ശനിയാഴ്‌ച, ജൂലൈ 31

സലഫി വീക്ഷണം പ്രതിലോമപരതയുടെ പ്രതീകമോ?



മതവിഷയത്തിലും ലൗകിക കാര്യങ്ങളിലും ഒരുപോലെ മുസ്‌ലിം സമൂഹത്തെ പതിനാലു നൂറ്റാണ്ടു മുമ്പത്തെ അവസ്ഥയിലേക്ക്‌ തിരിച്ചുകൊണ്ടുപോവുകയാണ്‌ സലഫികള്‍ ചെയ്യുന്നതെന്ന്‌ പല കേന്ദ്രങ്ങളില്‍ നിന്നും വിമര്‍ശനമുയര്‍ന്നുകൊണ്ടിരിക്കുകയാണ്‌. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തേജോവധം ചെയ്യാന്‍ തക്കംപാര്‍ത്തിരിക്കുന്ന അമുസ്‌ലിം വിമര്‍ശകര്‍ മാത്രമല്ല, കാലത്തിനും ലോകത്തിനും മുമ്പില്‍ ഇസ്‌ലാമിന്റെ പ്രതിച്ഛായ ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിക്കുന്ന ഗുണകാംക്ഷികള്‍ പോലുമുണ്ട്‌ സലഫീ ആദര്‍ശത്തെ സംബന്ധിച്ച്‌ സംശയമോ തെറ്റിദ്ധാരണയോ പുലര്‍ത്തുന്നവരുടെ കൂട്ടത്തില്‍. നൂറ്റാണ്ടുകള്‍ക്കിടയില്‍ മുസ്‌ലിം പ്രതിഭാശാലികള്‍ ഗവേഷണ പഠനങ്ങളിലൂടെ വികസിപ്പിച്ചെടുത്ത ആശയങ്ങളെയൊക്കെ ബിദ്‌അത്തുകള്‍ എന്ന നിലയിലോ സച്ചരിതരായ പൂര്‍വികര്‍ മാതൃക കാണിക്കാത്തത്‌ എന്ന നിലയിലോ തള്ളിക്കളയാനാണ്‌ സലഫികള്‍ ആഹ്വാനം ചെയ്യുന്നത്‌ എന്ന്‌ സമര്‍ഥിച്ചുകൊണ്ടാണ്‌ പലരും വിരുദ്ധ പ്രചാരണം നടത്തുന്നത്‌. ക്ലാസിക്കല്‍ ഇസ്‌ലാമിന്റെ കാലഘട്ടത്തിലെ അഥവാ ഇസ്‌ലാമിന്റെ സുവര്‍ണയുഗത്തിലെ സ്ഥിതി ഇങ്ങനെയായിരുന്നില്ലെന്നും, അന്ന്‌ വികസിത ചിന്തയ്‌ക്കും അഭിപ്രായ പ്രകടനത്തിനും ഏറെ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരുന്നുവെന്നും വിമര്‍ശകര്‍ വാദിക്കുന്നു.


സലഫികളും ഇതര മുസ്‌ലിം വിഭാഗങ്ങളും ഒരുപോലെ വസ്‌തുനിഷ്‌ഠമായ വിശകലനത്തിന്‌ വിധേയമാക്കേണ്ട വിഷയമാണിത്‌. അബ്ബാസിയാ ഭരണത്തിന്റെ പ്രതാപകാലത്ത്‌ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന്‌ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ സമാഹരിച്ച്‌ അറബി ഭാഷയിലേക്ക്‌ വിവര്‍ത്തനം ചെയ്യാനും അവയിലെ വിജ്ഞാനം മുസ്‌ലിം സമൂഹത്തിന്റെ ബൗദ്ധിക മുന്നേറ്റത്തിനു വേണ്ടി ഉപയോഗപ്പെടുത്താനും ഭരണകൂടത്തിന്റെ പിന്തുണയോടെ വിപുലമായ ശ്രമങ്ങള്‍ നടക്കുകയുണ്ടായി. ലക്ഷക്കണക്കില്‍ കയ്യെഴുത്തു ഗ്രന്ഥങ്ങളുള്ള ലൈബ്രറികള്‍ ഗവേഷണപഠനങ്ങള്‍ക്ക്‌ ആക്കംകൂട്ടുകയും ഇസ്‌ലാമിക ഖിലാഫത്തിന്റെ ആസ്ഥാനമായ ബഗ്‌ദാദ്‌ ലോകത്തിലെ തന്നെ ഏറ്റവുമധികം വൈജ്ഞാനിക വികാസം സിദ്ധിച്ച നഗരമായി പരിണമിക്കുകയും ചെയ്‌തു. മുസ്‌ലിം സ്‌പെയിനിലെ കോര്‍ഡോവ, ഗ്രാനഡ എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചും അഭൂതപൂര്‍വകമായ വൈജ്ഞാനിക വികാസം ഉണ്ടായി. ഗ്രീസിലെയും റോമിലെയും ഈജിപ്‌തിലെയും പേര്‍ഷ്യയിലെയും ഇന്ത്യയിലെയും പല ഗ്രന്ഥങ്ങളും പാശ്ചാത്യര്‍ക്ക്‌ ലഭ്യമായത്‌ അറബികളുടെ വിവര്‍ത്തനങ്ങള്‍ മുഖേനയാണ്‌. നിഷ്‌പക്ഷരായ പാശ്ചാത്യ ചരിത്രകാരന്മാര്‍ ഇസ്‌ലാമിന്റെ സുവര്‍ണയുഗത്തില്‍ ബഗ്‌ദാദ്‌ കേന്ദ്രീകരിച്ച്‌ നടന്ന വൈജ്ഞാനിക വികാസത്തിന്‌ വലിയ വില കല്‌പിച്ചിട്ടുണ്ട്‌. എന്നാല്‍ ഖുര്‍ആനിന്റെയും ഹദീസിന്റെയും പിന്‍ബലത്തില്‍ നടന്നതല്ല ഈ വൈജ്ഞാനിക വികാസം എന്നതിനാല്‍ സലഫീ പാരമ്പര്യമുള്ള പണ്ഡിതന്മാര്‍ അതിനെ അനുകൂലിച്ചിട്ടില്ലെന്നും ഇന്നത്തെ സലഫികളും വൈജ്ഞാനിക സാഹിത്യമേഖലകളിലെ ആധുനികതയെ എതിര്‍ക്കുകയാണ്‌ ചെയ്യുന്നതെന്നും വിമര്‍ശകര്‍ വാദിക്കുന്നു.

ശനിയാഴ്‌ച, ജൂലൈ 31 by Noushad Vadakkel · 0അഭിപ്രായങ്ങള്‍

വ്യാഴാഴ്‌ച, ജൂലൈ 29

ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന ഓരോ വിശ്വാസിയും ശ്രദ്ധിക്കേണ്ടത്







നമ്മുടെ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ് തന്നെ അപകടത്തിലാക്കിക്കൊണ്ട് വഴിവിട്ട ലൈംഗികതയും സദാചാരഭ്രംശവും അരങ്ങ് തകര്‍ക്കുകയാണ്. നിത്യേനയെന്നോണം പീഡനവാര്‍ത്തകളും ലൈംഗികാതിക്രമ വര്‍ത്തമാനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് വാര്‍ത്താമാധ്യമങ്ങള്‍. ജാതി-മത-പ്രായ ഭേദമന്യേ ആണുങ്ങളും പെണ്ണുങ്ങളുമൊക്കെ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന ഈ ആസുരകാലത്തെ ഏറ്റവും വലിയ പേടി എന്താണെന്ന് ഒരു മാതാവിനോട് ചോദിച്ചാല്‍ സ്‌കൂളില്‍ പോയ പെണ്‍കുട്ടി അതേപോലെ തിരിച്ചുവരുമോയെന്നതാണെന്ന് അവര്‍ പറയും. വിവരസാങ്കേതിക വിദ്യയുടെയും ടെലികമ്യൂണിക്കേഷന്‍ മേഖലയുടെയും പുരോഗതി നമ്മുടെ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തിരികൊളുത്തിയപ്പോള്‍ തന്നെ ലൈംഗികാതിക്രമങ്ങളുടെ വര്‍ധനവിനും അത് വഴിയൊരുക്കിയെന്നത് തിക്ത യാഥാര്‍ഥ്യമാണ്. സ്‌കൂളില്‍ പഠിക്കുന്ന ചെറിയ കുട്ടികളുടെ അടുത്ത് വരെ ഏറ്റവും പുതിയ മോഡല്‍ മൊബൈലുണ്ട്. അശ്ലീല ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും കൈമാറുകയാണ് അതിന്റെ പ്രധാന ഉപയോഗം. ആരെയും എപ്പോഴും ഒപ്പിയെടുക്കാന്‍ പറ്റുന്ന രൂപത്തില്‍ വീഡിയോ കാമറകളുമുണ്ടവയില്‍. സഹപാഠികളെയും അധ്യാപികമാരെ വരെയും പകര്‍ത്തി ഇന്റര്‍നെറ്റിലിടുകയെന്നതാണ് പുതുതലമുറയുടെ പ്രധാന ഹോബി. പഴയ വേലിക്കെട്ടുകള്‍ പൊളിച്ചെറിഞ്ഞ്, സദാചാര സങ്കല്‍പങ്ങളെ കൊഞ്ഞനം കുത്തി നവലോകം കുതികുതിക്കുകയാണ്. ഇവിടെയാണ് സ്വവര്‍ഗ പ്രേമികളായ തന്റെ ജനതയോട് ലൂത്ത് നബി(അ) ചോദിച്ച ചോദ്യം പ്രസക്തമാകുന്നത്. ധര്‍മച്യുതിയുടെ ഈ നടുക്കയത്തില്‍നിന്നുകൊണ്ട് സമൂഹത്തിന്റെ നന്മയില്‍ തല്‍പരരായവര്‍ ഉറക്കെ ചോദിക്കേണ്ട ചോദ്യം: അലൈസ മിന്‍കും റജുലുന്‍ റഷീദ് (നിങ്ങളുടെ കൂട്ടത്തില്‍ തന്റേടമുള്ള ഒരു മനുഷ്യനുമില്ലേ?) എന്ന്. വിശ്വാസികളുടെ സമൂഹം ഈ ചോദ്യം ഏറ്റെടുക്കുകയും സ്വയം തന്റേടികളായി മാറുകയും ചെയ്യേണ്ടതുണ്ട്. സദാചാരഭ്രംശത്തിന്റെ കൂലംകുത്തിയൊഴുക്കിനെ പ്രതിരോധിക്കാന്‍ വിശ്വാസിയെ സജ്ജമാക്കാനുപയുക്തമായ ഏതാനും പാഠങ്ങളാണ് ചുവടെ. നാമോരുരുത്തരും ഹൃദയത്തോട് സദാ ചേര്‍ത്ത് വെക്കേണ്ട പാഠങ്ങള്‍:

വ്യാഴാഴ്‌ച, ജൂലൈ 29 by Noushad Vadakkel · 1

വെള്ളിയാഴ്‌ച, ജൂലൈ 23

പ്രവാചകനും ഇതരമതങ്ങളും

ന്യൂമാന്‍ കോളെജ്‌ അധ്യാപകന്‍ പ്രൊഫസര്‍ ജോസഫിന്റെ കൈ വെട്ടിമാറ്റിയ സംഭവത്തിന്റെ ജ്വാലകള്‍ പെട്ടെന്നൊന്നും കെട്ടടങ്ങുമെന്ന്‌ തോന്നുന്നില്ല.


മതസാഹോദര്യത്തിന്‌ പുകള്‍പെറ്റ മലയാള മണ്ണ്‌ സ്‌പര്‍ധക്ക്‌ കൂടി വളക്കൂറുള്ളതാണെന്ന്‌ പുതിയ തലത്തിലേക്ക്‌ ഉയരുന്ന ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നു. മുസ്‌ലിംകളുടെ കടകള്‍ ബഹിഷ്‌കരിക്കണമെന്ന്‌ നേതാക്കള്‍ ആഹ്വാനം ചെയ്‌തതായി കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ പേടിപ്പിക്കുന്ന സന്ദേശമാണ്‌ അതിലൂടെ നല്‌കിയത്‌. നിക്ഷിപ്‌ത താല്‍പര്യക്കാരായ മാധ്യമങ്ങളും ഇസ്‌ലാം വിദ്വേഷം ഉള്ളില്‍ കൊണ്ടുനടക്കുന്ന ചില ചര്‍ച്ച്‌ അധികാരികളും ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന കരിവാരിത്തേക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള മുറിവുകളെ പെട്ടെന്നൊന്നും ഉണക്കാന്‍ കഴിയില്ല. മതത്തെയും വിശ്വാസത്തെയും വൈകാരികമായി മാത്രം സമീപിക്കുന്ന ചില അവിവേകികള്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള മതസാഹോദര്യത്തിന്റെ അടുപ്പങ്ങളില്‍ ഉണ്ടാക്കിയ വിള്ളലുകള്‍ ആവുന്നത്ര വേഗം തുന്നികെട്ടേണ്ടത്‌ വിശ്വാസി സമൂഹത്തിന്റെ ബാധ്യതയാണ്‌. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തി കുറ്റവിചാരണ നടത്താന്‍ വെമ്പല്‍ കൊള്ളുന്നവരും ചെയ്‌തത്‌ അതിക്രമമാണെന്ന്‌ തിരിച്ചറിയുന്ന പ്രതിരോധക്കാരും പ്രവാചക ചരിത്രം കലര്‍പ്പില്ലാതെ പഠിക്കാന്‍ മുന്നോട്ട്‌ വരേണ്ട സന്ദര്‍ഭമാണിത്‌.


മുസ്‌ലിംകള്‍ അല്ലാത്തവരോടുള്ള മുഹമ്മദ്‌നബി(സ)യുടെ സമീപനങ്ങള്‍ ഈ പ്രത്യേക സാഹചര്യത്തില്‍ പരിശോധിക്കുന്നതിന്‌ പ്രസക്‌തിയുണ്ടെന്ന്‌ തോന്നുന്നു.


വെള്ളിയാഴ്‌ച, ജൂലൈ 23 by Noushad Vadakkel · 1

തിങ്കളാഴ്‌ച, ജൂലൈ 19

മലയാളം ഹദീസ് പഠനം 14

അവലംബം : http://blog.hudainfo.com/2010/06/14.html



അബുഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: നിങ്ങള്‍ക്ക് മുമ്പ് ജീവിച്ച ഇസ്രാഈല്യരില്‍ ചില പുരുഷന്മാരുണ്ടായിരുന്നു. അവര്‍ നബിമാരായിരുന്നില്ല. എന്നിട്ടും അല്ലാഹു അവരോട് സംസാരിക്കാറുണ്ടായിരുന്നു. എന്റെ അനുയായികളില്‍ അത്തരം ഒരാളുണ്ടെങ്കില്‍ അതു ഉമര്‍ മാത്രമാണ്. (ബുഖാരി : 5-57-38)

അനസ്(റ) നിവേദനം: നബി(സ) അരുളി: സദ് വൃത്തനായ മനുഷ്യന്‍ കാണുന്ന നല്ല സ്വപ്നങ്ങള്‍ പ്രവാചകത്വത്തിന്റെ നാല്‍പ്പത്തിയാറില്‍ ഒരംശമാണ്. (ബുഖാരി : 9-87-112)

കൂടുതൽ‍ വായിക്കുക »

തിങ്കളാഴ്‌ച, ജൂലൈ 19 by Noushad Vadakkel · 1

ഞായറാഴ്‌ച, ജൂലൈ 18

ബ്ലോഗിങ് വിരസമാണോ ?


പുതു തലമുറയുടെ പ്രത്യേകതകളില്‍ പ്രധാനപ്പെട്ട ഒന്ന് അവര്‍ക്ക് ഒന്നിനും സമയം തികയാറില്ല എന്നതാണ് . ശരിയാണോ ?
എന്റെ ചെറുപ്പകാലത്ത്
( ഒരു ഇരുപത്തി മൂന്നു വര്ഷം പിന്നോട്ട്ആലോചിക്കുക )വീടിന്റെ മുന്‍ വശത്ത് റോഡിന്റെ അരികിലുള്ള ഒരു കലുങ്കില്‍ ഇരുന്നു കയ്യില്‍ കിട്ടിയ വാരികകളും പുസ്തകങ്ങളും ഒക്കെ വായിച്ചു സമയം ' കൊന്നിട്ടുണ്ട് '.ശനി ഞായര്‍ ദിവസങ്ങളില്‍ ഉറങ്ങി സമയം കളഞ്ഞിട്ടുണ്ട് .വൈകിട്ടുള്ള ചില കളികളാണ് ആകെയുള്ള നേരം പോക്ക് . ടി വി ഇല്ല. റേഡിയോ ഉണ്ടെങ്കിലും ചലച്ചിത്ര ഗാനങ്ങള്‍ അല്ലാതെ മറ്റൊന്നും കേള്‍ക്കാറില്ല . അന്ന് ബസ്സുകള്‍ കുറവാണ് . ഇടക്കിടക്കൊക്കെയെ മറ്റു വാഹനങ്ങളും കടന്നു പോകാറുള്ളൂ . (ഇന്ന് റോഡിന്റെ അരികില്‍ നിന്നാല്‍ എപ്പോ വണ്ടി തട്ടി എന്ന് ചോദിച്ചാ മതി )

അന്ന് സ്കൂളില്‍ പഠിക്കുവാന്‍ അധികമൊന്നുമില്ല . ഉള്ളത് മുഴുവന്‍ ക്ലാസ്സില്‍ ഇരുന്നു തന്നെ പഠിക്കാനുള്ളതെ ഉള്ളൂ ... ഇന്നത്തെ എല്‍ കെ ജി കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ അന്ന് അഞ്ചാം ക്ലാസുകാരന് പോലും ഇല്ല . ഇപ്പോഴത്തെ തലമുറയ്ക്ക് വിജ്ഞാനത്തിന്റെ വിസ്ഫോടനത്തെയാണ് അഭിമുഖീകരിക്കേണ്ടത് . എങ്ങനെ സമയം തികയും ?.

കൂടുതൽ‍ വായിക്കുക »

ഞായറാഴ്‌ച, ജൂലൈ 18 by Noushad Vadakkel · 2അഭിപ്രായങ്ങള്‍

ശനിയാഴ്‌ച, ജൂലൈ 17

മലയാളം ഹദീസ് പഠനം 13

അവലംബം : http://blog.hudainfo.com/2010/06/13.html




ഫേസ് ബുക്ക്‌ , ട്വിറ്റെര്‍, ഗൂഗിള്‍ ബസ് തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍.

ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.

ഇബ്നുഅബ്ബാസ്(റ) പറഞ്ഞു; അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: നിങ്ങളില്‍ ഏറ്റവും സദ്വൃത്തനായ ആള്‍ അദാന്‍ കൊടുക്കേണ്ടതും, ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ ജ്ഞാനമുള്ളയാള്‍ ഇമാം സ്ഥാനംവഹിക്കേണ്ടതുമാകുന്നു. (അബൂദാവൂദ്)

അബൂമദ്ഊദ്(റ) നിവേദനം: നബി(സ) ഞങ്ങളോട് ദാനം ചെയ്യുവാന്‍ കല്‍പ്പിച്ചാല്‍ ഞങ്ങളില്‍ ചിലര്‍ അങ്ങാടിയിലേക്ക് പോകും. അവിടെ നിന്ന് ചുമട് ചുമന്നിട്ട് കിട്ടുന്ന ഒരു മുദ്ദ് ധാന്യവുമായി കൊണ്ട് വന്ന് ദാനം ചെയ്യും. ഇന്നാകട്ടെ നബി(സ)യുടെ അനുചരന്മാരില്‍ ചിലരുടെ കയ്യില്‍ ലക്ഷം തന്നെയുണ്ട്. (ബുഖാരി : 2-24-497)

അദിയ്യ്(റ) പറയുന്നു: നബി(സ) അരുളി: ഒരു കാരക്കയുടെ കഷ്ണമെങ്കിലും ദാനം ചെയ്തു നിങ്ങള്‍ നരകത്തെ സൂക്ഷിക്കുവീന്‍. (ബുഖാരി. 2. 24. 498)

കൂടുതൽ‍ വായിക്കുക »

ശനിയാഴ്‌ച, ജൂലൈ 17 by Noushad Vadakkel · 0അഭിപ്രായങ്ങള്‍

വെള്ളിയാഴ്‌ച, ജൂലൈ 16

പ്രവാചകവിമര്‍ശം തുടരുന്ന ചരിത്രം

വിമര്‍ശനങ്ങളുടെ അതിരും പരിധിയും കേരളത്തില്‍ സജീവമായ ചര്‍ച്ചക്ക്‌ വിഷയീഭവിച്ചിരിക്കുകയാണ്‌. പ്രവാചകന്‍ മുഹമ്മദിനെ(സ) അപഹസിച്ച്‌ ചോദ്യപേപ്പര്‍ തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍ കോളെജ്‌ അധ്യാപകന്‍ ജോസഫിന്റെ വലതു കൈ ചിലര്‍ അറുത്ത്‌ മാറ്റിയതാണ്‌ പുതിയ ചര്‍ച്ചക്ക്‌ കാരണമായിട്ടുള്ളത്‌.

ചോദ്യപേപ്പറിലെ അബദ്ധം അത്‌ അച്ചടിക്കുന്നതിന്‌ മുമ്പേതന്നെ ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയ്യാറാകാതെ ധാര്‍ഷ്‌ട്യം കാണിച്ചത്‌ ജോസഫ്‌ ചെയ്‌ത കുറ്റമാണെന്നതില്‍ സംശയമില്ല. എന്നാല്‍ നിയമവും നിയമവാഴ്‌ചയുമുള്ള ഒരു സ്റ്റേറ്റില്‍ ഇത്തരം കൈയേറ്റങ്ങള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്‌. ഇസ്‌ലാമിനോടും പ്രവാചകനോടുമുള്ള സ്‌നേഹം കൊണ്ടാണ്‌ അവര്‍ ഇത്‌ ചെയ്‌തതെങ്കില്‍ വിമര്‍ശനങ്ങള്‍ക്കും അപഹാസങ്ങള്‍ക്കും പ്രവാചക മാതൃകയില്‍ തന്നെയായിരുന്നു മറുപടി പറയേണ്ടിയിരുന്നത്‌.            



വെള്ളിയാഴ്‌ച, ജൂലൈ 16 by Noushad Vadakkel · 0അഭിപ്രായങ്ങള്‍

ചൊവ്വാഴ്ച, ജൂലൈ 6

ഈ അക്രമികള്‍ക്ക് യാതൊരു പിന്തുണയും ആരും കൊടുത്തുകൂടാ

തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനും പ്രവാചകനെ നിന്ദിച്ചുകൊണ്ടു ചോദ്യപപേര്‍ തയ്യാറാക്കിയ കേസില്‍ പ്രതിയുമായ കെ ടി ജോസെഫിനെ മാരകമായി ആക്രമിക്കുകയും കൈ വെട്ടുകയും ചെയ്ത നടപടി അങ്ങേയറ്റം കിരാതവും പ്രാകൃതവും ആണെന്ന് പറയാതെ വയ്യ.രാജ്യത്തിന്‍റെ നിയമ വാഴ്ചയെ വെല്ലുവിളിക്കുന്ന നടപടിയാണിത്.ഇവിടെ നീതിന്യായ വ്യവസ്ഥയും പോലീസും കോടതിയും സര്‍ക്കരുമോക്കെയുണ്ട്.അതിലറെ ശക്തമായ ഒരു പൌര സമൂഹം നിലവിലുണ്ട്.പ്രവാചകനെ നിന്നിച്ചതിന്റെ പേരില്‍ ജോസഫിനെതിരെ കേസുണ്ട്.അയ്യാളെ കോളേജില്‍ നിന്ന് സസ്പണ്ട് ചെയ്തിട്ടുമുണ്ട്.മാത്രമല്ല,കേരളീയ സമൂഹം അയാളുടെ നടപടിയെ ശക്തമായി അപലപിക്കുകയും ചെയ്തിരിക്കുന്നു.ഈ സാഹചര്യത്തില്‍ നിയമം കയ്യിലെടുക്കുന്നവരെ ഒറ്റപ്പെടുത്തുകയും മതിയായ ശിക്ഷ കൊടുക്കുകയും വേണം.

എന്നാല്‍,ജോസഫിനെ സംരക്ഷിക്കാന്‍ ചിലര്‍ നേരത്തെ തയ്യാറായിരുന്നുവെന്നും ചോദ്യപപേര്‍ സംഭവം ഒരു ആസൂത്രിത പദ്ധതിയായിരുന്നുവെന്നും വാദിക്കുന്നവരുണ്ടാകം.തൊടുപുഴയില്‍ നടന്ന ചില പ്രധിഷേധങ്ങളുടെ പേരില്‍ പോലിസ് നിരപരാധികല്‍ക്കെതിരെ കേസ്സെടുതിട്ടുന്ടെന്നു ചിലര്‍ പറയുന്നുണ്ട്.

കൂടുതൽ‍ വായിക്കുക »

ചൊവ്വാഴ്ച, ജൂലൈ 6 by Noushad Vadakkel · 0അഭിപ്രായങ്ങള്‍

ശനിയാഴ്‌ച, ജൂലൈ 3

മലയാളം ഹദീസ് പഠനം 12

അവലംബം : http://blog.hudainfo.com/2010/06/12.html




ഫേസ് ബുക്ക്‌ , ട്വിറ്റെര്‍, ഗൂഗിള്‍ ബസ് തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍.

ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.

ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) നിര്‍ദ്ദേശിച്ചു: നിങ്ങള്‍ തന്നെ നിങ്ങള്‍ക്ക് ദോഷമായി പ്രാര്‍ത്ഥിക്കരുത്. നിങ്ങളുടെ സന്താനങ്ങള്‍ക്കും കേടായി നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. നിങ്ങളുടെ ധനത്തിന് നാശമുണ്ടാകുവാനും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് ഉത്തരം ലഭിക്കുന്ന സമയവുമായി നിങ്ങളെത്തിമുട്ടാതിരിക്കാന്‍ വേണ്ടി. (മുസ്ലിം)

സഅ്ദ്(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം: അബ്ദുറഹ്മാനുബ്നു ഔഫ്(റ)ന്റെ അടുത്ത് അദ്ദേഹത്തിനുള്ള ഭക്ഷണം ഹാജരാക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: മുസ്വ്അബ്ബ്നു ഉമൈര്‍ വധിക്കപ്പെട്ടു. അദ്ദേഹം എന്നെക്കാള്‍ ഉത്തമനായിരുന്നു. ഒരു തുണികഷ്ണം മാത്രമാണ് അദ്ദേഹത്തെ കഫന്‍ ചെയ്യാന്‍ ലഭിച്ചത്. ഹംസ(റ)യും വധിക്കപ്പെട്ടു. അല്ലെങ്കില്‍ മറ്റൊരു പുരുഷന്‍ - അദ്ദേഹവും എന്നേക്കാള്‍ ശ്രേഷ്ഠനായിരുന്നു. അദ്ദേഹത്തെയും കഫന്‍ ചെയ്യാന്‍ ഒരു പുതപ്പിന്റെ കഷ്ണം മാത്രമാണ് ലഭിച്ചത്. നമ്മുടെ കര്‍മ്മഫലം ഈ ഭൌതിക ജീവിതത്തില്‍ തന്നെ ധൃതിപ്പെട്ട് ലഭിക്കപ്പെടുകയാണോ എന്ന് ഞാന്‍ ഭയപ്പെടുന്നു. ശേഷം അദ്ദേഹം കരയാന്‍ തുടങ്ങി. (ബുഖാരി : 2-23-364)

ആയിശ(റ) നിവേദനം: നിശ്ചയം ഒരു മനുഷ്യന്‍ നബി(സ)യോട് ചോദിച്ചു. എന്റെ മാതാവ് പൊടുന്നനവേയാണ് മരിച്ചത്. അവര്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞാല്‍ എന്തെങ്കിലും(വസ്വിയ്യത്തായി) ദാനം ചെയ്യുമായിരുന്നു. അതിനാല്‍ അവരുടെ പേരില്‍ ഞാന്‍ ദാനം ചെയ്താല്‍ അതിന്റെ പുണ്യം അവര്‍ക്ക് ലഭിക്കുമോ? നബി(സ) അരുളി: അതെ. (ബുഖാരി : 2-23-470)

കൂടുതൽ‍ വായിക്കുക »

ശനിയാഴ്‌ച, ജൂലൈ 3 by Noushad Vadakkel · 1

വ്യാഴാഴ്‌ച, ജൂലൈ 1

about us



കേരളത്തിലെ മുസ്ലിം സമുദായത്തില്‍ നവോത്ഥാന  പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  ഉണ്ടായിട്ടുള്ള പുരോഗതിയുടെ ഉദാഹരണമാണ് സമൂഹത്തിലെ  മുഖ്യധാര യിലുള്ള  മുസ്ലിം പ്രാതിനിധ്യം .ആധുനിക സാങ്കേതിക വിദ്യയോട് പുറം തിരിഞ്ഞു   നില്‍ക്കാതെ ക്രിയാത്മകമായി ഉപയോഗപ്പെടുതുന്നതാണ്  നവോത്ഥാന  പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചു പോന്നിട്ടുള്ള സമീപനം .


