വെള്ളിയാഴ്‌ച, ജൂലൈ 16
പ്രവാചകവിമര്‍ശം തുടരുന്ന ചരിത്രം
വിമര്‍ശനങ്ങളുടെ അതിരും പരിധിയും കേരളത്തില്‍ സജീവമായ ചര്‍ച്ചക്ക് വിഷയീഭവിച്ചിരിക്കുകയാണ്. പ്രവാചകന്‍ മുഹമ്മദിനെ(സ) അപഹസിച്ച് ചോദ്യപേപ്പര്‍ തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍ കോളെജ് അധ്യാപകന്‍ ജോസഫിന്റെ വലതു കൈ ചിലര്‍ അറുത്ത് മാറ്റിയതാണ് പുതിയ ചര്‍ച്ചക്ക് കാരണമായിട്ടുള്ളത്.
ചോദ്യപേപ്പറിലെ അബദ്ധം അത് അച്ചടിക്കുന്നതിന് മുമ്പേതന്നെ ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയ്യാറാകാതെ ധാര്‍ഷ്‌ട്യം കാണിച്ചത് ജോസഫ് ചെയ്‌ത കുറ്റമാണെന്നതില്‍ സംശയമില്ല. എന്നാല്‍ നിയമവും നിയമവാഴ്‌ചയുമുള്ള ഒരു സ്റ്റേറ്റില്‍ ഇത്തരം കൈയേറ്റങ്ങള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇസ്‌ലാമിനോടും പ്രവാചകനോടുമുള്ള സ്‌നേഹം കൊണ്ടാണ് അവര്‍ ഇത് ചെയ്‌തതെങ്കില്‍ വിമര്‍ശനങ്ങള്‍ക്കും അപഹാസങ്ങള്‍ക്കും പ്രവാചക മാതൃകയില്‍ തന്നെയായിരുന്നു മറുപടി പറയേണ്ടിയിരുന്നത്.


Older Post
0 Responses to “പ്രവാചകവിമര്‍ശം തുടരുന്ന ചരിത്രം”
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വഴി വന്നതിനും വായിച്ചതിനും നന്ദി ,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം :