന്ധിയും
  12. ഇസ്‌ലാം വിമര്‍ശകരും അവരുടെ തലയ്ക്കു വില പറയുന്നവരും
  13. ഇബാദത്ത് : വീക്ഷണങ്ങളുടെ താരതമ്യം
  14. മതം, രാഷ്ട്രീയം, ഇസ്‌ലാഹി പ്രസ്ഥാനം
  15. മനുഷ്യാസ്ഥിത്വം ഖുര്‍ആനിലും ഭൌതിക വാദത്തിലും
  16. പ്രാര്‍ത്ഥന, തൌഹീദ് ചോദ്യങ്ങള്‍ക്ക് മറുപടി
  17. മതം - വേദം - പ്രവാചകന്‍
  18. നിത്യപ്രസക്തമായ ദൈവിക ഗ്രന്ഥം
  19. ഖുര്‍ആനും യുക്തിവാദവും
  20. ബുലൂഗുല്‍മറാം പരിഭാഷ
  21. അറേബ്യന്‍ ഗള്‍ഫിലെ സംസാര ഭാഷ
  22. അറബി ഭാഷാ പഠനസഹായി
  23. നാല്‍പതു ഹദീസ് പരിഭാഷ 
'യുവത' പുറത്തിറക്കിയ  'ഇസ്ലാം'  നാല് വാല്യങ്ങളുടെ ചീഫ് എഡിറ്റര്‍ ആണ്
ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്‌ മദനി.




0 Responses to “ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്‌ മദനിയുടെ ബ്ലോഗ്‌ മലയാളത്തില്‍”

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വഴി വന്നതിനും വായിച്ചതിനും നന്ദി ,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം :

JOIN US IN FACEBOOK



All Rights Reserved ISLAHI BLOGGERS | Blogger Template by Bloggermint~~~~~~visit this blog with MOZILLA FIREFOX for Best view~~~~~~
Blog maintained by MALAYALAM BLOG HELP