ബ്ലോഗുകള്‍ ഇന്നുകളുടെ  ആശയ വിനിമയ മാര്‍ഗങ്ങളായി കുതിക്കുമ്പോള്‍ മാറി നിന്ന് നിസ്സംഗമായി നോക്കി  നില്‍ക്കുവാന്‍ മതത്തെ ജീവനേക്കാള്‍ വിലയേറിയതായി കാണുന്ന വിശ്വാസികള്‍ക്ക്    സാധ്യമാകില്ല എന്ന് വിശ്വസിക്കുന്നു .കര്‍മ്മ നിരതരായി ' ബ്ലോഗു  ലോക'ത്തെക്കിറങ്ങുന്ന   വിശ്വാസികള്‍ കാണുന്നത് ഇസ്ലാം വിരുദ്ധരായ  യുക്തിവാദികളുടെ കടന്നാക്രമണമാണ്. ഒറ്റപ്പെട്ട ചില പ്രതിരോധങ്ങള്‍  ശ്രദ്ധിക്കപ്പെടാതെ പോകുന്നു .അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്യുക വഴി   യുക്തിവാദികളുടെ ബ്ലോഗുകള്‍ക്ക്‌ കൂടുതല്‍ പ്രചാരം എന്നതല്ലാതെ വേറെ  പ്രയോജനം ഒന്നും ഉള്ളതായി കാണുന്നില്ല .


ഈ സാഹചര്യത്തിലാണ് ഇസ്ലാം  മത  വിശ്വാസികളുടെ ഒരു പൊതു വേദി എന്ന നിലയില്‍ ഒരു ബ്ലോഗ്‌ ആരംഭിക്കുന്നത്  .ഈ ബ്ലോഗിന്റെ ഏറ്റവും മുകളില്‍ (Join us) ഈ ബ്ലോഗ്ഗില്‍ എഴുതുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള  ചില നിര്‍ദേശങ്ങള്‍ ഉണ്ട് .ദയവായി വായിക്കുക

വ്യാഴാഴ്‌ച, ജൂലൈ 1 by Noushad Vadakkel · 0അഭിപ്രായങ്ങള്‍

മലയാളം ഹദീസ് പഠനം 11

അവലംബം : http://blog.hudainfo.com/2010/06/11.html



ഫേസ് ബുക്ക്‌ , ട്വിറ്റെര്‍, ഗൂഗിള്‍ ബസ് തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍.

ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.

അനസ്(റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ അല്ലാഹുവേ! നീ ഉദ്ദേശിക്കുന്ന പക്ഷം എനിക്ക് പൊറുത്തുതരേണമേ! നീ ഉദ്ദേശിക്കുന്ന പക്ഷം എനിക്ക് നല്‍കേണമേ എന്ന് പറയരുത്. ഉറപ്പിച്ച് തന്നെ ചോദിക്കുക. നിര്‍ബന്ധിച്ച് അല്ലാഹുവിനെ കൊണ്ട് ഒരു കാര്യം ചെയ്യിപ്പിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. (ബുഖാരി : 8-75-350)

അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: ഞാന്‍ പ്രാര്‍ത്ഥിച്ചു. എന്നിട്ടെന്റെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ടില്ല എന്ന് ആവലാതിപ്പെടാത്ത കാലം വരെ നിങ്ങളുടെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുകതന്നെ ചെയ്യും. (ബുഖാരി : 8-75-352)

ഉബാദത്തി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ഭൂലോകത്തുവെച്ച് അല്ലാഹുവിനോട് വല്ല മുസ്ളിമും പ്രാര്‍ത്ഥിച്ചാല്‍ ചോദിച്ചത് അല്ലാഹു അവന് നല്കുകയോ അത്രയും ആപത്ത് അവനില്‍ നിന്ന് എടുത്തുകളയുകയോ ചെയ്യാതിരിക്കുകയില്ല. അന്നേരം സദസ്സിലൊരാള്‍ പറഞ്ഞു: എന്നാല്‍ ഞങ്ങള്‍ ധാരാളം പ്രാര്‍ത്ഥിക്കും. അവിടുന്ന് പറഞ്ഞു: അല്ലാഹു അതില്‍ കൂടുതല്‍ ഗുണം ചെയ്യുന്നവനാണ്. (തിര്‍മിദി) (നിങ്ങളുടെ പ്രാര്‍ത്ഥന നിമിത്തം അവന് യാതൊരുകുറവും സംഭവിക്കുകയില്ല)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: പിരടിയില്‍ ഒന്നുമില്ലാതെ ഒരൊറ്റ വസ്ത്രം ധരിച്ചുകൊണ്ട് നിങ്ങളാരും നമസ്കരിക്കരുത്. (ബുഖാരി : 1-8-355)

ആയിശ(റ) നിവേദനം: തിരുമേനി(സ) സുബ്ഹി നമസ്കാരം നിര്‍വ്വഹിക്കുമ്പോള്‍ സത്യവിശ്വാസികളായ സ്ത്രീകളും വസ്ത്രം മൂടിപ്പുതച്ചുകൊണ്ട് പള്ളിയില്‍ ഹാജറാവാറുണ്ടായിരുന്നു. പിന്നീട് സ്വഗൃഹങ്ങളിലേക്ക് അവര്‍ തിരിച്ചുപോകുമ്പോള്‍ ആര്‍ക്കും അവരെ (ഇരുട്ടുകാരണം) മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. (ബുഖാരി : 1-8-368)

സഹ്ല്(റ) നിവേദനം: കുട്ടികള്‍ ചെയ്യാറുള്ളത് പോലെ തങ്ങളുടെ തുണിയുടെ തലപിരടിയില്‍ കെട്ടിക്കൊണ്ടു ചില ആളുകള്‍ തിരുമേനി(സ) യോടൊപ്പം നമസ്ക്കരിക്കാറുണ്ടായിരുന്നു. അപ്പോള്‍ പുരുഷന്മാര്‍ സുജൂദില്‍ നിന്നും എഴുന്നേറ്റ് ഇരിക്കും മുമ്പ് സ്ത്രീകള്‍ സുജൂദില്‍ നിന്നും തല ഉയര്‍ത്തരുതെന്ന് തിരുമേനി(സ) സ്ത്രീകളോട് കല്‍പ്പിച്ചു. (ബുഖാരി : 1-8-358)

അബുഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: പുരുഷന്മാരുടെ അണികളില്‍ ആദ്യത്തേതാണുത്തമം. അവസാനത്തേത് ശര്‍റുമാകുന്നു. (ഇമാമിന്റെ ഖിറാഅത്ത് കേള്‍ക്കാനും അദ്ദേഹത്തിന്റെ സ്ഥിതിഗതികള്‍ നേരില്‍ മനസ്സിലാക്കാനും കഴിയുന്നതുകൊണ്ടും അല്ലാഹുവിന്റെയും മലക്കുകളുടെയും സ്വലാത്തിന് അര്‍ഹനായിത്തീരുന്നതുകൊണ്ടും ആദ്യത്തെ അണിയാണുത്തമം) സ്ത്രീകളുടെ അണികളില്‍ അവസാനത്തേതാണുത്തമം. ആദ്യത്തേത് ശര്‍റുമാകുന്നു. (മുസ്ലിം) (ആദ്യമാദ്യമുള്ള സഫ്ഫുകളിലെ പുരുഷന്മാരുമായുള്ള സാമീപ്യം കാരണം സ്ത്രീക്ക് ഏറ്റവും നല്ലത് പിന്‍സഫ്ഫുകളില്‍ നില്‍ക്കലാകുന്നു)

ഉമ്മുഅത്ത്വിയ(റ) നിവേദനം: അന്തഃപുരത്തു ഇരിക്കുന്ന സ്ത്രീകളേയും ആര്‍ത്തവകാരികളായ സ്ത്രീകളേയും പെരുന്നാള്‍ മൈതാനത്തേക്ക് കൊണ്ടുവരാന്‍ നബി(സ) ഞങ്ങളോട് കല്പിച്ചിരുന്നു. അവര്‍ മുസ്ളിങ്ങളുടെ ജമാഅത്തിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കും. ഋതുമതികള്‍ നമസ്കാരസ്ഥലത്ത് നിന്ന് അകന്നു നില്‍ക്കും. ഒരു സ്ത്രീ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! ഞങ്ങളില്‍ ഒരുവള്‍ക്ക് വസ്ത്രമില്ലെങ്കിലോ? അവിടുന്നു പറഞ്ഞു അവളുടെ സഹോദരി തന്റെ വസ്ത്രത്തില്‍ നിന്ന് അവളെ ധരിപ്പിക്കട്ടെ. (ബുഖാരി. 1. 8. 347)

കൂടുതൽ‍ വായിക്കുക »

JOIN US IN FACEBOOK



All Rights Reserved ISLAHI BLOGGERS | Blogger Template by Bloggermint~~~~~~visit this blog with MOZILLA FIREFOX for Best view~~~~~~
Blog maintained by MALAYALAM BLOG HELP